Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രാന്തിക്ക് നവനേതൃത്വം; അഭിലാഷ് ഗോപാലപിള്ള പ്രസിഡന്റ്; ഷാജു ജോസ് സെക്രട്ടറി

ക്രാന്തിക്ക് നവനേതൃത്വം; അഭിലാഷ് ഗോപാലപിള്ള പ്രസിഡന്റ്; ഷാജു ജോസ് സെക്രട്ടറി

ക്രാന്തിയുടെ വാർഷിക പൊതുയോഗം ജൂലൈ 14ന് ഡബ്ലിനിലെ ക്‌ളോണിയിൽ വച്ച് നടന്നു. പൊതുയോഗനടപടികൾ നിയന്ത്രിക്കുന്നതിന് അധ്യക്ഷനായി കോർക്കിൽ നിന്നുള്ള സരിൻ വി ശിവദാസനെ തിരഞ്ഞെടുത്തു. യോഗാരംഭത്തിൽ ബിനു അന്തിനാട് എസ് ഡി പി ഐ തീവ്രവാദികൾ കൊലപ്പെടുത്തിയ അഭിമന്യുവിനെയും മറ്റു രക്തസാക്ഷികളെയും അനുസ്മരിച്ചുകൊണ്ടുള്ള അനുശോദനപ്രമേയം അവതരിപ്പിച്ചു.

ന്ന് ജോയിന്റ് സെക്രട്ടറി ബിനു വർഗീസ് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും റിപ്പോർട്ടിന്മേൽ വിശദമായ ചർച്ച നടക്കുകയും ചെയ്തു. രൂപീകരണഘട്ടത്തിൽ തന്നെ ആളുകൾ അർപ്പിച്ച പ്രതീക്ഷക്കൊത്ത പ്രവർത്തനം തുടർന്നുകൊണ്ടുപോകണമെന്നും ഇതുവരെ എടുത്ത എല്ലാ തീരുമാനങ്ങളും വേഗത്തിൽ നടപ്പാക്കണമെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു. അതിനുശേഷം ട്രഷററുടെ താൽക്കാലിക ചുമതലയുള്ള മനോജ് ഡി മാന്നത് നാളിതുവരെയുള്ള വരവ് ചെലവുകളുടെ റിപ്പോർട്ടു അവതരിപ്പിക്കുകയും അത് അംഗങ്ങൾ പാസ്സാക്കുകയും ചെയ്തു. തുടർന്ന് സംഘടനയുടെ നിയമാവലിയുടെ കരട് ജീവൻ വർഗ്ഗീസ് അവതരിപ്പിക്കുകയും ഭേദഗതികളോടെ പൊതുയോഗം അത് അംഗീകരിക്കുകയും ചെയ്തു.

അടുത്ത വർഷത്തേക്കുള്ള 17 അംഗ കമ്മറ്റിയെ അംഗങ്ങൾ ഐക്യകണ്ടേന തിരഞ്ഞെടുത്തു. താഴെപ്പറയുന്നവരാണ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ. ഷാജു ജോസ് (വാട്ടർഫോർഡ്), അഭിലാഷ് ഗോപാലപിള്ള (വെസ്റ്റ് മീത്തു), ജീവൻ വർഗ്ഗീസ് (ഡബ്ലിൻ), പ്രീതി മനോജ് (ഡബ്ലിൻ), അജയ് സി ഷാജി (ഡബ്ലിൻ), മനോജ് ഡി മാന്നത് (ഡബ്ലിൻ), ർ നാരായണൻ (കിൽഡെയർ), അനൂപ് ജോൺ (വാട്ടർഫോർഡ്), അഭിലാഷ് തോമസ് (വാട്ടർഫോർഡ്), രാജു ജോർജ് (കോർക്), സരിൻ വി ശിവദാസൻ (കോർക്), ഓ ആർ സുരേഷ് ബാബു (ലിമ്മറിക്ക്), ബിനു അന്തിനാട് (ഡബ്ലിൻ), ബിനു വർഗ്ഗീസ് (ഡബ്ലിൻ), വർഗ്ഗീസ് ജോയ് (ഡബ്ലിൻ), രതീഷ് സുരേഷ് (ഡ്രോഗട), ജോൺ ചാക്കോ (ഡബ്ലിൻ)

യോഗാന്ത്യത്തിൽ ബിനു അന്തിനാടിന്റെ അദ്ധ്യക്ഷതയിൽ പുതിയ കമ്മറ്റി അംഗങ്ങൾ അടുത്ത പ്രവർത്തനവർഷത്തിൽ സംഘടനയെ നയിക്കാൻ പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുകയും ചെയ്തു. ഷാജു ജോസിനെ സെക്രട്ടറിയും അഭിലാഷ് ഗോപാലപിള്ളയെ പ്രസിഡന്റും ജീവൻ വർഗീസിനെ ജോയിന്റ് സെക്രട്ടറിയും പ്രീതി മനോജിനെ വൈസ് പ്രസിഡന്റും അജയ് സി ഷാജിയെ ട്രഷററും ആയി തിരഞ്ഞെടുത്തു. അടുത്ത പ്രവർത്തന വർഷത്തേക്കുള്ള ഓഡിറ്റർമാരായി രാജൻ ദേവസ്യയെയും അശ്വതി പ്ലാക്കലിനെയും തിരഞ്ഞെടുത്തു. യോഗത്തിൽ വർഗ്ഗീസ് ജോയ് സ്വാഗതവും അജയ് സി ഷാജി നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP