Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗൗരീ ലങ്കേഷ് വധം; പ്രതിഷേധവുമായി അയർലന്റിലെ മലയാളി സമൂഹം തെരുവിലിറങ്ങി; ക്രാന്തി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ വിദേശികളും പങ്കാളികളായി

ഗൗരീ ലങ്കേഷ് വധം; പ്രതിഷേധവുമായി അയർലന്റിലെ മലയാളി സമൂഹം തെരുവിലിറങ്ങി; ക്രാന്തി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ വിദേശികളും പങ്കാളികളായി

ർണാടകയിലെ ബാംഗ്ലൂരിൽ ഫാസിസ്റ്റുകൾ വെടിവച്ച് കൊന്ന മുതിർന്ന പത്രപ്രവർത്തക ആയിരുന്നു ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ അയർലന്റിലും പ്രതിഷേധം. നിശ്ശബ്ദരായിക്കാൻ ഞങ്ങൾക്ക് മനസില്ല എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് അയർലൻഡിലെ പുരോഗമന പ്രസ്ഥാനമായ ക്രാന്തി ആണ് പ്രതിഷേധം പരിപാടി സംഘടിപ്പിച്ചത്. ഡബ്ലിൻ സിറ്റി സെന്ററിലെ ജനറൽ പോസ്റ്റോഫീസിന് മുന്നിലായിരുന്നു പ്രതിഷേധം പ്രകടനം നടന്നത്.

ക്രാന്തിയുടെ ഭാരവാഹികളും അംഗങ്ങളും പ്രതിഷേധത്തിന് നേതൃത്വം നൽകി. അയർലണ്ടിൽ പ്രവർത്തിക്കുന്ന വർക്കേഴ്‌സ് പാർട്ടി നേതാവും ഡബ്ലിൻ സിറ്റി കൗൺസിലറുമായ ശ്രീമതി ഐലീഷ് റെയാനും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. ഗാന്ധിജിയുടെ കൊലപാതകം മുതൽ ഗൗരീ ലങ്കേഷിന്റെ കൊലപാതകം വരെയുള്ള സംഘപരിവാറിന്റെ ഫാസിസ്റ്റ് അജണ്ട പരിപാടിയിൽ സംസാരിച്ച ക്രാന്തിയുടെ അദ്ധ്യക്ഷൻ വർഗീസ് ജോയി തുറന്ന് കാണിച്ചു.

ഫാസിസ്റ്റുകളെ പിന്തുണയ്ക്കുന്ന ഇന്ത്യൻ ഭരണകൂടത്തെ കുറിച്ചും സംസാരിക്കാനും പ്രതികരിക്കാനുമുള്ള സ്വാതന്ത്രത്തിനു വേണ്ടി പോരാടാൻ സോഷ്യലിസ്റ്റ് ആശയങ്ങളുടെ അടിസ്ഥാനത്തിൽ നമ്മൾ കൂടുതൽ സംഘടിതരാവേണ്ടതിന്റെ ആവശ്യകതയും അയർലണ്ടിൽ പ്രവർത്തിക്കുന്ന വർക്കേഴ്‌സ് പാർട്ടി നേതാവും ഡബ്ലിൻ സിറ്റി കൗൺസിലറുമായ ഐലീഷ് റയാൻ തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. കൈക്കുഞ്ഞുങ്ങളെ കൊണ്ട് വന്നവർ ഉൾപ്പെടെ പരിപാടിക്ക് നല്ല ജനപങ്കാളിത്തം ഉണ്ടായിരുന്നു. സിറ്റി സെന്ററിലെ ഒകോണൽ സ്ട്രീറ്റിൽ ഒരു പ്രകടനവും ലങ്കേഷിന്റെ വധത്തിൽ പ്രതിഷേധിച്ച് അയർലൻഡിൽ ക്രാന്തി സംഘടിപ്പിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP