Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോർക്കിലെ മലയാളികളുടെ ഓണാഘോഷം ഓഗസ്റ്റ് 25ന്

കോർക്കിലെ മലയാളികളുടെ ഓണാഘോഷം ഓഗസ്റ്റ് 25ന്

അയർലണ്ട്: കോർക്കിലെ പ്രവാസി സംഘടനകളായ കോർക്ക് പ്രവാസി മലയാളി അസ്സോസിയേഷനും കോർക്ക് വേൾഡ് മലയാളി കൗൺസിലും സംയുക്തമായി ഓണാഘോഷം സംഘടിപ്പിക്കുന്നു. 2018 ഓഗസ്റ്റ് 25 ശനിയാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം ആറ് മണിവരെ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി വിവിധ കായിക മത്സരങ്ങളും കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

ഡബ്ലിൻ കാർണിവലിലെ നിലവിലെ ചാമ്പ്യന്മാരും മുൻ ചാമ്പ്യന്മാരും അടക്കമുള്ള അയർലണ്ടിലെ കരുത്തന്മാരായ ടീമുകൾ ഏറ്റുമുട്ടുന്ന ആവേശപൂർണ്ണമായ വടംവലി, അത്തപ്പൂക്കള മത്സരം എന്നിവ ഈ വർഷത്തെ പ്രത്യേകതയാണ്. കൂടാതെ എല്ലാ വർഷത്തെയും പോലെ റാഫിൾ മത്സരവും ഉണ്ടായിരിക്കുന്നതാണ്.

മാവേലി മന്നനെ വരവേൽക്കാനും മത്സരങ്ങളിൽ പങ്കെടുക്കാനും വിഭവസമൃദ്ധമായ ഓണസദ്യ ആസ്വദിക്കാനും എല്ലാ മലയാളികളേയും ക്ഷണിക്കുകയാണെന്നു പരിപാടിയുടെ ജനറൽ കൺവീനർമാരായ ബിനു തോമസും ലിജോ ജോസഫും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

വിവിധ പരിപാടികളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ താഴെക്കാണുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.വടംവലി മത്സരം: ബിനു തോമസ്: 0851688881 / ജോൺസൺ ചാൾസ്: 0879386212

അത്തപ്പൂക്കളമത്സരം / കലാ പരിപാടികൾ:സാജൻ: 0870556227 / സഞ്ജിത്: 0877731879 / ജോൺസൺ ചാൾസ്: 0879386212 / ശ്രീലക്ഷ്മി: 0876937257

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP