1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr
May / 2019
23
Thursday

വിശ്വാസ തീഷ്ണതയിൽ നോക്ക് തീർത്ഥാടനം; പങ്കെടുത്തത് ആയിരങ്ങൾ

ബിജു എൽ നടയ്ക്കൽ
May 20, 2019 | 11:28 am

ഡബ്ലിൻ - പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽകുന്ന നോക്കിലേയ്ക്കുള്ള സീറോ മലബാർ സഭയുടെ തീർത്ഥാടനം ഭക്തിനിർഭരമായി. റിപ്പബ്ലിക് ഓഫ് അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും നാലു സോണുകളിലെ 43 കുർബാന സെന്ററുകളിലെ ആയിരക്കണക്കിനു വിശ്വാസികൾ ഈവർഷത്തെ നോക്ക് തീർത്ഥാടനത്തിൽ പങ്കെടുത്തു. സീറോ മലബാർ സഭയുടെ യൂറോപ്പിലെ വിശ്വാസികൾക്കായുള്ള അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ നോക്ക് ബസലിക്കായിൽ വിശുദ്ധ കുർബാന അർപ്പണം നടന്നു. കുർബാന മധ്യേ അഭിവന്ദ്യ പിതാവ് നൽകിയ സന്...

ബ്യൂമൗണ്ട് കുർബാന സെന്ററിൽ തിരുസന്നിധിയിൽ മൂന്നാം ഞായറാഴ്ചകളിൽ

May 17 / 2019

ഡബ്ലിൻ സീറോ മലബാർ സഭയുടെ ബ്യൂമൗണ്ട് ഹോളി ഫാമിലി കുർബാന സെന്ററിൽ മെയ് 19 ഞായറാഴ്ച മുതൽ 'തിരുസന്നിധിയിൽ' ആരംഭിക്കുന്നു. ബ്യൂമൗണ്ട് ആർട്ടെയിനിലെ സെന്റ്. ജോൺ വിയാനി ദേവാലയത്തിൽ വൈകിട്ട് 5 മണി മുതൽ 7 മണിവരെ വിശുദ്ധ കുർബാനയും ആരാധനയുമായാണു 'തിരുസന്നിധിയിൽ' ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് എല്ലാ മൂന്നാം ഞായറാഴ്ചയും വൈകിട്ട് 5 മുതൽ 7 വരെ തിരുസന്നിധിയിൽ' ഉണ്ടായിർക്കും. ഏവരേയും സ്വാഗതം ചെയ്യുന്നതായി ചാപ്ലിൻ റവ. ഫാ. റോയ് വട്ടകാട്ട് അറിയിച്ചു. 'തിരുസന്നിധിയിൽ' നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്Saint John Vian...

സോർഡ്‌സിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ തിരുനാൾ 19 നു

May 16 / 2019

ഡബ്ലിൻ സീറോ മലബാർ സഭയുടെ സോർഡ്‌സ് കുർബാന സെന്ററിൽ മെയ്‌ 19 ഞായറാഴ്ച പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു. സോർഡ്‌സ് റിവർവാലിയിലുള്ള സെന്റ്. ഫിനിയാൻസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ആഘോഷമായ തിരുനാൾ റാസ. തുടന്ന് തിരുനാൾ സന്ദേശം, ലദീഞ്ഞ്, പ്രദക്ഷിണം, ആശീർവാദം. വൈകിട്ട് 5 മണിക്ക് ഇടവക സംഗമവും തുടർന്ന് സ്‌നേഹ വിരുന്നും നടക്കും. തിരുനാൾ റാസക്ക് ഡബ്ലിൻ സീറോ മലബാർ സഭയുടെ ചാപ്ലിൻ റവ.ഡോ. ക്ലമന്റ് പാടത്തിപറമ്പിൽ മുഖ്യ കാർമ്മികനായിരിക്കും. റവ. ഫാ. റോയ് വട്ടക്കാട്ട്, റവ. സെബാസ്റ്റ്യൻ OCD ത...

നീനാ കൈരളി ഈസ്റ്റർ വിഷു ആഘോഷങ്ങൾ അവിസ്മരണീയമായി

May 14 / 2019

നീനാ :പ്രത്യാശയുടെയും ഐശ്വര്യത്തിന്റെയും സന്ദേശങ്ങൾ പകർന്നുതരുന്ന ആഘോഷങ്ങളായ ഈസ്റ്ററും, വിഷുവും സംയുക്തമായി മെയ് 11 ന് നീനാ കൈരളി ആഘോഷിച്ചു. നീനാ സ്‌കൗട്ട് ഹാളിൽ വച്ച് ഉച്ചകഴിഞ്ഞു 2 മണിക്ക് ആരംഭിച്ച ആഘോഷപരിപാടികൾ കുട്ടികളുടെയും മുതിർന്നവരുടെയും വ്യത്യസ്തതയാർന്ന നൃത്തരൂപങ്ങൾ , ഗാനാലാപനങ്ങൾ,ആസ്വാദ്യതയും സന്ദേശവും ചേർത്തൊരുക്കിയ സ്‌കിറ്റുകൾ,വേഷത്തിലും ഭാവത്തിലും വ്യത്യസ്തത നിറഞ്ഞുനിൽക്കുന്ന ഫാഷൻ ഷോ തുടങ്ങി നിരവധി പരിപാടികൾകൊണ്ട് സമ്പുഷ്ടമായി. തുടർന്ന് ഫാ.റെക്‌സൻ ചുള്ളിക്കൽ 'ലക്കി ഫാമിലി നറുക്കെടുപ്...

സോർഡ്‌സിൽ ആദ്യകുർബാന സ്വീകരണം സംഘടിപ്പിച്ചു

May 13 / 2019

ഡബ്ലിൻ സീറോ മലബാർ സഭയുടെയുടെ സോർഡ്‌സ് കുർബാന സെന്ററിൽ ഞായറാഴ്ച ആദ്യകുർബാന സ്വീകരണം സംഘടിപ്പിച്ചു. സോർഡ്‌സ് റിവർവാലിയിലുള്ള സെന്റ്. ഫിനിയാൻസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടക്കുന്ന വിശുദ്ധ കുർബാന മധ്യേ അമെയ സിജൊ, ക്രിസ്റ്റ മരിയ ബിനു, ഡെൽഫിയ ലിസബേത് ദിലീപ്, ജോർജ്ജ് ചെറിയാൻ, ഗ്ലെൻ ജെയിംസ് എന്നീ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ആണ് നടന്നത്. സീറോ മലബാർ ക്രമത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് ചാപ്ലിന്മാരായ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പിൽ, റവ. ഫാ. റോയ് വട്ടക്കാട്ട്, റവ. ഫാ. രാജേഷ് മേച്ചിറാകത്ത...

ആത്മീയ അനുഭവമൊരുക്കി സാവിയോ ഫെസ്റ്റ് അവസ്മരണീയമായി

May 11 / 2019

അൾത്താര ശുശ്രൂഷികളുടെ വസ്ത്രം ധരിച്ച 250 ൽ ഏറെ കുട്ടികൾ... മാലാഖമാരേപ്പോലെ പാട്ടുപാടിയും, പ്രാർത്ഥിച്ചും, സ്തുതിച്ചും ഒത്തുചേർന്ന അനുഗ്രഹീത നിമിഷങ്ങൾ... ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമ്മികനായ വിശുദ്ധ കുർബാന... കുട്ടികളേയും, അദ്ധ്യാപകരേയും മാതാപിതാക്കളേയുംകൊണ്ട് നിറഞ്ഞ ദേവാലയം. ഡബ്ലിൻ സീറോ മലബാർ സഭയുടെ പ്രഥമ സാവിയോ ഫെസ്റ്റ് അവിസ്മരണീയമായി. ഡബ്ലിൻ സീറൊ മലബാർ സഭയുടെ അഭിമാനമായ്, മാസങ്ങൾ നീണ്ട പരിശീലനത്തിൽ, ഭാഷയുടെ വേലിക്കെട്ടുകൾ മറികടന്ന് 9 കുർബാന സെന്ററുകളിലായി മുന്നോറോളം കുട്ടികൾ അൾത്താരശുശ...

നീനാ കൈരളിയുടെ ഈസ്റ്റർ,വിഷു ആഘോഷങ്ങൾ 11 ന്

May 07 / 2019

നീനാ :(കൗണ്ടി ടിപ്പററി ) പ്രത്യാശയുടെയും ഐശ്വര്യത്തിന്റെയും സന്ദേശങ്ങൾ പകർന്നുതരുന്ന ആഘോഷങ്ങളായ ഈസ്റ്ററും, വിഷുവും സംയുക്തമായി മെയ് 11 ശനിയാഴ്ച നീനാ കൈരളി ആഘോഷിക്കും. നീനാ സ്‌കൗട്ട് ഹാളിൽ വച്ച് ഉച്ചകഴിഞ്ഞു 2 മണിക്കാണ് ആഘോഷപരിപാടികൾ ആരംഭിക്കുന്നത്. കുട്ടികളുടെയും മുതിർന്നവരുടെയും വ്യത്യസ്തതയാർന്ന നൃത്തരൂപങ്ങൾ , ഗാനാലാപനങ്ങൾ,ആസ്വാദ്യതയും സന്ദേശവും ചേർത്തൊരുക്കിയ സ്‌കിറ്റുകൾ,വേഷത്തിലും ഭാവത്തിലും വ്യത്യസ്തത നിറഞ്ഞുനിൽക്കുന്ന ഫാഷൻ ഷോ തുടങ്ങി നിരവധി പരിപാടികൾകൊണ്ട് സമ്പുഷ്ടമാണ് ഇത്തവണത്തെ ആഘോഷങ്ങൾ. ക...

Latest News