Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളാഹൗസ് ഫുട്‌ബോൾ ടൂർണമെന്റ് ഇന്ന് ന്യൂപാർക്കിൽ;ഒരുക്കങ്ങൾ പൂർത്തിയായി

കേരളാഹൗസ് ഫുട്‌ബോൾ ടൂർണമെന്റ് ഇന്ന് ന്യൂപാർക്കിൽ;ഒരുക്കങ്ങൾ പൂർത്തിയായി

ഡബ്ലിൻ :കായിക മത്സരങ്ങളെ നെഞ്ചോടു ചേർത്തുപിടിക്കുന്നതിൽ ഒട്ടും പുറകോട്ടല്ല നമ്മൾ മലയാളികൾ. ഐ.എം വിജയനും ജോപോൾ അഞ്ചേരിയും എല്ലാം ഫുട്‌ബോളിൽ ഇന്ത്യക്കു കേരളത്തിന്റെ സംഭാവനകൾ ആണു.പുതു തലമുറയിൽ നിന്നും ലോകോത്തര നിലവാരമുള്ള താരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യവുമായി വർഷാവർഷവും കേരളാ ഹൗസ് നടത്തിവരുന്ന ഫുട്ബാൾ ടൂർണമെന്റ് അയർലണ്ടിൽ പ്രസിദ്ധമാണ് .

ഈ വര്ഷം ജൂൺ 3 നു ന്യൂപാർക്കിലെ വാർഡ് ക്രോസ്സ് ഇൻഡോർ ആസ്‌ട്രോ ഫുട്‌ബോൾ സ്റ്റേഡിയത്തിൽ വച്ച് വിവിധ ഏജ് ക്യാറ്റഗറിയിൽ പെട്ട കുട്ടികളുടെ ഫുട്ബാൾ ടൂർണമെന്റ് നടത്തപെടുന്നതോടൊപ്പം, അയർലണ്ടിന്റെ ചരിത്രത്തിൽ ആദ്യമായി കേരളാഹൗസ് മുതിർന്നവരുടെ ഫുട്‌ബോൾ ടൂര്ണമെന്റിനും തുടക്കം കുറിക്കുന്നു.

ജൂൺ 15 നു നടക്കുന്ന കേരളാ ഹൗസ് കാർണിവലിൽ മുതിർന്നവരുടെ ഫുട്ബാൾ ടൂർണമെന്റ് വിജയികൾക്ക് എവറോളിങ് ട്രോഫിയും 251 യൂറോ ക്യാഷ് അവാർഡും ലഭിക്കുന്നു . രണ്ടാം സ്ഥാനക്കാർക്ക് ട്രോഫിയും 151 യൂറോ ക്യാഷ് അവാർഡും ലഭിക്കുന്നു.

അയർലണ്ടിന്റെ വിവിധ മേഖലകളിൽ നിന്നുള്ള 25 ടീമുകൾ ഏറ്റുമുട്ടും.
സിൽവർ കിച്ചൻ , സ്സ്വേഡ്‌സ് ചാരിറ്റി ഒരുക്കുന്ന നാടാൻ ഭഷണശാലയും ഉണ്ടായിരിക്കുന്നതാണ്.ജൂൺ 3 നു കാലത്തു 9 മണിക്ക് തുടക്കം കുറിക്കുന്ന ഫുട്‌ബോൾ ടൂർണമെന്റിനു ആവേശം പകരാൻഅയർലണ്ടിലെ എല്ലാ നല്ലവരായ ഫുട്‌ബോൾ പ്രേമികളെയും ക്ഷണിച്ചു കൊള്ളുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP