Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരികെ എത്തുമെന്നത് പാർട്ടി വിട്ടതു മുതൽ കേൾക്കുന്നത്; മടങ്ങി വരണമെന്ന് ആഗ്രഹിക്കുന്നവരുണ്ടെങ്കിലും തന്റെ നിലപാടിൽ മാറ്റമില്ല; സിപിഎമ്മുമായി പ്രശ്‌നമൊന്നുമില്ലെന്നും ഇടത് സഹയാത്രികൻ; കോൺഗ്രസിലേക്ക് മടക്കമില്ലെന്ന് മറുനാടനോട് വിശദീകരിച്ച് ചെറിയാൻ ഫിലിപ്പ്

തിരികെ എത്തുമെന്നത് പാർട്ടി വിട്ടതു മുതൽ കേൾക്കുന്നത്; മടങ്ങി വരണമെന്ന് ആഗ്രഹിക്കുന്നവരുണ്ടെങ്കിലും തന്റെ നിലപാടിൽ മാറ്റമില്ല; സിപിഎമ്മുമായി പ്രശ്‌നമൊന്നുമില്ലെന്നും ഇടത് സഹയാത്രികൻ; കോൺഗ്രസിലേക്ക് മടക്കമില്ലെന്ന് മറുനാടനോട് വിശദീകരിച്ച് ചെറിയാൻ ഫിലിപ്പ്

അരുൺ ജയകുമാർ

തിരുവനന്തപുരം: താൻ കോൺഗ്രസിലേക്ക് മടങ്ങാനൊരുങ്ങുന്നുവെന്ന സോഷ്യൽ മീഡിയ ചർച്ചകളെ തള്ളി ഇടത് സഹയാത്രികനായ ചെറിയാൻ ഫിലപ്പ്. കോൺഗ്രസ് പാർട്ടിയിലേക്ക് തിരികെ പോകാൻ താൻ ആർക്കും തന്നെ അപേക്ഷ സമർപ്പിച്ചിട്ടില്ലെന്ന് ചെറിയാൻ ഫിലിപ്പ് മറുനാടൻ മലയാളിയോട് പറഞ്ഞു.സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച് പഴയ പ്രസ്ഥാനത്തിലേക്ക് മടങ്ങുന്ന എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പാർട്ടിയിലേക്ക് മടങ്ങേണ്ട സാഹചര്യം നിലവിലില്ലെന്നും ചെറിയാൻ ഫിലിപ്പ് വിശദീകരിച്ചു.

കോൺഗ്രസ് പാർട്ടിയിൽ നിന്നും പടിയിറങ്ങിയ അന്നുമുതൽ കേൾക്കുന്ന കാര്യമാണ് തിരികെ വരുന്നു എന്നത്. അതിൽ പുതുമയില്ലെന്നും ഇടയ്ക്കിടയക്ക് നിലപാട് മാറ്റുന്നയാളല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മടങ്ങി വരണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നവരോട് ചിരിക്കുകയല്ലാതെ മറ്റൊരു മറുപടിയും താൻ നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടത്പക്ഷവുമായി തനിക്ക് നല്ല ബന്ധമാണ് നിലവിലുള്ളത്. കോൺഗ്രസ് പാർട്ടി വിട്ടെങ്കിലും ആ പാർട്ടിയിലെ മുതിർന്ന നേതാക്കളായ എകെ ആന്റണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരൻ എന്നിവരോടെല്ലാം തന്നെ നല്ല ബന്ധമാണ് ഉള്ളത്. താൻ മടങ്ങിവരമമെന്ന് ആഗ്രഹമുള്ള ഒരുപാട് നേതാക്കളും പ്രവർത്തകരും കോൺഗ്രസ് പാർട്ടിയിലുണ്ട്. പക്ഷേ എന്നു കരുതി തനിക്ക് തന്റെ നിലപാടുകൾ മാറ്റാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിൽ കോൺഗ്രസ് പാർട്ടിയുടെ നില മോശകരമാണ് എന്നത് ഒരു യാഥാർഥ്യമാണ്. പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാകാം പ്രതിസന്ധിഘട്ടത്തിൽ ഇങ്ങനെയൊരു വാർത്ത വരുന്നത്. ഒരുപക്ഷേ ആ പ്രതിസന്ധി തന്നെയാകാം തിരിച്ച് വിരവ് പ്രതീക്ഷിക്കുന്നവർ അതിനായി ശ്രമിക്കുന്നതിന്റെ കാരണമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. കോൺഗ്രസ് പാർട്ടിക്കുള്ളിൽ പ്രശ്നങ്ങളുണ്ട് പക്ഷേ രാഷ്ട്രീയത്തിൽ ഒന്നും സ്ഥിരമല്ലെന്നും അതൊരു വലിയ പ്രക്രിയ ആയതിനാൽ തന്നെ ആരെയും എഴുതി തള്ളാനാകില്ലെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

കേരളത്തിൽ ഉമ്മൻ ചാണ്ടിയെ മുഖ്യധാരയിൽ നിന്നും മാറ്റികൊണ്ടുള്ള മുന്നോട്ട്പോക്ക് യുഡിഎഫിന് ഗുണകരമാകുമെന്ന് തോന്നുനുണ്ടോ എന്ന ചോദ്യത്തിന് ഹൈക്കമാന്റാണല്ലോ കോൺഗ്രസിൽ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ഇപ്പോൾ കോൺഗ്രസ് രാഷ്ട്രീയത്തെക്കുറിച്ച് അങ്ങനെ ശ്രദ്ധിക്കാറില്ലെന്നുമായിരുന്നു മറുപടി. കോൺഗ്രസിൽ എല്ലായിപ്പോഴും ഗ്രൂപ്പുകളുണ്ടെങ്കിലും ഹൈക്കമാന്റിന്റെ പിന്തുണ ആർക്കാണോ അവരാണ് ശക്തരാവുക. മുരളീധരൻ രാജ്‌മോഹൻ ഉണ്ണിത്താൻ വിവാദത്തെക്കുരിച്ച് ചോദിച്ചപ്പോൾ അച്ചടക്കം എന്നത് വളരെ അത്യാവിശമാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്ന ചെറിയാൻ ഫിലിപ്പിന് തെരഞ്ഞെടുപ്പ് കഴിഞ്ഞ് മുന്നണി അധികാരത്തിൽ വന്ന് മാസങ്ങൽ കഴിഞ്ഞിട്ടും ബോർഡ് കോർപ്പറേഷൻ പദവികൾ ന്നും തന്നെ ലഭിക്കാത്തതിനെതുടർന്നായിരിക്കാം ഇപ്പോൾ വാർത്തകൾ വരുന്നത്. മാദ്ധ്യമങ്ങളിൽ നിന്നുമാണ് താനും ഇക്കാര്യം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളിലെ പദവികളുടെ കാര്യത്തിൽ സിപിഐ (എം) എന്നെ അവഗണിച്ചുവെന്ന ചില കേന്ദ്രങ്ങളുടെ പ്രചാരണം വാസ്തവവിരുദ്ധമാണെന്നും.സർക്കാർ കോർപറേഷനുകളിലോ ബോർഡുകളിലോ അധികാര പദവികൾ വേണ്ടെന്നു പാർട്ടി നേതൃത്വത്തെ താൻ നേരത്തെ തന്നെ അറിയിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കെടിഡിസിയിൽ അഞ്ചു വർഷക്കാലം ചെയർമാനായി വിജയകരമായി പ്രവർത്തിച്ച എനിക്ക് ആ സ്ഥാനം വീണ്ടും വഹിക്കുന്നത് ഉചിതമായി തോന്നിയില്ല .ശരിയെന്നു തോന്നുന്ന അഭിപ്രായങ്ങളിലും നിലപാടുകളിലും ഉറച്ചു നിൽക്കുകയെന്നതാണ് എന്നും എന്റെ ഗുണവും ദോഷവുമെന്നും ചറിയാൻ ഫിലിപ്പ് നേരത്തെ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP