Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാടക പ്രതിഭ ഡോ സാംകുട്ടി പട്ടംകരി അണിയിച്ചൊരുക്കുന്ന നാടകം ഏപ്രിൽ 13 ന് ഡബ്ലിനിൽ; അഭിനേതാക്കളെ തേടിയുള്ള നാടക ശില്പശാല ഫെബ്രുവരി 24 ന് താലയിൽ

നാടക പ്രതിഭ ഡോ സാംകുട്ടി പട്ടംകരി അണിയിച്ചൊരുക്കുന്ന നാടകം ഏപ്രിൽ 13 ന് ഡബ്ലിനിൽ; അഭിനേതാക്കളെ തേടിയുള്ള നാടക ശില്പശാല ഫെബ്രുവരി 24 ന് താലയിൽ

കാലഘട്ടത്തിലെ ഇന്ത്യയിലെ പ്രശസ്തരായ നാടക കലാ പ്രതിഭകളിൽ ഒരാളായ ഡോ .സാംകുട്ടി പട്ടംകരി തന്റെ പ്രതിഭയും വൈഭവവും മലയാളികൾക്ക് മുൻപിൽ രംഗാവിഷ്‌കരിക്കാൻ അയർലണ്ടിന്റെ മണ്ണിലേക്ക് എത്തുന്നു.കലകളെയും കലാകാരന്മാരെയും എന്നും നെഞ്ചോടു ചേർത്തു നിർത്തുന്ന ഐറിഷ് മലയാളി സമൂഹത്തിലേക്ക്.

ഏകേദശം രണ്ടു മാസത്തോളം ഡബ്ലിനിൽ താമസിച്ചു അഭിനേതാക്കളെ കണ്ടെത്തി അവരെ പരിശീലിപ്പിച്ചു തന്റെ നാടകം അരങ്ങിലേക്കെത്തിക്കുന്ന വലിയ ഒരു ഉദ്യമം ഏറ്റെടുത്തുകൊണ്ടാണ് അദ്ദേഹം വരുന്നത് .കലാ - സാംസ്‌കാരിക സംഘടനയായ 'മലയാളം' ത്തിന്റെ മലയാളികൾക്കായുള്ള മറ്റൊരു സ്‌നേഹോപഹാരമാണ് ഈ സംരംഭം..ഏപ്രിൽ 13 നു താലയിലെ സൈന്റോളോജി ഓഡിറ്റോറിയത്തിലാണ് ഏവരും കാത്തിരിക്കുന്ന ഈ നാടകം അരങ്ങേറുന്നത്. ഈ നാടകത്തിലേക്കുള്ള അഭിനേതാക്കളെ കണ്ടെത്തുന്നതിനായി ഈ മാസം 24 ആം തീയതി ഞായറാഴ്ച താലയിലുള്ള സ്പൈസ് ബസാർ ഹാളിൽ വച്ച് രാവിലെ 10 മണി മുതൽ വൈകീട്ട് 5 മ ണി വരെ നാടകക്യാമ്പ് നടത്തപെടുന്നതായിരിക്കും.

തീയേറ്റർ ഡ്രാമയിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഡോ .സാംകുട്ടി പട്ടംകരി നാടക രചയിതാവ് ,നാടക സംവിധായകൻ ,ചിത്രകാരൻ ,ടെക്നിക്കൽ ട്രെയിനർ തുടങ്ങി വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള ആളാണ്.കേരള സംഗീത നാടക അക്കാദമിയുടെ എക്‌സിക്യൂട്ടീവ് മെമ്പർ ആയി സേവനം ചെയ്തിട്ടുള്ള അദ്ദേഹം, നാടക രചനയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്.സ്വദേശത്തും വിദേശത്തുമുള്ള നിരവധി പ്രശസ്തരോടൊപ്പം 350 ഇത് പരം അമച്വർ പ്രൊ ഫെഷണൽ നാടകങ്ങൾക്ക് അദ്ദേഹം രൂപം നൽകിയിട്ടുണ്ട് .ഭീമപർവം ,ദീപതമസ്സ്, കാലം സാക്ഷി, യശോദര എന്നിവഅദ്ദേഹത്തിന്റെ പ്രശസ്ത മായ നാടകങ്ങളിൽ ചിലതാണ് .പല മലയാള സിനിമകളുടെയും ഡോക്യൂമെന്ററികളുടെയും ഭാഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ജി ശങ്കരപ്പിള്ള അവാർഡ്,ഓ .മാധവൻ അവാർഡ് ,ബാങ്ക് മെൻസ് ആര്ട്ട് ഡയറക്ടർ അവാർഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ച നിരവധിയായ പുരസ്‌കാരങ്ങളിൽ ചിലതാണ്.ഇംഗ്‌ളീഷ് ,ഹിന്ദി ,കന്നട എന്നി ഭാഷകളിലെ നാടകങ്ങളിലും അദേഹം വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട് .നാടക രചന,സംവിധാനം,നിർമ്മാണം തുടങ്ങി വിവിധ ഇനങ്ങളിൽ 2014 മുതൽ 2017 വരെ തുടർച്ചയായി പ്രവാസി കേരള സംഗീത നാടക അക്കാദമി അവാർഡ് ഡോ .സാംകുട്ടിക്കായിരുന്നു .ഇന്ത്യയിലെതന്നെ പ്രഗത്ഭ രായ തീയറ്റർ ആർട്ടിസ്റ്റുകളിൽ ഒരാളാണ് അദ്ദേഹം.

അയർലണ്ടിലേക്ക് കുടിയേറിയ ഏതൊരു മലയാളിയും മനസ്സിന്റെ ഒരു കോണിൽ കൊണ്ട് നടക്കുന്ന ഗൃഹാതുരത്വത്തിന്റെ ഓർമകളിൽ കണ്ടു മറന്ന നാടകം എന്നുമുണ്ട് .ഉത്സവ പറമ്പുകളിലും തീയറ്റേറുകളിലും വർഷങ്ങൾക്കുമുൻപ് കണ്ടാസ്വദിച്ചിരുന്ന ,കണ്മുൻപിൽ മാറിമാറി വരുന്ന രംഗപടങ്ങൾക്കു മുന്പിൽ കഥാപാത്രങ്ങളായി ജീവിച്ച് ആടിത്തിമർത്ത കലാകാരന്മാർ ..ആ അനുഭവം ഒരിക്കൽ കൂടിഅനുഭവേദ്യമാക്കുകയാണ് 'മലയാളം' സംഘടന. അയർലണ്ടിൽ പ്രതിഭാശാലിയായ ഒരു നാടക ആർട്ടിസ്റ്റിന്റെ ശിക്ഷണത്തിലും മേൽനോട്ടത്തിലും ഒരു അമേച്ച്വർ നാടകം അവതരിപ്പിക്കപെടുകയാണ് . ഈ അസുലഭ അവസരത്തിന്റെ ഭാഗമാകുവാൻ അഭിനയമോഹവും കാലാഭിരുചിയുമുള്ള എല്ലാവരെയും 24 ആം തീയതി താല സ്പൈസ് ബസാർ ഹാളിൽ നടക്കുന്ന നാടകശില്പശാലയിലേക്കു സ്വാഗതം ചെയ്യുന്നതായി 'മലയാളം' സംഘടന അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നമ്പറുകളിൽ ബന്ധപെടുക

ബേസിൽ സ്‌കറിയ 087 7436038
രാജൻ ദേവസ്യ 087 0573885
രാജേഷ് ഉണ്ണിത്താൻ 086 0866988
വിനോദ് കോശി 087 9519524

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP