Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എനിക്ക് പെട്ടെന്ന ദേഷ്യം വരില്ല..ദേഷ്യം വന്നാൽ മാറ്റിയെടുക്കാൻ ചില സൂത്രങ്ങളുണ്ട്; ഉറക്കം മൂന്നുമൂന്നര മണിക്കൂർ മാത്രം; ഒബാമ കാണുമ്പോഴൊക്കെ ഉപദേശിക്കും ..ഇത്രയും ഉറങ്ങിയാൽ പോര കേട്ടോ! തിരഞ്ഞെടുപ്പിൽ ദോഷം വന്നേക്കാമെങ്കിലും മമത ബാനർജി ഇപ്പോഴും എനിക്ക് കുർത്തകൾ സമ്മാനിക്കാറുണ്ടെന്ന് സമ്മതിക്കാതെ വയ്യ; തിരക്കിനിടെ അമ്മയെ കാണാനും സമയം കിട്ടുന്നില്ല; പ്രധാനമന്ത്രിപദം മുതൽ പഴയ മാമ്പഴക്കാലം വരെ: അക്ഷയ് കുമാറിനോട് ഹൃദയം തുറന്ന് മോദി

എനിക്ക് പെട്ടെന്ന ദേഷ്യം വരില്ല..ദേഷ്യം വന്നാൽ മാറ്റിയെടുക്കാൻ ചില സൂത്രങ്ങളുണ്ട്; ഉറക്കം മൂന്നുമൂന്നര മണിക്കൂർ മാത്രം; ഒബാമ കാണുമ്പോഴൊക്കെ ഉപദേശിക്കും ..ഇത്രയും ഉറങ്ങിയാൽ പോര കേട്ടോ! തിരഞ്ഞെടുപ്പിൽ ദോഷം വന്നേക്കാമെങ്കിലും മമത ബാനർജി ഇപ്പോഴും എനിക്ക് കുർത്തകൾ സമ്മാനിക്കാറുണ്ടെന്ന് സമ്മതിക്കാതെ വയ്യ; തിരക്കിനിടെ അമ്മയെ കാണാനും സമയം കിട്ടുന്നില്ല; പ്രധാനമന്ത്രിപദം മുതൽ പഴയ മാമ്പഴക്കാലം വരെ: അക്ഷയ് കുമാറിനോട് ഹൃദയം തുറന്ന് മോദി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; തിരഞ്ഞെടുപ്പ് മൂന്നാം ഘട്ടം പിന്നിടുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബോളിവുഡ് താരം അക്ഷയ് കുമാർ നടത്തിയ അഭിമുഖം പലവിധ കാരണങ്ങളാൽ കാണേണ്ടതായി മാറുന്നു. അധികം ആർക്കുമറിയാത്ത പല കാര്യങ്ങളും ഉള്ളുതുറന്നുപറയുന്നുവെന്നതാണ ്‌സവിശേഷത. പ്രധാനമന്ത്രി പദം, പ്രതിപക്ഷവുമായുള്ള ബന്ധം എന്നിങ്ങനെ ഗൗരവമേറിയ വിഷയങ്ങൾ തൊട്ട് മാമ്പഴത്തോടുള്ള കൊതി വരെ മോദി അക്ഷയ് കുമാറുമായി പങ്കുവയ്ക്കുന്നു. വാർത്താ ഏജൻസിയായ എഎൻഐയാണ് അഭിമുഖം തയ്യാറാക്കിയത്.

ബോളിവുഡിലെ ഖിലാഡി രാഷ്ട്രീയത്തിലെ ഖിലാഡിയുമായി സംസാരിക്കുന്നുവെന്നാണ് മാധ്യമങ്ങളുടെ തലവാചകം തന്നെ. കടുത്ത രാഷ്ട്രീയച്ചൂടിനിടെ അതൊക്കെ മാറ്റി വച്ച് മോദിയുടെ വ്യക്തിജീവിതത്തിലേക്ക് ഒരുകണ്ണോടിക്കൽ. ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രീയം ചോദിക്കുന്നില്ലെന്ന് പറഞ്ഞാലും മോദിയോടാവുമ്പോൾ അൽപമൊക്കെ പ്രതീക്ഷിക്കാം. അതുകൊണ്ട് അക്ഷയ് കുമാറും ചിലതൊക്കെ ചോദിച്ചു. അഭിമുഖ പരിപാടിയിൽ തന്റെ ആദ്യപരീക്ഷണമാണ് ഇതെന്ന് അകക്ഷയ് കുമാർ ട്വിറ്ററിൽ കുറിക്കുകയും ചെയ്തു.

പ്രധാനമന്ത്രിപദം

പ്രധാനമന്ത്രിയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ചില പ്രത്യേക പശ്ചാത്തലത്തിൽ നിന്നുവരുന്ന വ്യക്തികൾക്ക് അത്തരം മോഹങ്ങളുണ്ടാകും. എന്നാൽ, ഒരുസാധാരണക്കാരന് അത്തരം വലിയ സ്വപ്‌നങ്ങളുണ്ടാവില്ല. എനിക്ക് ഒരുസാധാരണ ജോലി മാത്രമാണ് കിട്ടിയതെങ്കിലും അമ്മ അയൽക്കാർക്ക് മധുരം വിളമ്പുമായിരുന്നുവെന്ന് എനിക്ക് ഉറപ്പാണ്.

എന്തായിരുന്നിരിക്കും മോദിയുടെ സ്വപ്‌നം?

സൈന്യത്തിൽ ചേർന്ന് രാജ്യത്തെ സേവിക്കണം. 1962 ലെ യുദ്ധത്തിൽ മെഹസാന സ്റ്റേഷനിൽ നിന്ന് സൈനികർ ട്രെയിനിൽ കയറിപ്പോവുന്നത് ഞാൻ കണ്ടിരുന്നു അവരുടെ ത്യാഗങ്ങൾ എനിക്ക് പ്രചോദനമായി.

ചായ വിറ്റുനടന്ന കാലം

അന്നൊക്കെ ധാരാളം പേരെ കാണാനും പരിചയപ്പെടാനും കഴിഞ്ഞു. മനുഷ്യസ്വഭാവം പഠിക്കാൻ അതൊക്കെ സഹായിച്ചു. ചരക്ക് തീവണ്ടികൾ ഞങ്ങളുടെ ഗ്രാമത്തിലൂടെ കടന്നുപോവുമായിരുന്നു. ട്രെയിനുകളിൽ പശുക്കളെയും എരുമകളെയും കൊണ്ടുപോകുന്നവരുണ്ടാവും. അവർ മൂന്നു-നാലുദിവസം സ്‌റ്റേഷനിൽ തങ്ങും. അവർക്ക് ചായ കൊടുക്കുന്നതിനിടെ അവരുടെ പാട്ടുകൾ കേൾക്കുന്നത് എനിക്കിഷ്ടമായിരുന്നു. അങ്ങനെയാണ് ഞാൻ ഹിന്ദി സംസാരിക്കാൻ പഠിച്ചത്.

അമ്മയെ കാണാതിരിക്കുമ്പോൾ

പ്രധാനമന്ത്രിയായ ശേഷമാണ് ഞാൻ വീട് വിട്ടിരുന്നതെങ്കിൽ, അമ്മയെ കാണാതിരിക്കുമ്പോൾ കൂടുതൽ സങ്കടമാവുമായിരുന്നു. എന്നാൽ, ചെറുപ്പത്തിലേ വീടുവിട്ടതുകൊണ്ട് അത്രയും വിഷമമില്ല. ഇപ്പോഴും അമ്മയെ വിളിക്കുമ്പോൾ, എന്തിനാണ് നീ സമയം കളയുന്നതെന്നാണ് അമ്മ ചോദിക്കുക. തിരക്കേറിയ ജീവിതമായതുകൊണ്ട് ഇപ്പോൾ അധികസമയം അമ്മയ്‌ക്കൊപ്പം ചെലവഴിക്കാൻ കഴിയാറില്ല

വായന നിറഞ്ഞ കുട്ടിക്കാലം

വായനശാലയിൽ പോയി മഹാന്മാരുടെ ജീവിതം പഠിക്കുക ഇഷ്ടമായിരുന്നു. അതുപോലെ സൈനികരുടെ ജീവിതവും. ഗുജറാത്തിലെ ഒരുസൈനിക സ്‌കൂളിനെ കുറിച്ച് ഞാൻ അന്നുകേട്ടു. ഞങ്ങളുടെ നാട്ടിലെ സ്‌കൂൾ പ്രിൻസിപ്പലിനെ കാണാൻ പോയി. വലിയ ആളുകളുമായി കൂടിക്കാഴ്ച നടത്തുന്നതിൽ എനിക്ക് ഭയം തോന്നിയിരുന്നില്ല. അദ്ദേഹത്തിന് എന്നെ വലിയ ഇഷ്ടമായിരുന്നു. ജീവിതത്തെ കുറിച്ച് പഠിപ്പിച്ചുതന്നതും അദ്ദേഹം തന്നെ. പിന്നീടാണ് ഞാൻ ഹിമാലയത്തിലേക്ക് പോയത്. 18 നും 20 നു വയസിനിടയ്ക്ക് ധാരാളം ജീവിതം കണ്ടു. ചെറുപ്പമായിരിക്കുമ്പോൾ എന്റെ മനസ്സിൽ ധാരാളം ചോദ്യങ്ങൾ ഉയരും. അവയ്ക്കുള്ള ഉത്തരവും ഞാൻ തന്നെ കണ്ടെത്തും. അങ്ങനെയാണ് ഇവിടം വരെ എത്തിയത്.

ദേഷ്യം നിയന്തിക്കാനുള്ള സൂത്രം

പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരനല്ല ഞാൻ. മനുഷ്യർക്ക് ദേഷ്യം വരിക സ്വാഭാവികമായതുകൊണ്ട് തന്നെ ഇത് പലരെയും അത്ഭുതപ്പെടുത്താറുണ്ട്. എനിക്കൊപ്പം ജോലി ചെയ്യുന്നവരോട് ദേഷ്യപ്പെടാൻ കാര്യമുണ്ടായിട്ടില്ല. ഞാൻ കണിശക്കാരൻ തന്നെയാണ്. എന്നാൽ, അതുകൊണ്ട് ദേഷ്യപ്പെടണമെന്നില്ലല്ലോ. എനിക്ക് ഇഷ്ടമില്ലാത്ത എന്തെങ്കിലും സംഭവിച്ചാൽ ഒറ്റയ്ക്കിരുന്ന് എല്ലാം ഒരുപേപ്പറിൽ എഴുതും. ഞാൻ എന്തുചെയ്തുവെന്നും അതെന്തുകൊണ്ട് ചെയ്തുവെന്നുും എഴുതും. എന്നിട്ട് ആ പേപ്പർ കീറി ദൂരെയറിയും. പിന്നീട് അത് വായിക്കുന്ന പതിവില്ല. അതിനുശേഷം അതൊന്നുകൂടി ഞാൻ പേപ്പറിൽ എഴുതും. അങ്ങനെയാണ് എന്റെ ഉള്ളിലുള്ള ദേഷ്യം എരിഞ്ഞുതീരുന്നത്.

പിരിമുറുക്കം അലിയിക്കാനും ചില മാർഗങ്ങൾ

നേരത്തെയുള്ള ചില ശീലങ്ങൾ ഇപ്പോൾ എനിക്ക് തുടരാൻ ബുദ്ധിമുട്ടാണ്. അഞ്ചുമണിക്ക് ഒരുചായ...വൈകുന്നേരവും ഒന്ന്. അടച്ചിട്ട മുറിയിൽ ഇരിക്കാനല്ല, തുറസ്സായ സ്ഥലത്തിരിക്കാനാണ് ഇഷ്ടം. ദീപാവലി ഒരിക്കലും ഞാൻ ആഘോഷിച്ചിട്ടില്ല. മൂന്നുനാലു ദിവസത്തേക്ക് ഞാൻ എങ്ങോട്ടെങ്കിലും പോകും. ഈ ലോകവുമായി ഒരുബന്ധവും ഈദിവസങ്ങളിൽ കാണില്ല. ആ ദിവസങ്ങൾ എനിക്ക് നൽകിയ കരുത്ത് അപാരമാണ്. ഞാൻ വിരമിക്കുമ്പോൾ അതൊക്കെ വീണ്ടും തുടരണമെന്നാണ മോഹം.

സിനിമ കാണാൻ സമയമില്ല

ഗ്രാമത്തിലായിരിക്കെ സിനിമകൾ കണ്ടിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അമിതാഭ് ബച്ചനൊപ്പം 'പാ'യും അനുപം ഖേറിനൊപ്പം എ വെനസ്‌ഡേയും കണ്ടിരുന്നു. എന്നാൽ, ഇപ്പോൾ സിനിമ കാണാൻ സമയം കിട്ടാറില്ല.

ആദ്യ അന്താരാഷ്ട്ര പ്രസംഗം

അമേരിക്കയിൽ എത്തിയപ്പോൾ സുഷ്മസ്വരാജ് എന്നോട് പ്രസംഗത്തെ കുറിച്ച് ചോദിച്ചു. എഴുതിത്ത്ത്ത്ത്ത്ത്തയ്യാറാക്കിയ പ്രസംഗം ഇല്ലന്ന് പറഞ്ഞപ്പോൾ അവിടുത്തെ സമ്പ്രദായം അങ്ങനെയല്ലെന്ന് അവർ ഓർമിപ്പിച്ചു. എനിക്ക് പറയാനുള്ള കാര്യങ്ങൾ ചേർത്ത് പിന്നീട് പ്രസംഗം എഴുതി തയ്യാറാക്കി. എന്നാൽ, എഴുതി തയ്യാറാക്കിയ പ്രസംഗങ്ങളോട് എനിക്ക് വലിയ കമ്പമില്ല.

ടീം ഗെയിമുകൾ കൂടുതൽ ഇഷ്ടം

വ്യക്തിഗത വിനോദങ്ങളേക്കാൾ കൂട്ടായ വിനോദങ്ങളാണ് താൽപര്യം. അത് വ്യത്യസ്തമായ വ്യക്തിത്വ വികസനത്തിന് സഹായിക്കും. ഗില്ലി ഡണ്ട ഞാൻ കുട്ടിക്കാലത്ത് കളിച്ചിരുന്നു. കുടുംബത്തിലെ എല്ലാവരുടെയും വസ്ത്രങ്ങൾ ഞാൻ അലക്കിയിരുന്നു. നീന്തലും ശീലമാക്കിയതോടെയാണ് ഞാൻ ശാരീരികക്ഷമത കൈവരിച്ചതെന്നും പറയാം.

ഉറക്കം 3-3.5 മണിക്കൂർ മാത്രം

മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമ എന്റെ ഉറ്റസുഹൃത്താണ്. അദ്ദേഹം കൂടെക്കൂടെ ചോദിക്കും. എന്താണ് ഇത്രയും കുറച്ചുസമയം ഉറങ്ങുന്നത്? ജോലിയോടുള്ള അഡിക്ഷനാണിത്. പക്ഷേ കൂടുതൽ സമയം ഉറങ്ങണം, അദ്ദേഹം ഉപദേശിച്ചു. എന്നാൽ, എന്റെ ശരീരക്രമം ഇങ്ങനെയായിരിക്കുന്നു. ഞാൻ ദിവസം മൂന്നു-മൂന്നര മണിക്കൂർ ഉറങ്ങും. അപ്പോൾ നന്നായി ഉറങ്ങുകയും ചെയ്യും.

പ്രതിപക്ഷത്തെ ചങ്ങാതിമാർ

പ്രതിപക്ഷത്തും എനിക്ക് സുഹൃത്തുക്കളുണ്ട്. വർഷത്തിലൊരിക്കൽ അവർക്കൊപ്പം ഭക്ഷണം കഴിക്കാറുമുണ്ട്. പുറത്തുകാണുന്നില്ലെങ്കിലും ഞങ്ങൾ ഒരുകുടുംബം പോലെ അടുത്താണ്് കഴിയുന്നത്. ഇത് തിരഞ്ഞെടുപ്പിൽ എനിക്ക് ദോഷമായി വന്നേക്കാം. മമത ദീദി എനിക്ക് വേണ്ടി വിശഷപ്പെട്ട കുർത്ത തിരഞ്ഞെടുത്ത് എനിക്ക് വർഷത്തിൽ ഒരിക്കൽ അയയ്ക്കാറുണ്ട്. ബംഗ്ലാദേശി പ്രധാനമന്ത്രിയും എനിക്ക് ബംഗാളി മധുരം അയയ്ക്കാറുണ്ട്

കണിശക്കാരനായ പ്രധാനമന്ത്രി എന്ന ഇമേജ്

അങ്ങനെയൊരുതോന്നൽ പൊതുവെ ഉണ്ടെങ്കിലും അതുശരിയല്ല. ജോലി ചെയ്യാൻ ഞാൻ ആർക്കും മേലേ സമ്മർദ്ദം ചെലുത്താറില്ല. പുലർച്ചെ ഓഫീസിൽ എത്തുന്ന ഞാൻ രാത്രി വൈകിയാണ് വീട്ടിൽ പോവുക. ഞാൻ നന്നായി പണിയെടുക്കുമ്പോൾ കൂടെയുള്ളവർക്കും അങ്ങനെ ചെയ്യാൻ തോന്നും. ഇത്തരത്തിലുള്ള തൊഴിൽ സംസ്‌കാരമാണ് ഞാൻ വികസിപ്പിച്ചെടുത്തത്.

മാമ്പഴപ്രേമിയാണ് ഞാൻ

കുട്ടിക്കാലത്ത് മാമ്പഴം വാങ്ങിക്കഴിക്കാനുള്ള ചുറ്റുപാട് ഉണ്ടായിരുന്നില്ല. അതുകൊണ്ട് വയലുകളിൽ പോയി മാവിൽ നിന്ന് അടർത്തിയായിരുന്നു മാമ്പഴം കഴിച്ചിരുന്നത്. ഗുജറാത്തിൽ മാമ്പഴം ധാരാളമുണ്ട് താനും

വിരമിച്ച ശേഷം എന്തുചെയ്യും?

അതിനെ കുറിച്ച് ആലോചിട്ടില്ല. ഞാൻ എപ്പോഴും ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നു. ഏതെങ്കിലും തരത്തിലുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാൻ എപ്പോഴും സന്നദ്ധനാണ്. അതുകൊണ്ട് തന്നെ വിരമിച്ച ശേഷവും ഏതെങ്കിലും ദൗത്യം ഞാൻ ഏറ്റെടുക്കുമെന്ന കാര്യം ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP