1 usd = 71.16 inr 1 gbp = 92.06 inr 1 eur = 81.08 inr 1 aed = 19.37 inr 1 sar = 18.96 inr 1 kwd = 234.51 inr

Jan / 2019
18
Friday

ബ്രിട്ടീഷുകാർ രാജ്യം വിട്ടുപോകണമെന്ന് മുസ്ലിം ലീഗിന് നിർബന്ധമുണ്ടായിരുന്നില്ല; ബ്രിട്ടീഷുകാർ പോകുന്ന പക്ഷം മുസ്ലിംങ്ങൾക്കുള്ള അവകാശങ്ങൾ വേറെ കിട്ടണമെന്നായിരുന്നു വാദം; കമ്മ്യൂണിസ്റ്റുകാർ മതമില്ലാത്തവരാണന്നെും 60വയസ്സു കഴിഞ്ഞവരെ വെടിവെച്ചു കൊല്ലുമെന്നാക്കെയായിരുന്നു അന്നത്തെ പ്രചാരണം; ചായക്കടയുടെ ബെഞ്ചിലിരുന്ന് ഒരു ചായ കുടിച്ചാൽ പോലും ദലിതനെ തല്ലിച്ചതക്കുന്ന കാലമായിരുന്നു അത്; ഇതിനെല്ലാം എതിരിട്ടാണ് കമ്യൂണിസ്റ്റ് പാർട്ടി വളർന്നത്; പാലാളി മറുനാടനോട്

October 26, 2018 | 11:26 AM IST | Permalinkബ്രിട്ടീഷുകാർ രാജ്യം വിട്ടുപോകണമെന്ന് മുസ്ലിം ലീഗിന് നിർബന്ധമുണ്ടായിരുന്നില്ല; ബ്രിട്ടീഷുകാർ പോകുന്ന പക്ഷം മുസ്ലിംങ്ങൾക്കുള്ള അവകാശങ്ങൾ വേറെ കിട്ടണമെന്നായിരുന്നു വാദം; കമ്മ്യൂണിസ്റ്റുകാർ മതമില്ലാത്തവരാണന്നെും 60വയസ്സു കഴിഞ്ഞവരെ വെടിവെച്ചു കൊല്ലുമെന്നാക്കെയായിരുന്നു അന്നത്തെ പ്രചാരണം; ചായക്കടയുടെ ബെഞ്ചിലിരുന്ന് ഒരു ചായ കുടിച്ചാൽ പോലും ദലിതനെ തല്ലിച്ചതക്കുന്ന കാലമായിരുന്നു അത്; ഇതിനെല്ലാം എതിരിട്ടാണ് കമ്യൂണിസ്റ്റ് പാർട്ടി വളർന്നത്; പാലാളി മറുനാടനോട്

എം പി റാഫി

മലപ്പുറം: ഒരാൾ കമ്യൂണിസ്റ്റുകാരനായിപ്പോയാൽ അയാളെ പൂർണമായും ഒറ്റപ്പെടുത്തുകയും കുപ്രചാരണങ്ങൾ ഉപയോഗിച്ച് തകർക്കുകയുമായിരുന്നു പഴയകാലത്തെ രീതിയെന്ന് മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി.ഒരു ചായക്കടയിൽപോയി ചായകുടിച്ചതിന്പോലും ദലിതനെ തല്ലിചതക്കുന്ന കാലം.ജന്മികളോടും അവരുടെ ഗുണ്ടകളോടും പൊലീസിനോടും ഒരുപോലെ എറ്റുമുട്ടിയാണ് ഇവിടെ കമ്യൂണസ്റ്റ് പാർട്ടിവളർന്നതെന്ന് അദ്ദേഹഒ ചൂണ്ടിക്കാട്ടുന്നു.സഖാവ് പാലോളി മുഹമ്മദ്കുട്ടിയുമായി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം വായിക്കാം.

  • അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളും കമ്മ്യൂണിസ്റ്റുകൾ നേരിടേണ്ടി വന്ന അനുഭവങ്ങളും

ഇന്ത്യ വിട്ടുപോകണമെന്നു പറഞ്ഞ് ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയുള്ള സമരം മൂർധന്യാവസ്ഥയിൽ എത്തി നിൽക്കുന്ന കാലമായിരുന്നു അത്. ഈ കാലഘട്ടത്തിലാണ് മുസ്ലിം ബഹുജനങ്ങളുടെ വലിയ പിന്തുണയാർജിച്ചു കൊണ്ട് മുസ്ലിം ലീഗ് എന്ന പ്രസ്ഥാനം വരുന്നത്. ബ്രിട്ടീഷുകാർ പോകണമെന്ന് ലീഗിന് നിർബന്ധമുണ്ടായിരുന്നില്ല, ബ്രിട്ടീഷുകാർ പോകുന്നപക്ഷം മുസ്ലിംങ്ങൾക്കുള്ള അവകാശങ്ങൾ വേറെ കിട്ടണമെന്നായിരുന്നു വാദം. മുസ്ലിംങ്ങൾക്കൊരു പ്രത്യേക രാഷ്ട്രം വേണമെന്ന ആവശ്യമാണ് പാക്കിസ്ഥാൻ എന്ന രാജ്യമായത്. കോൺഗ്രസിൽ തന്നെ മുസ്ലിം മജ്‌ലിസ് എന്ന പേരിലുള്ള കൂട്ടായ്മയുണ്ടായിരുന്നു അക്കാലത്ത്. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ നേതൃത്വത്തിലാണ് ഈ സംഘടന പ്രവർത്തിച്ചിരുന്നത്. പക്ഷേ അവർക്കൊന്നും രാജ്യത്ത് വേണ്ടത്ര പ്രവർത്തനം നടത്താൻ പറ്റിയിരുന്നില്ല. അത്രമാത്രം കടുത്ത എതിർപ്പാണ് മുസ്ലിം ലീഗിന്റെ ഭാഗത്ത് നിന്ന് ഇവർക്കൊക്കെ നേരിടേണ്ടി വന്നത്. കമ്യൂണിസ്റ്റുകാരെ പറ്റി ജനങ്ങൾക്കിടയിൽ വളരെ മോശമായ അഭിപ്രായ പ്രചരണങ്ങളിൽ മുങ്ങിയിരുന്ന കാലം കൂടിയായിരുന്നു അന്ന്. മതമില്ലാത്തവരാണെന്നും സ്ത്രീകളെ പൊതുസ്ഥലത്ത് ഇറക്കുന്നവരാണെന്നും അത്തരത്തിലുള്ള നികൃഷ്ടമായ പ്രവർത്തനങ്ങൾ നടത്തുന്നവരാണ് കമ്മ്യൂണിസ്റ്റ്കാരെന്നും 60 വയസു കഴിഞ്ഞള ധ്വാനിക്കാൻ വയ്യാതായ ജനങ്ങഴെ വെടിവച്ചു കൊല്ലുമെന്നുമെല്ലാമായിരുന്നു പ്രചരിപ്പിച്ചിരുന്നത്.

ഒരാൾ കമ്യൂണിസ്റ്റായി വന്നാൽ നാലാൾ കൂടുന്ന സ്ഥലത്ത് അയാൾക്ക് സ്ഥാനമുണ്ടായിരുന്നില്ല. ഹരിജനങ്ങളെ മാറ്റിനിർത്തുന്ന പോലെ കമൂണിസ്റ്റുകാരെ ബഹിഷ്‌കരിക്കുന്ന സാഹചര്യമായിരുന്നു. ഇതിനെയെല്ലാം നേരിടണമെന്നതിനാൽ അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആളുകൾ വളരെ കുറവാണ്. എണ്ണത്തിൽ കുറവായിരുന്നെങ്കിലും പാർട്ടിയിലേക്കു വന്നവരുടെ മനോനില എന്തും നേരിടാവുന്ന പാകത്തിലായിരുന്നു. അവർ കർഷകരോടൊപ്പവും ജനങ്ങളോടൊപ്പവും നിന്ന് പ്രവർത്തിച്ച് വളർന്നുകൊണ്ടിരിക്കുന്ന കാലഘട്ടം കൂടിയായിരുന്നു അത്.

  • പാർട്ടിയിലേക്കുള്ള വരവ്

കമ്യൂണിസ്റ്റ് പാർട്ടി ജനങ്ങളുടെ പിന്തുണയോടുകൂടി വളർന്നുകൊണ്ടിരിക്കുന്ന സാഹര്യത്തിലായിരുന്നു ഞാൻ പാർട്ടിയുമായി അടുക്കുന്നത്. പിന്നീട് 1948 കാലത്താണ് പാർട്ടിയുടെ അനുഭാവിയായി ചേരുന്നത്. മൂന്ന് വർഷം ആ ഗ്രൂപ്പിൽ പ്രവർത്തിച്ച് മെമ്പർഷിപ്പിനായി അപേക്ഷിച്ചപ്പോൾ 18 വയസ് തിഞ്ഞില്ലെന്നു പറഞ്ഞ് രണ്ട് തവണ അപേക്ഷ നിരസിക്കപ്പെട്ടു. രണ്ട് തവണ ഇതുപോലെ അപേക്ഷ നിരസിച്ചു. 1951ൽ മൂന്നാമത് അപേക്ഷിച്ചപ്പോഴാണ് എനിക്ക് പാർട്ട് മെമ്പർഷിപ്പ് കിട്ടുന്നത്.

1948ൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിച്ച് 1951ൽ ആ നിരോധനം നീക്കിയ കാലംകൂടിയായിരുന്നു അത്. നിരോധനം നീക്കിയതോടെ മലബാറിൽ വലിയ മുന്നേറ്റമായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനത്തിൽ ഉണ്ടാക്കാൻ സാധിച്ചത്. മുഖ്യമായും കർഷകരുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങൾ ഏറ്റെടുത്തായിരുന്നു പ്രവർത്തനം. അന്ന് കാര്യമായ വ്യവസായങ്ങളൊന്നും മലബാറിൽ ഉണ്ടായിരുന്നില്ല. കോഴിക്കോട് കണ്ണൂര് പോലുള്ള സ്ഥലങ്ങളിൽ ഒന്നോ രണ്ടോ ഫാക്ടറികൾ മാത്രം. അഞ്ചോ എട്ടോ ആളുകൾ ചേർന്നുള്ള ബീഡി തെരപ്പായിരുന്നു പ്രധാന തൊഴിൽ കേന്ദ്രം. ഈ തൊഴിലാളികളെ സംഘടിപ്പിച്ചുള്ള പ്രവർത്തനത്തിൽ നിന്നാണ് ഒറ്റപ്പെട്ടു പ്രവർത്തിച്ചിരുന്ന സ്ഥിതിയിൽ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി വലിയ സ്വാധീനത്തിലേക്ക് മാറിയത്.

1952ൽ മദിരാശി നിയമസഭിയിലേക്ക് ഒരു തെരഞ്ഞെടുപ്പ് നടന്നു. അന്ന് മലബാർ മദിരാശിയുടെ ഭാഗമാണ്. ആ തെരഞ്ഞെടുപ്പിൽ 32 സീറ്റുകളാണ് മലബാറിൽ ഉണ്ടായിരുന്നത്. 32ൽ 5 സീറ്റ് മുസ്ലിംലീഗ് നേടി 4 സീറ്റ് മാത്രമാണ് കോൺഗ്രസ് നേടിയത്. ബാക്കി സീറ്റുകളെല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടിക്കും കേളപ്പന്റെ പ്രജാ പാർട്ടിയും തമ്മിലുള്ള സഖ്യത്തിനാണ് കിട്ടിയത്. അന്ന് ഏറ്റവും കൂടുതൽ എംഎ‍ൽഎമാരുണ്ടായിരുന്ന ഒറ്റ പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. ടിസി നാരായണൻ നമ്പ്യാർ, കെപി ഗോപാലൻ തുടങ്ങിയ ആളുകളെല്ലാമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

  • ജാതി വ്യവസ്ഥക്കെതിരെ പൊരുതിയ ചായക്കട സംഘട്ടനം

രാഷ്ട്രീയ പ്രവർത്തനം വളരെ സജീവമായി നടക്കുന്ന സാഹചര്യത്തിലായിരുന്നു മറ്റൊരു സംഭവം എന്റെ ജീവിതത്തിൽ നടന്നത്. 1949ൽ ആയിരുന്നു ഇത്. ഹരിജനങ്ങളുടെ സ്ഥിതി ഞാൻ പറഞ്ഞല്ലോ.കോഡൂരിനടുത്ത ചൊളൂരിൽ കൈകൊണ്ട് ഈർച്ചനടത്തുന്ന ഒരു മില്ലുണ്ടായിരുന്നു. ഇവിടത്തെ ജോലി നിർത്തി പിന്നോക്ക സമുദായക്കാരനായ ആണ്ടി ഒരു ചായ കച്ചവടം തുടങ്ങി. ഈ ചായക്കടയിൽ നാടിക്കുട്ടി എന്നു പറയുന്നയാൾ ഉച്ചയ്ക്ക് പണി കഴിഞ്ഞു വരുമ്പോൾ ഒരു ചായകുടിക്കാൻ കയറി. സാധാരണ ഹരിജനങ്ങൾ ചായകുടിക്കാൻ വരുമ്പോൾ മുറ്റത്ത് വച്ചുകൊടുക്കുകയാണ് ചെയ്യുക. അതെടുത്ത് പറമ്പിൽ പോയി കുടിക്കുകയും ഗ്ലാസ് കഴുകിക്കൊണ്ടുവന്ന് വയ്ക്കുകയും ചെയ്യുന്നതാണ് അന്നത്തെ സമ്പ്രദായം. നാടി ചായക്കടയിൽ വന്നപ്പോൾ ആണ്ടി മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ചായ കൊണ്ടുനന്ന് വച്ചപ്പോൾ ഒഴിഞ്ഞു കിടന്ന ബെഞ്ചിൽ ഇരുന്ന് ചായകുടിച്ചു. ചായകുടി പകുതിയാകുന്നതിനു മുമ്പേ രണ്ടു പേർ ഇവിടേക്ക് കയറി വന്നു. നാടിക്കുട്ടിയെ കണ്ടതും ഇവർ ബെഞ്ചോടെ ചവിട്ടി താഴെയിട്ടു. ഈ ബഹളം കേട്ട് ആളുകൾ ഓടിക്കൂടി. എത്തിയവരെല്ലാം ചേർന്ന് ഇവനെ മർദിച്ചു. ഞങ്ങൾ വന്ന സമയത്ത് രക്തത്തിൽ കുളിച്ച് മുറിവ് പറ്റി റോഡരികിൽ ഇരിക്കുന്ന നാടിക്കുട്ടിയെയാണ് കാണ്ടത്. ഞങ്ങളോടൊപ്പമുണ്ടായിരുന്നത് നാലഞ്ച് പേർമാത്രം. അവർ 25 പേരുണ്ടായിരുന്നു. കുറെ ആളുകളൊക്കെ പോയികഴിഞ്ഞപ്പോൾ ഇവനെയെടുത്ത് ഞങ്ങൾ പോത്തുവണ്ടിയിൽ നാട്ടുവൈദ്യന്റെയടുത്തുകൊണ്ടുപോയി.

മുറിവൊക്കെ കെട്ടി സുഖമായി ഇവൻ പുറത്തിറങ്ങി. ഇതിനിടെ കുറെ ആളുകൾ കൂടെ ഞങ്ങളോടൊപ്പം കൂടി. ഈ സമയം ഞങ്ങൾക്കൊരു ബദ്ധി തോന്നി. പരസ്യമായി ഒരു ദിവസം അവിടെ ഇരുന്ന് ചായ കുടിക്കാമെന്ന് പറഞ്ഞു. പക്ഷെ ഇതിന്റെ പ്രത്യാഘാതം മനസിലാക്കിയതുകൊണ്ട് ആദ്യം ഇവൻ കൂട്ടാക്കിയില്ല. അങ്ങനെ ആറ് മാസത്തെ പരിശ്രമത്തിലാണ് അവൻ സമ്മതിച്ചത്. ഒരു ദിവസം ഏഴ് പേരടങ്ങുന്ന ഞങ്ങളുടെ സംഘം ഇവനെയും കൂട്ടി ഈ ചായക്കടയിൽ ചായകുടിക്കാൻ കയറി. മുമ്പ് സംഭവിച്ചതു പോലെ തന്നെ ചായകുടി തീരും മുമ്പേ മറു വിഭാഗം കടയിലേക്കു കയറി. ആദ്യം ചായക്കട അടിച്ചു തകർത്തു. പിന്നീടുള്ള പോരാട്ടം ഞങ്ങളുമായിട്ടായിരുന്നു. കുറച്ചു നേരം ഞങ്ങൾ അടിച്ചു നിന്നു. അതുകഴിഞ്ഞപ്പോൾ ഞങ്ങൾ ക്ഷീണിച്ചു. കാരണം അവരുടെ ആളുകൾ വർധിച്ചു വരികയാണ്.

ഈ സംഘട്ടനത്തിൽ ഒരുപാടു പേർക്ക് പരിക്കു പറ്റി. ഈർച്ച തെറ്റുകൊണ്ട് അടിച്ച് എന്റെ കാലിന്റെ മാംസ കഷണം തെറിച്ചു. എല്ലിന് ക്ഷതമേൽക്കുകയും ചെയ്തു. ഇന്നും ഇതിന്റെ പാടും കല്ലിപ്പും കാലിലുണ്ട്. ശരീരത്തിന്റെ വേദന ഏറ്റവും കൂടുതൽ അറിഞ്ഞ സംഭവമായിരുന്നു അത്. ആറ് മാസം കിടക്കയിൽ നിന്ന് അനങ്ങാനാകാതെ മലം മൂത്രം വരെ അവിടെന്ന് എടുക്കുന്ന സ്ഥിതിയായിരുന്നു.അത്ര വലിയ വേദനയായിരുന്നു. അന്നത്തെ സമൂഹത്തിലുള്ള പൊതു അവസ്ഥയാണ് ഞാൻ ഇതിലൂടെ പറയുന്നത്. ഈ ചെയ്യുന്നവരൊക്കെ ദുഷ്ടന്മാരായിട്ടല്ല. ഹിന്ദുക്കൾ, അല്ലെങ്കിൽ മുസ്ലീമല്ലാത്ത ആളുകളെ ഒക്കെ മനുഷ്യന്റെ പരിഗണന അവർക്കു കൊടുക്കാൻ തയ്യാറല്ല. മതപരമായിട്ട് ആകെ ദൈവത്തിൽ തൃപ്തിപ്പെട്ടിട്ടുള്ള സമൂഹം മുസ്ലീമീങ്ങൾ മാത്രമുള്ളൂവെന്നാണ് ആ കാലത്തെ ബോധം. അതിനു സഹായകരമായിട്ടുള്ള ഉപദേശങ്ങളും മതപ്രസംഗങ്ങളുമൊക്കെയാണ് ആ കാലഘട്ടത്തിൽ നടന്നിരുന്നത്.

  • കമ്യൂണിസ്റ്റായതിൽ കുടുംബത്തിൽ നിന്നും മതപരമായും നേരിടേണ്ടി വന്നത്

കുടുംബത്തിൽ ബാപ്പയും ഉമ്മയും ഞങ്ങൾ മക്കളെല്ലാവരും ഭയപ്പാടോടെ ആയിരുന്നില്ല, വലിയ സ്‌നേഹത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്. ബാപ്പ അന്നത്തെ യാഥാസ്ഥികരുടെ കൂട്ടത്തിലായിരുന്നില്ല. അതിൽ നിന്ന് വ്യത്യസ്ഥമായി ചിന്തിക്കുന്ന ഒരു വിശ്വാസിയായിരുന്നു. പക്ഷെ സമൂഹത്തിന്റെ സമ്മർദം കൊണ്ട് എന്നോട് ഒരു ദിവസം പറഞ്ഞു ഇനി വീട്ടിലേക്ക് കടക്കേണ്ടന്ന്. ജാഥയിൽ പോകുന്നതും മുദ്രാവാക്യം വിളിക്കുന്നതുമെല്ലാം ആളുകൾ കാണുന്നുണ്ടല്ലോ. ആളുകളിൽ നിന്നുള്ള വലിയ തോതിലുള്ള സമ്മർദമാണ് ബാപ്പാനെ അതിന് പ്രേരിപ്പിച്ചത്. അത് ബാപ്പ ഇഷ്ടപ്പെട്ടു പറഞ്ഞതല്ലയെന്നതിന്റെ തെളിവാണ് ഞാൻ പോയ ശേഷം ബാപ്പ പൊട്ടിക്കരഞ്ഞു എന്നുള്ളത്.

വീട്ടുകാരറിഞ്ഞുകൊണ്ടുള്ള രാഷ്ട്രീയ പ്രവർത്തനം അന്ന് നടക്കില്ല. വീട്ടുകാരെ മറച്ചുവച്ചുകൊണ്ടാണ് അന്നത്തെ എല്ലാ പ്രവർത്തനവും നടക്കുക. ഞാൻ ആദ്യം പറഞ്ഞ കമ്യൂണിസ്റ്റുകാർക്ക് ചാർത്തിക്കൊടുത്ത വിശേഷണങ്ങളെല്ലാം വിശ്വസിക്കുന്ന സ്ഥിതിയായിരുന്നു വീട്ടുകാർ. മരിച്ചു പോകേണ്ടേ, പടച്ചോൻ ശിക്ഷിക്കില്ലേ എന്നൊക്കെ പറയുന്ന പരുവത്തിലായിരുന്നു.

( തുടരും).

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഭർത്താവും സഹോദരനും ഇല്ലെന്ന് അറിഞ്ഞ് പ്ലാനിങ്; അർദ്ധരാത്രി വീട്ടിലെത്തി അമ്മികുഴ കൊണ്ട് കതകു തകർത്ത് 22കാരിയെ ബലാത്സംഗം ചെയ്തു; രോഗക്കിടക്കിയിലെ അമ്മയെ പീഡിപ്പിച്ചപ്പോൾ മകൾ കമ്പിവടിയുമായി അക്രമത്തിന് മുതിർന്നു; വാക്കത്തിക്ക് വെട്ടി കൊന്ന് ശവശരീരത്തിലും സംതൃപ്തി കണ്ടെത്തി; ഏഴുമാസം പ്രായമായ കുഞ്ഞ് വിശന്നുകരഞ്ഞ് ഇഴഞ്ഞു പുറത്തിറങ്ങിയപ്പോൾ ക്രൂരത പുറത്തെത്തി; രാജേന്ദ്രന് പിന്നാലെ ജോമോനും വധശിക്ഷ കിട്ടുമ്പോൾ വണ്ടിപ്പെരിയാറുകാർക്ക് ആശ്വാസം
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന്റെ മകന്റെ 8300 കോടിയുടെ കള്ളപ്പണ ഇടപാടിന്റെ അമരക്കാരിൽ ഒരാൾ യൂസഫലിയുടെ ലുലു ഗ്രൂപ്പ്; അജിത് ഡോവലിന്റെ മകൻ വിവേക് ഡോവൽ ഒരു വർഷം കണ്ട് കള്ളപ്പണം ദ്വീപിൽ രജിസ്റ്റർ ചെയ്ത കമ്പനിയിലേക്ക് ശതകോടികൾ എത്തിച്ചപ്പോൾ ഡയറക്ടർ പദവിയിൽ വീതം കൈപ്പറ്റിയത് ലുലുവിന്റെ റീജിയണൽ ഡയറക്ടറായ മുഹമ്മദ് അൽതാഫ്; ഡോവലിന്റെ ഞെട്ടിപ്പിക്കുന്ന ഇടപാടുകൾ തുറന്നിടുന്നത് കള്ളപ്പണത്തിനെതിരെയുള്ള മോദി സർക്കാരിന്റെ പോരാട്ടത്തിന്റെ പൊള്ളത്തരം
ഒന്നരലക്ഷം കൊടുത്താൽ എട്ട് ലക്ഷം ശമ്പളമുള്ള ജോലി; 80 ശ്രീലങ്കൻ അഭയാർത്ഥികളും 150 ഡൽഹിക്കാരും പോയത് ന്യൂസിലണ്ടിലേക്ക്; സംഘത്തിൽ സ്ത്രീകളും കുട്ടികളും അടമുള്ളവർ; കൊടുങ്ങല്ലൂരിൽ ഉപേക്ഷിച്ച ബാഗുകളും സംഘത്തിന്റേത് തന്നെ; മനുഷ്യക്കടത്തിന് പിന്നിലെ ബുദ്ധികേന്ദ്രം കോവളത്തുകാരൻ ശ്രീകാന്ത്; ബംഗാൾ ഉൾക്കടലിലൂടെ ക്രിസ്മസ് ദ്വീപിലേക്കും ആളുകളെ കടത്തും
ബിന്ദുവും കനകദുർഗയും മാത്രമല്ല, ശബരിമലയിൽ ദർശനം നടത്തിയത് 51 യുവതികൾ എന്ന് രേഖകൾ; ഭൂരിപക്ഷവും തമിഴ്‌നാട്, ആന്ധ്രപ്രദേശ് സ്വദേശികൾ; മലകയറിയ ഭൂരിപക്ഷം യുവതികൾക്കും പ്രായം നാൽപ്പത് വയസിന് മുകളിൽ; ഓൺലൈൻ വഴി ബുക്ക് ചെയ്ത് ദർശനം നടത്തിയവരുടെ പേരും ക്രമനമ്പറും അടക്കമുള്ള ലിസ്റ്റ് സുപ്രീംകോടതിക്ക് സമർപ്പിച്ച് സംസ്ഥാന സർക്കാർ; യുവതികൾ കൂടുതൽ കയറിയെന്ന് സ്ഥിരീകരിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും
ഹോംവർക്ക് നന്നായി ചെയ്തപ്പോൾ യുഎഇ സന്ദർശനത്തിൽ ഷൈൻ ചെയ്തു; തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങും മുമ്പേ പ്രകടനപത്രികയും ഉഷാറാക്കാൻ ഫാസ്റ്റ് ഡ്രൈവുമായി രാഹുൽ ഗാന്ധി; തൊഴിലില്ലായ്മയും കർഷകപ്രശ്‌നവും കോൺഗ്രസിന്റെ സ്‌പെഷ്യൽ ഫോക്കസ്; മാനിഫെസ്റ്റോ തയ്യാറാക്കാൻ രഘുറാം രാജൻ അടക്കമുള്ള വിദഗ്ധരുമായി പലവട്ടം കൂടിയാലോചന; തൊഴിലില്ലായ്മ ഗുരുതര പ്രശ്‌നമെന്ന കോൺഗ്രസ് നിലപാട് ശരിവയ്ക്കുന്ന മുൻ ആർബിഐ ഗവർണർ ഇനി രാഹുൽ ബ്രിഗേഡിനൊപ്പം കൈകോർത്തുനീങ്ങും
റഫാൽ കരാറിൽ വൻ സാമ്പത്തിക നഷ്ടമെന്ന് കണ്ടെത്തൽ; ജെറ്റ് ഒന്നിന് 41.42 ശതമാനം അധിക തുക നൽകിയെന്ന് റിപ്പോർട്ട്; യുപിഎ സർക്കാർ കരാറിനായി ടെണ്ടർ ക്ഷണിക്കുമ്പാൾ ഒരു യുദ്ധവിമാനത്തിന്റെ ഏറ്റവും കുറഞ്ഞ കരാർ തുക 11.11 ദശലക്ഷം യൂറോ; മോദിസർക്കാർ ഒരു യുദ്ധവിമാനത്തിന് മുടക്കിയത് 36.11 ദശലക്ഷം യൂറോ; കരാറിൽ ഒമ്പതു വർഷത്തിനിടെ മൂന്നിരട്ടിയിലധികം വർധനവ്; പുറത്തുവരുന്നത് വമ്പൻ കൊള്ള
ഭാര്യയ്ക്ക് തനിക്കൊപ്പം ചെലവാക്കാൻ സമയമില്ല; ഉണർന്നിരിക്കുന്ന സമയമൊക്കെയും ജോലി സ്മാർട്ട് ഫോണിൽ സെൽഫിയെടുക്കൽ; ബന്ധം വേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് യുവാവ് കോടതിയിൽ; തനിക്ക് സ്മാർട്ട് ഫോണില്ലെന്നും വീട്ടുകാരുമായി പോലും സംസാരിക്കാൻ ഭർത്താവ് അനുവദിക്കാറില്ലെന്നും ഭാര്യ; നിർണായക ഇടപെടലുമായി കോടതി
ഓണപ്പതിപ്പിനായി ദിലീപിന്റെയും കുടുംബത്തിന്റെയും ഫോട്ടോ എടുക്കാനാണ് വീട്ടിൽ പോയത്; ഇറങ്ങാൻ നേരം ദിലീപ് എന്നോടു പറഞ്ഞു: ഒരുനടൻ എന്നെ വല്ലാതെ ദ്രോഹിക്കുന്നു... അവനെ കയറൂരി വിട്ടാൽ എനിക്ക് ഭീഷണിയായി വളരും..അതുകൊണ്ട് അവന്റെ വളർച്ച തടയണം: കുഞ്ചാക്കോ ബോബൻ- അവനെ ഒന്ന് ഒതുക്കി തരണം..ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം; പല്ലിശേരിയുടെ പരമ്പര തുടരുന്നു
ഓപ്പറേഷൻ തിയേറ്ററിൽ വച്ച് സിവിൽ സർജനും സുന്ദരിയായ നഴ്‌സും തമ്മിൽ ചൂടൻ ചുംബനം ! ഉജ്ജൈനിലെ ആശുപത്രിയിൽ വച്ച് നടന്ന സംഭവം പുറംലോകമറിഞ്ഞത് വാട്‌സാപ്പ് വീഡിയോ വഴി; നഴ്‌സുമാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡോക്ടറുടെ പണി തെറിച്ചു; ആശുപത്രിയിലെ ചൂഷണത്തിന്റെ മറ്റൊരു മുഖമിങ്ങനെ
പീഡിപ്പിച്ച ശേഷം വിവരം ഭർത്താവറിയാതിരിക്കാൻ കാശു ചോദിച്ച് ബ്ലാക് മെയിലിംഗും ചെയ്തു; ഓർത്തഡോക്‌സ് സഭാ വൈദികന്റെ പീഡനം അതിരു കടന്നപ്പോൾ വീട്ടമ്മ ആത്മഹത്യ ചെയ്തു; നീതി തേടി പൊലീസിന്റെ മുമ്പിലും സഭാ നേതൃത്വത്തിന്റെ മുമ്പിലും കയറി ഇറങ്ങി മടുത്ത് ഒരു പാവം ഭർത്താവ്; നേതി തേടിയുള്ള കുറിച്ചിക്കാരൻ റെജിയുടെ പോരാട്ടം വിജയിക്കുമോ?
ചെറിയ കളികളിലൂടെ സിനിമയിലെ കിരീടം വയ്ക്കാത്ത രാജാവായി; മഞ്ജുവിനെ വിവാഹം കഴിച്ചതിലൂടെ ഭാര്യയിൽ അവകാശം ഉറപ്പിക്കാൻ വീട്ടിലിരുത്തി; ദിനേശ് പണിക്കരെ അഴിക്കുള്ളിലാക്കി പ്രതികാരയാത്രയ്ക്ക് തുടക്കമിട്ടു; ഉദയപുരം സുൽത്താനെ രക്ഷിക്കാനെത്തിയ നിർമ്മാതാവിനെ കുടുക്കിയത് ചതിയിലൂടെ; ദിലീപ് കിടന്നതും ദിനേശ് പണിക്കരെ കിടത്തിയ അതേ ജയിലിൽ! പല്ലിശേരിയുടെ പരമ്പരയിലെ നാലാം ഭാഗം
കോബാറിലെ കുടുംബവീട്ടിൽ ജിഫിലി ഉറങ്ങാൻ കിടക്കുമ്പോൾ ആരുകരുതി ഉണരില്ലെന്ന്! ജിഫിന്റെ മുറിയിൽ കിടക്കാൻ വാശിപിടിച്ചും അവന്റെ പുതപ്പ് പുതച്ചും വഴുതി വീണത് അവസാന ഉറക്കത്തിലേക്ക്; ഒരുമാസം മുമ്പേ സഹോദരൻ വിടവാങ്ങിയപ്പോൾ ജിഫിലി ഹൃദയം പൊട്ടി പാടിയ 'മറുകരയിൽ നാം കണ്ടീടും' എന്ന ഗാനം ഓർത്ത് അച്ഛൻ ജോർജും കുടുംബവും; ഇത്തവണ ആ ഗാനം മുഴങ്ങുക ജിഫിലിക്കായ്; സൗദിയിൽ രണ്ടുമക്കളുടെയും മരണം ഹൃദയാഘാതം മൂലം; ചെങ്ങന്നൂരിലെ കുടുംബത്തിന്റെ ദുരന്തത്തിൽ ആശ്വാസവാക്കുകളില്ലാതെ ഉറ്റവർ
തിരക്കേറിയ സന്ദർശനത്തിനിടയിൽ രാഹുൽ ഗാന്ധി യൂസഫലിയുടെ അബുദാബിയിലെ ആഡംബര വസതിയിലുമെത്തി; കണ്ടാൽ കൊതി തീരാത്ത അത്യാഡംബരത്തിൽ മയങ്ങി ഭാവി ഇന്ത്യൻ പ്രധാനമന്ത്രി; യൂസഫലിയും ഭാര്യയായ സാബിറയും മകൾ ഷിഫയും മരുമകൻ ഷംസീറും ചേർന്ന് വിശിഷ്ടാതിഥിയെ വീട് ചുറ്റി കാണിച്ചു; ഷെയ്ഖ് സെയ്ദ ഗ്രാന്റ് പള്ളിയും കണ്ട് ദുബായിലേക്ക് തിരിച്ച രാഹുൽ ഇന്ന് ഡൽഹിയിൽ മടങ്ങിയെത്തും
അകമണ്ണിൽ ചതരഞ്ഞത് തീർന്നത് രണ്ട് കുരുന്നുകളും അവരുടെ അമ്മയും നാത്തൂനും മകളും അടക്കം ഒരു കുടുംബത്തിലെ ആറു പേർ; എതിരെ വന്ന ബസ് കാണാതെ ടിപ്പർ ലോറിയെ അമിത വേഗത്തിൽ ഓവർടേക്ക് ചെയ്തത് ദുരന്തകാരണമായി; ബസിനിടയിലേക്ക് ഇടിച്ചു കയറിയ കാറിൽ നിന്നും പുറത്തേക്ക് തെറിച്ചത് ചോരയും മാംസകഷ്ണങ്ങളും; ചാമുണ്ടേശ്വരിയെ കണ്ടിട്ടുള്ള യാത്ര കൊടിയ ദുരന്തമായപ്പോൾ ദുബായിൽ ഇരുന്ന് മനോജ് അലറി വിളിച്ചു; ഇന്നലെ നടന്നത് എംസി റോഡ് കണ്ട ദാരുണ അപകടങ്ങളിൽ ഒന്ന്
ആറു വയസ് മുതൽ ദിവസവും നാലു തവണ പിതാവിന്റെ ക്രൂര ലൈംഗിക പീഡനത്തിന് ഇരയായി ! 'രണ്ടു തവണ ഗർഭം ധരിച്ച ഞാൻ പതിമൂന്നാം വയസിൽ പിതാവിന്റെ കുഞ്ഞിനെ പ്രസവിച്ചു; ഗൂഗിളിൽ നോക്കി ഗർഭം അലസിപ്പിക്കാനുള്ള വഴികൾ തിരഞ്ഞ് അച്ഛൻ നിർബന്ധിച്ച് ചെയ്യിപ്പിച്ചത് കഠിന വ്യായാമങ്ങൾ'; താൻ വർഷങ്ങളായി അനുഭവിച്ച നരകയാതന തുറന്ന് പറഞ്ഞ് 18കാരി ഷാനോൺ
കൂട്ടുകാരിയുടെ കല്യാണത്തിന് പോകും വഴി ഫേസ്‌ബുക്ക് വീഡിയോയിൽ പെൺകുട്ടികൾ പറഞ്ഞത് കുസൃതി കാര്യങ്ങൾ; തട്ടമിട്ട കുട്ടികളുടെ തമാശപറച്ചിൽ കാര്യമായെടുത്ത് ആങ്ങളമാരുടെ സൈബർ ആക്രമണം; നാടിനെ അവഹേളിച്ചെന്ന് പറഞ്ഞ് കുപിതനായി വരന്റെ കൂട്ടുകാരും ഗ്രാമവാസികളും; അവഹേളനം ഭീഷണിയിലേക്ക് നീങ്ങിയതോടെ സംഭവം അവസാനിച്ചത് പൊലീസ് കേസിൽ; മലപ്പുറത്തെ കല്യാണം കൂടാൻ പോയ പെൺകുട്ടികൾ പുലിവാല് പിടിച്ച കഥ ഇങ്ങനെ
അവസരം നൽകാമെന്ന് പറഞ്ഞ് ഫ്‌ളാറ്റിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയെ തുടർന്ന് നിർമ്മതാവായ വൈശാഖ് രാജനെ തേടി പൊലീസ്; മറുനാടൻ പുറത്തു വിട്ട സിനിമാ പീഡനക്കേസിൽ നിർമ്മതാവിന്റെ പേരിൽ പൊലീസ് ചുമത്തിയിരിക്കുന്നത് ബലാത്സംഗ കേസ്; ഒത്തുതീർപ്പ് ശ്രമങ്ങൾ പൊളിഞ്ഞതോടെ ഒട്ടേറെ ദിലീപ് സിനിമകളുടെ നിർമ്മാതാവായ ഗൾഫ് വ്യവസായിയെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും; ബ്ലാക് മെയിൽ ശ്രമമെന്ന് ആരോപിച്ച് നിർമ്മാതാവ്; മലയാള സിനിമയെ പിടിച്ചു കുലുക്കി പുതിയ പീഡന കേസ്
മലയാള സിനിമയെ ഞെട്ടിച്ച് വീണ്ടും ലൈംഗിക പീഡന പരാതി; പ്രമുഖ യുവനടിയുടെ ആരോപണം പ്രമുഖ നടന്മാരെ വെച്ച് ഹിറ്റ് സിനിമകൾ ഒരുക്കിയ നിർമ്മാതാവിനെതിരെ; കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി ഒതുക്കിത്തീർക്കാൻ ശ്രമങ്ങൾ തകൃതി; പ്രാഥമിക അന്വേഷണത്തിന്റ പേരിൽ ആരോപണ വിധേയനെതിരെ എഫ്‌ഐആർ ഇടാതെ നടപടികൾ നീട്ടി ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് അവസരമൊരുക്കി ഉദ്യോഗസ്ഥൻ; അന്വേഷണത്തിന്റെ വാസ്തവം ബോധ്യമാകട്ടെ എന്ന് കൊച്ചി സിറ്റി പൊലീസ്
വിപണിയുടെ താരം ലാലേട്ടൻ, പ്രേക്ഷകരുടെ താരം ഫഹദ്; മമ്മൂട്ടിക്ക് ആശ്വസിക്കാൻ 'അബ്രഹാമിന്റെ സന്തതികൾ' മാത്രം; ടൊവീനോയ്ക്ക് സൂപ്പർ സ്റ്റാറുകൾക്ക് പോലുമില്ലാത്ത മിനിമം ഗ്യാരണ്ടി; വെടി തീർന്ന് ദിലീപ്; പ്രതീക്ഷ നിലനിർത്തി നിവിൻ; പൃത്ഥിയുടെ വിജയം 'കൂടെ ' മാത്രം; ദൂൽഖറിന് ചിത്രങ്ങളില്ല; ബോറടിപ്പിച്ച് കുഞ്ചാക്കോ ബോബൻ; നടിമാർ പൊടി പോലുമില്ല, സാന്നിധ്യം മഞ്ജു തന്നെ; പുതിയ താരോദയമായി പ്രണവ്; 2018ലെ മലയാളത്തിന്റെ താരങ്ങളുടെ പ്രകടനം ഇങ്ങനെയാണ്
ട്രെയിൻ ബെർത്തിലും വിമാനത്തിലും കാട്ടിലും അടക്കം വിചിത്രമായ സ്ഥലങ്ങളിൽ വച്ച് സ്വയംഭോഗം ചെയ്ത അനുഭവം സുഹൃത്തുക്കൾ ലാഘവത്തോടെ പറയുന്നത് കേട്ട് അത്ഭുതം തോന്നി; അന്ന് ഞാൻ പുരുഷനെക്കുറിച്ച് അറിയാത്ത ഒരിക്കലും അറിയാൻ സാധ്യത ഇല്ലാത്ത കുറേ കാര്യങ്ങൾ അറിഞ്ഞു; സ്വയംഭോഗത്തെക്കുറിച്ച് ബ്ലോഗിലൂടെ തുറന്നെഴുതി അർച്ചന കവി
ഓണപ്പതിപ്പിനായി ദിലീപിന്റെയും കുടുംബത്തിന്റെയും ഫോട്ടോ എടുക്കാനാണ് വീട്ടിൽ പോയത്; ഇറങ്ങാൻ നേരം ദിലീപ് എന്നോടു പറഞ്ഞു: ഒരുനടൻ എന്നെ വല്ലാതെ ദ്രോഹിക്കുന്നു... അവനെ കയറൂരി വിട്ടാൽ എനിക്ക് ഭീഷണിയായി വളരും..അതുകൊണ്ട് അവന്റെ വളർച്ച തടയണം: കുഞ്ചാക്കോ ബോബൻ- അവനെ ഒന്ന് ഒതുക്കി തരണം..ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം; പല്ലിശേരിയുടെ പരമ്പര തുടരുന്നു
ശ്രീലങ്കക്കാരിക്ക് പുറമെ മൂന്ന് മലേഷ്യൻ യുവതികൾ.. ഒരു മഹാരാഷ്ട്രക്കാരി... രണ്ട് വിദേശികൾ; കനകദുർഗയും ബിന്ദുവും ഉൾപ്പെടെ ഇതുവരെ പൊലീസ് മലചവിട്ടിച്ചത് പത്ത് യുവതികളെ; എല്ലാം സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകാൻ സർക്കാർ ഒരുക്കിയ നാടകം; ശബരിമലയിൽ സംഘപരിവാറിനെ പൊളിക്കാൻ പിണറായിയെ തുണച്ചത് ബെഹറയുടെ അതിബുദ്ധി; ഡിജിപി തയ്യാറാക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ; ആക്ഷൻ സീനുകളില്ലാതെ ക്ലൈമാക്സ് ഗംഭീരമാക്കി പൊലീസ് മേധാവി
ഓപ്പറേഷൻ തിയേറ്ററിൽ വച്ച് സിവിൽ സർജനും സുന്ദരിയായ നഴ്‌സും തമ്മിൽ ചൂടൻ ചുംബനം ! ഉജ്ജൈനിലെ ആശുപത്രിയിൽ വച്ച് നടന്ന സംഭവം പുറംലോകമറിഞ്ഞത് വാട്‌സാപ്പ് വീഡിയോ വഴി; നഴ്‌സുമാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡോക്ടറുടെ പണി തെറിച്ചു; ആശുപത്രിയിലെ ചൂഷണത്തിന്റെ മറ്റൊരു മുഖമിങ്ങനെ
ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ തെളിവായി നൽകി പ്രമുഖ നടി; ബ്‌ളാക്ക് മെയിൽ സംഭാഷണത്തിന്റെ ചുവയുള്ള സംഭാഷണം പൊലീസിന് നൽകി പ്രമുഖ നിർമ്മാതാവ്; നടപടികൾ മനഃപൂർവം വൈകിപ്പിച്ച് കൊച്ചി പൊലീസ്; എഫ്‌ഐആർ അടക്കമുള്ള നടപടികൾ വൈകിപ്പിക്കാൻ വേണ്ടി പൊലീസിൽ സമ്മർദ്ദം ചെലുത്തി മലയാളം സിനിമാരംഗത്തെ പ്രമുഖരും; നടിയുടെ ലൈംഗിക പരാതിയിൽ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവിന് മേൽ കൈവിലങ്ങ് വീഴുമോ? ആകാംക്ഷയുമായി സിനിമാ ലോകം
കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിയാതെ മമ്മൂട്ടി; ഇത്തവണത്തെ സൂപ്പർ ഫ്ളോപ്പുകളിൽ കൂടുതലും മമ്മൂട്ടി ചിത്രങ്ങൾ; എട്ടുനിലയിൽ പൊട്ടിയവയിൽ മുൻപന്തിയിൽ ദിലീപ് ചിത്രം കമ്മാരസംഭവം; പ്രതീക്ഷിച്ച വിജയം നേടാനാവതെ മോഹൻലാലിന്റെ നീരാളിയും; ആമിയും പൂമരവും രണവും തീയേറ്ററുകളിൽ ആവിയായി; 2018ൽ മലപോലെ വന്ന് എലിപോലെ പോയ സിനിമകൾ ഇവയാണ്!