Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്എൻഡിപിയുടെ പേരുപറഞ്ഞ് വാങ്ങിക്കൂട്ടിയ കോളേജുകളിൽ തലവരിപ്പണം എത്തുന്നത് വെള്ളാപ്പള്ളിക്കുതന്നെ; കാശുവാങ്ങാതെ ഒരു ഈഴവന് പോലും ജോലി നൽകിയിട്ടില്ല; ഇനിയതു നടക്കില്ലെന്നും സമുദായാംഗങ്ങൾ ധർമ്മവേദിയിലേക്ക് ഒഴുകിത്തുടങ്ങിയെന്നും ഗോകുലം ഗോപാലൻ മറുനാടൻ മലയാളിയോട്

എസ്എൻഡിപിയുടെ പേരുപറഞ്ഞ് വാങ്ങിക്കൂട്ടിയ കോളേജുകളിൽ തലവരിപ്പണം എത്തുന്നത് വെള്ളാപ്പള്ളിക്കുതന്നെ; കാശുവാങ്ങാതെ ഒരു ഈഴവന് പോലും ജോലി നൽകിയിട്ടില്ല; ഇനിയതു നടക്കില്ലെന്നും സമുദായാംഗങ്ങൾ ധർമ്മവേദിയിലേക്ക് ഒഴുകിത്തുടങ്ങിയെന്നും ഗോകുലം ഗോപാലൻ മറുനാടൻ മലയാളിയോട്

ആലപ്പുഴ : വെള്ളാപ്പള്ളി ജാതി പറയണമെന്ന് ആഹ്വാനം ചെയ്യുന്നത് ഈഴവന്മാർക്ക് വേണ്ടിയല്ലെന്നും അയാളുടെ കുടുംബത്തിനു വേണ്ടിയാണെന്നും ഗോകുലം ഗോപാലൻ. എസ്എൻഡിപി സാമൂഹ്യ- സാംസ്കാരിക സംഘടനയാണ്. ജാതി സംഘടനയല്ല. വെള്ളാപ്പള്ളിക്ക് ജാതി പറയണമെങ്കിൽ ഗുരുദേവന്റെ ചിത്രം മാറ്റിവച്ചിട്ട് പറയണമെന്ന് ധർമ്മവേദി സംസ്ഥാന അദ്ധ്യക്ഷൻ ഗോകുലം ഗോപാലൻ മറുനാടൻ മലയാളിക്ക് അനുവദിച്ച് പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.

ജാതിയുടെ പേരിൽ ഇയാൾ നേടുന്ന ഒന്നും ഈഴവർക്ക് ലഭിക്കാറില്ല. അയ്യായിരം രൂപ പോലും ഒരു ഈഴവനു വാങ്ങി കൊടുക്കാൻ വെള്ളാപ്പള്ളിക്ക് കഴിഞ്ഞിട്ടില്ല. അയാളും അയാളുടെ മകനും ഭാര്യയും അല്ലാതെ എസ്എൻ ഡി പിയിൽ ആരുണ്ട്. എസ്എൻട്രസ്റ്റ് ഡയറക്ടർ ബോർഡ് പരിശോധിച്ചു നോക്കണം. അവിടെ വെള്ളാപ്പള്ളിക്ക് ഓശാന പാടുന്നവർ മാത്രമെ ഉള്ളു. മറിച്ച് പ്രതികരണശേഷിയുള്ള ഒരാളുപോലും ഇല്ല. ജാതി പറയരുത്, ചോദിക്കരുത്, എന്നുപറഞ്ഞ ഗുരദേവന്റെ പേരിൽ ജാതി പറഞ്ഞ് കാര്യങ്ങൾ സാധിക്കുന്ന വിരോധാഭാസം ഗുരുദേവൻ പൊറുക്കുമെന്ന് ആരും വിചാരിക്കുന്നില്ല.

ഗുരുദേവനെ പറ്റിച്ച് സമ്പാദിച്ചതിന്റെ ഭവിഷ്യത്തുകൾ വെള്ളാപ്പള്ളി അനുഭവിച്ചു തുടങ്ങി. ജാതി പറഞ്ഞ്് കാര്യങ്ങൾ സാധിക്കുന്നതിനാണ് ബിഡിജെ എസ് ഉണ്ടാക്കിയത്. അയാളുടെ ഭാര്യയുടെയും മകന്റെയും നിർബന്ധത്തിന് വഴങ്ങിയാണ് അത് ഉണ്ടാക്കിയത്്. ഫലമോ, എസ്എൻഡിപി യോഗത്തിൽ ഉണ്ടായിരുന്ന അംഗങ്ങളും ഇതോടെ യോഗം വിട്ടു പുറത്തുവന്നു. നാളുകളായി അവർ അടക്കിവച്ചിരുന്ന അമർഷം ഈഴവർ പുറത്തുകാട്ടിത്തുടങ്ങി. മൈക്രോഫിനാൻസ് വഴി കോടികൾ തട്ടിയെടുത്തത് ഈഴവരുടെ പേരു പറഞ്ഞാണ്.

എന്നാൽ ഇത് ഈഴവർക്ക് ലഭിച്ചോയെന്ന് പരിശോധിക്കണം. ഇപ്പോൾ വാങ്ങിയില്ലെന്നു പറയുന്നു. ആരും വിശ്വസിക്കില്ല. അതുകൊണ്ടാണ് ആളുകൾ എസ്എൻഡിപിയിൽ നിന്ന് പൂർണ്ണമായും വിട്ടുതുടങ്ങിയിരിക്കുന്നത്. യോഗാംഗങ്ങൾ സിപിഎമ്മിലേക്കും ബിജെപിയിലേക്കും ഒഴുകിത്തുടങ്ങി. - ഗോകുലം ഗോപാലൻ പറഞ്ഞു.

ഇതിനു തടയിടാനാണ് സംസ്ഥാന വ്യാപകമായി ധർമ്മവേദിയിൽ പുനഃസംഘടന നടക്കുന്നതെന്ന് ഗോകുലം ഗോപാലൻ ചൂണ്ടിക്കാട്ടി. ധർമ്മേവേദിക്ക് സമുദായത്തിൽ നിന്ന് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെ വെള്ളാപ്പള്ളി എന്തൊക്കെയോ ആണെന്ന് എല്ലാവരും ധരിച്ചിരുന്നു. ഇപ്പോൾ ഇയാൾ ആരുമല്ലെന്ന് സമുദായം തിരിച്ചറിഞ്ഞിരിക്കുന്നു. കാലം കടന്നുപോകുന്നത് വെള്ളാപ്പള്ളി അറിയുന്നില്ല. ജനങ്ങൾ കൂടുതൽ ജാഗരൂകരാണ് കാര്യങ്ങൾ മനസിലാക്കുന്നതിൽ. വെള്ളാപ്പള്ളിയുടെ മേൽക്കോയ്മ അടുത്ത സമയത്തുതന്നെ നഷ്ടമാകും. സമുദായം ഇതു തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇതിന്റെ പ്രതിഫലനങ്ങൾ കണ്ടുതുടങ്ങി.

ആളുകളുടെ വലിയ അളവിലുള്ള ഒഴുക്കാണ് ധർമ്മവേദിയിലേക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സർക്കാർ സഹായം ലഭിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനവും തലവരി വാങ്ങേണ്ടതില്ലെന്നു വള്ളപ്പള്ളി പറയുന്നത് ശുദ്ധഅസംബന്ധമാണ്. എസ്എൻഡിപിയുടെ പേരിൽ സംസ്ഥാനത്തൊട്ടാകെ വാങ്ങിക്കൂട്ടിയ സ്‌കൂളുകളും കോളേജുകളും ഈഴവർക്കുവേണ്ടിയാണെന്ന് വിചാരിക്കരുത്.

ഇവിടെ ഏത് ഈഴവനാണ് വെള്ളാപ്പള്ളി ജോലി നൽകിയിട്ടുള്ളത്. അഥവാ നൽകിയിട്ടുണ്ടെങ്കിൽതന്നെ ലക്ഷങ്ങൾ വാങ്ങിയിട്ടുതന്നെയാണ്. അയാൾ പണം വാങ്ങുന്നില്ലെന്ന് പറയുന്നുണ്ടെങ്കിലും അയാൾ ഏൽപ്പിച്ച ശിങ്കിടികൾ വാങ്ങി നൽകുന്നുണ്ടല്ലോ. നേരിട്ടു വാങ്ങിയില്ലെങ്കിലും ഇയാളുടെ പേരിൽ വാങ്ങുന്ന പണത്തിന്റെ ഏറിയ പങ്കും ബാങ്കിലെത്തുന്നുണ്ട്. ഇല്ലെങ്കിൽ ഇക്കാര്യം വെള്ളാപള്ളി വ്യക്തമാക്കണം.

ഞാൻ ഏറെനാൾ എസ്എൻഡിപിയിൽ അംഗമായിരുന്നു. ചെയ്യുന്ന കൊള്ളരുതായ്മകൾ മനസിലായതോടെയാണ് ധർമ്മവേദി രൂപീകരിച്ച് പോരാട്ടം തുടങ്ങിയത്. എസ്എൻഡിപിയിൽ ശുദ്ധീകരണം നടത്തുകയെന്നതാണ് ധർമ്മവേദി ലക്്ഷ്യമിടുന്നത്. ഇപ്പോൾ വെള്ളാപ്പള്ളിക്ക് നാനാഭാഗത്തുനിന്നും തിരിച്ചടിയേൽക്കുകയാണ്. അതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന നേതൃത്വത്തെ കുറ്റംപറഞ്ഞ രംഗത്തുവന്നത്. കേന്ദ്ര സർക്കാരിന്റെ കീഴിൽ സംസ്ഥാനത്തു പ്രവർത്തിക്കുന്ന ബോർഡുകളിലും കോർപ്പറേഷനുകളിലും ഒഴിവ് നികത്താൻ ബിജെപി സംസ്ഥാന നേതൃത്വം വീഴചവരുത്തിയെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. ഒഴിവുകൾ നികത്തണമെന്ന് ആവശ്യപ്പെട്ട് ഇത് പിടിച്ചുവാങ്ങി ആർക്ക് നൽകാനാണ്?

ഈഴവന്മാർക്കിടയിലെ സാധാരണക്കാരന് ഇതു ലഭിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ തെറ്റി. മകനും അയാളുടെ ശിങ്കിടികൾക്ക് വേണ്ടിയാണ് ബഹളം വെക്കുന്നത്. എന്നാൽ ഇത് നടക്കാൻ പോകുന്നില്ല. കാരണം ബിജെപിക്കും മനസിലായി വെള്ളാപ്പള്ളി ഒന്നുമല്ലെന്ന്. നേരത്തെ ആനയാണെന്ന് കരുതിയാണ് ബിജെപി ദേശീയനേതൃത്വം വെള്ളാപ്പള്ളിയെ കൂട്ടുപിടിച്ചത്.

അങ്ങനെയല്ലെന്ന് മനസ്സിലായതുകൊണ്ടാണ് പാർട്ടി രൂപീകരിച്ച് പിന്തുണ പ്രഖ്യാപിച്ചിട്ടും ഒപ്പംനിന്നിട്ടും യാതൊന്നും ബിജെപി വെള്ളാപ്പള്ളിക്കോ മകനോ നൽകാത്തത്. ഇത് തിരിച്ചറിയാൻ വെള്ളാപ്പള്ളിക്ക് ഇനിയും സമയം ആവശ്യമാണ്. അതിനുമുമ്പെ എസ്എൻഡിപിയുടെ തലപ്പത്തിനിന്നും വെള്ളാപ്പള്ളിയെയും കുടുംബത്തെയും ഈഴവർ തന്നെ പുറത്താക്കുമെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP