Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗഹൃദത്തിന്റെ ഓണമൊരുക്കി മലയാളികൾ ഒത്തുകൂടി; വേൾഡ് മലയാളി കൗൺസിൽ കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ ഓണാഘോഷം വർണാഭമായി

സൗഹൃദത്തിന്റെ ഓണമൊരുക്കി മലയാളികൾ ഒത്തുകൂടി; വേൾഡ് മലയാളി കൗൺസിൽ കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ ഓണാഘോഷം വർണാഭമായി

 കോർക്ക്: വേൾഡ് മലയാളി കൗൺസിലും, കോർക്ക് പ്രവാസി മലയാളി അസോസിയേഷനും ഒരുമിച്ചു ചേർന്ന് നടത്തിയ ''സൗഹൃദത്തിന്റെ ഓണം'' കോർക്കിലെ നാനാജാതി മതസ്ഥർ ഒരുമനസ്സോടെ പങ്കെടുത്ത് ചരിത്ര മുഹൂർത്തമാക്കി . കാലത്ത് പൂക്കളമിട്ട്, കുട്ടികൾക്കും മുതിർന്നവർക്കും വ്യതസ്തങ്ങളായ കായികപരിപാടികളോടെ തുടക്കമായി. ഡബ്ലിനിലെ റോയൽ കാറ്ററേർസ് ഒരുക്കിയ വിഭവ സമൃദ്ധമായ ഭക്ഷണത്തിന് ശേഷം മാവേലി വരവോടെ കലാ പരിപാടികൾക്ക് തുടക്കം കുറിച്ചു.

കുഞ്ഞു കുട്ടികളുടെയും,മുതിർന്നവരുടെയും വളരെ ഊർജസ്വലമായ നൃത്തവും, സ്‌കിറ്റും,ധർമ്മേന്ദ്ര ഡാൻസ് സ്‌കൂളിന്റെ പവർ ഫുൾ ബോളിവുഡ് ഡാൻസും, കോർക്കിലെയുവ തലമുറയുടെ ഫ്യുഷൻ ഡാൻസും,കന്റമ്പററി ഡാൻസും ആസ്വാദകരുടെ കയ്യടി നേടി. ലീവിങ്ങ് സെർട് പരീക്ഷയിൽ ഉന്നത മാർക്ക് വാങ്ങി വിജയം വരിച്ചകിരൺ ഷാജു, സിയ സിറിയക്, റോഷ്ണ റോബിൻ എന്നിവരെ ചടങ്ങിൽ മൊമെന്റോ നല്കി ആദരിച്ചു.

വേൾഡ് മലയാളി കൗൺസിൽ കോർക്ക് പ്രസിഡണ്ട് ഹാരി തോമസ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. കോർക്ക് പ്രവാസി മലയാളീ അസോസിയേഷൻ പ്രസിഡണ്ട് സഞ്ജിത് ജോൺ എല്ലാ നല്ലവരായ മലയാളികൾക്കും ഈ സംരംഭം വൻ വിജയമാക്കുവാൻ പ്രവർത്തിച്ച വിവിധ കമ്മിറ്റി അംഗങ്ങൾക്കും, മാതാപിതാക്കൾക്കും, കുട്ടികൾക്കും നന്ദി പ്രകാശിപ്പിച്ചതോടെ പരിപാടികൾക്ക് പര്യവസാനമായി.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP