Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എം എ ബേബി അയർലൻഡ് സന്ദർശിക്കുന്നു; ക്രാന്തി ഡബ്ലിനിലും വാട്ടർഫോർഡിലും സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കും

എം എ ബേബി അയർലൻഡ് സന്ദർശിക്കുന്നു; ക്രാന്തി ഡബ്ലിനിലും വാട്ടർഫോർഡിലും സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കും

യർലണ്ടിൽ പുതുതായി രൂപം കൊണ്ട ഇടതു, പുരോഗമനപ്രസ്ഥാനമായ ക്രാന്തിയുടെ ഔദ്യോഗിക ഉദ്ഘാടനം സി പി എം പോളിറ്റ് ബ്യുറോ അംഗവും മുൻ വിദ്യാഭ്യാസ മന്ത്രിയും ആയ സ: എം എ ബേബി ഡബ്ലിൻ വാൽകിൻസ്ടൗണിലെ ഹാളിൽ വച്ച് ജൂൺ പതിനൊന്നു ഞായറാഴ്ച വൈകീട്ട് ആറു മണിക്ക് നിർവ്വഹിക്കും.

അയർലണ്ടിലെ ഇന്ത്യക്കാർക്കിടയിൽ ഇടതു, പുരോഗമന,ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇക്കഴിഞ്ഞ മാർച്ചിലാണ് ക്രാന്തി പിറവിയെടുത്തത്. മെയ് ഒന്നിന് ലോക തൊഴിലാളി ദിനം ആയിരുന്നു ക്രാന്തിയുടെ ആദ്യത്തെ പരിപാടി. വലിയ ജനപങ്കാളിത്തത്താലും സംഘാടനമികവുകൊണ്ടും ഏറെ ശ്രദ്ധയാകർഷിക്കാൻ മെയ് ദിനാഘോഷത്തിലൂടെ ക്രാന്തിക്ക് സാധിച്ചു.

വർക്കേഴ്‌സ് പാർട്ടി ഓഫ് അയർലണ്ടിന്റെ നേതാവും ഡബ്ലിൻ സിറ്റി കൗൺസിലറും ആയ ഐലീഷ് റയാൻ ആയിരുന്നു മുഖ്യാതിഥി. അതിനുശേഷം മെയ് പതിമ്മൂന്നിനു ക്രാന്തി വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇടുക്കി എം പി ജോയ്സ് ജോർജിന് സ്വീകരണം നൽകുകയുണ്ടായി. നേരെത്തെ മെയ് ഒന്നിന് ഉദ്ഘാടനം നടത്തണം എന്നാണ് തീരുമാനിച്ചിരുന്നത് എങ്കിലും സാങ്കേതികമായ കാരണങ്ങളാൽ ഉദ്ഘാടനം മാറ്റിവെക്കുക ആയിരുന്നു

സ: എം എ ബേബി മുഖ്യാതിഥിയായ ഉദ്ഘാടനച്ചടങ്ങിൽ അയർലണ്ടിലെ ഇടതുപക്ഷപാർട്ടികളുടെ നേതൃനിരയുടെ ശ്രദ്ധേയമായ സാന്നിദ്ധ്യവും ഉണ്ടാകും. ഡബ്ലിനിൽ നിന്നുള്ള പാർലമെന്റ് അംഗവും ഇടതുപക്ഷത്തിന്റെ മുൻനിര വനിതാപോരാളിയായ റൂഥ് കോപിഞ്ചറം വർക്കേഴ്‌സ് പാർട്ടി ഓഫ് അയർലണ്ടിന്റെ നേതാവും ഡബ്ലിൻ സിറ്റി കൗൺസിലറും ആയ ഐലീഷ് റയാനും ഇന്ത്യൻ വർക്കേഴ്‌സ് അസോസിയേഷൻ യു കെ നേതാവായ സഖാവ് ഹാർസീവ് ബെൻസും ഉദ്ഘാടനച്ചടങ്ങിൽ ക്രാന്തിയെ അഭിവാദ്യം ചെയ്തു സംസാരിക്കും.

അതിനുശേഷം സ: എം എ ബേബി 'ആഗോള തീവ്ര വലതുപക്ഷത്തിന്റെ പുനരുജ്ജീവനം - പ്രവാസികളുടെ ആകുലതകളും വെല്ലുവിളികളും' എന്ന വിഷയത്തെ അധികരിച്ചു മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഈ വിഷയത്തെക്കുറിച്ചും നടത്തുന്ന പൊതുചർച്ചയും ഉണ്ടായിരിക്കും.

തുടർന്ന് ജൂൺ പന്ത്രണ്ടാം തീയതി വൈകിട്ട് ആറരക്ക് വാട്ടർ്‌ഫോർഡിൽ ക്രാന്തി യൂണിറ്റ് സംഘടിപ്പിക്കുന്ന പൊതു സമ്മേളനത്തിലും എം എ ബേബി പങ്കെടുക്കും.സമ്മേളനത്തിൽ 'കേരളപിറവിയുടെ ആര് പതിറ്റാണ്ടുകൾക്കിപ്പുറം നേട്ടങ്ങളും വെല്ലുവിളികളും എന്ന വിഷയത്തെ കുറിച്ച് സദസ്സിനെ അഭിസംബോധന ചെയ്ത സംസാരിക്കും.തുടർന്ന് പൊതു ചർച്ചയും ഉണ്ടാകും .സമ്മേളനത്തിൽ ഇന്ത്യൻ വർക്കേഴ്‌സ് അസോസിയേഷൻ യു കെ നേതാവായ സഖാവ് ഹാർസീവ് ബെൻസും പങ്കെടുക്കും .

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP