Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളാഹൗസ് കിഡ്‌സ് ഫുട്‌ബോൾ ടൂർണമെന്റ് ജൂൺ 4 ന്; ആവേശത്തോടെ ഫുട്‌ബോൾ പ്രേമികൾ

കേരളാഹൗസ് കിഡ്‌സ് ഫുട്‌ബോൾ ടൂർണമെന്റ് ജൂൺ 4 ന്; ആവേശത്തോടെ ഫുട്‌ബോൾ പ്രേമികൾ

ജൂൺ പതിനാറിന് നടക്കുന്ന കേരളാഹൗസ് കാർണിവലിനു മുന്നോടിയായി ജൂൺ നാലിന് കുട്ടികൾക്കായി ഒരുക്കിയിട്ടുള്ള ഫുട്‌ബോൾമത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. അയർലൺണ്ടിൽ ഫുട്‌ബോൾ പ്രതിഭകളെ തിരിച്ചറിയുകയും വളർത്തിക്കൊണ്ടു വരാനുള്ള പ്രോത്സാഹനം നൽകുകയും ചെയ്യുക എന്ന നല്ല ഉദ്ദേശത്തോടുകൂടി കേരളാഹൗസ് സം ഘ ടിപ്പിച്ചിരിക്കുന്ന രണ്ടാമത് കുട്ടികളുടെ ഫുട്‌ബോൾ ടൂർണമെന്റ് ജൂൺ മാസം നാലാംതീയതി ബാങ്ക് അവധി ദിവസം രാവിലെ ഒൻപതു മണി മുതൽ വാർഡ് ഇൻഡോർ ആസ്‌ട്രോ സ്റ്റേഡിയത്തിൽ വച്ചു നടത്തപ്പെടുന്നു. 

ആറു മുതൽ പത്തു വരെയും, പത്തു മുതൽ പതിനഞ്ചു വരെയും ഉള്ള രണ്ടു ഗ്രൂപ്പുകളിൽ ഫൈവ് എ സൈഡ് ആയാണു കുട്ടികളെ തരം തിരിച്ചിരിക്കുന്നത്.എം ഫിഫ്റ്റിയിൽ ഫിങ്ലസ് എക്‌സിറ്റിൽ നിന്നും പത്തു മിനിട്ടു മാത്രം സഞ്ചരിച്ചാൽ സ്റ്റേഡിയത്തിൽ എത്താം.

കേരളാ ഹൗസിന്റെ എല്ലാ അഭ്യുദയ കാംഷികളെയും കുട്ടികളുടെ ഈ മെഗാ ടൂർണമെന്റ് കാണുന്നതിനും വരും തലമുറയെ പ്രോത്സാഹിപ്പിക്കുന്നതിനും ക്ഷണിച്ചു കൊള്ളുന്നു.കൂടുതൽ വിവരങ്ങൾക്കും റജിസ്‌ട്രേഷനും ഈ നമ്പറുകളിൽ ബന്ധപ്പെടുക.

പവൽ കുറിയാക്കോസ് : (087)216 8440
ബിനില ജിജോ : (087)7694421
മാത്യൂസ് കുറിയാക്കോസ് : (087)7943621
ബിജു ഗോപാലകൃഷ്ണൻ:(087)7526269

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP