Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മലയാളികൾ ഉൾപ്പെട്ട വാട്ടർഫോർഡ് കൗണ്ടി ബാഡ്മിന്റൺ ടീം മൺസ്റ്റർ ഇന്റർ കൗണ്ടി ഇ ഗ്രേഡ് ചമ്പ്യാന്മാർ ആയി

മലയാളികൾ ഉൾപ്പെട്ട വാട്ടർഫോർഡ് കൗണ്ടി ബാഡ്മിന്റൺ ടീം മൺസ്റ്റർ ഇന്റർ കൗണ്ടി ഇ ഗ്രേഡ് ചമ്പ്യാന്മാർ ആയി

വാട്ടർഫോർഡ് മലയാളികൾ ആയ അനൂപ് ജോണും ബോബി ഐപ്പും ഉൾപ്പെട്ട വാട്ടർഫോർഡ് കൗണ്ടി ടീം മൺസ്റ്റർ ഇന്റർ കൗണ്ടി ഇ ഗ്രേഡ് ചാമ്പ്യന്മാർ ആയി. കോർക്ക്, വാട്ടർഫോർഡ്, കെറി, ലീമെറിക്ക്, ട്രിപ്പററി എന്നീ കൗണ്ടികൾ മത്സരിച്ച പ്രാഥമിക റൗണ്ടിൽ നിന്ന് സെമിയിൽ എത്തിയ വാട്ടർഫോർഡ് സെമിയിൽ ട്രിപ്പററിയെയും ഫൈനലിൽ കോർക്കിനെയും തകർത്താണ് വിജയഭേരി മുഴക്കിയത്.

ഇതോടെ ആൾ അയർലണ്ട് മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യതയും അനൂപും ബോബിയും ഉൾപ്പെട്ട വാട്ടർഫോർഡ് ടീം നേടി. ഒരു മാസത്തോളം നീണ്ടു നിന്ന സെലക്ഷൻ ട്രയൽസിനെ തുടർന്നാണ് ഇവരെ വാട്ടർഫോർഡ് കൗണ്ടി ടീമിലേക്ക് തിരഞ്ഞെടുത്തത്. കേരളത്തിൽ ബോബി കോട്ടയം സ്വദേശിയും അനൂപ് ചെങ്ങന്നൂർ സ്വദേശിയും ആണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP