Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്രാന്തി അയർലൻഡ് അഭിമന്യു ലൈബ്രറിക്ക് പുസ്തകംസംഭാവന ചെയ്തു

ക്രാന്തി അയർലൻഡ് അഭിമന്യു ലൈബ്രറിക്ക് പുസ്തകംസംഭാവന ചെയ്തു

ഡബ്ലിൻ : വർഗീയ ശക്തികളാൽ കൊല്ലപ്പെട്ടമഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ സ്മരണയ്ക്കായി നിർമ്മിക്കുന്ന ലൈബ്രറിക്ക് ക്രാന്തിഅയർലൻഡ് പുസ്തകങ്ങൾ സംഭാവന ചെയ്തു.

വട്ടവടയിൽ ആണ് അഭിമന്യുവിന്റെ സ്മാരകംഉയരുന്നത്. വട്ടവട പഞ്ചായത്തിന്റെ നേതൃത്വത്തിൽആണ് ലൈബ്രറിയുടെ നിർമ്മാണം പുരോഗമിക്കുന്നത്.ക്രാന്തി അയർലണ്ടിനു വേണ്ടി കമ്മറ്റി അംഗങ്ങളായഅഭിലാഷ് തോമസും ജോൺ ചാക്കോയുംഅറുപതിനായിരം രൂപയുടെ പുസ്തകങ്ങൾ കൈമാറി.

പഞ്ചായത്തിന് വേണ്ടി പഞ്ചായത്ത് സെക്രട്ടറി ആർനന്ദകുമാറും സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ എസ്ഇ കുമാറും പുസ്തകങ്ങൾ ഏറ്റു വാങ്ങി. തുടർന്ന്അഭിമന്യുവിന്റ വീടും ക്രാന്തി കമ്മറ്റി അംഗങ്ങൾസന്ദർശിച്ചു.കേരളത്തെ ആകമാനം ബാധിച്ചിരിക്കുന്നപ്രളയദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കുക എന്നഉദ്ദേശത്തോടെ ഉള്ള ഫണ്ട് പിരിവിൽ ആണ് ക്രാന്തി
ഇപ്പോൾ.പിരിച്ചു കിട്ടുന്ന മുഴുവൻ തുകയുംമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനനൽകാനാണ് ഉദ്ദേശിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP