Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സത്ഗമയ ത്രിദിനബാലവിഹാർ ക്യാമ്പ് ഓഗസ്റ്റ് 15 മുതൽ

സത്ഗമയ ത്രിദിനബാലവിഹാർ  ക്യാമ്പ്  ഓഗസ്റ്റ് 15 മുതൽ

ഡബ്ലിൻ: അയർലണ്ടിലെ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്‌സംഘത്തിന്റെ ആഭിമുഖ്യത്തിൽ  ത്രിദിന ബാലവിഹാർ ക്യാമ്പ് 15 മുതൽ 17 വരെ ഡബ്ലിനിലെ ലൂക്കൻ  ഒഇഇക ക്ഷേത്രാങ്കണത്തിൽ നടത്തപ്പെടും. മൂന്നുദിവസം നീണ്ടുനില്ക്കുന്ന  ക്യാമ്പിൽ ഹൈന്ദവ പുരാണങ്ങളെ അടുത്തറിയാനും ഭാരതസംസ്‌കാരത്തിന്റെ മൂല്യങ്ങൾ കൂടുതലായി മനസ്സിലാക്കാനും കുട്ടികൾക്ക് അവസരം ലഭിക്കുന്നതാണ്.
അതോടൊപ്പം യോഗയുടെ പ്രാഥമിക പാഠങ്ങളും വിവിധ കരകൗശല വിദ്യകളും പങ്കെടുക്കുന്ന കുട്ടികൾക്ക് സ്വായത്തമാക്കാവുന്നതാണ്. ക്യാമ്പിന്റെ അവസാനദിനത്തിൽ  ഡബ്ലിനിലുള്ള വിവിധ ഫാമുകളിലേയ്ക്ക് വിനോദയാത്രയും സംഘടിപ്പിക്കുന്നതായിരിക്കും.
ക്യാമ്പിനെക്കുറിച്ചുള്ള   കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 0899510433/0852358561 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP