Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

എംആർ മുരളിയുടെ റിങ്ങ് ടൂണിൽ മഴപെയ്ത് മാനം തെളിഞ്ഞു; സിപിഎമ്മുമായി കൂടുതൽ അടുക്കും: കുലംകുത്തി പ്രയോഗം അന്നത്തെ സാഹചര്യത്തിലെന്ന് മുരളി മറുനാടനോട്

എംആർ മുരളിയുടെ റിങ്ങ് ടൂണിൽ മഴപെയ്ത് മാനം തെളിഞ്ഞു; സിപിഎമ്മുമായി കൂടുതൽ അടുക്കും: കുലംകുത്തി പ്രയോഗം അന്നത്തെ സാഹചര്യത്തിലെന്ന് മുരളി മറുനാടനോട്

തൃശൂർ: രാഷ്ട്രീയത്തിൽ സ്ഥായിയായ വിരോധികളില്ലെന്നും സിപിഎമ്മുമായി കടുതൽ അടുത്ത് പ്രവർത്തിക്കുമെന്നും ഷൊർണൂർ നഗരസഭാ അധ്യക്ഷസ്ഥാനം രാജിവച്ച സിപിഐ(എം) വിമതൻ എം ആർ മുരളി മറുനാടൻ മലയാളിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. സിപിഎമ്മും അടക്കമുള്ള മറ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് ഉദ്ദേശ്യമെന്ന് മുരളി വ്യക്തമാക്കി. മുരളിയുമായി നടത്തിയ പ്രത്യേക അഭിമുഖത്തിൽ നിന്ന്.
ജനകീയ വികസന സമിതിയുടെ ഭാവിപരിപാടികൾ?

ഷൊർണ്ണൂരിൽ മറ്റ് മുഖ്യധാരാ പാർട്ടികളായ സിപിഐ(എം) കോൺഗ്രസ് പാർട്ടികൾക്ക് തുല്യശക്തിയാണ് ജെവിഎസ്. ജന നന്മ ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾക്കാണ് ജെവിഎസ് നൽകുന്നത്. പരമാവധി ഇടതുപക്ഷ പാർട്ടികളും പ്രസ്ഥാനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് ജെവിഎസിന്റെ തീരുമാനം. ഇടതുരപക്ഷ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കും.

സി.പി.എമ്മിന്റെ വാരിക്കുഴിയിൽ വീണത് പിണറായിയെ പരസ്യമായി തന്തയ്ക്കു വിളിച്ച നേതാവ്; മുരളിയുടെ 'രാഷ്ട്രീയ മരണം' ടി.പിയേക്കാൾ മാരകമാകും

  • കുലംകുത്തികളെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ വിശേഷിപ്പിച്ച താങ്കൾ വീണ്ടും സിപിഐ(എം) പാളത്തിലേക്ക് നീങ്ങുമ്പോൾ ജനങ്ങൾ എന്ത് ധരിക്കണം?

നോക്കൂ രാഷ്ട്രീയത്തിൽ സ്ഥായിയായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല. ഇടതുപക്ഷ രാഷ്ട്രീയത്തിൽ പ്രത്യേകിച്ച്. അന്നത്തെ സാഹചര്യവും സന്ദർഭവും അനുസരിച്ചായിരുന്നു അങ്ങിനെയൊരു പദപ്രയോഗം നടത്തിയിരുന്നത്. എന്നാൽ ഇന്ന് ആ അവസ്ഥയ്‌ക്കെല്ലാം മാറ്റം വന്നിരിക്കുന്നു. സിപിഎമ്മുമായി സഹകരിക്കുകയാണ് ജെവിഎസ് എന്നതിന് അർത്ഥം ജെവിഎസിന്റെരെ വ്യക്തിത്വവും മറ്റും നഷ്ടപ്പെടുത്തും എന്നില്ല.

  • ഇടത് മുന്നണിയിൽ, ഷൊർണ്ണൂർ നഗരസഭാ ഭരണത്തിനായി ജെവിഎസിനെ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ല പ്രമുഖ ഇടതുപാർട്ടിയായ സിപിഐ എതിർപ്പ് പ്രകടിപ്പിച്ച സ്ഥിതിക്ക് താങ്കളുടെ ഇടതുപക്ഷ ഐക്യം സാധ്യമാകുമോ?

സിപിഐക്ക് ഷൊർണ്ണൂർ നഗരസഭയിൽ ഒരേ ഒരു സീറ്റ് മാത്രമാണ് ഉള്ളത്. എതിർത്ത് നിന്നാൽ തന്നെ ഒന്നും സംഭവിക്കാനില്ല. എന്നാലും പ്രശ്‌നം രമ്യമായി ചർച്ചകളിലൂടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  • യുഡിഎഫുമായി യാതൊരു വിധ ബന്ധവും ഇനി ഇല്ലെന്നാണോ?

അതെല്ലാം എന്നേ തീർന്നു. കോൺഗ്രസുമായി ഇനിയൊരു പേച്ചപ്പിനില്ല. കാരണം ഇടത്പക്ഷ ഐക്യം കൂടുതൽ ശക്തിപ്പെടുത്തേണ്ട കാലഘട്ടമാണിത്. ജനവിരുദ്ധ നയങ്ങൾ കോൺഗ്രസ് ഭരണത്തിന്റെ മുഖമുദ്രയായിരിക്കുന്നു. ഈയവസരത്തിൽ ഇടത് പക്ഷ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന ജെവിഎസിന് സിപിഐ(എം) നയിക്കുന്ന ഇടത്പക്ഷ രാഷ്ട്രീയത്തിൽ നിന്നും വിട്ട് നിൽക്കാനാകില്ല. സിപിഎമ്മുമായി കൂടുതൽ അടുക്കാനാണ് ശ്രമിക്കുന്നത്.

  • കോൺഗ്രസ്സുമായി ബന്ധം ഉപേക്ഷിച്ച് സിപിഐ(എം) ചേരിയിലേക്ക് പോയതും ഷൊർണ്ണൂർ നഗരസഭാ അധ്യക്ഷ സ്ഥാനം രാജിവച്ചതും അനുയായികൾ എങ്ങിനെ കാണുന്നു. ഒരിക്കൽ സിപിഎമ്മിന്റെ കടുത്ത ശത്രുവായിരുന്നല്ലോ താങ്കൾ?

സിപിഐ(എം) ഇന്ത്യയിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാർട്ടിയാണ്. ഇതിൽ ആർക്കും സംശയമില്ല. കോൺഗ്രസുമായി ഷൊർണ്ണൂർ നഗരസഭയിൽ മാത്രമായിരുന്നു ജെവിഎസ് ധാരണയുണ്ടാക്കിയിരുന്നത്. മറ്റൊരിടത്തും ജെവിഎസിന്റെ സാന്നിധ്യമില്ലാത്തതുകൊണ്ടായിരുന്നില്ല. മറിച്ച്, ഷൊർണ്ണൂരിൽ അവർ പിന്തുണ വാഗ്ദാനം ചെയ്തതുകൊണ്ടും ജെവിഎസ് ഭരണം സംശുക്തമാക്കുന്നതിൽ തടസ്സങ്ങൾ സൃഷ്ടിക്കില്ലെന്നതിനാലുമാണ് അങ്ങിനെ ഒരു വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. പക്ഷേ, അനുമതിക്കും കൈക്കൂലിക്കും സ്വജനപക്ഷപാതത്തിനും വഴങ്ങാനുള്ള സമ്മർദ്ദങ്ങളെ അതിജീവിക്കാനായിരുന്നു കോൺഗ്രസ്സിന്റെ ധാരണയ്ക്ക് വശംവദനാകാതിരുന്നത്. കോൺഗ്രസ്സിന്റെ ഔദാര്യത്തിലല്ലല്ലോജെവിഎസ് എന്ന് തെളിയിക്കാൻ മാത്രമല്ല, ജെവിഎസ് എത്ര നാണം കെട്ടും ഭരണത്തിൽ കടിച്ച് തൂങ്ങില്ലെന്ന് കൂടിതെളിയിക്കാനായിട്ടായിരുന്നു ചെയർമാൻ സ്ഥാനം രാജിവച്ചത്. ഇത് ജെവിഎസ് പ്രവർത്തകരുടേയും അനുയായികളുടേയും വികാരം കൂടിയായിരുന്നു.

സിപിഎമ്മിന്റെ ആശയപരമായ വഴിത്തിരിവും ജനവിരുദ്ധതയും കടുത്ത ഭാഷയിൽ വിമർശിക്കുകയും വിമതനായി ജനകീയ വികസന മുന്നണിക്ക് രൂപം നൽകി നയിക്കുകയും ചെയ്ത എംആർ മുരളി വീണ്ടും പഴയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കുള്ള തിരിച്ച് പോക്കിന്റെ പാതയിലാണ്. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേപ്പോലും കടുത്ത ഭാഷയിൽ വിമർശിച്ച ഈ സഖാവിനെ പാർട്ടിയിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങൾ സംസ്ഥാന ജില്ലാ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ചില പ്രാദേശിക നേതാക്കളുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം സിപിഐ(എം) ജില്ലാകമ്മറ്റി ഏരിയാ പഞ്ചായത്ത് ബ്രാഞ്ച് കമ്മറ്റികളോട് എം ആർ മുരളിയേ ഉൾക്കൊള്ളാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിന്റെ ഫലമായി മുരളി വീണ്ടും സിപിഎമ്മിൽ അതിവിദൂരമല്ലാത്ത ഭാവിയിൽ തിരിച്ചെത്തുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ ഉറച്ച വിശ്വാസം. എംആർ മുരളിയുടെ മൊബൈൽ ഫോണിൽ നിന്നും ഒഴുകിയെത്തുന്ന ഗാനം തന്നെ ഇതിന്റെ ലക്ഷണമായി കരുതുന്നവരുണ്ട്. മഴപെയ്ത് മാനം തെളിഞ്ഞു...എന്ന റിങ്ടൂണിൽ എല്ലാം അടങ്ങുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP