Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗാൽവേ ഇന്ത്യൻ കൾച്ചറൽ കമ്യൂണിറ്റിക്ക് പുതിയ നേതൃത്വം; ജോസഫ് തോമസ് പ്രസിഡണ്ട്

ഗാൽവേ ഇന്ത്യൻ കൾച്ചറൽ കമ്യൂണിറ്റിക്ക് പുതിയ നേതൃത്വം; ജോസഫ് തോമസ് പ്രസിഡണ്ട്

ജിമ്മി മാത്യു

ഗോൾവേ :ഗോൾവേയിലെ ഇന്ത്യക്കാരുടെ സംഘടനയായ ജിഐസിസി 2020 പ്രവർത്തന വർഷത്തിലേയ്ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ജോസഫ് തോമസ് പ്രസിഡണ്ട്, ഹാരിഷ് വിൽസൺ വൈസ് പ്രസിഡണ്ട്, ജോസ് സെബാസ്റ്റ്യൻ സെക്രട്ടറി, വര്ഗീസ് വൈദ്യൻ ട്രഷറർ, ജിമ്മി മാത്യു ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

ഗോൾവേയിലെ ഇന്ത്യക്കാരുടെ ഇടയിൽ കലാ കായിക സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനയാണ് GICC. കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച കായിക മത്സരങ്ങൾ കൂടുതൽ ജനപങ്കാളിത്തത്തോടെ നടത്തുവാനും കുട്ടികൾക്കും മുതിർന്നവർക്കുമായി പുതുമയാർന്ന വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുവാനും കമ്മിറ്റി തീരുമാനിച്ചു.

വർഷങ്ങളായി GICCയുടെ പ്രവർത്തനങ്ങളുമായി സഹകരിച്ച ഏവർക്കും, സ്‌പോൺസർമാർക്കും യോഗം നന്ദി അറിയിച്ചു.പുതിയ കമ്മിറ്റിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഏവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിച്ചു.

എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ :
മാത്യൂസ് ജോസഫ് - ജോ:ട്രഷറർ
ജിതിൻ മോഹൻ, അരുൺ ജോസഫ്, ഡിപിൻ തോമസ് (കൾച്ചറൽ കോഓർഡിനേറ്റേഴ്‌സ്)

രഞ്ജിത് നായർ,ജോസഫ് തോമസ്, ബ്രൗൺ ദേവസ്സി, ഷാഹിൻ ഷാഹുൽ (സ്പോർട്സ് കോഓർഡിനേറ്റേഴ്‌സ്)
റോബിൻ ജോസ്,ജിമ്മി മാത്യു, അജു ജോസ് (മീഡിയാ ടീം )
പർച്ചേയ്സ് : ജോസ്‌കുട്ടി സഖറിയ
ഫുഡ് കമ്മിറ്റി : ജോൺ മംഗളം, ജോമിറ്റ് സെബാസ്റ്റ്യൻ, സുജിത് റോബർട്ട്,റോബിൻ മാത്യു
സ്റ്റേജ് ഇൻ ചാർജ് : സുജിത് റോബർട്ട്
മലയാളം ക്ലാസ് : ജോർജ് മാത്യു, ജോസ്‌കുട്ടി സഖറിയ, റോബിൻ

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP