Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലക്കാട് പരാജയപ്പെടുമെന്ന് സിപിഎമ്മും വിജയിക്കുമെന്ന് കോൺഗ്രസും കരുതിയതല്ല; കേരളത്തിലെ ഇടത് സ്ഥാനാർത്ഥികൾ തോൽക്കാൻ കാരണമായ അതേ വികാരങ്ങൾ തന്നെയാണ് പാലക്കാട്ടെ ഇടത് അടിപതറലിനും പിന്നിൽ; പരാജയം വ്യക്തിപരമല്ലാത്തതിനാൽ തോൽവിക്ക് പിന്നിലുള്ള കാരണങ്ങൾ എന്തെന്ന് പാർട്ടി പറയട്ടെ; ന്യൂനപക്ഷ ഏകീകരണം തിരിച്ചടിയായി; ശബരിമല പ്രശ്‌നം പുറത്ത് പറയാതെ പരാജയ കാരണങ്ങൾ മറുനാടനോട് വിശദമാക്കി എം.ബി.രാജേഷ്

പാലക്കാട് പരാജയപ്പെടുമെന്ന് സിപിഎമ്മും വിജയിക്കുമെന്ന് കോൺഗ്രസും കരുതിയതല്ല; കേരളത്തിലെ ഇടത് സ്ഥാനാർത്ഥികൾ തോൽക്കാൻ കാരണമായ അതേ വികാരങ്ങൾ തന്നെയാണ് പാലക്കാട്ടെ ഇടത് അടിപതറലിനും പിന്നിൽ; പരാജയം വ്യക്തിപരമല്ലാത്തതിനാൽ തോൽവിക്ക് പിന്നിലുള്ള കാരണങ്ങൾ എന്തെന്ന് പാർട്ടി പറയട്ടെ; ന്യൂനപക്ഷ ഏകീകരണം തിരിച്ചടിയായി; ശബരിമല പ്രശ്‌നം പുറത്ത് പറയാതെ പരാജയ കാരണങ്ങൾ മറുനാടനോട് വിശദമാക്കി എം.ബി.രാജേഷ്

എം മനോജ് കുമാർ

തിരുവനന്തപുരം: പാലക്കാട് സിപിഎം വിലയിരുത്തൽ മാത്രമല്ല കോൺഗ്രസ് വിലയിരുത്തലും തെറ്റിയെന്ന് പാലക്കാട് ലോക്‌സഭാ സീറ്റിൽ പരാജയപ്പെട്ട ഇടത് സ്ഥാനാർത്ഥി എം.ബി.രാജേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. പാലക്കാട് സീറ്റ് കൈവിടുമെന്നു സിപിഎം കരുതിയതല്ല. വിജയിക്കുമെന്ന് കോൺഗ്രസും കരുതിയതല്ല. അതിനാലാണ് പാലക്കാട് ലോക്‌സഭാ സീറ്റ് സംബന്ധിച്ച് ഇടത്-വലത് കണക്കുകൂട്ടലുകൾ തെറ്റിയെന്ന് പറഞ്ഞത്-രാജേഷ് പറഞ്ഞു.

പാലക്കാട് തന്നെ തോൽപ്പിച്ചത് ശബരിമല പ്രശ്‌നത്തിൽ പാർട്ടി സ്വീകരിച്ച നിലപാടാണോ എന്ന് പറയാറായിട്ടില്ല. പാലക്കാട് തോൽവിയുടെ കാരണങ്ങൾ പാർട്ടി ചർച്ച ചെയ്തിട്ടില്ല. ചർച്ച ചെയ്ത ശേഷം കാരണങ്ങൾ പറയാം. ഇടത് മുന്നണിയുടെ സ്ഥാനാർത്ഥികൾ കേരളത്തിൽ പരാജയപ്പെട്ടത് ഏത് കാരണങ്ങൾ കൊണ്ടാണോ അതേ കാരണങ്ങൾക്കൊണ്ട് തന്നെയാണ് പാലക്കാട് എനിക്കും പരാജയം നേരിട്ടത്. ശബരിമലയാണോ ആ കാരണം എന്ന് ചോദിച്ചപ്പോൾ അതല്ല ന്യൂനപക്ഷ ഏകീകരണമാണ് എന്നാണ് എം.ബി.രാജേഷ് മറുപടി നൽകിയത്. എന്തായാലും പരാജയ കാരണങ്ങൾ പാർട്ടി ചർച്ച ചെയ്തശേഷം പറയാമെന്നാണ് രാജേഷ് പ്രതികരിച്ചത്. നിർത്താൻ കഴിയുന്ന ഏറ്റവും മികച്ച സ്ഥാനാർത്ഥിയായാണ് പാലക്കാട് രാജേഷിനെ സിപിഎം അവതരിപ്പിച്ചത്. ഒറ്റപ്പാലം എൻഎസ്എസ് കോളജിലെ എസ്എഫ്‌ഐ പ്രവർത്തകനിൽനിന്നു ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റും ലോക്‌സഭാംഗവുമായി വളർന്ന യുവനേതാവാണ് എം.ബി.രാജേഷ്.

പാലക്കാട് തന്റെ തോൽവിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി എം.ബി.രാജേഷ് രംഗത്തു വന്നിരുന്നു. ഒരു സ്വാശ്രയ കോളജ് മേധാവിയാണ് ഗൂഢാലോചനയ്ക്ക് പിന്നിൽ എന്നാണ് രാജേഷ് ആരോപിച്ചത്. ഇക്കാര്യം പാർട്ടി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ന്യൂനപക്ഷ ഏകീകരണം എന്ന് മാത്രം പറഞ്ഞു പരാജയം എഴുതി തള്ളാൻ കഴിയില്ലെന്നും രാജേഷ് പറഞ്ഞു. ഒരു ന്യൂസ് ചാനലിനോടാണ് ഈ വിശദീകരണം രാജേഷ് നിരത്തിയത്. എന്നാൽ ന്യൂനപക്ഷ ഏകീകരണമാണ് തന്റെ തോൽവിക്ക് കാരണമെന്നും കേരളത്തിലെ ഇടത് സ്ഥാനാർത്ഥികൾ പരാജയപ്പെടാൻ എന്താണ് കാരണം അതേ കാരണം തന്നെയാണ് തന്റെ തോൽവിക്ക് കാരണമെന്നും ശബരിമല പ്രശ്‌നം പുറത്തു പറയാതെയാണ് രാജേഷ് പറഞ്ഞത്.

പാലക്കാട്ടെ തന്റെ തോൽവിക്ക് പിന്നിൽ ഗൂഢാലോചന എന്ന രാജേഷിന്റെ ആരോപണം സിപിഎമ്മിന് ചർച്ച ചെയ്യേണ്ടി വരും. ഗൂഢാലോചന എന്ന ആദ്യവാദം പുറത്ത് പറയാൻ പിന്നീട് രാജേഷ് തയ്യറായതുമില്ല. രാജേഷിന്റെ ആരോപണം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം സിപിഎമ്മിൽ ഉരുൾപൊട്ടലിനു കാരണമാകുമെന്ന സൂചനകളിലേക്ക് വിരൽ ചൂണ്ടുന്നു. ശബരിമല ആചാര ലംഘന പ്രശ്‌നങ്ങളാണ് തിരഞ്ഞെടുപ്പിലെ ഇടത് തോൽവിക്ക് പ്രധാന പങ്കു വഹിച്ചതെങ്കിലും ഇത് പുറത്ത് പറയാൻ സിപിഎം നേതാക്കൾ ആരും തയ്യാറുമല്ലാത്ത അവസ്ഥയാണ്. ഇടതിന്റെ ഉറച്ച സീറ്റായ പാലക്കാട് കോൺഗ്രസിന്റെ വി.കെ.ശ്രീകണ്ഠനാണ് വിജയിച്ചത്. ശ്രീകണ്ഠൻ 3,99,274 വോട്ടു നേടിയപ്പോൾ 3,87,637 വോട്ടാണു രാജേഷ് നേടിയത്.

ശ്രീകണ്ഠന്റെ ഭൂരിപക്ഷം 11,637 വോട്ടുകൾ മാത്രമാണെങ്കിലും ഇടത് കോട്ടയാണ് ശ്രീകണ്ഠനിലൂടെ കോൺഗ്രസ് തിരിച്ചു പിടിച്ചത്. 1989 ൽ വി എസ്.വിജയരാഘവനെ തോൽപിച്ച് സിപിഎമ്മിലെ എ.വിജയരാഘവൻ എംപിയാകുന്നതോടെയാണ് പാലക്കാട് ലോക്‌സഭാ സീറ്റിൽ ഇടത് ആധിപത്യം കടന്നുവരുന്നത്. 1996 മുതൽ 2004 വരെ സിപിഎമ്മിലെ എൻ.എൻ.കൃഷ്ണദാസും പാലക്കാട് എംപിയായി. തുടർന്ന് എം.ബി.രാജേഷിനെ ഊഴമായിരുന്നു.

ഹാട്രിക് ജയം തേടി ഇക്കുറി ഇറങ്ങിയപ്പോഴാണ് രാജേഷിൽ നിന്നും ജയം ശ്രീകണ്ഠൻ തട്ടിയെടുക്കുന്നത്. പൊരിവെയിലിൽ 400 കിലോമീറ്ററിലധികം നീണ്ട പദയാത്ര നടത്തിയത് വഴിയാണ് പാലക്കാടൻ മനസിൽ ശ്രീകണ്ഠൻ കടന്നുകയറുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP