1 usd = 75.97 inr 1 gbp = 93.57 inr 1 eur = 82.04 inr 1 aed = 20.68 inr 1 sar = 20.20 inr 1 kwd = 245.68 inr

Apr / 2020
07
Tuesday

സ്തനാർബുദം മാറാൻ ഇച്ചിരി വെളുത്തുള്ളി, കടുക്, മുരിങ്ങകോലും, പച്ചരിയും കൂടി അരച്ച് ചേർത്ത് മസാജ് ചെയ്താൽ മതിയാകും; കീമോ തെറാപ്പി എന്നത് ശുദ്ധമായ മണ്ടത്തരമാണ്; എലിയെ കൊല്ലുന്നതിന് ഇല്ലം ചുടുന്ന സ്ഥിതിയാണ് ആധുനിക വൈദ്യശാസ്ത്രം പരീക്ഷിക്കുന്നത്; ആഹാരരീതിയിലൂടെ ഏത് രോഗത്തേയും മാറ്റാം; അർബുദം എന്നതിന് ക്യത്യമായ ഒരു ഡെഫനിഷൻ പോലും മെഡിക്കൽ സയൻസിലില്ല; മോഹനൻ വൈദ്യർ പറയുന്നു

December 04, 2019 | 06:34 PM IST | Permalinkസ്തനാർബുദം മാറാൻ ഇച്ചിരി വെളുത്തുള്ളി, കടുക്, മുരിങ്ങകോലും, പച്ചരിയും കൂടി അരച്ച് ചേർത്ത് മസാജ് ചെയ്താൽ മതിയാകും; കീമോ തെറാപ്പി എന്നത് ശുദ്ധമായ മണ്ടത്തരമാണ്; എലിയെ കൊല്ലുന്നതിന് ഇല്ലം ചുടുന്ന സ്ഥിതിയാണ് ആധുനിക വൈദ്യശാസ്ത്രം പരീക്ഷിക്കുന്നത്; ആഹാരരീതിയിലൂടെ ഏത് രോഗത്തേയും മാറ്റാം; അർബുദം എന്നതിന് ക്യത്യമായ ഒരു ഡെഫനിഷൻ പോലും മെഡിക്കൽ സയൻസിലില്ല;  മോഹനൻ വൈദ്യർ പറയുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പരമ്പര്യ വൈദ്യത്തിന്റെ പേരിൽ കേരളത്തിൽ വിവാദത്തിൽ ഇടം നേടിയ വ്യക്തിയാണ് മോഹനൻ വൈദ്യർ. കൊട്ടാരക്കര സ്വദേശിയായ മോഹനൻ നായർ പാരമ്പര്യ വൈദ്യത്തിന്റെ വഴിയിലേക്ക് തിരിഞ്ഞതും പാരമ്പര്യ വൈദ്യത്തിന്റെ ഗുണങ്ങളെക്കുറിച്ചും വിവാരിക്കുകയാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ കടന്നുകയറ്റം പരമ്പര്യ വൈദ്യത്തെ തള്ളിക്കളഞ്ഞു എന്നാണ് മോഹനൻ വൈദ്യന്റെ പക്ഷം. പാരമ്പര്യ വൈദ്യശാത്രത്തിന്റെ പ്രത്യേകതകളെക്കുറിച്ചും ജീവിത അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം മറുനാടനോട് വിശദീകരിക്കുന്നു. കീമോ അടക്കമുള്ള അധുനിക ശാസ്ത്രം ശുദ്ധ അബദ്ധമാണെന്നും മോഹനൻ വൈദ്യർ പ്രതികരിക്കുന്നു. ഭക്ഷണരീതിയിലെ മാറ്റം കൊണ്ട് ഏത് അർബുദത്തേയും ഇല്ലാതാക്കാൻ കഴിയുമെന്നും മോഹൻ വൈദ്യർ പറയയുന്നു. അഭിമുഖത്തിന്റെ പൂർണഭാഗത്തിലേക്ക്.

ആരാണ് മോഹനൻ വൈദ്യർ? പാരമ്പര്യ വൈദ്യത്തിലേക്കുള്ള തുടക്കം?

ഞാൻ കൊട്ടാരക്കര നെടുവത്തൂരിലെ എട്ടംഗ കുടുംബത്തിലെ അഞ്ചാമത്തെ മകനാണ്. പത്താം ക്ലാസ് വിദ്യാഭ്യാസത്തിന് ശേഷം കോളജിൽ പോയിട്ടുണ്ടെങ്കിലും ഇംഗ്ലീഷ് വഴക്കമായി അറിയാത്തതുകൊണ്ട് ഒരുമാസം കൊണ്ട് കോളജ് വിദ്യഭ്യാസം അവസാനിപ്പിച്ചു. പട്ടിണി എന്താണെന്ന് അറിഞ്ഞ് ജീവിതത്തിന്റെ എല്ലാ കഷ്ടപ്പാടും അറിഞ്ഞാണ് ഞാൻ വളർന്നത്.ഒരു നേരത്തെ അന്നത്തിനായി ഞാൻ ബോംബൈയ്ക്ക് നാടുവിട്ട് പോയതാണ്.അവിടെ പോയി ചെറിയ ജോലികൾ ചെയ്താണ് ഉപജീവനം തുടങ്ങിയത്. രണ്ടരരൂപയിൽ 1975ൽ ജോലി തുടങ്ങിയതാണ് ഞാൻ ഹെൽപ്പറായി പിന്നീട് റീഗറായി, റീഗർ മൂത്ത് വെൾഡറായി, പിന്നീട് ഫാബ്രിക്കേറ്ററായി പിന്നീട് ഇന്ത്യയിലറിയപ്പെടുന്ന പെട്രോ കെമിക്കൽ അറിയപ്പെടുന്ന സ്ഥാനത്ത് എത്തി. ഇ.എ.ജി അപ്രൂവിഡ് ആണ് ഞാൻ, എച്ച.എം ജി അപ്രൂവിഡ് ആണ്. സ്വിസർലൻഡ് അപ്രൂവിഡാണ് എല്ലാ റിഫ്രൈനറികളും അപ്രൂവിഡാണ് ഞാൻ. ആ തരത്തിൽ കോളം ഇന്റിലിന്റെ സ്‌പെഷ്യലിസ്റ്റായിട്ടാണ് ഞാൻ ജോലി അവസനിപ്പിച്ചത്.മദ്രാസ് റിഫൈനറിയിലെ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു അപകടമുണ്ടായി പിന്നീടാണ് ജോലി അവസാനിപ്പിച്ചത്.

പത്താം ക്ലാസ് വരെ പഠിച്ചിട്ടുള്ളെങ്കിലും കെമിക്കൽ മേഖലയിൽ അങ്ങേത്തലം വരെ എത്തി? കെമിക്കൽ എഞ്ചിനിയർ എന്നത് വിവാദത്തിലായിരുന്നല്ലോ?

അതെ ഞാൻ ഹെൽപ്പർ മൂത്ത് എഞ്ചിനിയറായ വ്യക്തിയാണ്. എഞ്ചിനിയറിങ് ലെവലിൽ ഞാൻ ഒരു കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ആ കമ്പനിയിൽ ഓവർടൈം ചെയ്തതിന് എന്നെ സസ്‌പെൻര് ചെയ്യുന്ന സാഹചര്യമുണ്ടായി. ഉർവശി ശാപം ഉപകാരം എന്ന് പറഞ്ഞപോലെ എന്നെ പിന്നീട് എത്തിച്ചത് പ്രൊഡക്ഷനിലേക്കാണ്. അവിടെ വച്ച് ലിക്വിഡ് പാരാഫിൻ, പെട്രോളിയം സൾപണേറ്റ്, ബേരിയം പെട്രോളിയം സൾഫണേറ്റ്, ട്രാൻസ്‌ഫോമർ ഓയിൽ, പെട്രോളിയം ജെല്ലി, ഹൈഡ്രോ കാർബൺ തുടങ്ങി പെട്രോ കെമിക്കലിലെ കാര്യങ്ങളിനേ കുറിച്ച ഗഗനമായി അറിയാൻ പഠിച്ചു.

അവിടെ നിന്ന് ഞാൻ മാറിയത് പെയിന്റിങ്ങിലേക്കായുന്നു. എഞ്ചിനിയറങ്ങ് മേഖലയിൽ തന്നെയാണ് അവിടേയും ചെന്നെത്തിയത്. അവിടെ വച്ചുള്ള രസകരമായ അനുഭവം എന്നത് ലിക്വിഡ് പാരാഫിൻ ബീഹാറിലെ ഒരു കുടുംബം ചപ്പാത്തിയുണ്ടാക്കാൻ വേണ്ടി ഉപയോഗിക്കുകയാണ്.അവിടം മുതലാണ് വഴിത്തിരിവ് തുടങ്ങുന്നത്. ചപ്പാത്തിയുടെ മാവ് കുഴയ്ക്കാൻ എന്തിനാണ് ലിക്വിഡ് പാരാഫിൻ എന്നാണ് സംശയം തോന്നിയത്. ഞാൻ അവരോട് ചോദിച്ചു ഇത് ഭക്ഷണത്തിന് ഉപയോഗിക്കാമോ എന്ന്. അവർ പറഞ്ഞു നല്ലതാണ് നല്ല മയവും കിട്ടുമെന്ന്. അതുമാത്രമല്ല പിറ്റേദിവസവും ഈ ചപ്പാത്തി കേടാവാതെ ഇരിക്കുമെന്നും അവർ പറഞ്ഞു. അതിൽ നിന്ന് നടത്തിയ അന്വേഷണമാണ് എല്ലാ ഓയിലിനകത്തും ലിക്വിഡ് പാരാഫിന് ലൈറ്റാണെന്ന് കണ്ടുപിടിച്ചത്.

ഈ സാധനമാണ് സകല ആയൂർവേദ മരുന്നിലും എണ്ണയിലും ഉൾപ്പെട്ടിട്ടുള്ളത്. ലിക്വിഡ് പാരാഫിൻ എന്നത് വളരെ ഹെവിയാണ്. മെഡിസിനിൽ ടോണിക്കായി തരുമ്പോൾ ആ ടോണിക്കിന്റെ മുളിലായി എഴുതിയിരിക്കും 'എൽ പി' എന്ന്.അതിന്റേയും ബേസ് ഇതേ ലിക്വിഡ് പാരാഫൈൻ തന്നെ. 20,000ത്തിൽ പരം പെട്രോളിയം ഉൽപ്പന്നമാണ് ദിവസവും ഇന്ത്യൻ ജനത കഴിച്ചുകൊണ്ടിരിക്കുന്നത്. കളറുകളും, ബിരിയാണിയിലെ സാധനങ്ങളും എല്ലാ സാധനങ്ങളും ടേസ്റ്റ് മേക്കറുകളും ബേബി ഓയിലിന്റെ ബേസ് എന്ന് പറയുന്നത് പോലും ഈ പെട്രോളിയം ഉൽപ്പന്നമാണെന്ന് എത്രപേർക്ക് അറിയാം.

എന്ത് ശാസ്ത്രിയതയിലാണ് തെളിക്കുന്നത്?

പെട്രോളിയം ഉൽപ്പന്നങ്ങളാണ് അവ, എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ് ഇവയെല്ലാം. പെട്രോളിയത്തിന്റെ ബൈ പ്രൊഡറ്റുകളാണിവ എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ തന്നെയാണ്.ം. ഇനി എന്തുകൊണ്ടാണ് എല്ലാവരും ഉപയോഗിക്കുന്നത് എന്ന് ചോദിച്ചാൽ ഈ സാധനം ഉപയോഗിച്ച് എന്ത് ഉണ്ടാക്കിയാലും ഇത് കനയ്ക്കില്ല.അതിന് ഉദാഹരണമാണ് സമൂസയോ, വടയോ വാങ്ങുമ്പോൾ രണ്ട് ദിവസം പഴകിയതാണെങ്കിൽ ഒരു നൂല് വരുന്നു. ഇത് പെട്രോളിയം ഉൽപ്പന്നം ചേർത്തിട്ടുണ്ട് എന്നതിന് ഉദാഹരണമാണ്. പണ്ട് ചിപ്‌സ് വറുത്താൽ ഒരു ദിവസം പോലും ഇരിക്കില്ലായിരുന്നു.ഇപ്പോൾ അത് കനയ്ക്കുന്നില്ല.

ലിക്വിഡ് പാരാഫിൻ ആരോഗ്യത്തിന് മോശമാണോ?

പെട്രോളിയം ഉൽപ്പന്നം ആരോഗ്യത്തിന് മോശമാണ് എന്നതിൽ സംശയമുണ്ടോ. വയറിളകാനാണ് ഇത് ഉപയോഗിക്കുന്നത് തന്നെ. ഈ സാധനം ഉള്ളിൽ പോയാൽ പല ദൂഷ്യവശങ്ങളുമുണ്ട്. അമിതമായ ഉപയോഗം ദഹനപ്രക്രിയയെ ബാധിക്കും. കുടലിൽ അണുക്കളാണ് ശരീരത്തിന്റെ അവകാശി. ഈ അണുക്കളെ നാശീകരിക്കാൻ ഇത്തരം പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് കഴിയും. പാരഫിനെ പറ്റി പഠിക്കുകയാണെങ്കിൽ ഇന്നത്തെ കൊട്ടൻ ചുക്കാതി, ധന്വന്തരം കുഴമ്പുകളും ആയൂർവേദത്തിലുള്ള മരുന്നുകളിലെല്ലാം ഇത് ചേർക്കുന്നുണ്ട്.

പൗരന്റെ ആരോഗ്യം സംരക്ഷിക്കാൻ നോക്കുമ്പോൾ
എന്തിന് ഇത്തരം ഉപയോഗം?

ഒരു ബേബി പൗഡറോ ഓയിലോ എടുത്താലും കാണാം അതിൽ എഴുതിയിരിക്കുന്നത് മിനറൽ ഓയിൽ എന്ന്. നൂറ് കൊല്ലം കഴിഞ്ഞാലും ഇവ കേടാകില്ല കാരണം പെട്രോളിയം പ്രൊഡക്ടാറ്റാണ്. ഒരു കിലോ എള്ളിന് 200 രൂപ വിലയാണ്. മൂന്ന് കിലോ എള്ള് ആട്ടിയാൽ മാത്രമേ ഒരു കിലോ വെളിച്ചെണ്ണ കിട്ടു. വിപണിയിൽ ഒരു കിലോ എണ്ണ ലഭിക്കുന്നത് 150 രൂപയ്ക്കാണ്. ഈ എണ്ണ എങ്ങനെ ഉണ്ടായി എന്നത് ചോദ്യമല്ലേ? പെട്രോളിയം ഉൽപ്പന്നത്തിന് വിലകൂടുമ്പോൾ വെളിച്ചെണ്ണയ്ക്ക് വിലകൂടുന്നു. ഇതിന്റെ ക്രൂഡാണ് 505 എന്ന ഓയിൽ.മഞ്ഞകളറാണ് ഇതിന്. വെളിച്ചെണ്ണയിലും പാംഓയിലിലും ഇത് തന്നെയാണ് ഉപയോഗിക്കുന്നത്. അൽപം മണം കൂടി ചേർക്കേണ്ടതിന്റെ ആവശ്യമുള്ളു.

ഓയിൽ രംഗത്തുള്ള എല്ലാവർക്കും ഇത് അറിയാവുന്ന കാര്യമാണ്. ഇന്ത്യയിൽ വരുന്ന ലിക്വിഡ് പാരാഫിൻ ടാങ്കറുകളുടെ കണക്ക് മാത്രം എടുത്താൽ മതി. കട്ടിങ് ഓയിലിന് ഉപയോഗിക്കുന്ന സാധനമാണ് ഇത്. ഇതൊരു വലിയ വിഷയമാണ്. കൂടെ ബോംബയിൽ വന്നാൽ ഇത് നേരിട്ട് കാണിച്ച് തരാം. കേരളത്തിൽ ഇത് പരിശോധിക്കാൻ മാർഗങ്ങളില്ലേ?പരിശോധിക്കാൻ എല്ലാ സംവിധാനങ്ങളുണ്ട്. ഇന്ത്യാ മഹാരാജ്യത്ത് ഇതിന് അനുമതി എങ്ങനെ നൽകുന്നു എന്ന് മനസിലാകുന്നില്ല.

ആക്‌സിഡന്റ് പറ്റിയത് എങ്ങനെയെന്ന് വിശദീകരിക്കാമോ?

മദ്രാസ് റിഫൈനറിയിൽ വച്ചാണ് ആക്‌സിഡന്റ് സംഭവിക്കുന്നത്. ഞാൻ ഒരു ടാങ്കിൽ കയറിയപ്പോൾ സ്റ്റഫോഡിങ് തകർന്ന് വീണാണ് അപകടം സംഭവിച്ചത്. നാല് പേർക്കാണ് അപകടം പറ്റിയത്. മദ്രാസ് വിജയാ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ആ അപകടത്തിൽ 48 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. കടം കയറിയ സാഹചര്യത്തിലാണ് അവിടുത്തെ വീട് വിറ്റ് നാട്ടിലേക്ക് എത്തിയത്. കൊട്ടാരക്കരയിലല്ല തിരിച്ച് വന്നത,് ചേർത്തലയിലാണ് വീട് വാങ്ങിയത്. ഭാര്യവീട് അവിടെയായതിനാലാണ് അവിടെ അറുപത് സെന്റ് സ്ഥലം വാങ്ങി വീടുവെച്ചത്

വൈദ്യ പാരമ്പര്യം താങ്കൾക്ക് ഉണ്ടോ?

എന്റെ അച്ഛൻ ഒരു വൈദ്യനാണ്. എന്റെ അമ്മയുടെ അമ്മാവനാണ് കേരളത്തിൽ വസൂരിക്ക് ചികിത്സ ചെയ്യുന്ന കേരളത്തിലെ ഒരേയൊരു വൈദ്യൻ. അച്ഛനും ്‌വെദ്യൻ തന്നെയായിരുന്നു എങ്കിലും അറിയപ്പെടുന്ന വൈദ്യനായിരുന്നില്ല. അച്ഛന്റെ അമ്മ വൈദ്യരായിരുന്നു. 96ൽ ഞാൻ കേരളത്തിലേക്ക് എത്തിയ ശേഷം പച്ചമരുന്ന കൃഷിയാണ് തുടങ്ങിയത്. പച്ചമരുന്ന് കൃഷിയുടെ കൂട്ടത്തിൽ ഓരോ ദിവസവും ഇതിനെക്കുറിച്ച് പഠിക്കാൻ ആരംഭിച്ചു. ഓരോ ദിവസും ഓരോ വൈദ്യന്മാരെ കാണാൻ ശ്രമിക്കും. അവർ ചെയ്യുന്ന സ്‌പെഷ്യലൈസേഷൻ എന്താണെന്ന് പഠിക്കും. ഞാൻ ആദ്യം വൈദ്യമല്ല ചെയ്തിരുന്നത്. ആഹാരശീലങ്ങൾ മാറ്റുന്ന രീതികളെയാണ് ഞാൻ പഠിക്കാൻ ശ്രമിച്ചത്. ഓർഗാനിക്ക് അരിയിലേക്കും, ഓർഗാനിക്ക് പച്ചക്കറിയിലേക്കും എണ്ണ ആട്ടിയെടുക്കുന്നതിനെ കുറിച്ചും ക്ലാസുകളെടുത്തു.

ഭക്ഷ്യ വസ്തുക്കളിലെ മായം എന്നതാണ് ഞാൻ ആദ്യം ക്ലാസെടുത്തിരുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, യുജിസി, എന്നിവടങ്ങളിലെല്ലാം ക്ലാസെടുത്തിട്ടുണ്ട്. പരിയാരം മെഡിക്കൽ കോളജിലെ അലോപ്പതി വിഭാഗം പിജി വിദ്യാർത്ഥികൾ അവിടേക്ക് വിളിപ്പിച്ച് ക്ലാസെടുത്തിട്ടുണ്ട്. പിന്നീടാണ് പലരും എന്നേ തേടി വരാൻ തുടങ്ങിയത്. അവർക്ക് ഞാൻ എന്നാൽ അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു കൊടുക്കും. ആഹാരം മാറ്റിയപ്പോൾ പലരുടേയും അസുഖം മാറി.

എങ്ങനെയാണ് അസുഖം മാറ്റിയത്?

എണ്ണ സ്വന്തമായി ആട്ടിയെടുക്കുക, നല്ലെണ്ണ സ്വന്തമായി ആട്ടുക, നെയ് സ്വന്തമായി ഉണ്ടാക്കിയെടുക്കുക, പശുവിന്റെ നാടൻ നെയ്യ് നമുക്ക് ലഭിക്കണമെങ്കിൽ 3000 രൂപ നൽകേണ്ടി വരും. 65 രൂപയ്ക്ക് ബേക്കറിയിൽ ലഭിക്കുന്ന നെയ്യാണ് മലയാളികൾ ഉപയോഗിക്കുന്നത്.പട്ടിയുടേയും പൂച്ചയുടേയും വരെ വെട്ട് നെയ്യാണ് പലരും ഉപയോഗിക്കുന്നത്. നെല്ല് സ്വന്തമായി ഉൽപാദിപ്പിക്കു. ഫാക്ടറികൾ ഉൽപ്പാദിപ്പിക്കുന്നതിൽ പോലും രാസവളത്തിന്റെ അംശം കൂടുതലാണ്. ഇപ്പോഴത്തെ അരി പൂപ്പലും പിടിക്കില്ല പുഴുവും അരിക്കാറില്ല. ഇതൊക്കെ രാസ പദാർത്ഥം തളിക്കുന്നതിന്റെ ലക്ഷണമാണ്. പുഴു കയറുന്ന ഭക്ഷണങ്ങൾ നമുക്ക് അറിയാൻ കഴിയും രാസപദാർത്ഥങ്ങൾ ചേർത്തിട്ടില്ലെന്ന്. കീടനാശിനി അടിച്ചാലാണ് സാധാരണഗതിയിൽ പുഴുവരുന്നത്. പാലക്കാട്് രണ്ട് മൂന്ന് സ്ഥലത്താണ് കൃഷി ചെയ്യുന്നത്. അവിടെ നിന്ന് വാങ്ങിച്ച നെല്ല് കൊണ്ടുവന്നാണ് ഞങ്ങൾ ഈ രോഗികൾക്ക് കൊടുക്കുന്നത്. അപ്പോൾ തന്നെ അവരുടെ അസുഖവും മറുന്നുണ്ട്.
മഞ്ഞൾ, ഉലുവ എന്നിവയെല്ലാം കർണാടകത്തിൽ നിന്നുമാണ് എത്തുന്നത്. അവർ മായം ചേർക്കാറില്ല. സഹജ സമത എന്ന സംഘടനയുടെ ഭാഗമായിട്ടാണ് ഈ പ്രവർത്തനങ്ങൾ നെല്ലുൽപാദിപ്പിക്കുന്നത്.

മുളകിലുള്ള മാലിന്യമെന്താണ്?

മുളകിൽ നിറം ലഭിക്കാൻ മായം ചേർക്കാറുണ്ട്. കീടങ്ങൾ കയറാതിരിക്കാൻ പൂക്കുമ്പോൾ മുതൽ കൂടനാശിനി പ്രയോഗങ്ങളുണ്ട്. വ്യാപകമായി കീടനാശിനി ചെർക്കുന്നുണ്ട്. മീനിൽ ഫ്യൂരിഡാൻ ചേർക്കുന്നത് ആർക്കും അറിയില്ല. നാറ്റം വരാതിക്കാനും അളിയാതിരിക്കാനും വ്യാപകമായി ഫ്യൂരിഡാൻ തളിക്കാറാണ് പതിവ്. ഒണക്കമീൻ ഇട്ട് വയ്ക്കുന്നത്. ഉണക്കമീനിലും ഫ്യുരിടാൻ അംശം വളരെ വലിയ തോതിൽ തളിക്കുന്നുണ്ട്്. ഉണക്കമീൻ നമ്മൾ തന്നെ ഉണ്ടാക്കുക എന്നതാണ് ഉത്തമമായ മാർഗം. പിടയ്ക്കുന്ന മീൻ ആഴ്ചകളോളം സൂക്ഷിച്ചു വെച്ച് വിപണിയിലെത്തിക്കുന്നു. സർവ്വതും മായമാണ്. പാലിലും മായമാണ്. ശുദ്ധമായ പാല് വേണമെങ്കിൽ പശുവിനെ വളർത്തുകയാണ് മാർഗം.
തേയില ഫാക്ടറിയിൽ ജോലി ചെയ്യുന്നവൻ സ്വന്തം ഫാക്ടറിയിലെ തേയില ഉപയോഗിക്കാറില്ല. എന്താണ് കാര്യം.

വൈദ്യരാണെന്ന് തെളിയിക്കുന്ന ലൈസൻസ് കൈവശമുണ്ടോ?

പാരമ്പര്യ വൈദ്യന്മാർക്ക് ലൈസൻസ് തഹസിൽദാർ നൽകാറുണ്ട്. എന്റെ അച്ഛൻ വൈദ്യനായതുകൊണ്ട് എനിക്ക് ലൈസൻസ് ലഭിച്ചിട്ടുണ്ട്. അതിന് കാലാവധിയില്ല. ഒരു പ്രാവശ്യം കൊടുത്താൽ മതി.

ക്യാൻസറിന് ചികിത്സിക്കാൻ എന്താണ് ലൈസൻസ് ?

ആര് ക്യാൻസറിന് ചികിത്സിക്കുന്നു. എന്റെ വിഷയത്തിൽ ക്യാൻസർ എന്നൊരു സാധനമേയില്ല.പണ്ടിതിനെ വിദ്രനി അല്ലെങ്കിൽ മുഴ, കവിള് വാർപ്പ്, കണ്ഠമാല, മഹോദരം, പുറ്റ് നോവ്, കുംഭമാകില, പിണ്ടി വീക്കം രക്താർബുദം, യോനിപുറ്റ് എന്നിങ്ങനെയൊക്കെയാണ് പറഞ്ഞിരുന്നത്. അതിന് ഇന്നും ആളുകൾ എത്തുന്നുണ്ട്. ഇന്നും ആളുകൾ എത്തുന്നുണ്ട്. ഇന്ന് ആരുടെയെങ്കിലും കയ്യിൽ ക്യാൻസർ എന്താണെന്നുള്ളതിന് ഡെഫനിഷനുണ്ടോ? പക്ഷേ എന്റെ കൈയിലുണ്ട്. ഇന്നുവരെ ക്യാൻസർ എന്നൊരു രോഗം ആരും കണ്ടുപിടിച്ചിട്ടുമില്ല അതിനൊരു ഡെഫനിഷനുമില്ല.

വിദേശ രാജ്യത്ത് പോലും കണ്ടുപിടിച്ചിട്ടില്ല എന്നാണോ പറയുന്നത് ?

ലോകത്ത് എവിടേയും ക്യത്യമായ ഡെഫനിഷൻ കൊണ്ടുവന്നിട്ടില്ല. മസ്തിഷ്‌കത്തിൽ വരുന്നുണ്ട്., സ്താനാർബുദം വരുന്നുണ്ട്. ഇവയ്ക്ക് കൃത്യമായ ഡെഫനിഷനില്ല. പക്ഷേ പാരമ്പര്യ വൈദ്യന്മാർ ക്യത്മായി ഇതിനെ പറയുന്നു. തൊണ്ടയിൽ വരുന്ന ക്യാൻസറിനെ തൊണ്ട വീക്കം, തലയിൽ വരുന്നതിനെ ഇങ്ങനെ ഓരോ തരത്തിലും പറയുന്നു.

ക്യാൻസർ നിർണയിക്കാൻ ആധുനിക വൈദ്യശാസ്ത്രത്തിന് കഴിഞ്ഞില്ലെങ്കിൽ കീമോ തെറാപ്പിയോക്കെ?

കീമോ തെറാപ്പി നടത്തി രക്ഷപ്പെട്ട ആരെയെങ്കിലും കാണിച്ച് തരാമോ. എന്റടുത്ത് ചികിത്സയ്ക്ക് എത്തുന്നവരോട് അതിനെ ക്യാൻസർ എന്ന് വിളിക്കേണ്ട എന്ന് മാത്രമേ ഞാൻ പറയാറുള്ളു. എറണാകുളം ജനറൽ ആശുപത്രിയുടെ വാതുക്കൽ എഴുതി ഓട്ടിച്ച ഒരു നോട്ടീസ് എന്റെ കൈവശമുണ്ട്. 'ക്യാൻസർ 200ൽ പരം കാരണം അവ്യക്തം' എന്നാണാണ് പറയുന്നത്. പിന്നെ എന്താണ് ക്യാൻസർ? ലോകത്തിൽ ഇന്നുവരെ ക്യാൻസറെന്താണെന്ന് കണ്ടെത്തിയിട്ടില്ലല്ലോ.

ക്യാൻസറിനെ ചികിത്സിക്കാൻ അലോപ്പതി മതിയെന്നാണോ പറയുന്നേ?

ലോകത്തൽ ഏതെങ്കിലും രോഗത്തിന് ആരെങ്കിലും മരുന്ന് കണ്ടുപിടിച്ചിട്ടുണ്ടോ.

എന്താണ് കീമോയെ വിമർശിക്കാൻ കാരണം?

ഒരു എലി മുറിയിൽ കയറിയാൽ ഇല്ലം കത്തിച്ചിട്ട് കാര്യമുണ്ടോ. കീമോ ചെയ്യുന്നത് ഇഞ്ചക്ഷൻ ചെയ്ത ശേഷം ബോഡിയുടെ ഒരു ലെയറങ്ങ് കത്തിക്കുകയാണ്. മരിക്കുന്നത് വരെ ഇ കത്തിക്കൽ തുടരുന്നു. സായിപ്പ് ഇവിടുത്തെ കാര്യങ്ങളൊക്കെ അവരുടെ നാട്ടിൽ കൊണ്ടുപോയി പരീക്ഷിക്കുകയാണ്. എന്തിനാണ് വിദേശികൾ ആയൂർവേദ ചികിത്സയ്ക്കും നാട്ടുവൈദ്യ ചികിത്സയ്ക്കുമായി ഇവിടെയെത്തുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ക്യാൻസർ ഇൻസ്റ്റിറ്യൂട്ടാണ് എം ടി ആന്റേഴ്‌സൺ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട്. അവിടുത്തെ ഉയർന്ന ഉദ്യോഗസ്ഥ്‌ന്റെ ഭാര്യയ്ക്ക് അസുഖം വന്നപ്പോൾ എന്തിനാണ് എന്റെ അടുത്തേക്ക് വന്നത്. അവർ 24 വർഷം എന്റെയടുത്ത് വന്ന് രോഗം മാറിയാണ് തിരിച്ച് പോയത്. എനിക്ക് അവർ അഭിമുഖവും നൽകിയിട്ടുണ്ട്. യൂട്യൂബിൽ അതിന്റെ വീഡിയോ കാണാം. ഗർഭപാത്രത്തിന്റെ ഭാഗത്തോട് ചേർന്ന് മഞ്ഞ കളർ വന്നപ്പോൾ അവർ അതിനെ ക്യാൻസർ എന്ന് ഉറപ്പിച്ചു.

എങ്ങനായാണ് താങ്കളുടെ ചികിത്സാ രീതി?

രോഗം സാധാരണ തടിപ്പാണെങ്കിൽ ഇത് മാറിയ നൂറ് പേരെ ഞാൻ കാണിച്ച് തരാം. ആർ.സി.സിയിൽ ചെല്ലുമ്പോൾ കീമോ ചെയ്ത് ഒഴിവാക്കുകയാണ് പതിവ്. ഞങ്ങൾക്ക് നിസാര പണികളെയുള്ളു. മസാജ് ചെയ്ത് ഇച്ചിരി വെളുത്തുള്ളി, കടുക്, മുരിങ്ങകോലും, പച്ചരിയും കൂടി അരച്ച് ചേർത്താൽ ആ നീര് വറ്റിപ്പോകും. ഇത്രയേയുള്ളുകാര്യം. അങ്ങനെ മാറിയവരെ ഞാൻ മുന്നില് നിർത്തി തരാം. എവിടെ നീരുണ്ടെങ്കിലും അതിന് നല്ല പോംവഴിയാമിത്. 41 തരം വൈദ്യശാസ്ത്രമുണ്ട് ഇന്ത്യയിൽ ഇവയിലൊന്നിന് പോലും ഞാൻ എതിരല്ല. പക്ഷേ നമ്മളെ ചൂഷണം ചെയ്ത തട്ടിക്കുന്ന ഇവർ തന്നെയാണ് കുറ്റം പറയുന്നത്. പ്രദീപ് ചള്ളിയിൽ എന്നു പറയുന്ന ഡോക്ടർ പറയുന്നു ക്യാൻസറ് എന്താണന്ന നിർവചിക്കാൻ കഴിഞ്ഞിട്ടില്ലെന്ന്. അദ്ദേഹം കൊടുങ്ങല്ലൂർ കാരനമാണ്യ രണ്ട് പി.എച്ച.ഡിയാണ് അദ്ദേഹത്തിനുള്ളത്, അദ്ദേതത്തിൽ നിന്നാണ് ഞാൻ ട്രെയിനിങ് സ്വീകരിച്ചത്.

( തുടരും)

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
നഴ്‌സിങ് പഠനം നടത്തിയ മൈസൂരിൽ തന്നെ ജോലി കിട്ടിയപ്പോൾ സന്തോഷമായി; ജോലി തുടരുന്നതിനിടെ ലണ്ടനിലേക്ക് കോൾ; മാഞ്ചസ്റ്ററിലെ രണ്ടാം വർഷം ജീവിതത്തിലെ കൂട്ടുകാരിയായി ചാലക്കുടിക്കാരി നിമി; വിവാഹം കഴിഞ്ഞ ശേഷം വീട്ടമ്മയായി നിമിയും സിന്റൊയ്ക്ക് ഒപ്പം ലണ്ടനിൽ; കോവിഡിന്റെ രൂപത്തിൽ 37 കാരനെ മരണം വിളിച്ചപ്പോൾ അവിടേക്ക് എത്താൻ പോലുമാകാത്ത വിഷമത്തിൽ ഇരിട്ടിയിലെ ഉറ്റവർ
കോവിഡ് കാലത്ത് സ്വകാര്യക്ഷേത്രങ്ങൾ അടഞ്ഞുകിടക്കുന്നെങ്കിലും നയാപൈസ സഹായം നൽകിയില്ല; ക്രിസ്ത്യൻ പള്ളികളിലെ സൺഡേ സ്‌കൂൾ അദ്ധ്യാപകർ അടക്കം ഉള്ളവർക്കും ആശ്വാസധനമായി ഒരു രൂപ പോലും കിട്ടിയില്ല; മദ്രസകൾ അടഞ്ഞ് കിടക്കുന്നതിനാൽ തുച്ഛവരുമാനക്കാരായ മദ്രസ അദ്ധ്യാപകർക്ക് മാത്രം ആശ്വാസധനസഹായം; 25,000 ത്തോളം മദ്രസ അദ്ധ്യാപകർക്ക് 2000 രൂപ സഹായമെന്ന് മന്ത്രി ജലീലിന്റെ എഫ്ബി പോസ്റ്റ്; ന്യൂനപക്ഷ -സാമുദായിക പ്രീണനം എന്ന ആരോപണം ഉയരുമ്പോൾ മറുനാടൻ കണ്ടെത്തിയത് ഇങ്ങനെ
കോവിഡ് രോഗികളെ ചികിത്സിക്കുമ്പോൾ നഴ്‌സുമാർക്ക് വേണ്ട രക്ഷാ കവചമായ പിപിഇകൾ നൽകിയില്ല; രോഗ ലക്ഷണങ്ങൾ കാണും വരെ ടെസ്റ്റ് നടത്തുകയോ ഷിഫ്റ്റിൽ നിന്ന് മാറ്റുകയോ ചെയ്തില്ല; 46 മലയാളി നഴ്‌സുമാർക്ക് കോവിഡ് സ്ഥിരീകരിച്ച മുംബൈ വോക് ഹാർട്ട് ആശുപത്രിക്കെതിരെ യുഎൻഎ ശബ്ദുയർത്തുമ്പോൾ മിണ്ടാട്ടം മുട്ടി മാനേജ്‌മെന്റ്; ആശുപത്രി അടച്ചിടാൻ ബിഎംസി ഉത്തരവ്
ഹിന്ദുക്കൾക്കും ക്രിസ്ത്യനികൾക്കും സിഖുകാർക്കും റേഷൻ പോലും കിട്ടുന്നില്ല; ലോക്ഡൗണിൽ കടകൾ അടഞ്ഞതോടെ പട്ടിണിയിലേക്ക് നീങ്ങി ന്യൂനപക്ഷ സമുദായങ്ങൾ; 'ഷിയാ വൈറസ്' എന്ന് പറഞ്ഞ് അവരെ ആശുപത്രിയിൽ നിന്ന് അടിച്ചോടിക്കുന്നു; സർക്കാർ ജീവനക്കാരും ആരോഗ്യപ്രവർത്തകരും ഷിയകളുമായി സമ്പർക്കം പുലർത്താൻ പാടില്ല; പഞ്ചാബിനെ രക്ഷിക്കാനായി രോഗികളെ പി ഒ കെയിലേക്ക് തള്ളുന്നു; കോവിഡിൽ ജനം മരിച്ചുവീഴുമ്പോഴും പാക്കിസ്ഥാനിൽ നിന്ന് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന മത വിവേചനത്തിന്റെ വാർത്തകൾ
എന്റെ കുഞ്ഞിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടപ്പോൾ അതുവരെ ഞാൻ കാത്ത് സൂക്ഷിച്ച എന്റെ ധൈര്യം എന്നിൽ നിന്നും ചോർന്നു പോയി; പൊട്ടിക്കരയാൻ അല്ലാതെ അവളെ ചേർത്ത് പിടിച്ചൊന്നാശ്വസിപ്പിക്കാൻ പോലും കഴിയുന്നില്ല; കൊവിഡിന് മുന്നിൽ നിന്ന് പൊരുതുന്ന റെസ്പിറേറ്ററി തെറപ്പിസ്റ്റ് ശ്രീരേഖ കുറുപ്പ് അമേരിക്കയിലെ സാഹചര്യങ്ങൾ വിശദീകരിക്കുന്നു
പൊതുജനത്തെ വീട്ടിലിരുത്താൻ ഏത്തമിടീൽ അടക്കമുള്ള കാടൻ മുറകൾ പരീക്ഷിക്കുന്ന യതീഷ് ചന്ദ്രയും അറിയാതെയോ ഈ മുങ്ങൽ? ലോക് ഡൗണിൽ ചുമതലകൾ ബാക്കിയാക്കി കണ്ണൂർ ഡിഎഫ്ഒ മുങ്ങി; ഖൊറ ശ്രീനിവാസ് കേരളം വിട്ട് തെലങ്കാനയിലെത്തിയത് ഭാര്യയ്ക്കും കുഞ്ഞിനും അമ്മയ്ക്കും ഒപ്പം സ്വകാര്യ കാറിൽ; കർണാടക അതിർത്തി അടച്ചിരിക്കെ ഡിഎഫ്ഒ സ്വാധീനം ഉപയോഗിച്ച് കടന്നത് രണ്ടുസംസ്ഥാന അതിർത്തികൾ; ശ്രീനിവാസിന്റെ ഒളിച്ചോട്ടം കൊല്ലം സബ് കളക്ടർ അനൂപ് മിശ്രയുടെ മുങ്ങലിന് പിന്നാലെ
ദീപം തെളിക്കൽ അശാസ്ത്രീയമെങ്കിലും പ്രധാനമന്ത്രി പറഞ്ഞതിനെ എതിർക്കേണ്ടതില്ല; ഇതിനൊപ്പം പാവപ്പെട്ടവർക്ക് സാമ്പത്തിക സുരക്ഷിതത്വത്തിന്റെ വെളിച്ചം കൂടി തെളിയണം; മോഷ്ടാവ്, അജ്ഞാത ജീവി തുടങ്ങിയ പ്രചാരണങ്ങൾ നടത്തി പാവങ്ങളെ കൂട്ടത്തോടെ പുറത്തിറക്കാൻ ശ്രമിക്കുന്ന ചിലർ ഉണ്ട്; കോവിഡിൽ മുഖ്യമന്ത്രിക്ക് പറഞ്ഞത്
ആദ്യ ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടു കഴിയുമ്പോൾ ആലോചന വന്നത് ഗൾഫുകാരന്റെത്; പുനർ വിവാഹത്തിനു സമ്മതം മൂളുന്നത് ഒറ്റയ്ക്കുള്ള ജീവിതം ചൂണ്ടിക്കാട്ടി സമ്മർദ്ദം വന്നപ്പോൾ; ആദ്യ പ്രസവത്തിൽ ജന്മം നൽകിയത് ഒരാണും പെണ്ണുമായി ഇരട്ട കൺമണികൾക്ക്; അമ്പതാം വയസിൽ ഭാഗ്യമായി ലഭിച്ച കുരുന്നുകളെ താലോലിക്കും മുൻപ് തിരികെ വിളിച്ച് വിധി; നാടിന്റെ വേദനയായി കണിയാപുരം സ്‌കൂളിലെ ബിനു ടീച്ചറിന്റെ വേർപാട്; വിടപറഞ്ഞത് കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ
മനുഷ്യൻ രാത്രിയിലിറങ്ങുക അരയ്ക്കൊപ്പമുള്ള വസ്ത്രം മാത്രം ധരിച്ച്; കള്ളന്മാരുടെ പുതിയ അവതാരത്തിനെ സ്പ്രിങ് മാനെന്ന് പേരിട്ടും നാട്ടുകാർ; കൊറോണകാലത്ത് കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി അജ്ഞാതനായ മനുഷ്യന്റെ സഞ്ചാരം; കള്ളനെ പിടിക്കാൻ ലോക്ക് ഡൗൺ ലംഘിച്ചും രാത്രിയിൽ സംഘടിച്ച് ജനക്കൂട്ടം; സി.സി ടിവിയിൽ ദൃശ്യം പതിഞ്ഞതോടെ അന്വേഷണവുമായി പൊലീസും
കൊറോണ വൈറസ് പകരാൻ സ്പർശനവും ചുമയും ഒന്നും വേണ്ട; രോഗിയുടെ പരിസരത്തുകൂടി പോയാൽ പോലും വായുവിലൂടെ പകരും; രോഗി കിടന്ന മുറിയിൽ മണിക്കൂറുകളോളം വൈറസ് തങ്ങി നിൽക്കും; രോഗിയുടെ ബെഡ്‌റൂമിനു പുറത്തെ കോറിഡോറിൽ പോലും അണുക്കൾ; ഏറ്റവും വേഗത്തിൽ പടരുന്നത് രോഗലക്ഷണങ്ങൾ കാട്ടും മുൻപ്; കൊറോണയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനം ഞെട്ടിക്കുന്നത്; വേണ്ടത് കൂടുതൽ കരുതലുകൾ
ഇന്ദിരാ ഗാന്ധി അന്വേഷിച്ചിട്ടും ഭീകര ബന്ധം കണ്ടെത്താത്ത സാത്വികർ; മത പ്രബോധനത്തിന് വേണ്ടി ആരേയും കുറ്റം പറയാത്ത വേറിട്ട വഴി; നബിയെ പോലെ അറാക്ക് കൊണ്ട് പല്ല് വൃത്തിയാക്കും; പ്രവാചക കാലത്തെ അനുസ്മരിച്ച് പാത്രത്തിന് മുമ്പിൽ കുത്തിയിരുന്ന് ആഹാരം കഴിക്കൽ; എത്തുന്നിടത്തെ ആചാരങ്ങൾ അതേ പോലെ അനുസരിക്കും; ഇന്ത്യയിൽ കോവിഡിന്റെ എപ്പിസെന്ററായി മാറിയ തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിലും സജീവം; മുന്നിൽ നിന്ന് നയിക്കുന്നത് ഇടി മുഹമ്മദ് ബഷീറിന്റെ മകൻ
8,000 പേർ രോഗികളായിട്ടും മരണം 1000 ത്തിന് താഴെ നിർത്തിയ ജർമ്മനിയും കേവലം 23 പേർ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ സംസ്ഥാനവും അപകടം മണത്ത ഉടൻ ലോക്ക് ഡൗൺ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ കൊറോണാ പ്രതിരോധ മോഡലുകൾ; ലോക്ക്ഡൗൺ എന്ന് തീരുമെന്ന് ആശങ്കപ്പെടുന്നവർ ഓസ്‌ട്രേലിയയിൽ സംഭവിക്കുന്നത് മാത്രം അറിയുക; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ
ആശങ്കകൾക്കൊടുവിൽ മനുഷ്യകുലം രക്ഷപ്പെട്ടു; കൊറോണയെ രണ്ട് ദിവസം കൊണ്ട് കൊല്ലുന്ന മരുന്ന് കണ്ടു പിടിച്ച് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ; ലോകം എമ്പാടും ഇപ്പോൾ ലഭ്യമായ ആന്റി പാരസെറ്റ് മരുന്ന് ഉപയോഗിച്ചാൽ കോവിഡ്-19 അണുക്കൾ ഞൊടിയിടയിൽ നശിക്കും; മനുഷ്യനിൽ പരീക്ഷിച്ച് കഴിഞ്ഞാൽ കൊലയാളി വൈറസിനെ കൊന്നൊടുക്കാൻ ഇവർമെക്ടിൻ രംഗത്തിറങ്ങും; ഇനി ആർക്കും എച്ച്ഐവി-മലേറിയ മരുന്നുകളെ ആശ്രയിച്ച് ജീവൻ കളയേണ്ടി വരില്ല
സ്ത്രീ തടവുകാരെ കൂട്ടത്തോടെ ബലാൽസംഗം ചെയ്യുന്നത് പതിവ്; പെൺകുട്ടികളെ ഉൾപ്പെടെ പരിപൂർണ നഗ്നരാക്കി നിർത്തി ഇടക്കിടെ പരിശോധന; വൃത്തിഹീനമായ ജയിലിൽ ആവശ്യത്തിനു ഭക്ഷണം പോലുമില്ല; വിശപ്പടക്കിയത് എലികളെ ജീവനോടെ പിടിച്ചു തിന്ന്; തുടർച്ചയായി 18 മണിക്കുർ ജോലി; മർദനവും പട്ടിണിയും സഹിക്കാതെ തടവുകാർ മരിച്ചാൽ മൃതദേഹം കൃഷിത്തോട്ടങ്ങളിൽ വളമായി ഉപയോഗിക്കും; ഉത്തരകൊറിയയിലെ കോൺസ്ട്രേഷൻ ക്യാംപിൽ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയുടെ വെളിപ്പെടുത്തലിൽ നടുങ്ങി ലോകം
ഞങ്ങൾ എംഎൽഎയുടെ ആൾക്കാർ; പാസും ഹെൽമറ്റുമൊന്നും വേണ്ട! ഞങ്ങളെ തടയാൻ താനാര്? പൊലീസിനോട് തട്ടിക്കയറി യുവാക്കൾ: പൊലീസുകാരൻ ഇൻസ്പെക്ടർക്ക് റിപ്പോർട്ട് നൽകിയപ്പോൾ കേസെടുക്കാൻ പേടി; കോന്നി പൊലീസ് ഇൻസ്പെക്ടർ അർഷദിനെ നിർത്തിപ്പൊരിച്ച് പത്തനംതിട്ട എസ്‌പി കൂടത്തായി സൈമൺ; സഹപ്രവർത്തകരെ സംരക്ഷിക്കാൻ പറ്റില്ലെന്ന് ഈ പണിക്ക് വന്നത് എന്തിനെന്നും ചോദ്യം?
കൊറോണയെ അതിജീവിച്ചെന്ന 'ചങ്കിലെ ചൈനാ തള്ളുകൾ' ശുദ്ധഅസംബന്ധം; ഉദ്ഭവ സ്ഥാനത്ത് തന്നെ നിഷ്പ്രയാസം തടയാമായിരുന്ന വൈറസ് ബാധയെ പിടിപ്പുകേടും മുട്ടാളത്തവും കൊണ്ട് ലോകത്തിലാകെ പടർത്തി; ഒന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കാൻ നാൽപ്പതിനായിരത്തോളം കുടുംബങ്ങൾ തയാറാക്കിയ ഭക്ഷ്യവിഭവങ്ങൾ പങ്കിട്ടുകൊണ്ടുള്ള നവവത്സരവിരുന്നു നടത്തി; പ്രതിച്ഛായ മിനുക്കലിന് പ്രതിവർഷം 50 കോടിയോളം കമന്റുകൾ എഴുതുന്ന വൻ സൈബർ ആർമി; കോവിഡ് മഹാമാരി ചൈനയുണ്ടാക്കിയ ചെർണോബിൽ ദുരന്തം!
ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
പലവട്ടം യാചിച്ച ശേഷം ആരോ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു; ഞങ്ങൾ നാണം മറച്ചു; അവളുടെ രഹസ്യ ഭാഗത്തുകൂടി ചോര ഒഴുകുന്നുണ്ടായിരുന്നു; സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം ദൂരെ കൊണ്ടുപോയി; ലൈഫ് ഓഫ് പൈ സിനിമ സെക്കന്റ്‌ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അവീന്ദ്ര പാണ്ഡെയേയും സുഹൃത്തിനേയും തേടിയിരുന്നത് സമാനതകളില്ലാത്ത ദുരന്തം: നിർഭയയ്ക്ക് നീതിയൊരുക്കിയ അവീന്ദ്ര പാണ്ഡെ; ക്രൂരത പുറത്തുകൊണ്ടു വന്ന ആ പഴയ തുറന്നു പറച്ചിൽ
20,000 കോടിയിലേറെ ഡോളറിന്റെ സ്വത്തുക്കളുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ; ലോകത്ത് എവിടെയും കൊല നടത്താവുന്ന സംഘമുണ്ടാക്കി എതിരാളികളെ അരിഞ്ഞുതള്ളും; തികച്ച സ്ത്രീലമ്പടൻ, ബാലപീഡകനെന്നും ആരോപണം; ലൈംഗിക രഹസ്യങ്ങൾ ചോർത്തി ട്രംപിനെപ്പോലും ബ്ലാക്ക്മെയിൽ ചെയ്തു; ഐഎസിനെ തകർക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു; ലോകം ഭയക്കുന്ന ഏകാധിപതിയായി മാറിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ജീവിതകഥ