Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിസാമിന്റെ ഓഫീസ് ഉദ്ഘാടനത്തിന് പോയത് ആട്ടിൻതോലണിഞ്ഞ ചെന്നായ ആണെന്നറിയാതെ; കിങ് ഗ്രൂപ്പുടമയുടെ അധോലോക ബന്ധങ്ങളറിയുന്നത് ഇപ്പോൾ മാത്രം; പാവം മനുഷ്യനെ ക്രൂരമായി കൊന്നതിന് വധശിക്ഷ നൽകണം: വിശദീകരണവുമായി സുനിൽകുമാർ

തൃശൂർ: ചന്ദ്രബോസെന്ന സെക്യൂരിറ്റിക്കാരനെ ക്രൂരമായി കൊന്ന വിവാദ വ്യവസായിയുടെ അധോലോക ബന്ധങ്ങളെ കുറിച്ച് അറിവില്ലായിരുന്നുവെന്ന് സിപിഐ എംഎൽഎ വി എസ് സുനിൽകുമാർ. നാല് വർഷം മുമ്പ് നിസാമിന്റെ ഉടമസ്ഥതയിലുള്ള കിംങ്‌സ് സ്‌പേസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു ജനപ്രതിനിധി എന്ന നിലയിൽ പങ്കെടുത്തു എന്നുള്ളത് യാഥാർത്ഥ്യമാണ്. അതിനപ്പുറം യാതൊരു വിധ ബന്ധങ്ങളും എനിക്ക് നിസാമുമായിട്ടില്ലെന്നും സുനിൽകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

നിസാമിന്റെ ഉടമസ്ഥതയിലുള്ള കിങ്‌സ് സ്‌പേസ് ഉദ്ഘാടന ചടങ്ങിൽ പ്രവാസി മലയാളി എംഎ യൂസഫലി അടക്കമുള്ള വ്യവസായ പ്രമുഖർക്കും കോൺഗ്രസ് നേതാക്കൾക്കുമൊപ്പം വി എസ് സുനിൽകുമാർ എംഎൽഎ പങ്കെടുത്ത വാർത്ത മറുനാടൻ മലയാളി നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ സുനിൽ കുമാറിന്റെ ചിത്രങ്ങൾക്കൊപ്പമുള്ള വാർത്ത ചർച്ചയാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സുനിൽ കുമാർ വിശദീകരണവുമായി രംഗത്ത് വന്നത്. ചന്ദ്രബോസ് എന്ന പാവം മനുഷ്യനെ ക്രൂരമായി കൊലപ്പെടുത്തിയ നിസാമിന് വധശിക്ഷ നൽകണമെന്നാണ് വ്യക്തിപരമായി എന്റേയും പാർട്ടിയുടേയും നിലപാടെന്നും സുനിൽ കുമാർ വ്യക്തമാക്കി.

നിസാമിന്റെ കുടുംബാംഗങ്ങളേയും നേരിട്ടറിയാവുന്ന ഒരു വ്യക്തിയാണ്. നിസാമിന്റെ സഹോദരൻ പാർട്ടി പ്രവർത്തകനാണ്. എന്നാൽ മുഹമ്മദ് നിസാമിന്റെ അധോലോക ബന്ധങ്ങളെക്കുറിച്ച് അറിയുന്നത് ഇപ്പോഴാണ്. നാല് വർഷം മുമ്പ് നിസാമിന്റെ ഉടമസ്ഥതയിലുള്ള കിങ്‌സ് സ്‌പേസ് ഓഫീസിന്റെ ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോൾ ഒരു ജനപ്രതിനിധി എന്ന നിലയിൽ പങ്കെടുത്തു എന്നുള്ളത് യാഥാർതഥ്യമാണ്. ഇവൻ ആട്ടിൻ തോലണിഞ്ഞ ചെന്നായയാണെന്നറിയില്ലായിരുന്നു. അതിന് ശേഷം നിസാം സ്‌പോൺസർ ചെയ്ത വോളിബോൾ ടൂർണമെന്റിന്റെ ചടങ്ങുകളിലേക്ക് ക്ഷണിച്ചെങ്കിലും പോയില്ല-സുനിൽ കുമാർ വ്യക്തമാക്കി.

കുടുംബപരമായി ബീഡി വ്യവസായം ചെയ്യുന്നതിനാൽ നിസാമിനും ആ ബിസിനസ് തന്നെയാണൊന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. നിസാമുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളിൽ പൊലീസിൽ സമ്മർദ്ദം ചെലുത്താൻ ഞാനോ പാർട്ടിയോ ഇടപെട്ടിട്ടില്ല. നിസാം എന്നല്ല ഇത്തരത്തിലുള്ള ഒരാൾക്ക് വേണ്ടിയും വഴിവിട്ട സഹായങ്ങൾ ചെയ്തിട്ടില്ല. കൊല്ലപ്പെട്ട ചന്ദ്രബോസ് പാർട്ടി അംഗമാണ്. ഒരു മനുഷ്യനെ അതിക്രൂരമായി കൊലപ്പെടുത്തിയതിന് വധശിക്ഷ നൽകണമെന്നാണ് എന്റേയും പാർട്ടിയുടേയും നിലപാട്. കഴിഞ്ഞ ദിവസം കൂടി ഞാൻ ചന്ദ്രബോസിന്റെ വീട് സന്ദർശിച്ചിരുന്നു. കൂടാതെ നിസാമിനെതിരെ കാപ്പ നിയമം ചുമത്തണമെന്ന് കമ്മീഷണറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്ന് സുനിൽ കുമാർ വ്യക്തമാക്കി.

കിങ്‌സ് സ്‌പെയ്‌സിന്റെ ഓഫീസ് ഉദ്ഘാടന ചടങ്ങിൽ സുനിൽ കുമാറും ഗുരുവായൂർ എംഎൽഎ അബ്ദുൾ ഖാദറും അടക്കമുള്ള ഇടത് എംഎൽഎമാർ പങ്കെടുത്തിരുന്നു. സുനിൽകുമാർ ഉൾപ്പെടെയുള്ളവരുടെ അടുപ്പം കളവ് പറഞ്ഞാണ് പല നേട്ടങ്ങളും നിസാം ഉണ്ടാക്കിയത്. പരിസ്ഥിതി അനുകൂലമല്ലാത്ത പദ്ധതികൾക്ക് പോലും അനുമതി വാങ്ങി കെട്ടടങ്ങൾ പടുത്തുയർത്തി. പാടം നികത്തി. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് മറുനാടൻ സുനിൽകുമാറിന്റെ ചടങ്ങിലെ ചിത്രങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കൊപ്പം ചന്ദ്രബോസിന്റെ വീട്ടിൽ എത്തിയത് സുനിൽകുമാറായിരുന്നു. ഇക്കാര്യവും മറുനാടൻ വാർത്തയിൽ വിശദീകരിച്ചിരുന്നു.

നിസാമുമായുള്ള ബന്ധത്തിൽ സുനിൽകുമാർ തന്നെ വ്യക്തതവരുത്തുമ്പോൾ ആശയക്കുഴപ്പം അകലുകയാണ്. ഒപ്പം ചന്ദ്രബോസിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ താനുമുണ്ടാകുമെന്ന് സുനിൽകുമാർ ഉറപ്പും നൽകുന്നു. സാമൂഹിക വിഷയങ്ങളിൽ ജനപക്ഷത്ത് നിന്ന് പോരാട്ടം നയിക്കുന്ന സുനിൽകുമാറിന്റെ പിന്തുണ നിസാമിന് അർഹിക്കുന്ന ശിക്ഷ വാങ്ങി നൽകാൻ പോരാടുന്നവർക്ക് പ്രതീക്ഷ കൂടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP