Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെ കെ ശൈലജ ടീച്ചറെയും ആരോഗ്യമേഖലയിലെ ശ്രദ്ധ നേടിയ മലയാളികളെയും ക്രാന്തി ആദരിക്കുന്നു

കെ കെ ശൈലജ ടീച്ചറെയും ആരോഗ്യമേഖലയിലെ ശ്രദ്ധ നേടിയ മലയാളികളെയും ക്രാന്തി ആദരിക്കുന്നു

അഭിലാഷ് അട്ടേലിൽ

കേരള ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറെയും അയർലണ്ടിൽ ആരോഗ്യ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ മലയാളികളെയും ക്രാന്തി അനുമോദിക്കുന്നു.ഈ മാസം ഇരുപത്തി ഏഴാം തീയതി വൈകിട്ട് ആറരക്ക് റെഡ്കൗ മോറൻ ഹോട്ടലിൽ ആണ് അനുമോദന യോഗം സംഘടിപ്പിചിരിക്കുന്നത്. രണ്ടു പ്രാവശ്യം നിപ ബാധിച്ചപ്പോൾ മുന്നിൽ നിന്ന് കേരളത്തെ നയിച്ച മന്ത്രി ശൈലജ ടീച്ചറുടെ നേതൃത്വ പാടവം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപെട്ടിരുന്നു.

ദേശീയതലത്തിൽ നിരവധി അവാർഡുകൾ ആണ് ആരോഗ്യ മന്ത്രി എന്ന നിലയിൽ ടീച്ചറെ തേടിയെത്തിയത്.ടീച്ചറെ അനുമോദിക്കുന്നതിനോടൊപ്പം ആരോഗ്യ രംഗത്ത് ശ്രദ്ധേയ പ്രവർത്തനങ്ങൾ നടത്തിയ മലയാളികളെയും ക്രാന്തി അനുമോദിക്കുന്നുണ്ട്. അയർലണ്ട് സന്ദർശനത്തിനു എത്തുന്ന മന്ത്രി നഴ്‌സ്മാരുടെ റിക്രൂട്ടുമെന്റ് സർക്കാർ മുഖേന ആക്കുന്നതിനുള്ള അവസാന വട്ട ചർച്ചകൾ നടത്തും.

കൂടാതെ കേരളത്തിൽ സ്ഥാപിക്കുന്ന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖ്യ ഉപദേശകൻ ആയി നിശ്ചയിച്ചിട്ടുള്ള ഡബ്ലിൻ യു സി ഡിയിലെ സ്‌കൂൾ ഓഫ് മെഡിക്കൽ സയൻസിലെ മൈക്രോ ബയോളജി പ്രൊഫസറും പ്രമുഖ മൈക്രോ ബയോളജിസ്റ്റമായ ഡോക്ടർ വില്യം ഹാളുമായി കൂടിക്കാഴ്ചയും നടത്തും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP