Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളാഹൗസ് കിഡ്‌സ് ഫുട്‌ബോൾ ടൂർണമെന്റ് ഇന്ന് വാർഡ് ഇൻഡോർ ആസ്‌ട്രോ സ്റ്റേഡിയത്തിൽ; ഒരുക്കങ്ങൾ പൂർത്തിയായി

കേരളാഹൗസ് കിഡ്‌സ് ഫുട്‌ബോൾ ടൂർണമെന്റ് ഇന്ന് വാർഡ് ഇൻഡോർ ആസ്‌ട്രോ സ്റ്റേഡിയത്തിൽ; ഒരുക്കങ്ങൾ പൂർത്തിയായി

ജൂൺ പതിനാറിന് നടക്കുന്ന കേരളാഹൗസ് കാർണിവലിനു മുന്നോടിയായി ജൂൺ നാലിന് കുട്ടികൾക്കായി ഒരുക്കിയിട്ടുള്ള ഫുട്‌ബോൾമത്സരങ്ങളുടെ ഒരുക്കങ്ങൾ പുർത്തിയായി  സംഘടിപ്പിച്ചിരിക്കുന്ന രണ്ടാമത് കുട്ടികളുടെ ഫുട്‌ബോൾ ടൂർണമെന്റ് ജൂൺ മാസം നാലാംതീയതി ബാങ്ക് അവധി ദിവസം രാവിലെ ഒൻപതു മണി മുതൽ വാർഡ് ഇൻഡോർ ആസ്‌ട്രോ സ്റ്റേഡിയത്തിൽ വച്ചു നടത്തപ്പെടുന്നു.

ഒന്ന്, രണ്ട്, മൂന്ന് ക്ലാസ്സ് കുട്ടികളുടെ എട്ടു ടീമും നാല്, അഞ്ച് ക്ലാസ്സ് കുട്ടികളുടെ എട്ടു ടീമും ആറ്, ഫസ്റ്റ് ഇയർ ക്ലാസ്സ് കുട്ടികളുടെ നാല് ടീമും തമ്മിൽ ഏറ്റുമുട്ടുന്നു. മൂന്നു ഗ്രൂപ്പുകളിൽ ഫൈവ് എ സൈഡ് ആയാണു കുട്ടികളെ തരം തിരിച്ചിരിക്കുന്നത്.

ഒന്ന്, രണ്ട്, മൂന്ന് ക്ലാസ്സ് കുട്ടികളുടെ ടീമുകൾ

BLACKROCK FC, LUCAN BLASTERS, CR7'S FC, CELBRIDGE, BLANCHARDSTOWN TIGERS, KERALA STRIKERS, SWORDS BLASTERS,

നാല്, അഞ്ച് ക്ലാസ്സ് കുട്ടികളുടെ എട്ടു ടീമുകൾ

BLACKROCK FC, TALLAGHT SHAMROCK, LUCAN BLASTERS, BLANCHARDSTOWN TIGERS, KERALA STRIKERS, SWORDS BLASTERS 1, SWORDS BLASTERS 2

ആറ്, ഫസ്റ്റ് ഇയർ ക്ലാസ്സ് കുട്ടികളുടെ നാല് ടീമുകൾ

BLANCHARDSTOWN TIGERS, SWORDS BLASTERS, LUCAN UNITED, TALLAGHT SHAMROCK

എം ഫിഫ്റ്റിയിൽ ഫിങ്ലസ് എക്‌സിറ്റിൽ നിന്നും പത്തു മിനിട്ടു മാത്രം സഞ്ചരിച്ചാൽ സ്റ്റേഡിയത്തിൽ എത്താം.കേരളാ ഹൗസിന്റെ എല്ലാ അഭ്യുദയ കാംഷികളെയും കുട്ടികളുടെ ഈ മെഗാ ടൂർണമെന്റ് കാണുന്നതിനും വരും തലമുറയെ പ്രോത്സാഹിപ്പിക്കുന്നതിനും ക്ഷണിച്ചു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടുക.

പവൽ കുറിയാക്കോസ് : (087)216 8440

ബിനില ജിജോ : (087)7694421

മാത്യൂസ് കുറിയാക്കോസ് : (087)7943621

ബിജു ഗോപാലകൃഷ്ണൻ:(087)7526269

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP