Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മുൻ മന്ത്രിമാരെല്ലാം എപ്പോഴാണ് ജയിലിൽ പോകുന്നതെന്ന ഭയത്തിൽ; സ്വാശ്രയ സമരം ഇച്ചിരി എടുത്തുചാട്ടം; ഏക ഗുണം മാണിയില്ലാതെയും മുന്നോട്ട് പോകാമെന്ന് കോൺഗ്രസ് തെളിയിച്ചത് മാത്രം; മാണി കാരണം പാലാക്കാരനെന്ന് പുറത്ത് പറയാൻ പറ്റാത്ത അവസ്ഥ; പിണറായിയെ വഴി നീളെ പഴി പറയാനില്ലെന്നും മറുനാടനോട് പിസി ജോർജ്

മുൻ മന്ത്രിമാരെല്ലാം എപ്പോഴാണ് ജയിലിൽ പോകുന്നതെന്ന ഭയത്തിൽ; സ്വാശ്രയ സമരം ഇച്ചിരി എടുത്തുചാട്ടം; ഏക ഗുണം മാണിയില്ലാതെയും മുന്നോട്ട് പോകാമെന്ന് കോൺഗ്രസ് തെളിയിച്ചത് മാത്രം; മാണി കാരണം പാലാക്കാരനെന്ന് പുറത്ത് പറയാൻ പറ്റാത്ത അവസ്ഥ; പിണറായിയെ വഴി നീളെ പഴി പറയാനില്ലെന്നും മറുനാടനോട് പിസി ജോർജ്

എം എസ് സനിൽകുമാർ

തിരുവനന്തപുരം: മാനാഭിമാന മുണ്ടെങ്കിൽ കെ.എം. മാണി, എംഎ‍ൽഎ സ്ഥാനം രാജിവെക്കണമെന്ന് പി.സി. ജോർജ്ജ്. മാണി കാട്ടുകള്ളനാണെന്ന് ഇന്നലത്തെ കോടതി വിധിയോടെ ജനങ്ങൾക്ക് ബോധ്യമായിരിക്കുകയാണ്. പാലാക്കാരൻ എന്നുപറഞ്ഞാൽ ഇപ്പോൾ നാട്ടുകാർ കള്ളനെന്ന് വിളിക്കുന്ന അവസ്ഥായാണ്. മാണി പാലായിൽ എംഎ‍ൽഎ ആയതുകൊണ്ടാണ് ഒരു മനുഷ്യനുപോലും പാലാക്കാരൻ എന്ന് പറയാൻ പറ്റാത്തത് എന്ന് മറുനാടൻ മലയാളിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പി.സി. ജോർജ്ജ് പറഞ്ഞു. അഭിമുഖത്തിന്റെ വിശദാംശങ്ങളിലേക്ക്

സ്വാശ്രയസമരത്തിൽ പ്രതിപക്ഷം ഉദ്ദേശിച്ച ലക്ഷ്യം കൈവരിച്ചോ?
*എവിടെ, മുന്മന്ത്രിമാർ മുഴുവൻ ഭയത്തിലാണ് എപ്പൊഴാണ് ജയിലിൽ പോകുന്നതെന്ന് പേടിച്ചിരിക്കുന്ന സാഹചര്യം. ഇങ്ങനെയെല്ലാം ഉണ്ടായപ്പോൾ പ്രതിപക്ഷം ശക്തമാണെന്ന് വരുത്തിത്തീർക്കാൻ പ്രതിപക്ഷ നേതാവും, ഉമ്മൻ ചാണ്ടിയാണെന്ന് തോന്നുന്നു ഉപദേശകൻ. ആലോചിച്ച് ചെയ്ത സമരപരിപാടിയാണിത്. ഇച്ചിരി എടുത്തുചാട്ടമാ. എങ്കിലും ഒരു പാർട്ടി എന്ന രീതിയിൽ അവർ സമരം ചെയ്തതിനെ കുറ്റപ്പെടുത്താൻ ഞാനില്ല. ഒരു പ്രശ്‌നമുണ്ട്. ആകെയുള്ള പ്രശ്‌നമാണ്. ബഹുമാനപ്പെട്ട ഹൈക്കോടതി അംഗീകരിച്ച ഫീസാണിത്. ഇനിയത് മാറ്റണമെങ്കിൽ ഹൈക്കോടതിയിൽ പോകേണ്ട ഗതിയാണ്. സുപ്രീംകോടതി അപ്രൂവ് ചെയ്തുകൊടുത്തതാണ് അഡ്‌മിഷൻ.

പിന്നെ ഉമ്മൻ ചാണ്ടി ഗവൺമെന്റിനേക്കാൾ 350 സൗജന്യ സീറ്റ് കൂടുതലാ. നാല് ലക്ഷത്തിൽ കൂടുതൽ ഉള്ളവർക്ക് ഒരു ഫീസ് കൂട്ടി. 1.85 ലക്ഷം ആയിരുന്നത് 2.50 ലക്ഷമായി. അത്രയേയുള്ളൂ പ്രശ്‌നം. ഒരു നിസ്സാര ഇഷ്യുവിന്റെ പുറത്തുള്ള സമരമാണ്. ഇത്രേം ദിവസം നിയമസഭയെ നീർജ്ജീവം ആക്കിയത് ശരിയായോ? ആദ്യം എനിക്കൊരു സംശയം ഉണ്ടായിരുന്നു. പിണറായി സഖാവും യു.ഡി.എഫും തമ്മിലുള്ള ഒരു അഡ്ജസ്റ്റ്‌മെന്റാണോ ഇത്. ബജറ്റ് ഡിസ്‌കഷൻ ഇല്ലാതെ പോകുകയല്ലേ സഭ. പിന്നെയല്ലേ മനസ്സിലായത് അഡ്ജസറ്റ്‌മെന്റല്ല. വല്ല കാര്യവുണ്ടോ? ഏതായാലും ഒരു ഗുണം പ്രതിപക്ഷത്തിനുണ്ടായി. മാണിയില്ലാതെ കോൺഗ്രസിന് സജീവമായി രംഗത്തുവരാൻ കഴിയുമെന്ന് പ്രവർത്തകരുടെ കൂട്ടായ്മകൊണ്ട് തെളിിക്കാൻ യു.ഡി.എഫിന് സാധിച്ചു. മുസ്ലിംലീഗിന്റെ ഉറച്ച നിലപാട് കോൺഗ്രസിന് സഹായകമായി.

മാണി യു.ഡി.എഫ് വിട്ടത് ഒരു ക്ഷീണവും ചെയ്തില്ലായെന്നാണോ? 

* മാണി പോയിട്ടെന്താ? മാണി എവിടാ പോയേ? കോടതി വിധി അറിഞ്ഞോ? മാണി പ്രഥമദൃഷ്ട്യാ കുറ്റാക്കാരൻ? കോഴിക്കേസും സ്വർണ്ണക്കേസും എല്ലാം പോയി. മാണി പെരുവഴിയായി. എഫ്.ഐ.ആർ ക്വാഷ് ചെയ്യണമെന്ന് പറഞ്ഞ് കോടതിയിൽ ചെന്നപ്പോൾ മുഴുവൻ പഠിച്ച ജഡ്ജി പറഞ്ഞത് പ്രഥമദൃഷ്ട്യാ കുറ്റക്കാരൻ ആണെന്നാണ്. മാനാഭിമാനം ഉണ്ടെങ്കിലും മാണി എംഎ‍ൽഎ സ്ഥാനം രാജിവെക്കണം. ഇപ്പോൾ പാലാക്കാൻ എന്ന് പറഞ്ഞാൽ നാട്ടുകാർ കള്ളൻ എന്ന് വിളിക്കും. മാണി പാലായിലെ എംഎ‍ൽഎ ആയതുകൊണ്ടാണ് മനുഷ്യന് പോലും പാലാക്കാരൻ എന്ന് പറയാൻ പറ്റാത്തത്. ഇവിടെ ഞങ്ങൾ എംഎ‍ൽഎമാർ. മാണിയുടെ കൂട്ടത്തിൽ എങ്ങനെയിരിക്കും.

മാണിയുടെ കൂട്ടത്തിൽ എംഎ‍ൽഎ എന്ന് പറഞ്ഞാൽ. കള്ളന്റെ കൂട്ടത്തിൽ കൂടി എന്ന് പറയില്ലേ. മാണി കാട്ടേണ്ട മര്യാദ എംഎ‍ൽഎ സ്ഥാനം രാജിവച്ച് നിരപരാധിത്വം തെളിയിച്ചുവേണം നിയമസഭയിലേക്ക് വരാൻ. മാണി ഇപ്പോൾ നിയമസഭയിൽ വരുന്നത് ശരിയല്ല, തെറ്റാണ്. നൂറുശതമാനം കാട്ടുകള്ളൻ ആണ് മാണി.

നിയമസഭയിൽ പിണറായിയെ എതിർക്കാൻ ധൈര്യപ്പെടുന്നത് പി.സി. ജോർജ്ജ് മാത്രമാണെന്ന് ഒരു പറച്ചിലുണ്ടല്ലോ?
* അതൊന്നും ശരിയല്ലാ, പിണറായി സഖാവുമായി വ്യക്തിപരമായി ശത്രുതയില്ല. തെറ്റ് ചെയ്താൽ ആര് എതിർത്താലും തെറ്റ് ചെയ്തുവെന്നുതന്നെ പറയും. നല്ലതുചെയ്താൽ അതും പറയും. എനിക്ക് ആരെയും ഭയപ്പെടേണ്ടകാര്യമില്ലാ. ഞാൻ ഒരു മുന്നണിയുടെയും ഭാഗമല്ല. പിണറായി സഖാവിന്റെയോ പ്രതിപക്ഷത്തിന്റെയോ ബിജെപിയുടെയോ ഔദാര്യത്തിലല്ല ഞാൻ നിയമസഭയിൽ വന്നിരിക്കുന്നത്. എന്നുവച്ച് പിണറായി വിജയനെ വഴിനീളെ തെറിപറയാൻ ഞാനില്ല. എന്നെ ആരും അതൊന്നും ഏൽപ്പിക്കരുത്. ഞാൻ ആകെ ലോകത്ത് ഭയപ്പെടുന്നത് പൂഞ്ഞാറിലെ ജനങ്ങളെ മാത്രമാണ്.

എന്റെ നാട്ടുകാരെക്കൊണ്ട് ഞാൻ തെറ്റുകാരൻ ആണെന്ന് പറയിക്കാൻ ഇടവരിത്തില്ല. നിങ്ങൾ കണ്ടോ ഡിസംബറിൽ ജനപക്ഷ രാഷ്ട്രീയമെന്ന സാംസ്‌കാരിക പ്രസ്ഥാനം നിലവിൽ വരും. ആരൊക്കെ എന്റെകൂടെയുണ്ടാകുമെന്ന് അപ്പോൾ കണ്ടോ? പാർശ്വവത്കരിക്കപ്പെട്ട മുഴുവൻ ജനവിഭാഗങ്ങളെയും ഒരുമിച്ച് ചേർത്തുകൊണ്ടാകും ജനപക്ഷരാഷ്ട്രീയത്തിന്റെ പ്രവർത്തനം. 14 ജില്ലകളിലും 140 നിയോജകമണ്ഡലങ്ങളിലും പ്രസ്ഥാനത്തിന് സ്വാധീനമുണ്ടാകും. സാംസ്‌കാരിക സംഘടന എന്ന പേരിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യതയടക്കം. നേടിക്കൊണ്ടാകും ജനപക്ഷം രാഷ്ട്രീയം മുന്നോട്ടുപോകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP