Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പച്ചക്കറി വിൽക്കാൻ തുടങ്ങിയത് പഞ്ചായത്ത് പ്രസിഡന്റ് ആകുന്നതിന് മുമ്പ്; സാമ്പത്തിക ബുദ്ധിമുട്ടിൽ ആശ്വാസമായ ചീര വിൽപ്പന ഉപേക്ഷിക്കാൻ മനസുവരുന്നില്ല: ആഴ്‌ച്ച ചന്തയിൽ ചീര വിൽക്കുന്നത് പതിവാക്കിയ മഞ്ജു മറുനാടനോട്..

പച്ചക്കറി വിൽക്കാൻ തുടങ്ങിയത് പഞ്ചായത്ത് പ്രസിഡന്റ് ആകുന്നതിന് മുമ്പ്; സാമ്പത്തിക ബുദ്ധിമുട്ടിൽ ആശ്വാസമായ ചീര വിൽപ്പന ഉപേക്ഷിക്കാൻ മനസുവരുന്നില്ല: ആഴ്‌ച്ച ചന്തയിൽ ചീര വിൽക്കുന്നത് പതിവാക്കിയ മഞ്ജു മറുനാടനോട്..

അരുൺ ജയകുമാർ

തിരുവനന്തപുരം: ഒരു പഞ്ചായത്ത് പ്രസിഡന്റിനു കൃഷി ചെയ്യാൻ സമയമുണ്ടാകുമോ? ഇനി കൃഷി ചെയ്താൽ തന്നെ അത് ചന്തയിൽ നേരിട്ട് കൊണ്ടുപോയി വിൽക്കാൻ സമയം ലഭിക്കുന്നതെങ്ങനെ? എന്നാൽ താൽപര്യം എന്നൊന്ന് ഉണ്ടെങ്കിൽ ഇതൊക്കെ നിഷ്പ്രയാസം സാധ്യമാകുമെന്നാണ് കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലട പഞ്ചായത്ത് പ്രസിഡന്റ് എസ് മഞ്ജു പറയുന്നത്. ആഴ്‌ച്ച ചന്തയിൽ പതിവായി പചക്കറി വിൽക്കാനെത്തുന്ന മഞ്ജുവിന്റെ ചിത്രം സഹിതമുള്ള വാർത്ത കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു. സ്വന്തം കൃഷിയിടത്തിൽ വിളയിക്കുന്ന പച്ചക്കറിയാണ് മഞ്ജു ആഴ്‌ച്ച ചന്തയിൽ വിൽപ്പനയ്‌ക്കെത്തിക്കുന്നത്. കാലങ്ങൾക്ക് മുമ്പേ തുടങ്ങിയ കൃഷിയെ കൈവിടാൻ മനസില്ലാത്തതു കൊണ്ടാണ് മഞ്ജു ഇങ്ങനെ ചെയ്യുന്നത്. ആഴ്‌ച്ച ചന്തയിൽ പച്ചക്കറി വിൽക്കുന്നത് തനിക്കൊരു ഹോബിയല്ലെന്നും ഇവർ മറുനാടൻ മലയാളിയോട് വ്യക്തമാക്കിയത്.

മഞ്ജു പ്രസിഡന്റാകുന്നതിനും രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമൊക്കെ വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ് കൃഷിയും കച്ചവടവുമൊക്കെ. കൃത്യമായി പറഞ്ഞാൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം മുതൽ. കുടുംബത്തിലെ സാമ്പത്തിക പ്രശ്‌നങ്ങൾ തന്നെയാണ് അന്ന് അങ്ങനെയൊരു നീക്കത്തിന് കാരണം. അന്ന് സ്വന്തമായുള്ള 10 സെന്റിൽ മാത്രമായിരുന്നു കൃഷിയെങ്കിൽ ഇന്ന് 2 ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നുണ്ട്. ചീരയാണ് പ്രധാനമായും കൃഷിചെയ്യുന്നത്. ചീരക്ക് പുറമേ പയർ, പാവൽ,വെണ്ട,കാരറ്റ്,ചേന,ചേമ്പ്,കാച്ചിൽ, തുടങ്ങിയവയും കൃഷിചെയ്യുന്നുണ്ട്.

ഭർത്താവ് ബിജുമാണ് മഞ്ജു പ്രസിഡന്റായ ശേഷം കൂടുതൽ സമയം കൃഷിപ്പണി ചെയ്യുന്നത്. ജൈവകൃഷി മാതൃക സ്വീകരിച്ചതാണ് തന്റെ കൃഷിക്ക് ലഭിക്കുന്ന സ്വീകാര്യതയുടെ കാരണമെന്നാണ് മഞ്ചുവിന്റെ വിശ്വാസം. ചാണകവും മറ്റു ജൈവ വളവും മാത്രമേ കൃഷിക്കായി ഉപയോഗിക്കാറുള്ളുവെന്ന് എല്ലാവർക്കും അറിയാമെന്നും അതുതന്നെയാണ് വീണ്ടും വീണ്ടും ആൾക്കാർ തന്റടുത്തേക്കെത്തുന്നതെന്നാണ് മഞ്ചുവിന്റെ വിശ്വാസം

കൃഷിയെ ജനകീയമാക്കി മാറ്റുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അതിനായി നിരന്തരം പ്രവർത്തിച്ചുവരികയാണെന്നും അവർ മറുനാടനോട് പറഞ്ഞു. പഞ്ചായത്തിന്റെ സഹായത്തോടെ കരക്കൃഷി നെല്ല് തുടങ്ങാൻ പോകുകയാണെന്നും. പഞ്ചായത്തിന് ഇതിന് വേണ്ടി പദ്ധതികളുണ്ടെന്നും അവർ പറഞ്ഞു. കൃഷിയെ ജനകീയമാക്കുന്നതിനും മറ്റ് എല്ലാ പൊതുകാര്യങ്ങളിലും പഞ്ചായത്തംഗങ്ങൾ ഒരു കുടുംബം പൊലെ ഒറ്റക്കെട്ടാണെന്നും അവർ മറുനാടനോട് പറഞ്ഞു.

അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന വിഷമയമുള്ള പച്ചക്കറി ഉപയോഗിക്കുന്ന ശീലം ഒഴിവാക്കുകയും സ്വന്തമായി ജൈവപച്ചക്കറി കൃഷി ആരംഭിക്കുന്നത് നമ്മുടെ ആരോഗ്യത്തിനും നല്ലതാണെന്നതിനാൽ എല്ലാവരും എന്തെങ്കിലും ചെറിയ രീതിയിലെങ്കിലും കൃഷി ചെയ്യണമെന്നാണ് മഞ്ചുവിന്റെ അഭിപ്രായം.തന്റെ പഞ്ചായത്തിലെ തന്നെ ആതിര കുടുംബശ്രീ സംഘം 10 ഏക്കറോളം സ്ഥലത്ത് കൃഷി നടത്തുന്നത് അഭിമാനകരമെന്നാണ് അവർ വിശേഷിപ്പിക്കുന്നത്. ഒരുകാലത്ത് നിലനിന്നുരുന്ന കാർഷിക പാരമ്പര്യത്തിലേക്ക് തന്റെ പഞ്ചായത്തിനെ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും അവർ പറയുന്നു. മഞ്ജുവിന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശവും കൃത്യമായ ലക്ഷ്യബോധത്തോടെയുള്ളതായിരുന്നു.

പൊതു പ്രവർത്തനത്തിൽ ചെറുപ്പം മുതൽ തന്നെ താൽപര്യമുള്ള മഞ്ജു തന്റെ രാഷ്ട്രീയ പ്രവേശത്തിനുകാരണമായത് ജി.അനിൽ എന്ന പ്രാദേശിക സിപിഐ നേതാവിന്റെ ജനങ്ങളോടുള്ള ഇടപെടൽ കണ്ട ശേഷമാണെന്നും പറഞ്ഞു. പാർട്ടിയംഗമായ ശേഷം ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വെസ്റ്റ് കല്ലട പഞ്ചായത്തിലെ കോൺഗ്രസിന്റെ കുത്തകവാർഡായ ഐത്തോട്ടുവാ 10ാം വാർഡിൽ വൻ ഭൂരിപക്ഷത്തോടെയാണ് അവർ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. ഇത്തവണ വെസ്റ്റ് കല്ലട പഞ്ചായത്തിൽ ജനറൽ വനിതാ അംഗത്തിനായിരുന്നു പ്രസിഡന്റ പദവി. തുടർന്ന് മഞ്ജുവിന് അവസരം ലഭിക്കുകയുമായിരുന്നു.

കൃഷിയിലും പൊതുപ്രവർത്തനത്തിനും തനിക്ക് കുടംബത്തിൽനിന്നും പാർട്ടിയിൽ നിന്നും പൊതുജനങ്ങളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും അവർ പറയുന്നു. പ്രസിഡന്റ് തന്നെ കൃഷി ഉൽപ്പന്നങ്ങൾ നേരിട്ട് ചന്തയിൽ കൊണ്ടുപോയി മറ്റു കച്ചവടക്കാർക്കൊപ്പമിരുന്നു കച്ചവടം നടത്തുന്നത് മറ്റുള്ളവർക്ക് ഒരു നല്ല മാതൃകയാകും എനനുകൂടി പ്രതീക്ഷിക്കുകയാണ് ഈ സത്രീ ശക്തി. ആത്മാർത്ഥമായി പരിശ്രമിച്ചാൽ അതിന്റ ഫലം കൃഷിയിൽനിന്നു ലഭിക്കുമെന്നും അതോടൊപ്പം നല്ല ആരോഗ്യത്തിനു ഒരു മുതൽക്കൂട്ടുകൂടിയാണെന്നും അവർ വിശ്വസിക്കുന്നു.രാഷ്ട്രീയക്കാരാണ് എന്ന് കരുതി മണ്ണിൽ ഇറങ്ങാതിരിക്കേണ്ട കാര്യമില്ല എന്നാണ് മഞ്ജുവിന്റെ അഭിപ്രായം.

അഴിമതിയും കൈക്കൂലിയും മാത്രമാണ് രാഷ്ട്രീയം എന്ന് ആരെങ്കിലും ധരിച്ചുവച്ചിട്ടുണ്ടെങ്കിൽ അങ്ങനെയല്ല കാര്യങ്ങൾ എന്ന് മഞ്ജുവിനെപ്പോലുള്ളവർ തെളിയിക്കുന്നു. സോഷ്യൽ മീഡിയയിൽ മഞ്ജു വലിയ ഹിറ്റാണെങ്കിലും മഞ്ജുവിന് ഫേസ്‌ബുക്കിലോ മറ്റ് സോഷ്യൽ മീഡിയ സൈറ്റുകളിലോ അക്കൗണ്ടുകളില്ല. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് ഇരുന്നുകൊണ്ട്, പച്ചക്കറി ചന്തയിൽ ചീരവിറ്റും കൃഷിയെടുത്തും, ചുറ്റുമുള്ള ആളുകളിൽ കൃഷിയിൽ താൽപര്യമുണ്ടാക്കാൻ വേണ്ടി പരിശ്രമിക്കുകയാണ് പടിഞ്ഞാറേ കല്ലട പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മഞ്ജു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP