Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരള ഹൗസ് കാർണിവലിൽ ആവേശമുണർത്താൻ ഇത്തവണയും ഫുട്ബോൾ പേനാൽറ്റി ഷൂട്ട്ഔട്ട് ചാമ്പ്യൻ ബൗളർ മത്സരങ്ങൾ

കേരള ഹൗസ് കാർണിവലിൽ ആവേശമുണർത്താൻ ഇത്തവണയും ഫുട്ബോൾ പേനാൽറ്റി ഷൂട്ട്ഔട്ട് ചാമ്പ്യൻ ബൗളർ മത്സരങ്ങൾ

യർലണ്ടിലെ മലയാളികളുടെ ഏറ്റവും വലിയ സംഗമമായ ജൂൺ 16 ശനിയാഴ്ച നടക്കുന്ന കേരളഹൗസ് കാർണിവലിൽ ഇത്തവണയും ചാമ്പ്യൻ ബൗളർ, ഫുട്ബോൾ പേനാൽറ്റി ഷൂട്ട്ഔട്ട് മത്സരങ്ങൾ അരങ്ങേറുന്നു. താല്പര്യമുള്ളവർ കാർണിവൽ ദിവസം രജിസ്റ്റർ ചെയ്യണം എന്ന് ഭാരവാഹികൾ അറിയിക്കുന്നു.

ചാമ്പ്യൻ ബൗളർ മൽസരത്തിന് ഒറ്റക്കും ഫുട്ബോൾ പേനാൽറ്റി ഷൂട്ട്ഔട്ട് മൽസരത്തിന് 5 പേരടങ്ങുന്ന ടീമായിട്ടാണ് ഈ മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യേണ്ടത്.കുട്ടികൾക്കും ഇതിൽ പങ്കെടുക്കാം.

കഴിഞ്ഞ തവണ മികച്ച നിലവാരം പുലർത്തിയ ഈ മത്സരങ്ങളുടെ വിജയികളെ കാത്ത് മൾട്ടിവുഡ്, ലുലുമണി എന്നിവർ നൽകുന്ന ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.ചാമ്പ്യൻ ബൗളർ ഫുട്ബോൾ പേനാൽറ്റി ഷൂട്ട്ഔട്ട് മത്സരങ്ങൾ അരങ്ങേറുന്ന കാർണിവലിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കേരള ഹൗസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :
വിനോദ് ഓസ്‌കാർ-0871320706 ബൈജു താല: 0892146925 പവൽ കുറിയാക്കോസ് : (087)216 8440

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP