Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ക്യൂരിയോസിറ്റി '18' , കുട്ടികളുടെ ഏകദിന ശാസ്ത്ര ശില്പശാല ഇന്ന് പമേഴ്‌സ് ടൗണിൽ

ക്യൂരിയോസിറ്റി '18' , കുട്ടികളുടെ ഏകദിന ശാസ്ത്ര ശില്പശാല ഇന്ന് പമേഴ്‌സ് ടൗണിൽ

ഡബ്ലിൻ: ശാസ്ത്ര അഭിരുചിയും സ്വതന്ത്ര ചിന്തയും പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാർത്ഥികൾക്കായി നടത്തുന്ന ഏകദിന സയൻസ് ശില്പശാല നാളെ (1 ഡിസംബർ , ശനി) പമേഴ്സ്ടൗണിലുള്ള സെന്റ് ലോർക്കൻസ് ബോയ്‌സ് നാഷണൽ സ്‌കൂൾ ഹാളിൽ വച്ച് നടത്തപ്പെടും. സയൻസ് ക്വിസ്, സയൻസ് പ്രൊജെക്ടുകൾ , വിവിധ വിഷയങ്ങളെ അധികരിച്ചു പ്രഗത്ഭരായ ഡോ. സുരേഷ് സി. പിള്ള, ഡോ. രജത് വർമ്മ, അഡ്വ. ജിതിൻ റാം എന്നിവർ നയിക്കുന്ന ക്ലാസുകൾ ചർച്ചകൾ എന്നിവ പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും.

'ക്യൂരിയോസിറ്റി '18' എന്ന് പേരിട്ടിരിക്കുന്ന ഈ സയൻസ് ശില്പശാലയ്ക്ക് കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും വളരെ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. അയർലണ്ടിൽ ആദ്യമായാണ് വിദ്യാർത്ഥികൾക്ക് വേണ്ടി ഒരു ഏകദിന സയൻസ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്. രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ കുട്ടികളും രാവിലെ കൃത്യം 9:30 തന്നെ എത്തിച്ചേരണമെന്ന് സംഘാടകരായ എസ്സെൻസ് അയർലൻഡ് അറിയിച്ചു.

ഒരു കുട്ടിക്ക് 10 യൂറോ റെജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കും.
രാവിലെ 10 മണിക്ക് തന്നെ സയൻസ് ക്വിസ് ആരംഭിക്കും. കുട്ടികൾ തയാറാക്കിയ വിവിധ വിഷയങ്ങളിലുള്ള സുസൈൻസ് പ്രൊജക്റ്റ് ഉച്ചയ്ക്ക് ശേഷം 2 -മണിക്കാണ് ആരംഭിക്കുക. പ്രോഎജെക്ട അവതരണത്തിന് ഓരോ ടീമിനും 5 മിനിറ്റ് മുതൽ പരമാവധി 10 മിനിറ്റ് വരെ സമയം ലഭിക്കും.

സയൻസ് ക്വിസിനും പ്രോജെക്ടിനും വിജയികൾ ആവുന്നവർക്ക് ക്യാഷ് അവാർഡുകളും ട്രോഫികളും സമ്മാനമായി ലഭിക്കും.
കൂടാതെ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും എസ്സെൻസ് അയർലൻഡ് ഏർപ്പെടുത്തിയിരിക്കുന്ന പ്രത്യേക പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കും.

ഡോ. സുരേഷ് സി. പിള്ള, ഡോ . രജത് വർമ്മ, ഡോ . രേഷ്മ ബാലചന്ദ്രൻ എന്നിവർ വിദ്യാർത്ഥികളുടെ സയൻസ് പ്രൊജെക്ടുകൾ വിലയിരുത്തും.
വൈകിട്ട് 5 - മണിയോടെ പരിപാടികൾ സമാപിക്കും.

കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഘുവായ നിരക്കിൽ ലഘുഭക്ഷങ്ങളും , ഉച്ചഭക്ഷണവും , ചായയും ,വെള്ളവും ലഭ്യമായിരിക്കും.

പരിപാടിയിൽ പങ്കെടുക്കുന്നതിനും വീക്ഷിക്കുന്നതിനുമായി എല്ലാ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും എസ്സെൻസ് അയർലൻഡ് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: സെബി സെബാസ്റ്റ്യൻ (0872263917) ടോമി സെബാസ്റ്റ്യൻ (0879289885) ജിതിൻ റാം ( 0892113987

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP