Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'എന്റെ ഈ വലിയ വിജയം ആലത്തൂരുകാർ എന്നെ അത്രയധികം സ്‌നേഹിച്ചു എന്നതിന്റെ തെളിവാണ്; ഓരോ വീട്ടിലേയും പെങ്ങളൂട്ടിയായി മാറിയിരിക്കുന്നു എന്ന് ഫലം വന്നപ്പോൾ മനസിലായി'; പെൻഷൻ തുകയിൽ നിന്നുമുള്ള നീക്കിയിരുപ്പ് തനിക്ക് വസ്ത്രം വാങ്ങിക്കാനായി വരെ മാറ്റി വച്ച വയോധികയെ മുതൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഒപ്പം നിന്നവരെയടക്കം ഓർത്ത് ആലത്തൂരിന്റെ സ്വന്തം രമ്യാ ഹരിദാസ്; ഇക്കുറി ലോക്‌സഭയിലേക്ക് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക പെൺകൊടി മറുനാടനോട് മനസ് തുറക്കുമ്പോൾ

'എന്റെ ഈ വലിയ വിജയം ആലത്തൂരുകാർ എന്നെ അത്രയധികം സ്‌നേഹിച്ചു എന്നതിന്റെ തെളിവാണ്; ഓരോ വീട്ടിലേയും പെങ്ങളൂട്ടിയായി മാറിയിരിക്കുന്നു എന്ന് ഫലം വന്നപ്പോൾ മനസിലായി'; പെൻഷൻ തുകയിൽ നിന്നുമുള്ള നീക്കിയിരുപ്പ് തനിക്ക് വസ്ത്രം വാങ്ങിക്കാനായി വരെ മാറ്റി വച്ച വയോധികയെ മുതൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഒപ്പം നിന്നവരെയടക്കം ഓർത്ത് ആലത്തൂരിന്റെ സ്വന്തം രമ്യാ ഹരിദാസ്;  ഇക്കുറി ലോക്‌സഭയിലേക്ക് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക പെൺകൊടി മറുനാടനോട് മനസ് തുറക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക വനിത. അതിനു പുറമേ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ച് യുഡിഎഫിന്റെ സ്ഥാനാർത്ഥി താരങ്ങളിൽ പ്രധാനി. ആലത്തൂരിന്റെ സ്വന്തം രമ്യാ ഹരിദാസ്. തിരുവനന്തപുരം സന്ദർശിക്കാൻ എത്തിയ വേളയിൽ ടെലിഫോണിൽ വിളിച്ച് ഇവിടെ എത്തണം എന്നറിയിക്കുകയും അനിൽ അക്കരയോടൊപ്പം മറുനാടൻ ഓഫീസിൽ വച്ച് തന്റെ വിശേഷങ്ങളും രമ്യ പങ്കുവെച്ചു.

ആലത്തൂരുകാർ രമ്യയെ എങ്ങനെ കണ്ടു. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി അവരിലേക്ക് ഇറങ്ങിയ ഒരു മാസം തനിക്ക് എന്താണ് അവർ തന്നത് എന്നതടക്കം ഇപ്പോൾ വ്യക്തമാക്കുകയാണ് രമ്യാ ഹരിദാസ്. രമ്യയുടെ വാക്കുകളിലേക്ക്......

രമ്യയ്ക്കിപ്പോൾ എന്ത് തോന്നുന്നു..വിജയിച്ചു രമ്യ..മഹാഭൂരിപക്ഷത്തോടെ..വിജയിച്ച് കഴിയുമ്പോഴുള്ള ഫീൽ എന്താണ്?

ശരിക്കും പറഞ്ഞാൽ ആലത്തൂരിലെ ഓരോ വീട്ടിലേയും അനിയത്തിയായി പെങ്ങളൂട്ടിയായി മാറിയിരിക്കുന്നു എന്നുള്ളതാണ് വിജയിച്ച് കഴിഞ്ഞപ്പോൾ ശരിക്കും മനസിലായിരിക്കുന്ന കാര്യം.

ഇത്രയും ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നോ ?

റോഡ് ഷോയിൽ നമ്മൾ തുടക്കം കുറിക്കുന്ന സമയത്ത് തന്നെ നമുക്ക് കിട്ടിയിരിക്കുന്ന സ്വീകാര്യത അതിനകത്ത് അനിയത്തിക്കൂട്ടിയായി നമ്മളെ ഓരോരുത്തരും കാത്തിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ മുന്നോട്ട് പോകുന്ന സമയത്ത് ഓരോ അമ്മമാരും ഒരു മകളായി കണ്ട് നമ്മുടെ അടുത്തേക്ക് ഓടി വന്ന് മകളായി കൈപിടിക്കുമ്പോഴും വാരി പുണരുമ്പോഴും നമുക്ക് അറിയാം അവരുടെ മനസ്. ഓരോ ആളുകളും.

അപ്പോൾ നമ്മൾ വിജയത്തിലേക്ക് പോവാണ്. കാരണം ഒരു വലിയ പ്രതീക്ഷയിൽ നമ്മൾ തുടക്കം കുറിച്ചു. ആ പ്രതീക്ഷയിങ്ങനെ വളരുന്നത് മനസിലായി. ഓരോ ആളുകളും തീരുമാനിച്ച് രമ്യ ജയിക്കണമെന്ന് തീരുമാനിച്ച് വലിയൊരു മനസിന്റെ പിന്തുണയും വലിയൊരു വോട്ടിന്റെ ഭൂരിപക്ഷത്തിലേക്കും അവസാനം എത്തിച്ചത് ആലത്തൂരുകാരുടെ വലിയ മനസ് തന്നെയാണ്.

ഞെട്ടിയില്ലേ രണ്ട് ലക്ഷത്തോടടുത്ത് ഭൂരിപക്ഷം വന്നപ്പോൾ?

തുടക്കത്തിൽ നമ്മൾ വിജയത്തിലേക്ക് എത്തുന്നുവെന്ന്, റോഡ്ഷോയിൽ പ്രചരണത്തിന് പോകുമ്പോൾ മനസിലായി. എന്നാൽ ഇത്രയും വലിയ ഒരു വിജയം ആലത്തൂരുകാർ ഇത്രയധികം സ്നേഹിച്ചു എന്നതിന്റെ തെളിവാണ്.

എന്തായിരുന്നു ഫീൽ തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത്? ബ്ലോക്ക് പഞ്ചായത്തിലെ ഒരു വാർഡിൽ മത്സരിക്കുന്നത് പോലെയല്ലല്ലോ ലോക്സഭാ തിരഞ്ഞെടുപ്പ് ...ജീവിതം എന്ത് പഠിപ്പിച്ചു ഈ ഒരു മാസം കൊണ്ട് ?

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ഇരുന്ന സമയത്തും ഞാനൊരു മുഴുവൻ സമയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ബ്ലോക്ക് പഞ്ചായത്തിന് നേരിട്ട് സ്‌കൂളുകളൊന്നുമില്ല. പക്ഷേ എന്റെ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ എത്ര സ്‌കൂളിന്റെ പരിപാടിക്ക് പോയിട്ടുണ്ട് എന്നുള്ളത് എനിക്ക് തന്നെ അറിയില്ല. കാരണം നമ്മൾ മുഴുവൻ സമയവും ഒരു ജനപ്രതിനിധിയായി നിൽക്കുന്ന സമയത്ത് ആ ബ്ലോക്ക് പഞ്ചായത്തിന്റെ സ്നേഹം അതിലുപരിയായി തന്നിരിക്കുകയാണ് ആലത്തൂരുകാര്.

ശരിക്കും പ്രചരണത്തിന് പോകുന്ന വേളയിൽ അമ്മമാര് വലിയ രീതിയിൽ സംസാരിക്കിമ്പോഴും ഒക്കെ പറയുന്നത് വളരെ രീതിയിൽ...ചായ കുടിക്കാൻ ഒരു ഹോട്ടലിൽ കയറിയാലും ഒരു ചേൻ പറഞ്ഞു ദേ പെങ്ങളൂട്ടി ചായകുടിക്കാൻ വന്നിട്ടുണ്ട്.

അതുപോലെ തന്നെ തൊഴിലുറപ്പ് പദ്ധതി നടക്കുന്ന ഏരിയയിലും ചേച്ചിമാരെല്ലാം ഓടി വരുന്നു.....ദേ നമ്മുടെ രമ്യ വന്നു. അപ്പോൾ ആ രീതിയിലേക്ക് കോഴിക്കോട് നിന്നും വന്ന എന്നെ ആലത്തൂരുകാർ സ്വീകരിക്കാൻ കാട്ടിയ മനസ് അതു തന്നെയായിരിക്കും എനിക്ക് ഈയൊരു തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ സമയത്ത്..കാരണം ഞാനൊരു യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി കടന്നു വരികയും ഒരു ജനപക്ഷ സ്ഥാനാർത്ഥിയായി മാറുവാനും സാധിച്ചു. യുഡിഎഫ് ഏറ്റെടുത്ത പ്രചരണങ്ങളും പരിപാടികളുമെല്ലാം ജനങ്ങളാണ് പിന്നെ ഏറ്റെടുത്തത്.

ഒരുപക്ഷേ എനിക്ക് ഏറ്റവുമധികം സന്തോഷത്തോടെ പറയാൻ സാധിക്കുന്നത് ആലത്തൂരിലെ എന്റെ വോട്ടർമാരെല്ലാം സ്ഥാനാർത്ഥികളായി മാറി. അവർ ഓരോടുത്തരം സ്ഥാനാർത്ഥികളായി അവർ ചോദിക്കാവുന്ന വോട്ടുകളെല്ലാം ചോദിച്ചു. അതുപോലെ തന്നെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമാണ് മറുനാടൻ മലയാളി.

അപ്പോൾ ആ രീതിയിൽ പ്രേക്ഷകരുള്ള വിദേശത്തും കേരളത്തിലും അതേ പോലെ ആലത്തൂരിന് പുറത്തുള്ള ആളുകളും ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ വിളിച്ച് പറയും ഞങ്ങൾക്ക് വോട്ടു ചെയ്യാൻ പറ്റിയിട്ടില്ല. പക്ഷേ ഞങ്ങൾ രമ്യയ്ക്ക് വേണ്ടി വഴിയിൽ കണ്ട ആലത്തൂരുകാരോട് വോട്ടു ചോദിച്ചു. അപ്പോൾ ഓരോ ആളുകളും സ്ഥാനാർത്ഥിയായി മാറുകയാണ്.

അപ്പോൾ ആ രീതിയിൽ സ്ഥാനാർത്ഥിയായി മാറി ആ സ്ഥാനാർത്ഥികളായി മാറിയവർ വോട്ടു ചോദിച്ചു.. ആ സ്ഥാനാർത്ഥികളായി മാറിയവരും വോട്ടു ചെയ്തു. പുറത്ത് നിന്ന് രമ്യയ്ക്ക് വേണ്ടി വോട്ടു ചോദിച്ചവരും വോട്ടു ചെയ്തു അപ്പോൾ ആ രീതിയിലേക്ക് ഒരുപാട് പേര് സ്ഥാനാർത്ഥിയായി മാറി.

ബുദ്ധിമുട്ടെന്തെങ്കിലും ഉണ്ടായോ ഈ തിരഞ്ഞെടുപ്പിൽ?

ഏറ്റവുമധികം അതിനകത്ത് പറയാൻ സാധിക്കുന്നത് ഞാനൊരു പ്രതീക്ഷിത സ്ഥാനാർത്ഥിയല്ല. അപ്രതീക്ഷിതമായി സ്ഥാനാർത്ഥിയായി വന്നു....അപ്പോൾ തുറന്ന് പറഞ്ഞാൽ കയ്യിൽ അഞ്ചു പൈസയില്ലാതെ തിരഞ്ഞെടുപ്പിന് വന്ന സ്ഥാനാർത്ഥിയാരെന്ന് ചോദിച്ചാൽ അതും ഈ ലോകത്തിലുള്ള എല്ലാവർക്കും അറിയാം അത് രമ്യാ ഹരിദാസാണ്. ആ രു രീതിയിലേക്ക് കടന്നു വന്നപ്പോൾ ഏകതാ പരിക്ഷത്തിന്റെ മെയിൻ സ്ഥാനത്ത് നിന്നിരുന്ന ജോൺ സാമുവേൽ സാർ പോലെയുള്ള സാമൂഹിക പ്രതിബദ്ധതയുള്ള ഒരുപാട് ഒരുപാട് ആളുകളുടെ വലിയ നിർദ്ദേശമാണ് ഒരു ജനകീയ ഫണ്ട് ശേഖരണം.

അതിനകത്ത് സമൂഹ മാധ്യമങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന മറുനാടൻ മലയാളിയുടെ വലിയൊരു കൈനീട്ടവും വലിയൊരു പിന്തുണയുമാണ് ഒരു ജനകീയ ഫണ്ടിങ്. അതിലൂടെ ഒരു തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് പോകാൻ സാധിച്ചു അതിനകത്ത് ഒരുപാട് പേര് എന്നെ നേരിട്ട് വിളിച്ചു. എന്നെ വിളിക്കാൻ സാധിക്കാതെ പോയവർ സാധാരണക്കാരായ ഒരുപാട് ആളുകളെ വിളിച്ചു അതിനകത്ത് ഏറ്റവംു വലിയ അനുഭവമായിട്ടുണ്ടായിരുന്നത് ഒരു പെൻഷന്റെ തുക ഒരു കോളനിയിലേക്ക് രാത്രി ഏറെ വൈകിയാണ് ചെല്ലുന്നത്. പന്ത്രണ്ടര മണി കഴിഞ്ഞു പര്യടനം. പത്തുമണിക്ക് ശേഷം അവരോട് സംസാരിക്കാൻ സാധിക്കില്ല ഉച്ചഭാഷിണി ഉപയോഗിക്കാൻ സാധിക്കില്ല എന്നാലും നേരിട്ട് ചെന്നാൽ മതി. ഒന്ന് കണ്ടാൽ മതി.

അവിടെ ചെന്നപ്പോൾ ഒരു അമ്മ എടുത്തുവെച്ചിരുന്ന പെൻഷന്റെ തുക എടുത്ത് വെച്ചിട്ട്..'രമ്യയ്ക്ക് വേണ്ടി എല്ലാവരും കാശു തരുന്നു' അപ്പോൾ രമ്യയ്ക്ക് എന്റെ തുക. അത് രമ്യയ്ക്ക് വസ്ത്രം വാങ്ങിക്കാനാണ് ആവശ്യമെങ്കിൽ അതിനകത്ത് നിന്നും എടുക്കാം. അതല്ല തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനാണ് ഉപയോഗിക്കാൻ പറ്റുന്നതെങ്കിൽ...' അവർക്ക് വലിയ കാര്യങ്ങൾ ഒന്നും അറിയില്ല..അവർ സാമൂഹ്യ മാധ്യമം ഉപയോഗിക്കുന്ന ആളല്ല.. പ്രായമുള്ള ഒരു അമ്മയാണ്. പക്ഷേ ആരോക്കെയോ പറഞ്ഞ് രമ്യയ്ക്ക ഫണ്ട് ശേഖരിക്കുന്നുവെന്ന് അറിഞ്ഞ് അവരുടെ തുക എടുത്ത് വെച്ച് കാത്തിരിക്കുകയാണ്.

അഭിമുഖത്തിന്റെ പൂർണ രൂപം വീഡിയോയിൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP