Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അയർലണ്ടിലെ നഴ്‌സുമാരുടെ സമരത്തിന് ബുധനാഴ്‌ച്ച തുടക്കം; പിന്തുണയുമായി ക്രാന്തി

അയർലണ്ടിലെ നഴ്‌സുമാരുടെ സമരത്തിന് ബുധനാഴ്‌ച്ച തുടക്കം; പിന്തുണയുമായി ക്രാന്തി

ഷാജു ജോസ്

30മുതൽ അയർലണ്ടിലെ നേഴ്‌സുമാരുടെയും മിഡ് വൈഫുമാരുടെയും സംഘടനകളായ ഐഎൻഎംഒ യും പിഎൻഎ യും രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന് അയർലണ്ടിലെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനമായ ക്രാന്തി പിന്തുണ പ്രഖ്യാപിച്ചു. മെച്ചപ്പെട്ട മാന്യമായ വേതനത്തിനും, ജോലിഭാരം കുറയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് നേഴ്‌സുമാർ സമരമുഖത്തേക്ക് ഇറങ്ങുന്നത്.

ദ്രോഗഡ, വാട്ടർഫോർഡ്, കിൽക്കെനി യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഐക്യദാർഡ്യ പ്രഖ്യാപനം സംഘടിപ്പിച്ചത്. ജനുവരി 24 ന് രാവിലെ പത്ത് മണി മുതൽ പതിനൊന്ന് മണിവരെയാണ് പ്രസ്തുത പരിപാടി ഒരുക്കിയത്.യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ (വാട്ടർഫോർഡ്), സെന്റ്. ലൂക്ക്‌സ് ജനറൽ ഹോസ്പിറ്റൽ (കിൽക്കെനി ), ഔവ്വർ ലേഡി ഓഫ് ലൂർദ്‌സ് ഹോസ്പിറ്റൽ (ദ്രോഗഡ ) എന്നിവിടങ്ങളിലാണ് സമരത്തിന് ഐക്യദാർഡ്യവുമായി ക്രാന്തിയിലെ അംഗങ്ങൾ ഒത്തു ചേർന്നത്.

ദ്രോഗഡ യൂണിറ്റിന്റെ നേതൃത്വത്തിൽ ഔവ്വർ ലേഡി ഓഫ് ലൂർദ്‌സ് ഹോസ്പിറ്റലിന് മുന്നിൽ നടത്തിയ ഐക്യദാർഡ്യ പരിപാടിക്ക് യൂണിറ്റ് സെക്രട്ടറി രതീഷ് സുരേഷ് നേതൃത്വം നൽകി. ക്രാന്തി പ്രസിഡണ്ട് അഭിലാഷ് ഗോപാലപിള്ള, കേന്ദ്ര കമ്മറ്റി അംഗങ്ങളായ വർഗീസ് ജോയ്, അജയ് സി ഷാജി, ബിനു അന്തിനാട് തുടങ്ങിയവർ പങ്കെടുത്തു.

കിൽക്കെനിയിലെ ഐക്യദാർഡ്യ പ്രഖ്യാപനം സെന്റ്. ലൂക്ക്‌സ് ജനറൽ ഹോസ്പിറ്റലിന് മുന്നിൽ സംഘടിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ഷിനിത്ത് എ.കെ പരിപാടികൾക്ക് നേതൃത്വം നൽകി.

യൂണിറ്റ് സെക്രട്ടറി അനൂപ് ജോണിന്റെ നേതൃത്വത്തിൽ വാട്ടർഫോർഡ് യൂണിറ്റിൽ സംഘടിപ്പിച്ച പരിപാടിയിൽ ലോക കേരള സഭ അംഗം അഭിലാഷ് തോമസ്, ക്രാന്തി സെക്രട്ടറി ഷാജു ജോസ് എന്നിവർ പങ്കെടുത്തു. വാട്ടർഫോർഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന് മുമ്പിലാണ് പരിപാടി സംഘടിപ്പിച്ചത്.

മൂന്ന് കേന്ദ്രങ്ങളിലായി ക്രാന്തി സംഘടിപ്പിച്ച ഐക്യദാർഡ്യ പ്രഖ്യാപനത്തിൽ പങ്കെടുത്ത് വൻവിജയമാക്കിയ എല്ലാവരോടും ക്രാന്തി കേന്ദ്ര കമ്മറ്റി നന്ദി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP