Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദളിതരെയും അധ:സ്ഥിതരെയും ഒരു മുറി വലുപ്പമുള്ള ലക്ഷംവീടു കോളനികളിലൊതുക്കി; കണ്ണായ 11 ഏക്കർ നാരായണൻ നായർക്കു എം എൻ നൽകി; പുരോഗമനം പറഞ്ഞ് ഇഎംഎസിന്റെ കാലം തൊട്ടേ വഞ്ചിച്ചു, മൂന്നാറിലെ അഞ്ചരലക്ഷം ഏക്കർ പിടിച്ചെടുക്കാൻ ഭാങ്കർ ശൈലിയിൽ സമരം; സിപിഐ(എം)(എംഎൽ) നേതാവ് കെഎൻ രാമചന്ദ്രൻ മറുനാടനോട്

ദളിതരെയും അധ:സ്ഥിതരെയും ഒരു മുറി വലുപ്പമുള്ള ലക്ഷംവീടു കോളനികളിലൊതുക്കി; കണ്ണായ 11 ഏക്കർ നാരായണൻ നായർക്കു എം എൻ നൽകി; പുരോഗമനം പറഞ്ഞ് ഇഎംഎസിന്റെ കാലം തൊട്ടേ വഞ്ചിച്ചു, മൂന്നാറിലെ അഞ്ചരലക്ഷം ഏക്കർ പിടിച്ചെടുക്കാൻ ഭാങ്കർ ശൈലിയിൽ സമരം; സിപിഐ(എം)(എംഎൽ) നേതാവ് കെഎൻ രാമചന്ദ്രൻ മറുനാടനോട്

കൊച്ചി: ദളിതരേയും അധ:സ്ഥിതരേയും ഒരു മുറിയുടെ വലുപ്പുമുള്ള ലക്ഷം വീട് കോളനികളിൽ ഒതുക്കിയ എം.എൻ.ഗോവിന്ദൻ നായരാണ്,  പേരൂർക്കടയിലെ 11 ഏക്കർ കണ്ണായ ഭൂമി ലോ അക്കാദമിയുടെ പേരിൽ നാരായണൻനായർക്ക് നൽകിയത്. 1957 ലെ ഇ.എം.എസിന്റെ മന്ത്രിസഭയുടെ കാലംമുതൽ വഞ്ചിക്കപ്പെട്ടവരാണ് മലയാളികളെന്നും സിപിഐ(എം) (എംഎൽ) റെഡ് സ്റ്റാർ അഖിലേന്ത്യാ ജനറൽസെക്രട്ടറി കെ.എൻ. രാമചന്ദ്രൻ കുറ്റപ്പെടുത്തി. സിപിഐ(എം)-സിപിഐ രാഷ്ട്രീയത്തിന്റെ വലതുപക്ഷസ്വഭാവം കേരളത്തിൽ വളർന്നുവരുന്ന ഇടതുപക്ഷ രാഷ്ട്രീയത്തെ ദുർബലമാക്കുന്നുവെന്നും കെ.എൻ.ആർ മറുനാടനോട് പറഞ്ഞു.

എം.എൻ.ഗോവിന്ദൻനായരെ പോലുള്ള നേതാക്കളും സവർണപക്ഷപാതിത്വം വ്യക്തമാക്കിയതിന്റെ ഉദാഹരണമായിട്ടാണ് ലോ അക്കാദമിക്ക് ദാനം നൽകിയ ഭൂമിയെക്കുറിച്ച് കെ.എൻ.രാമചന്ദ്രൻ സൂചിപ്പിച്ചത്. കിടപ്പാടം ഇല്ലാത്തവന് കഷ്ടിച്ചു കിടക്കാനുള്ള സ്ഥലം നൽകുമ്പോൾ, ധനികരും സവർണരുമായ വ്യക്തികളുടെ താല്പര്യങ്ങൾ തൃപ്തിപ്പെടുത്താൻ എല്ലാ സർക്കാരുകളും മത്സരിച്ചു. ഇതേസമീപനം തന്നെയാണ് ഇ.എം.എസിന്റെ ഭൂപരിഷ്‌കരണ വിഷയത്തിലും തുടർന്നതെന്ന് അദ്ദേഹം പറയുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് നാട്ടുരാജാക്ക•ാരിൽ നിന്നും പിടിച്ചെടുത്ത ഭൂമി, കോളനിഭരണം അവസാനിപ്പിച്ചിട്ടും ജനാധിപത്യ സർക്കാരുകൾ തിരിച്ചെടുക്കാത്തതിനു പുറകിൽ നിക്ഷിപ്ത താല്പര്യമാണ് ഉണ്ടായിരുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ തൊഴിലാളി യൂണിയൻ നേതാക്കളുടെ സ്വാർത്ഥ താലപര്യവും ഇതിനു കാരണമായി.

മൂന്നാറിലെ അഞ്ചരലക്ഷം ഏക്കർ ഭൂമി ഹാരിസൺ മലയാളം പ്ലാന്റേഷനിൽനിന്നു തിരിച്ചുപിടിക്കാൻ ഇരുമുന്നണികൾക്കും താല്പര്യമില്ലാത്തത് ഇതുമൂലമാണ്. ഹാരിസൺ ഭൂമി സുവിശേഷ പ്രചാരകനായ കെ പി യോഹന്നനു നൽകി. ആ ഭൂമിയാണ് പിണറായി സർക്കാർ നഷ്ടപരിഹാരം നൽകി, എയർപോർട്ട് നിർമ്മാണത്തിനായി ഇപ്പോൾ ഏറ്റെടുക്കാൻ പോകുന്നത്. ഇതാണ് തട്ടിപ്പിന്റെ രീതി. കേരളത്തിലെ ഇടതുപക്ഷം വലതുപക്ഷത്തിന്റെ മറ്റൊരു രൂപമാണ്. സ്വാശ്രയ കോളേജ് വിഷയമുൾപ്പടെയുള്ളവ അതാണ് വ്യക്തമാക്കുന്നത്. വിപ്ലവ ശകതികൾക്കിടയിലെ ശൈഥില്യവും സിപിഐ(എം)-സിപിഐ രാഷ്ട്രീയത്തിന്റെ വലതുപക്ഷ സ്വഭാവവും ഇവിടെ വളർന്നുവരുന്ന ഇടതുപക്ഷ രാഷ്ട്രീയത്തെ ദുർബലമാക്കുകയാണ്. മൂന്നാറിലെ ഭൂമി ഏറ്റെടുത്താൽ കൃഷി ചെയ്യാനും വീടു വെയ്ക്കാനുമുള്ള ഭൂമിക്ക് മറ്റൊരിടത്തേക്ക് ആർക്കും പോകേണ്ടിവരില്ല. ഇതിനുവേണ്ടി ബംഗാളിലെ ഭാങ്കർ ശൈലിയിലുള്ള സമരം ആരംഭിക്കാനാണ് പാർട്ടി ഉദ്ദേശിക്കുന്നത്.

1996-98 കാലഘട്ടങ്ങളിൽ പാർട്ടി ഇത്തരം ഭൂസമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. വയനാട്ടിലെ ചോമൻ മൂപ്പന്റെയും സംഘത്തിന്റെയും പിന്തുണയോടെ സംഘടിപ്പിക്കപ്പെട്ട സമരത്തിൽ അന്ന് പിടിച്ചെടുത്ത ഭൂമിയിലാണ് ഇപ്പോഴും ആദിവാസികൾ കഴിയുന്നത്. സംസ്ഥാനത്തെ പാർട്ടിക്കകത്തുണ്ടായ ചില ശൈഥില്യങ്ങളും സിപിഎമ്മിനോട് ചേർന്നു പ്രവർത്തിക്കാനുള്ള ചില സഖാക്കളുടെ ആഗ്രഹവുമെല്ലാം വലിയ പ്രശ്നമായി. സംസ്ഥാന കമ്മിറ്റിയിലെ ഈ ദൗർബല്യങ്ങളെല്ലാം പരിഹരിക്കപ്പെട്ടു. മൂന്നാറിലെ അഞ്ചരലക്ഷം ഏക്കർ ഭൂമിയുടെ വിഷയം പാർട്ടി സജീവമായി ഏറ്റെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കെ.എൻ.രാമചന്ദ്രൻ പറഞ്ഞു.

ഇ.എം.എസ് മന്ത്രിസഭയുടെ കാലം തൊട്ട് വഞ്ചിക്കപ്പെട്ടവരാണ് കേരളീയർ. വലിയ പുരോഗമനപരമായ നീക്കമാണെന്ന് വിശ്വസിപ്പിച്ച് ജനങ്ങളെ പറ്റിക്കുകയായിരുന്നു. മൂന്നാറിലെ ഈ അഞ്ചരലക്ഷം ഏക്കർ ഭൂമി സർക്കാരിന് അവകാശപ്പെട്ടതാണെങ്കിലും 1957ലെ ഇഎംഎസിന്റെ സർക്കാരും അതിൽ തൊട്ടില്ല. ഭൂപരിഷ്‌കരണം എന്ന വ്യവസ്ഥക്കുള്ളിൽ നിന്നുകൊണ്ട് എളുപ്പത്തിൽ ചെയ്യാമായിരുന്ന ഒരു ജനോപകരപ്രദമായ നടപടി, യൂണിയൻ നേതാക്കളുടെ താല്കാലിക സ്വർത്ഥ ലക്ഷ്യങ്ങളുടെ പേരിൽ കണ്ടില്ലെന്നു നടിക്കുകയായിരുന്നു കമ്യൂണിസ്റ്റുകളെന്ന് കെഎൻ.രാമചന്ദ്രൻ കുറ്റപ്പെടുത്തി.

കേന്ദ്ര പവർ ഗ്രിഡ് കോർപറേഷനുവേണ്ടി നുണകൾ പറഞ്ഞ്, ബംഗാളിലെ 15 ഗ്രാമങ്ങളെ ബാധിക്കുന്ന തരത്തിൽ 16 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ ശ്രമിച്ചപ്പോഴാണ് ഭാങ്കർ സമരം രൂപപ്പെട്ടത്. അവിടെ സിപിഐ(എം) (എംഎൽ) റെഡ് സ്റ്റാർ പ്രവർത്തകർ മാത്രമേ ഗ്രാമീണരുടെ രക്ഷക്കുണ്ടായിരുന്നുള്ളൂ. മുൻ എം.എൽഎയും ഇപ്പോഴത്തെ എംഎ‍ൽഎയുമെല്ലാം ഗ്രാമീണർക്കെതിരായ നിലപാട് സ്വീകരിക്കുന്ന ഗുണ്ടകളായിരുന്നു. ജില്ലാ കളക്ടർ ഉൾപ്പടെ എല്ലാ അധികാരികൾക്കും പരാതി നൽകിയെങ്കിലും അനുകൂലമായൊരു നീക്കവുമുണ്ടായില്ല. ഗ്രാമീണർക്കു നേരെയുള്ള ഗുണ്ടാക്രമണത്തിനും സർക്കാർ നിലപാടിനുമെതിരെ നടന്ന പ്രക്ഷോഭത്തിൽ രണ്ടുഗ്രാമീണർ കൊല്ലപ്പെട്ടു. ജനുവരി 17ന് നടന്ന സംഭവത്തെക്കുറിച്ച് അറിഞ്ഞാണ് രാമചന്ദ്രൻ ഭാങ്കറിലെ സമരഭൂമി സന്ദർശിക്കാൻ പോയത്. 22ന് ട്രെയിനിൽ നിന്നും ഇറങ്ങിയ ഉടനെ സെൻട്രൽ ഇന്റലിജൻസിന്റെ ആളുകളാണെന്നും പറഞ്ഞ ഒരു കൂട്ടം തടിമാട•ാർ പൊക്കി കൊണ്ടുകയായിരുന്നു.

മുദ്രാവാക്യം പോലും വിളിക്കാൻ കഴിയാത്തവിധം, പൊക്കിക്കൊണ്ടുപോയവർ മൊബൈൽഫോൺ വാങ്ങി, കണ്ണുകെട്ടിയാണ് തടവിലാക്കിയതെന്ന് രാമചന്ദ്രൻ പറയുന്നു. മൂന്നു മണിക്കൂർ വാഹനത്തിൽ യാത്ര ചെയ്തതിനു ശേഷമെത്തിയ കേന്ദ്രത്തിൽ 26 മണിക്കൂർ തടവിൽവച്ചു. പിന്നീട് ദുർഗാപൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ച് ഡൽഹിയിലേക്കുള്ള ട്രെയിനിൽ കയറ്റിവിട്ടു. ഇതിനിടെ സഖാക്കൾ രാമചന്ദ്രനെ അന്വേഷിച്ചു കാണാതായപ്പോൾ മാദ്ധ്യമങ്ങളിലും മറ്റു അറിയിച്ചു. ദേശീയ ചാനലുകളും ബാംഗാളിലെ ചാനലുകളുമെല്ലാം സംഭവം വലിയ വാർത്തയാക്കിയത് സമരത്തിന് കൂടുതൽ ഊർജം പകർന്നുവെന്ന് രാമചന്ദ്രൻ കരുതുന്നു. ഡൽഹിയിൽനിന്നുള്ള നിർദേശപ്രകാരമാണ് ഇപ്രകാരം ചെയ്തതെന്നാണ് തട്ടിക്കൊണ്ടുപോയവർ പറഞ്ഞത്. എന്തായാലും രക്തസാക്ഷികളുടെ വീടു സന്ദർശിക്കുന്നതിലൂടെ സമരം കൂടുതൽ ശക്തിപ്പെടുമെന്ന് പ്രതീക്ഷിച്ച് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തവർക്ക് തെറ്റി. ഭാങ്കറിലേക്ക് വന്ന രാമചന്ദ്രനെ കാണാനില്ലെന്ന വാർത്തയാണ് സമരത്തെ കൂടുതൽ തീവ്രമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP