Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റീ ബിൽഡ് നിലമ്പൂരിനായി ക്രാന്തി വാട്ടർഫോർഡിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

റീ ബിൽഡ് നിലമ്പൂരിനായി ക്രാന്തി വാട്ടർഫോർഡിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

അഭിലാഷ് അട്ടേലിൽ

പ്രളയത്തിൽ തകർന്ന നിലമ്പൂരിനെ കൈ പിടിച്ചു ഉയർത്തുന്നതിനായി രൂപം കൊടുത്ത റീ ബിൽഡ് നിലമ്പൂർ പദ്ധതിക്ക് ഫണ്ട് കണ്ടെത്തുന്നത്തിനു വേണ്ടി ക്രാന്തി വാട്ടർഫോർഡിൽ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് വൻ വിജയമായി. അയർലൻഡിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് വിവിധ രാജ്യക്കാർ ആയ നൂറു കണക്കിന് ആളുകൾ ടൂർണമെന്റിലും ടൂർണമെന്റിനോട് അനുബന്ധിച്ചു നടത്തിയ ഫുഡ് ഫെസ്റ്റിലും പങ്കെടുത്തു.

പുരുഷന്മാർക്കായി മൂന്നു സെക്ഷനിലും സ്ത്രീകൾക്ക് ഒരു സെക്ഷനിലും ആണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. പുരുഷന്മാരിൽ വിഭാഗത്തിൽ സി - ഡി ഡിവിഷനിൽ ട്രിപ്പററിയിൽ നിന്നുള്ള റെബിനും സോലിം സിയയും ഉൾപ്പെട്ട ടീം ഒന്നാം സ്ഥാനവും വാട്ടർഫോർഡിൽ നിന്നുള്ള അനൂപ് ജോണും ബോബി ഐപ്പും ഉൾപ്പെട്ട ടീം രണ്ടാം സ്ഥാനവും നേടി.ഡിവിഷൻ ഇ വിഭാഗത്തിൽ മാലോയിൽ നിന്നുള്ള ഉഷസ് - സുഗേഷ് ടീം ഒന്നാം സ്ഥാനവും വാട്ടർഫോർഡിൽ നിന്നുള്ള റഷീദ് - ഷെഫീഖ് ടീം രണ്ടാം സ്ഥാനവും നേടി. ലെഷർ വിഭാഗത്തിൽ അലൻ മനോജ് -അതുൽ ആൻഡ്രൂ ടീം ഒന്നാം സ്ഥാനവും ഷിജു ശാസ്താംകുന്നേൽ-സാന്റി ടീം രണ്ടാം സ്ഥാനവും നേടി.ഇരു ടീമുകളും വാട്ടർഫോർഡിൽ നിന്നുള്ളവർ ആണ്. സ്ത്രീകളുടെ വിഭാഗത്തിൽ ലാലി സെബാസ്റ്റ്യൻ -ലിയാന സെബാസ്റ്റ്യൻ ടീം ഒന്നാം സ്ഥാനവും സെലിൻ റെബി -ബബിത സൈജൻ ടീം രണ്ടാം സ്ഥാനവും നേടി. ഇരു ടീമുകളും കിൽകെന്നിയിൽ നിന്നുള്ളവരാണ്.

മത്സരങ്ങൾ അനൂപ് ജോണും ബോബി ഐപ്പും നിയന്ത്രിച്ചു. വിജയികൾക്ക് ക്രാന്തി സെക്രട്ടറി അഭിലാഷ് തോമസും പ്രസിഡന്റ് ഷിനിത്ത് എ കെയും മുൻ സെക്രട്ടറി ഷാജു ജോസും സമ്മാനങ്ങൾ നൽകി. ക്രാന്തി വാട്ടർഫോർഡ് - കിൽകെന്നി യൂണിറ്റുകൾ സംയുക്തമായിട്ടാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.റീ ബിൽഡ് നിലമ്പൂരിനു വേണ്ടി ഫെബ്രുവരി ആദ്യ വാരത്തിൽ ഡബ്ലിൻ മേഖലയിൽ ഒരു ബാഡ്മിന്റൺ ടൂർണമെന്റും മാർച്ചിൽ ഒരു ഫുട്ബോൾ ടൂർണമെന്റും സംഘടിപ്പിക്കാൻ ഉള്ള ഒരുക്കത്തിൽ ആണ് ക്രാന്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP