1 usd = 74.88 inr 1 gbp = 93.26 inr 1 eur = 83.63 inr 1 aed = 20.39 inr 1 sar = 19.94 inr 1 kwd = 239.03 inr

Mar / 2020
29
Sunday

അനൂപ് മിടുക്കനായ ഭരണാധികാരിയെങ്കിലും അച്ചാച്ചന്റെയത്ര പോരാ; മന്ത്രിയായ മകനെ വിലയിരുത്തി ഡെയ്‌സി ജേക്കബ് മറുനാടൻ മലയാളിയോട്

January 07, 2014 | 01:59 PM IST | Permalinkഅനൂപ് മിടുക്കനായ ഭരണാധികാരിയെങ്കിലും അച്ചാച്ചന്റെയത്ര പോരാ; മന്ത്രിയായ മകനെ വിലയിരുത്തി ഡെയ്‌സി ജേക്കബ് മറുനാടൻ മലയാളിയോട്

സുനിത ദേവദാസ്

ദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ച ഡെയ്‌സി ജേക്കബ് സജീവ രാഷ്ട്രീയത്തിലേക്ക്. അന്തരിച്ച മുന്മന്ത്രി ടി എം ജേക്കബിന്റെ ഭാര്യയും മന്ത്രി അനൂപ് ജേക്കബിന്റെ അമ്മയുമായ ഡെയ്‌സി കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ നേതൃനിരയിലേക്കെത്തുകയാണ്. ഈ സന്ദർഭത്തിൽ മറുനാടൻ മലയാളി ചീഫ് റിപ്പോർട്ടർ സുനിത ദേവദാസിന് നൽകിയ പ്രത്യേക അഭിമുഖം.

 • കേരളാ കോൺഗ്രസ് ജേക്കബിന്റെ നേതൃത്വത്തിലേക്ക് ഡെയ്‌സി ജേക്കബ് കടന്നു വരികയാണോ? എന്താണ് പുതിയ മാറ്റങ്ങൾ?

1964-ൽ കേരളാ കോൺഗ്രസിലെ ആദ്യകാല മെമ്പറാണ് എന്റെ അമ്മ. പിന്നീട് കല്യാണം കഴിഞ്ഞപ്പോൾ മുതൽ ഞാനും അച്ചാച്ചനോടൊപ്പം പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു. എന്നാൽ ഫെഡറൽ ബാങ്കിൽ ജോലിയുള്ളത് കൊണ്ട് പാർട്ടിയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ കഴിഞ്ഞിരുന്നില്ല. ഈ ജൂലൈയിൽ ഞാൻ ജോലിയിൽ നിന്നും വിരമിച്ചു. ഇപ്പോഴെനിക്ക് സമയം ധാരാളമുണ്ട്. അതുകൊണ്ട് പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു.

പാർട്ടിയെ ശക്തിപ്പെടുത്തണം എന്നതാണ് ആഗ്രഹം. കുറച്ച് പ്രവർത്തകർ അസംതൃപ്തരായി മാറിനിൽക്കുന്നുണ്ട്. അവരെ തിരിച്ച് കൊണ്ടുവരണം. പുതിയ ആളുകളെ പാർട്ടിയിലേക്ക് കൊണ്ട് വരണം. ഇതൊക്കെയാണ് ആഗ്രഹം.

 • അസംതൃപ്തരായി മാറിനിൽക്കുന്ന പ്രവർത്തകരുടെ പ്രശ്‌നങ്ങൾ എന്തൊക്കെയാണ്?


അച്ചാച്ചൻ പാർട്ടിയെ നയിച്ചിരുന്നപ്പോൾ 24 മണിക്കൂറും ജനങ്ങൾക്കിടയിൽ തന്നെയായിരുന്നു. കഠിനാദ്ധ്വാനിയായിരുന്ന അദ്ദേഹം പാർട്ടി പ്രവർത്തനവും ഭരണവും പിഴവുകളില്ലാതെ മുന്നോട്ട് കൊണ്ടുപോയിരുന്നു. ഏത് സാധാരണക്കാരനും തന്റെ ഏത് ആവശ്യവും അദ്ദേഹത്തിനോട് നേരിട്ട് പറയാൻ കഴിയുമായിരുന്നു. ദീർഘകാലത്തെ ഭരണപരിചയം ഉള്ളതുകൊണ്ട് അദ്ദേഹത്തിന് ഭരണവും രാഷ്ട്രീയപ്രവർത്തനവും ഒന്നിച്ച് കൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എന്നാൽ ഭരണത്തിൽ തുടക്കക്കാരനായ അനൂപിന് ഭരണം ഭംഗിയായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നുണ്ടെങ്കിലും പ്രവർത്തകരുമായി നിരന്തരം ബന്ധപ്പെടാൻ സാധിക്കുന്നില്ല. ആ കുറവ് നികത്താനാണ് ഞാൻ ശ്രമിക്കുന്നത്. ജനങ്ങൾക്കിടയിൽ സഞ്ചരിച്ച് അവർക്ക് പറയാനുള്ളത് മുഴുവൻ കേട്ട് അവരുടെ ആവശ്യങ്ങളിൽ നടത്തിക്കൊടുക്കാൻ പറ്റുന്നത് നടത്തിക്കൊടുക്കണം.

 • പൊതുപ്രവർത്തനത്തിലും ഭരണത്തിലും അനൂപ് വലിയ പരാജയമാണോ?

ഒരിക്കലുമല്ല. അനൂപ് വളരെ സത്യസന്ധനായ, സ്‌ട്രൈറ്റ്‌ഫോർവേഡ് ആയ, വ്യക്തിയാണ്. അച്ചാച്ചന്റെ ഒരു വ്യക്തി പ്രഭാവം വച്ചാണ് ആളുകൾ അനൂപിനെ വിലയിരുത്തുന്നത്. അത് ശരിയല്ല. അച്ചാച്ചൻ ദീർഘകാലത്തെ പൊതുപ്രവർത്തനത്തിലൂടെയാണ് മികച്ച ഭരണാധികാരിയും പാർലമെന്റേറിയനും രാഷ്ട്രീയക്കാരനുമായി മാറിയത്. അനൂപിന്റെ തുടക്ക കാലഘട്ടമാണിത്. എങ്കിലും വളരെ ഭംഗിയായി കാര്യങ്ങൾ ചെയ്യാൻ അനൂപ് ശ്രമിക്കുന്നുണ്ട് എന്നു തന്നെയാണ് എന്റെ അഭിപ്രായം. മണ്ഡലത്തിലും നിരവധി വികസനപ്രവർത്തനങ്ങൾ അനൂപ് ഏറ്റെടുത്ത് നടത്തുന്നുണ്ട്. നമ്മുടെ നാടിന്റെ പ്രത്യേകതയനുസരിച്ച് നല്ല കാര്യങ്ങൾ ഒന്നും ചർച്ച ചെയ്യപ്പെടുന്നില്ല എന്നേയുള്ളൂ.

അനൂപ് നല്ല കാര്യങ്ങൾ ചെയ്യാത്തതുകൊണ്ടല്ല അവ ജനശ്രദ്ധയിൽ എത്തിക്കാൻ കഴിയാത്തതാണ് യഥാർത്ഥ പ്രശ്‌നം. അനൂപിനെക്കുറിച്ചുള്ള വിമർശനങ്ങൾ എല്ലാം ഉൾക്കൊള്ളുന്നു. തിരുത്തലുകൾ ആവശ്യമായ മേഖലയിൽ അവനത് ചെയ്യും. ദൈവം കൈപിടിച്ച് നടത്തിയ കുട്ടിയാണ് അനൂപ്. അനൂപിന് ഈ ജീവിതത്തിൽ ലഭിച്ചിട്ടുള്ളതെല്ലാം ദൈവാനുഗ്രഹത്താൽ ലഭിച്ചതാണ്. അതുകൊണ്ട് തന്നെ ആ നന്മ അവന്റെ എല്ലാ പ്രവർത്തനങ്ങളിലും ഉണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്.

 • ടിഎം ജേക്കബുമായി താരതമ്യം ചെയ്യുമ്പോൾ അനൂപ് എന്ന ഭരണാധികാരി എവിടെ നിൽക്കുന്നു?

അച്ചാച്ചന്റെ വ്യക്തിത്വം താരതമ്യം ചെയ്യാനോ പകരം വയ്ക്കാനോ കഴിയാത്ത ഒന്നായിരുന്നു. നൂറ് ശതമാനവും സത്യസന്ധനും കഠിനാദ്ധ്വാനിയുമായ വ്യക്തിയായിരുന്നു അദ്ദേഹം. എന്ത് കാര്യങ്ങളെക്കുറിച്ചും വ്യക്തമായി പഠിച്ചതിന് ശേഷമേ അഭിപ്രായം പറയുമായിരുന്നുള്ളൂ. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളിൽ എത്ര വിമർശനമുണ്ടായാലും ഉറച്ച് നിൽക്കുമായിരുന്നു. സാധാരണക്കാരുടെ പ്രശ്‌നങ്ങളിൽ സാമൂഹ്യ പ്രതിബദ്ധതയോടെ ഇടപെടുന്ന മികച്ച നേതാവായിരുന്നു അദ്ദേഹം. എങ്കിലും ചിലരെങ്കിലും അദ്ദേഹത്തെ തലക്കനമുള്ള നേതാവ് എന്ന് വിളിച്ചിരുന്നു.

എന്നാൽ അനൂപ് ജനകീയനായ നേതാവാണ്. അച്ചാച്ചന്റെ ഗുണങ്ങളൊക്കെ അനൂപിനും ലഭിച്ചിട്ടുണ്ടെങ്കിലും കാലക്രമേണ പ്രവർത്തന പരിചയത്തിലൂടെ മാത്രമേ അവൻ അച്ചാച്ചന്റെ പിൻഗാമിയാകുകയുള്ളൂ. അനൂപ് എന്നെപ്പോലെയും മകൾ അമ്പിളി അച്ചാച്ചനെപ്പോലെയുമാണെന്ന് എല്ലാവരും പറയും.

അനൂപ് ഒരു ഭരണാധികാരി എന്ന രീതിയിൽ പരാജയമാണെന്ന് ഞാൻ കരുതുന്നില്ല. അനൂപിനെക്കുറിച്ചുള്ള ആരോപണങ്ങൾ എല്ലാം പൊതുവാണ്. കൃത്യമായി ഇന്ന തെറ്റ് പറ്റി, ഇതാണ് ഭരണവീഴ്ച, എന്ന് ആരും ഇന്നേവരെ ചൂണ്ടിക്കാട്ടിയിട്ടില്ല. പിന്നെ സിവിൽ സപ്ലൈസ് വകുപ്പ് എല്ലാക്കാലത്തും ആര് ഭരിക്കുമ്പോഴും നിരവധി ആരോപണങ്ങൾ ഏറ്റുവാങ്ങുന്ന വകുപ്പാണ്. അനൂപിന്റെ പ്രത്യേക ഭരണവീഴ്ചകൾ എന്നതിനപ്പുറം വകുപ്പിന് പൊതുവായിട്ടുള്ള പ്രശ്‌നങ്ങൾ തന്നെയാണ് ഇപ്പോഴും ചർച്ചയാകുന്നത്.

 • മക്കളെക്കുറിച്ച് ടിഎം ജേക്കബിനുള്ള ആഗ്രഹങ്ങളും സ്വപ്നങ്ങളും എന്തൊക്കെയായിരുന്നു?

അച്ചാച്ചൻ എത്ര തിരക്കിനിടയിലും കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തിയിരുന്ന ആളാണ്. മക്കളുടെ എല്ലാ കാര്യങ്ങളിലും അദ്ദേഹം ഇടപെടുമായിരുന്നു. മക്കളെ രണ്ട് പേരെയും ഐഎഎസുകാരായി കാണാൻ അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. മക്കൾ രണ്ട്‌പേരും ഉയർന്ന വിദ്യാഭ്യാസം നേടിയെങ്കിലും ആരും ഐഎഎസ് ഒന്നും എടുത്തില്ല. എങ്കിലും നല്ല രണ്ട് വ്യക്തികളായി എന്റെ മക്കൾ വളർന്നു വന്നു എന്നതിൽ എനിക്ക് അഭിമാനമുണ്ട്. ആരെക്കൊണ്ടും ഒന്നും പറയിപ്പിക്കാതെ, ഞങ്ങൾ അവരെക്കുറിച്ച് കണ്ട സ്വപ്നങ്ങൾ എല്ലാം യാഥാർത്ഥ്യമാക്കാൻ കൂടെ നിന്നിട്ടുണ്ട്.

 • കേരളാ കോൺഗ്രസിൽ പൊതുവായും ജേക്കബ് ഗ്രൂപ്പിൽ ഇപ്പോൾ പ്രത്യേകിച്ചും കുടുംബവാഴ്ചയാണോ നിലനിൽക്കുന്നത്? ജോണി നെല്ലൂരിനെപ്പോലെ മുതിർന്ന ഒരു നേതാവിനെ പിന്തള്ളി ടിഎം ജേക്കബിന്റെ മകൻ ആയതുകൊണ്ട് മാത്രമല്ലേ അനൂപ് പാർട്ടിയുടെ തലപ്പത്ത് എത്തിയത്?

അനൂപ് രാഷ്ട്രീയത്തിൽ വരണമെന്ന് അച്ചാച്ചൻ ആഗ്രഹിച്ചിരുന്നു. മാർ ഇവാനിയോസ് കോളേജിൽ അനൂപ് പഠിക്കുമ്പോൾ കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ ഒരു യൂണിറ്റ് കോളേജിൽ സ്ഥാപിച്ചിരുന്നു. അവൻ മാഗസിൻ എഡിറ്റർ ആയിരുന്നു. പിന്നീട് പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ നേതാവായി. അച്ചാച്ചൻ അനൂപിനെ രാഷ്ട്രീയത്തിൽ കൈപിടിച്ചിറക്കിയില്ലെങ്കിലും അവന്റെ പ്രവർത്തനങ്ങൾക്കൊക്കെ മാനസികമായ പിന്തുണ നൽകിയിരുന്നു.

മരിക്കുന്നതിന് 15 വർഷം മുമ്പേ അദ്ദേഹം രോഗിയായിരുന്നു. തന്റെ കാലശേഷം മകൻ രാഷ്ട്രീയത്തിൽ സജീവമാകണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു.

ജോണി നെല്ലൂർ പാർട്ടിയുടെ ചെയർമാനായി മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. അനൂപ് പാർട്ടിയുടെ ലീഡർ എന്ന രീതിയിലും മന്ത്രി എന്ന നിലയിലും നല്ല പ്രവർത്തനമാണ് നടത്തുന്നത.് ജോണി നെല്ലൂരും അനൂപും തമ്മിൽ യാതൊരു അഭിപ്രായ വ്യത്യാസങ്ങളുമില്ല. അവർ ഒരുമിച്ചിരുന്ന് ചർച്ച ചെയ്താണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത്.

രാഷ്ട്രീയത്തിലും ഭരണത്തിലും തുടക്കക്കാരനായ അനൂപിനെ ഇരുത്തം വന്ന നേതാവായ ടിഎം ജേക്കബുമായി താരതമ്യം ചെയ്യുന്നതുകൊണ്ടാണ് അവൻ ആരോപണങ്ങൾ കേൾക്കേണ്ടി വരുന്നത്. വ്യക്തിപരമായി അവൻ മികച്ച നേതാവ് തന്നെയാണ്.

 • യുഡിഎഫ് മന്ത്രിസഭയുടെ പ്രവർത്തനങ്ങളും മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങളും എങ്ങനെ വിലയിരുത്തുന്നു?

നല്ല ഭരണമാണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ കാഴ്ചവയ്ക്കുന്നത്. എന്നാൽ എല്ലായ്‌പ്പോഴും വിവാദങ്ങൾ മാത്രം ചർച്ച ചെയ്യപ്പെടുന്നത് കൊണ്ട് ഭരണനേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തുന്നില്ല. മുഖ്യമന്ത്രി എന്ന നിലയിലും ജനനേതാവ് എന്ന നിലയിലും ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനങ്ങൾ എടുത്ത് പറയേണ്ടതാണ്. ഇത്രയും കഠിനാദ്ധ്വാനിയായ ഒരു മനുഷ്യനെ കാണാൻ തന്നെ കിട്ടില്ല. അദ്ദേഹത്തിന്റെ ജനസമ്പർക്ക പരിപാടിയിലൂടെ നിരവധി സാധാരണക്കാർക്ക് സഹായങ്ങൾ ലഭിക്കുന്നുണ്ട്. അച്ചാച്ചൻ മന്ത്രിയായിരുന്നപ്പോൾ അസുഖം മൂർച്ഛിച്ചിരുന്ന അവസാന കാഘട്ടങ്ങളിൽ പറയുമായിരുന്നു മുഖ്യമന്ത്രിയോടൊപ്പം ഓടിയെത്താൻ കഴിയുന്നില്ലെന്ന്.

 • മന്ത്രി പത്‌നി, അമ്മ, ബാങ്കിലെ തിരക്കുള്ള ജോലി എന്നിവ എങ്ങിനെയാണ് മുന്നോട്ട് കൊണ്ടുപോയത്? എല്ലാ റോളുകളും ഭംഗിയായി നിർവ്വഹിക്കുവാൻ കഴിഞ്ഞുവോ?

ഞാൻ വലിയ ദൈവവിശ്വാസിയാണ്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് എനിക്ക് എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്യാൻ സാധിച്ചു. ഒരു ദിവസം പോലും ബാങ്കിൽ നിന്ന് ഞാൻ ലീവെടുക്കുമായിരുന്നില്ല. റിട്ടെയർ ചെയ്ത് കഴിയുമ്പോൾ കൂടുതൽ സമയം അച്ചാച്ചനോടൊപ്പം കഴിയണമെന്ന് ആഗ്രഹിച്ചിരുന്നു. മണ്ഡലത്തിലെ പ്രവർത്തനങ്ങളിലും പൊതുപ്രവർത്തനങ്ങളിലും അദ്ദേഹത്തോടൊപ്പം പങ്കാളിയാകണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. എന്നാൽ അതിന് മുമ്പ് അദ്ദേഹം എന്നെ തനിച്ചാക്കി കടന്നുപോയി. എങ്കിലും ഞാൻ ദൈവത്തെ കുറ്റം പറയുന്നില്ല. എത്രയേറെ സൗഭാഗ്യങ്ങളാണ് ജീവിതത്തിൽ എനിക്ക് ലഭിച്ചത്. എത്ര നന്മകൾ എത്ര നല്ല നിമിഷങ്ങൾ, എത്ര നേട്ടങ്ങൾ!

 

 • സാമൂഹ്യപ്രവർത്തനത്തിലേക്ക് സജീവമായി ഇറങ്ങുക എന്ന് പറയുമ്പോൾ സമൂഹത്തിലെ എന്തെല്ലാം പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടാനാണ് ആഗ്രഹിക്കുന്നത്?

സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിലും ചെറിയ പ്രശ്‌നങ്ങളിലും ഇടപെട്ട് എന്നെക്കൊണ്ടാകുന്നത് ഓരോരുത്തർക്കും ചെയ്ത് കൊടുക്കുക എന്നതാണ് എന്റെ ഉദ്ദേശം. ഞാൻ പാർട്ടിയുടെ ഔദ്യോഗിക ഭാരവാഹിയല്ലെങ്കിലും ജനങ്ങൾ എന്നെവന്ന് കണ്ട് എല്ലായ്‌പ്പോഴും ഓരോന്ന് ആവശ്യപ്പെടും. ഈ സാഹചര്യത്തിലാണ് പാർട്ടിയുടെ ഔദ്യോഗിക ഭാരവാഹിത്വം ഏറ്റെടുക്കുക എന്ന കാര്യം ഞാൻ ആലോചിച്ചത്. സ്ഥാനമാനങ്ങൾ ഉണ്ടെങ്കിൽ സാധാരണക്കാർക്ക് വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയും.

പൊതുപ്രവർത്തനത്തിൽ അത്ഭുതങ്ങൾ ഒന്നും സൃഷ്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എത്ര ചെറിയ സഹായം കൊണ്ടാണെങ്കിലും ഒരാളുടെയെങ്കിലും കണ്ണീരൊപ്പാൻ കഴിഞ്ഞാൽ അത് വലിയ പുണ്യമായി ഞാൻ കണക്കാക്കുന്നു. ബൈബിളിൽ പറയുന്നതുപോലെ നിങ്ങൾ ഒരുവന് ചെയ്യുന്ന സഹായം ദൈവത്തിന് ചെയ്യുന്നത് പോലെയാണ് എന്ന രീതിയിൽ ഒരു ദൈവീകപ്രവൃത്തിയായിട്ടാണ് ഞാൻ സാമൂഹ്യപ്രവർത്തനത്തെ കാണുന്നത്.

 • എന്തൊക്കെയാണ് ഭാവിപരിപാടികൾ? എന്തൊക്കെയാണ് ആഗ്രഹങ്ങൾ ?


ടിഎം ജേക്കബ് മെമോറിയൽ ട്രസ്റ്റ് കുടുംബ ട്രസ്റ്റാണ്. ഞാനും അനൂപും അമ്പിളിയുമാണ് ട്രസ്റ്റ് അംഗങ്ങൾ. അച്ചാച്ചന്റെ ആഗ്രഹമനുസരിച്ചുള്ള കാര്യങ്ങൾ ട്രസ്റ്റിലൂടെ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഈ വർഷം മികച്ച സാമാജികനുള്ള അവാർഡ് അടക്കം ചില പുരസ്‌കാരങ്ങൾ തെരഞ്ഞെടുക്കപ്പെട്ടവർക്ക് നൽകിയിരുന്നു. അച്ചാച്ചന് അസുഖമായി കിടന്നപ്പോൾ ചികിത്സാചെലവുകളും മരുന്നിന്റെ ഉയർന്ന വിലയും സാധാരണക്കാരെ എത്രമാത്രം ബാധിക്കുന്നുണ്ടാകുമെന്ന് അച്ചാച്ചൻ പറയുമായിരുന്നു. അതുകൊണ്ട് കുറഞ്ഞ ചെലവിൽ രോഗികൾക്ക് മരുന്നും ഭക്ഷണവും വസ്ത്രവും നൽകാൻ ആഗ്രഹമുണ്ട്.

കാലമെത്ര മാറിയാലും സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ എന്നും കൂടി വരികയാണ്. എത്ര നിയമങ്ങളുണ്ടെങ്കിലും അവയൊന്നും ഒരു സ്ത്രീക്കും പൂർണ്ണ സുരക്ഷിതത്വം നൽകുന്നില്ല. സ്ത്രീകൾക്കാവശ്യമായ നിയമസഹായവും സംരക്ഷണവും നൽകണമെന്നുണ്ട്.

 • ചെറിയ ചെറിയ കാര്യങ്ങളിലൂടെ എനിക്കാവുന്നത് പൊതുസമൂഹത്തിന് വേണ്ടി ചെയ്യാൻ ശ്രമിക്കുന്നു.
  ഭരണത്തിലിടപെടാറുണ്ടോ?

ഇല്ല. അനൂപിന്റെ പൂർണ്ണമായ നിയന്ത്രണത്തിലാണ് വകുപ്പ്. ഒരു കാര്യത്തിലും ഞാൻ ഇടപെടാറില്ല. എന്നെ പരിചയമുള്ളവർ ചിലപ്പോഴൊക്കെ വന്ന് ഓരോ ആവശ്യങ്ങൾ പറയാറുണ്ട്. അവരെ അനൂപിനടുത്തേക്ക് പറഞ്ഞ് വിടുകയല്ലാതെ ഞാൻ ഒന്നും ചെയ്യാറില്ല.

 • കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗത്തിന് മാണി വിഭാഗവുമായുള്ള പ്രധാന വ്യത്യാസം എന്താണ്? ഒന്നിച്ച് പ്രവർത്തിക്കാനുള്ള എന്തെങ്കിലും സാഹചര്യം ഉണ്ടോ?


അടിസ്ഥാനപരമായി കർഷകരുടെ പാർട്ടിയാണ് കേരളാ കോൺഗ്രസ്. വലിയ വ്യത്യാസം ഞങ്ങൾക്കിടയിലില്ല. യോജിക്കാവുന്ന ധാരാളം മേഖലകളുണ്ട്. എന്നാൽ ലയനത്തെക്കുറിച്ചൊന്നും ഇപ്പോൾ ആലോചിക്കുന്നില്ല.

 • ആം ആദ്മി പാർട്ടിയുടെ വിജയത്തേയും അതേത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുളപൊട്ടുന്ന പുതിയ ചില പ്രവണതകളേയും എങ്ങനെ കാണുന്നു?

വിവരസാങ്കേതിക വിദ്യയുടെ വളർച്ചയോടെ ഇനിയുള്ള കാലഘട്ടത്തിൽ ആർക്കും ഒന്നും ഒളിച്ചുവയ്ക്കാൻ സാധിക്കുകയില്ല. സുതാര്യമായ പ്രവർത്തനവും ഭരണവും മാത്രമേ ഇനിയുള്ള കാലഘട്ടങ്ങളിൽ പൊതുപ്രവർത്തകരെ പിന്തുണയ്ക്കൂ. അഴിമതിയെന്നത് രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന വലിയ പ്രശ്‌നംതന്നെയാണ്. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അവന് ന്യായമായി ലഭിക്കേണ്ട അവകാശങ്ങളും നീതിയും നിഷേധിക്കപ്പെടുമ്പോൾ അവൻ മറ്റ് മാർഗ്ഗങ്ങൾ തേടും. നമ്മുടെ നാട്ടിലാണെങ്കിലും ചിലപ്പോഴെങ്കിലും അഞ്ച് മിനിട്ട് കൊണ്ട് നടക്കേണ്ട കാര്യങ്ങൾ അഞ്ച് ദിവസം എടുത്താണ് നടക്കുന്നത്. അസംതൃപ്തരായ ഒരു വലിയ വിഭാഗം ജനങ്ങൾ അതിനെതിരെ നിലകൊള്ളുന്നവരുടെയും ശബ്ദമുയർത്തുന്നവരുടേയും കൂടെ അണിചേർന്നാൽ അതിൽ അത്ഭുതമില്ല. അഴിമതിക്കെതിരായ മുന്നേറ്റം എന്ന നിലയിൽ ആം ആദ്മി പാർട്ടിയുടെ പ്രവർത്തനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു.

ക്ലിഫ് ഹൗസ് ഉപരോധം ഉണ്ടായപ്പോൾ സന്ധ്യ എന്ന സാധാരണക്കാരിയായ സ്ത്രീ പ്രതികരിച്ചത് പോലെ സാമൂഹ്യ തിന്മകൾക്കെതിരെ ഓരോരുത്തരും പ്രതികരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സന്ധ്യയുടെ പ്രതികരണത്തിന് നല്ല റിസൽട്ട് ഉണ്ടായി. ഇതിനകത്ത് താമസിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എനിക്കറിയാം ആ ഉപരോധം നടക്കുമ്പോൾ ഇവിടുത്തെ താമസക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം എന്തുമാത്രം തടസ്സപ്പെട്ടിരുന്നു എന്ന്.

സ്ത്രീകൾ യഥാർത്ഥത്തിൽ വലിയ കഴിവുള്ളവരാണ്. കുടുംബത്തെ നയിക്കുക എന്നത് എത്രമാത്രം പ്രയാസമുള്ള ജോലിയാണ്. അത് ചെയ്യുന്ന സ്ത്രീകൾക്ക് മികച്ച ഭരണം കാഴ്ചവയ്ക്കാനും കഴിയും .നിരവധി സ്ത്രീകൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തണം എന്നാണ് എന്റെ ആഗ്രഹം. അതുവഴി തിന്മകളും അഴിമതിയും സ്വജനപക്ഷപാതവും ഒരുപരിധി വരെ നിയന്ത്രിക്കാൻ കഴിയും. തന്റേടവും കഴിവും ആത്മധൈര്യവുമുള്ള സ്ത്രീകൾപൊതുപ്രവർത്തനത്തിലേക്ക് കൂടുതൽ ആയി വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കാരണം മൂല്യങ്ങൾക്ക് കൂടുതൽ വിലകല്പിക്കുന്നവരാണ് സ്ത്രീകൾ.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ക്വാറന്റൈൻ ലംഘിച്ച് കറങ്ങി നടന്ന സായിപ്പന്മാർക്കും കൊടുത്തു നല്ല അടി; മരുന്നു വാങ്ങാൻ എന്നു പറഞ്ഞു മദ്യം വാങ്ങാൻ കറങ്ങി നടന്നവരെ പിടിച്ചു വീട്ടിൽ കയറ്റി; സ്വാതന്ത്ര്യം നഷ്ടപ്പെട്ടപ്പോൾ ഇന്ത്യ പീഡിപ്പിക്കുന്നേ എന്നു പറഞ്ഞ് ബ്രിട്ടീഷ് മാധ്യമങ്ങൾ; സ്വന്തം നാട്ടിലായിരുന്നെങ്കിൽ മരിച്ചുവീഴേണ്ടവരെ കാത്തു രക്ഷിച്ചിട്ടും പരാതി തീരാത്ത വെള്ളക്കാരന്റെ മനോനില; റിപ്പോർട്ടുകൾക്കെതിരെ ഇന്ത്യക്ക് പ്രതിഷേധം
നായരും നാടാരും തമ്മിലെ പ്രണയത്തെ രണ്ട് വീട്ടുകാരും എതിർത്തു; പാരലൽ കോളേജിലെ അദ്ധ്യാപകൻ ടിപ്പർ ഡ്രൈവറായതോടെ മദ്യപാനിയുമായി; വീട്ടുകാരെ തള്ളി പറഞ്ഞ് ക്ഷേത്രത്തിലെ താലികെട്ടിന് ശേഷം മനസ്സിലാക്കിയത് ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങൾ; മദ്യത്തിൽ മയക്കി ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് അതേ മുറിയിൽ രാത്രിയിൽ കിടന്നുറങ്ങി ഭർത്താവും; ആദർശിന്റെ ആത്മഹത്യാ തിയറി പൊളിച്ചത് ഭാര്യയുടെ ദേഹത്തെ മുറിപ്പാടുകൾ; രാകേന്ദു അന്ന് രാത്രി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത
നീ പേടിക്കണ്ട കാര്യമില്ല....കാരണം ആരും നിന്നെ ബലാത്സംഗം ചെയ്യില്ല; നിന്റെ വസ്ത്രം അഴിച്ചു മാറ്റുന്നതുവരെ നീ ഒരു സ്ത്രീയാണെന്ന് അവർക്ക് തോന്നില്ല! സത്യത്തിൽ അവന്റെ മറുപടി കേട്ട് ഞാൻ ഞെട്ടിപ്പോയി; എന്റെ അളവിനേക്കാൾ വലിയ ബ്രാ അക്കാലത്ത് ധരിച്ചു; മാറിടത്തിന്റെ വലിപ്പം കൂട്ടാനുള്ള പല മണ്ടത്തരങ്ങളും കാണിച്ചു; ഇപ്പോൾ അതിനെക്കുറിച്ചോർത്ത് എനിക്ക് ലജ്ജതോന്നുന്നു: ബോഡി ഷെയ്മിങിൽ യുവതിയുടെ കുറിപ്പ് വൈറലാകുമ്പോൾ
ലണ്ടനിൽ നിന്നെത്തിയ താരത്തിന്റെ മകന് വിനയായത് വിമാനത്തിലെ പോസിറ്റീവ് യാത്രക്കാരൻ; അനുജനെ തനിച്ചാക്കാതിരിക്കാൻ ഐസുലേഷനിൽ ഒപ്പം ചേർന്ന മൂത്ത പുത്രൻ; രണ്ട് മക്കളും ഫ്‌ളാറ്റിൽ മുറി അടച്ചിരിക്കുമ്പോൾ ആക്ഷൻ ഹീറോയും ഭാര്യയും മക്കൾക്ക് പിന്തുണയുമായി ഐസുലേഷൻ ഏറ്റെടുത്തു; പിണറായിയും ബെഹ്‌റയും പൊലീസിനെ കുറ്റം പറയുമ്പോൾ കൈയടിച്ച് വെള്ളിത്തിരയിലെ ഭരത് ചന്ദ്രൻ ഐപിഎസ്; സുരേഷ് ഗോപിയും കുടുംബവും ലോക് ഡൗണിൽ
അന്വേഷിക്കാൻ എത്തിയത് 15 കാരൻ പെൺകുട്ടികളെ ശല്യം ചെയ്യുന്നതായും കുളിമുറിയിൽ എത്തിനോക്കുന്നതായും ഉള്ള പരാതി; വീട്ടിനുള്ളിൽ ഉള്ളവർ വാതിൽ അടച്ച് ലൈറ്റെല്ലാം ഓഫാക്കി ഒളിച്ചിരുന്നു; ഒരുമുറിയിൽ ആളനക്കം കേട്ട് ജനാലയുടെ കർട്ടൻ മാറ്റി നോക്കിയപ്പോൾ കമ്പി കൊണ്ട് കണ്ണിന് ആഞ്ഞൊരു കുത്ത്; വാളകത്ത് വ്യാഴാഴ്ച പൊലീസുകാരന് നേരെയുള്ള 15 കാരന്റെ ആക്രമണത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി വരും
കൊറോണക്കാലത്ത് ശൈത്യം ആസ്വദിക്കാനെത്തിയ തായ്‌ലൻഡ് രാജാവും കുടുംബവും ജർമ്മനിയിൽ കുടുങ്ങിയതോടെ ലോട്ടറി അടിച്ചത് ഹോട്ടൽ ഉടമയ്ക്ക്; രാജ്യത്ത് കടുത്ത വിലക്ക് ജർമ്മൻ സർക്കാർ ഏറ്റെടുത്തതോടെ ഹോട്ടലുകൾ അടയ്ക്കാനും നിർദ്ദേശം; രാജാവിന്റെ ചെവിയിൽ വാർത്ത എത്തിയതോടെ 5 സ്റ്റാർ ഹോട്ടൽ മോഹവിലയ്ക്ക് വാങ്ങി രാജകൊട്ടാരമാക്കി നടപടി'; ജീവനക്കാരെയെല്ലാം കൊട്ടാരം ദാസികളുമാക്കി; കൊറോണക്കാലത്തെ തായ്‌ലൻഡ് രാജാവിന്റെ ക്വാറന്റൈൻ ഇങ്ങനെ
186 രോഗികളുള്ള മഹാരാഷ്ട്രയിൽ ഭീതി പടർത്തി മുംബൈയിൽ 67 രോഗികൾ; തൊട്ടു പിന്നിലുള്ള കേരളത്തിലെ 182 കേസുകളിൽ 83ഉം കാസർകോട്ടുകാർ; മംഗലാപുരത്ത് ചികിൽസ തേടിയവരിലും 3 പേർ കേരളത്തിന്റെ അതിർത്തി ജില്ലക്കാർ; ചൈനയ്ക്ക് വുഹാനും അമേരിക്കയ്ക്ക് ന്യുയോർക്കും എപിക് സെന്ററായപ്പോൾ ഇന്ത്യയിൽ ആ സ്ഥാനം കാസർകോടിന്; കൊറോണയുടെ എപിക് സെന്ററിൽ കൂടുതൽ ഇടപെടലിന് കേന്ദ്രവും; ഇനിയുള്ള ഓരോ പരിശോധനാ ഫലവും കാസർകോടിന് നിർണ്ണായകം
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
കൊച്ചി സാമ്രാജ്യം എന്നും സക്കീർ ഭായിയുടേത്! ലോക് ഡൗൺ ബോധവത്കരണത്തിന് നോക്കിയ ഉദ്യോഗസ്ഥനെ സക്കീർ ഹുസൈൻ വിരട്ടിയപ്പോൾ പേടിച്ച് വാല് ചുരുട്ടാതെ കേരള പൊലീസ്; എന്റെ പേര് സക്കീർ ഹുസൈൻ...സിപിഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറി..മനസ്സിലായോ.. മനസ്സിലാക്കാതെ വർത്തമാനം പറയരുതെന്ന് ഭീഷണി; സാറിനെ ബോധവത്കരണം നടത്തി അത്രേയുള്ളുവെന്നും പിന്നെ എങ്ങനെ മനസ്സിലാക്കും താങ്കളെ എന്നും പൊലീസുകാരന്റെ മറുചോദ്യം; ചൂളിപ്പോയി സക്കീർഭായ്
വീട്ടിനുള്ളിൽ ഇരിക്കാതെ പുറത്തു പോയി ചുമച്ച് വൈറസ് പടർത്താൻ നമുക്ക് കൈകോർക്കാം; ഇൻഫോസിസിലെ സീനിയർ ആർക്കിടെക്കിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദമായപ്പോൾ അന്വേഷണം നടത്തി ഞൊടിയിടയിൽ പുറത്താക്കി ടെക്കി ഭീമൻ; ബംഗളൂരുവിലെ ടെക്കിയായ മുജീബ് മുഹമ്മദ് യഥാർത്ഥ ഭീകരനെന്ന് സോഷ്യൽ മീഡിയ; കൊറോണക്കാലത്തെ ബംഗളൂരുവിൽ നിന്നുള്ള വമ്പൻ വിവാദം ഇങ്ങനെ
നിഷാദ് ഇൻഫോപാർക്കിൽ കോഫി ഷോപ്പ് ജീവനക്കാരൻ; നിഷാദിൽ കടവന്ത്രയിൽ ഡ്രൈവർ; അച്ഛനും അമ്മയ്ക്കും കാര്യമായ വരുമാനവുമില്ല; താമസം വാടക വീട്ടിൽ; ചുറ്റിക്കറങ്ങുന്നത് ലഹരിയുടെ ആവേശത്തിൽ അടിപൊളി ബൈക്കിലും; പൊലീസുകാരന് നേരെ പാഞ്ഞടുത്തതും കഞ്ചാവിന്റെ ആവേശത്തിൽ; മൂത്തയാൾക്കെതിരെ ഉള്ളത് നിരവധി കേസുകളും; കർഫ്യൂവിൽ കറങ്ങാനിറങ്ങിയത് ചോദ്യം ചെയ്ത പൊലീസിനെ ആക്രമിച്ച സഹോദരർ ചില്ലറക്കാരല്ല; മലയിടുംതുരുത്ത് ജംഗ്ഷനിലെ അന്വേഷണം നീളുന്നത് മയക്കുമരുന്ന് മാഫിയയിലേക്ക്
അക്ഷയ് കുമാറും പവൻ ഗുപ്തയും അൽപം ബലം പ്രയോഗിച്ചു; ഇത് വകവയ്ക്കാതെ ജയിൽ അധികൃതർ ഇവരെ നിയന്ത്രിച്ചു; തന്നെ കൊല്ലരുതെന്നു വീണ്ടും അഭ്യർത്ഥിച്ച വിനയ്; കറുത്ത തുണി കൊണ്ട് മുഖം മറയ്ക്കുന്നതിന് തൊട്ടു മുൻപു ജയിൽ അധികൃതരോടു മാപ്പു പറഞ്ഞ മുകേഷ്; ആരാച്ചാർ ലിവർ വലിച്ച് പ്രതികളുടെ കാൽച്ചുവട്ടിലെ തട്ട് മാറ്റുമ്പോൾ സാക്ഷിയായി ഉണ്ടായിരുന്നത് അഞ്ചു പേരും; നിർഭയയ്ക്ക് നീതിയൊരുക്കിയ ലിവർ ആരാച്ചാർ പവൻ ജല്ലാദ് തട്ടിമാറ്റിയത് നാടകീയതകളിലൂടെ
സ്‌കൂളിൽ തുടങ്ങിയ ഇഷ്ടം; പ്ലസ് ടുവിൽ എല്ലാം വീട്ടിൽ അറിഞ്ഞു; ഈഴവനായ കളിക്കൂട്ടുകാരനെ പങ്കാളിയാക്കാൻ അനുവദിക്കില്ലെന്ന വീട്ടുകാരുടെ നിലപാട് മനസ്സിനെ നീറ്റി; ആന്ധ്രയിൽ നേഴ്‌സിംഗിന് മകളെ അയച്ചതും പ്രണയം പൊളിക്കാൻ; ഒരിക്കലും വീട്ടുകാർ വിവാഹത്തെ അംഗീകരിക്കില്ലെന്ന തിരിച്ചറിവിൽ അത്താഴം കഴിച്ച് മെറിൻ എടുത്ത തീരുമാനത്തിനൊപ്പം കൊന്ത ധരിച്ച് അരവിന്ദും; യാക്കോബയക്കാരിയും കാമുകനും ശരീരങ്ങൾ തമ്മിൽ കൂട്ടിക്കെട്ടി കൊക്കയിലേക്ക് ഒരുമിച്ച് ചാടി; തട്ടക്കുഴയെ കരിയിപ്പിച്ച് മെറിനും അരവിന്ദും
ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
പതിനേഴുകാരി പതിമൂന്നുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് വീട്ടിൽ ആരുമില്ലാതിരുന്ന ദിവസം; കുഞ്ഞിനെ നോക്കാൻ എത്തിയവൾ സ്ഥിരമായി ശയിച്ചത് ബാലനൊപ്പം; കാമുകനെ വിവാഹം കഴിച്ചിട്ടും കുട്ടിയുമായുള്ള സെക്‌സ് ഉപേക്ഷിക്കാനാകാതെ നഴ്‌സറി ജീവനക്കാരി; പീഡന വിവരം പുറത്തറിഞ്ഞത് യുവതി പതിമൂന്നുകാരന്റെ കുഞ്ഞിന് ജന്മം നൽകിയതോടെ; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവതിയുടെ ശിക്ഷ വിധിക്കുക ഏപ്രിൽ മൂന്നിന്
കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
അഞ്ചു വയസ്സുള്ള കുട്ടി കൈ തട്ടിമാറ്റുന്ന ശക്തിയിലായിരുന്നില്ല അവൾ ഇറങ്ങി പോയത്; വീട്ടിന് പുറത്ത് നിന്ന് നോക്കിയാൽ വഴിയിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി കാണാം; പക്ഷേ അന്ന് ഒന്നും കണ്ടില്ല; 'അമ്മുമ്മ' വിളിച്ചു കൊണ്ടു വന്നെന്നും പട്ടി കുരച്ചപ്പോൾ അപ്രത്യക്ഷമായെന്നും പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യവുമില്ല; അത് അദൃശ്യ ശക്തിയുടെ ഇടപെടൽ തന്നെ എന്ന് ഇപ്പോഴും വിശ്വസിച്ച് അയൽക്കാരി; ദേവനന്ദയുടെ പഴയ കാണാതാകൽ കേട്ട് അത്ഭുതത്തോടെ മലയാളികൾ; മിനി മറുനാടനോട് അനുഭവം പറയുമ്പോൾ
ക്ഷേത്രോത്സവത്തിൽ ഉത്തര ഉണ്ണിയുടെ നൃത്തം അനൗൺസ് ചെയ്യാൻ ഊർമ്മിള മൈക്ക് കൈയിൽ എടുത്തപ്പോൾ ഓഫായി; കലിപ്പിലായ ഊർമ്മിള കാണികൾക്കും മുമ്പിലേക്ക് മൈക്ക് വലിച്ചെറിഞ്ഞു; കട്ടക്കലിപ്പോടെ നാട്ടുകാരും എത്തിയതോടെ പ്രശ്നത്തിൽ ഇടപെട്ട് പൊലീസും; മെക്ക് താഴേക്ക് ഇടുന്നത് അത്ര വലിയ കുഴപ്പമാണോ സാറേ.. എന്നു പൊലീസുകാരോട് ചോദിച്ചു ഊർമ്മിള ഉണ്ണി; ദൈവ സന്നിധിയിലെ നടിയുടെ അഹങ്കാരം കണ്ടെന്ന പോലെ തിമിർത്ത് പെയ്ത് മഴയും; നൃത്തം മുടങ്ങിയതോടെ കണക്കായി പോയെന്ന് നാട്ടുകാരും