Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശാസ്ത്ര പ്രതിഭകൾക്ക് വഴിയൊരുക്കി എസ്സൻസ് അയർലണ്ട് സംഘടിപ്പിച്ച ക്യൂരിയോസിറ്റി 19 സമാപിച്ചു

ശാസ്ത്ര പ്രതിഭകൾക്ക് വഴിയൊരുക്കി എസ്സൻസ് അയർലണ്ട് സംഘടിപ്പിച്ച ക്യൂരിയോസിറ്റി 19 സമാപിച്ചു

സ്വന്തം ലേഖകൻ

ലോകത്തിന്റെ ഭാവി ശാസ്ത്രത്തിന്റെ കൈകളിലാണ്. ശാസ്ത്രത്തിന്റെ ഭാവി പുതു തലമുറയുടെ കൈകളിലും.. വിദ്യാർത്ഥികളിൽനിന്ന് ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുകയും വാർത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് 'Curiosity' എന്ന് പേരിട്ടിരിക്കുന്ന ഏകദിന ശാസ്ത്ര ശില്പശാല എല്ലാവർഷവും എസ്സൻസ് അയർലണ്ട് എന്ന സംഘടന സംഘടിപ്പിക്കുന്നത്.

പാൽമെർസ്ടൗണിലെ സെന്റ് ലോർക്കൻസ് സ്‌കൂളിൽ ഈ വർഷം നടന്ന Curiosity '19 -ൽ അറുപതോളം കുട്ടികളാണ് സയൻസ് ക്വിസ് , സയൻസ് പ്രൊജക്റ്റ് ,സയൻസ് പോസ്റ്റർ എന്നീ മത്സരങ്ങളിൽ മാറ്റുരയ്ക്കാൻ എത്തിയത് . Curiosity '19 -ലെ വിദ്യാർത്ഥികളുടെ പ്രകടനം കണ്ട് ജഡ്ജസും ,മാതാപിതാക്കളും ,കാണികളും അക്ഷരാർത്ഥത്തിൽ അമ്പരന്നു പോയി.

പ്രൈമറി തലത്തിൽ Digestive System, Electricity, Computer and Internet, Waste management എന്നീ വിഷയങ്ങളിൽ ആയിരുന്നു പ്രൊജക്റ്റ് അവതരിപ്പിക്കപ്പെട്ടത്. Serah Dixon, Brianna Susan Binu എന്നീ കുട്ടികൾ ഉണ്ടാക്കിയ Waste management പ്രൊജക്റ്റ് അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു. ജഡ്ജസിന്റേ ചോദ്യങ്ങൾക്കു മുമ്പിൽ പ്രൊജക്റ്റ് അവതരിപ്പിച്ച ഓരോ കുട്ടിയും പറഞ്ഞ ഉത്തരങ്ങൾ വിഷയങ്ങളിലെ അവരുടെ പ്രതിഭ വിളിച്ചോതുന്നതായിരുന്നു.

സെക്കൻഡറി തലത്തിൽ ഉള്ള വിദ്യാർത്ഥികൾക്കായി Plastic pollution, Space mission, Alternative sources of energy, Water pollution എന്നി വിഷയങ്ങളായിരുന്നു നൽകപ്പെട്ടത്. ഈ വിഷയത്തിൽ Alternative sources of energy എന്ന വിഷയത്തിൽ പ്രൊജക്റ്റ് അവതരിപ്പിച്ച കാർത്തിക്, ജോനാഥൻ എന്നീ കുട്ടികൾ ഭാവിയിലെ അയർലൻഡിന് വാഗ്ദാനങ്ങളാണ് എന്ന് നിസ്സംശയം പറയാം.

പ്രോജക്ടുകൾ എല്ലാം ഉന്നത നിലവാരം പുലർത്തി എന്ന് കാണികളെല്ലാം ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. സയൻസിന്റെ വിവിധ തലങ്ങളെ വിദ്യാർത്ഥികൾക്കു പരിചയപ്പെടുത്തുന്ന ഒരു ദിവസം മുഴവൻ നീണ്ടു നിന്ന വ്യത്യസ്തമായ ഒരു പരിപാടിയായിരുന്നു ക്യൂരിയോസിറ്റി19 .

വീട്ടിൽ നിന്നു തന്നെ തയ്യാറാക്കി കൊണ്ടുവരാമായിരുന്ന പോസ്റ്ററുകൾ ആയിരുന്നു മറ്റൊരു ആകർഷണം. പ്രൈമറി തലത്തിൽ Endangered animals, Food safety എന്നീ വിഷയങ്ങളിലും, സെക്കൻഡറി തലത്തിൽ Forest conservation, Climate change എന്നീ വിഷയങ്ങളിലും ആയിരുന്നു പോസ്റ്റർ മത്സരം.

രാവിലെ നടന്ന ക്വിസ് മത്സരത്തിൽ ജിതിൻ റാം ആയിരുന്നു ക്വിസ് മാസ്റ്റർ .ക്വിസ് മത്സരത്തിലുടനീളം സയൻസിന്റെ വിവിധ മേഖലകളിൽ വിദ്യാർത്ഥികൾ പുലർത്തിയ ഗാഢമായ അറിവ് അവരുടെ വൈജ്ഞാനിക വൈദഗ്ദ്ധ്യം വിളിച്ചോതുന്നതാണ്.

Curiosity '19 ആദ്യം മുതൽ അവസാനം വരെ മാറ്റു കൂട്ടുന്നതിൽ രാജേഷ് ഉണ്ണിത്താന്റെ അവതരണ മികവ് എടുത്തുപറയേണ്ടതാണ്. ഡോ. രജത് വർമ്മ, ഡോ. ഷൈജു പരമേശ്വരൻ, ഡോ. സിതാര പവിത്രൻ, ഡോ. അമിത് ജൈസ്വാൾ എന്നിവർ ആയിരുന്നു ജഡ്ജിങ് പാനൽ. പരിപാടി തുടങ്ങിയത് മുതൽ സയൻസിന്റെ പലതരം മേഖലകളിൽ ഡോക്ടറേറ്റ് എടുത്ത പ്രമുഖരുടെ സാന്നിധ്യം കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരു പോലെ പ്രചോദനം നൽകി . ഡോക്ടർ അമിത് ജൈസ്വാൾ 'ഫുഡ് പ്രോസസിങ്' എന്ന വിഷയത്തിലും ഡോക്ടർ രജത്ത് വർമ്മ ' ബാറ്ററി' എന്ന വിഷയത്തിലും വിദ്യാർത്ഥികളോട് സംസാരിച്ചു.

മലയാളി വിദ്യാർത്ഥികളെ കൂടാതെ ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് അയർലണ്ടിൽ കുടിയേറിയവരുടെ കുട്ടികളും Curiosity '19 -ന്റെ മാറ്റ് കൂട്ടി.പ്രോജക്റ്റ് അവതരിപ്പിക്കുന്നതിന് ആഴ്ചകൾ നീണ്ട തയ്യാറെടുപ്പുകൾ വേണ്ടി വന്നു എന്ന് വ്യക്തമാണ്. അതിന് കുട്ടികളെ പ്രേരിപ്പിച്ച മാതാപിതാക്കൾ എല്ലാവര്ക്കും മാതൃകയാണ്.

Kumon Lucan centre ലെ പ്രൊപ്രൈറ്റർ സ്റ്റീഫൻ അക്ഷർ ആയിരുന്നു പരിപാടിയുടെ മുഖ്യ സ്‌പോൺസർ. ഷൈൻ പുഷ്പാംഗദൻ ,ജോസ് ജോസഫ് എന്നിവരും സമ്മാനങ്ങൾ സ്‌പോൺസർ ചെയ്തു . വിജയികളായവർക്ക് ക്യാഷ് അവാർഡുകളും ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. മത്സരവിജയികളുടെ പേരുവിവരങ്ങൾ ചുവടെ കൊടുക്കുന്നു.

Science Poster Competition

Primary
1st Jacob Joseph & Jake Dean Jacob
2nd Brianna Susan Binu & Serah Dixon
3rd Joanna Susan Eldhose

Secondary
1st Karthik Sreekanth
2nd Seya Sen
3rd Jovak Sebi

Project Demonstration

Primary
1st Brianna Susan Binu & Serah Dixon
2nd Jeevan Geo Jobin & Beyone Binto
3rd Nived Binu & Jerrin Sojan

Secondary
1st Karthik Sreekanth & Jonathen
2nd Joel Saiju
3rd Dheeraj Vineeth & Leo George Biju

Science Quiz

Primary
1st Prabhav Naik & Sidharth Biju
2nd Brianna Susan Binu & Serah Dixon
3rd Jacob Joseph & Jake Dean Jacob

Secondary
1st Anjika Nayak & Durotimi Bademosi
2nd Joel Saiju
3rd Karthik Sreekanth & Jonathen

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP