Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓണാഘോഷപ്പെരുമയിൽ ലൂക്കൻ ക്ലബ്ബ്

ഓണാഘോഷപ്പെരുമയിൽ ലൂക്കൻ ക്ലബ്ബ്

ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷം പ്രൗഢ ഗംഭീരമായി നടത്തപ്പെട്ടു. അത്തപ്പൂക്കളം, മാവേലി മന്നന് വരവേൽപ്പ്, ചെണ്ടമേളം, വടംവലി, വിവിധ മായിക മത്സരങ്ങൾ എന്നിവയ്ക്കുശേഷം ഓണസദ്യ നടന്നു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ പ്രസിഡന്റ് ജയൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. ഐറീഷ് ജസ്റ്റിസ് മന്ത്രി ഫ്രാൻസിസ് ഫിറ്റ്‌സ് ജെറാൾഡ് നിലവിളക്ക് തെളിച്ച് യോഗം ഉദ്ഘാടനം ചെയ്തു. കൗൺസിലർ വില്യം ലാവൽ പ്രസംഗിച്ചു. ഏലിയാമ്മ ജോസഫ് സ്വാഗതവും ലിജോ അലക്‌സ് നന്ദിയും പറഞ്ഞു. ലീവിങ് സർട്ട്, ജൂനിയർ സർട്ട് പരീക്ഷയിൽ ഉന്നത വിജയം നേടിയ സ്‌നേഹ റെജി, സിഞ്ജു സണ്ണി, ആൽബിൻ ബെന്നി, ഡാനി റ്റോം, അലൻ ബിജു എന്നിവർക്ക് മന്ത്രിയും കൗൺസിലറും ട്രോഫികൾ സമ്മാനിച്ചു.

തിരുവാതിര, ഓണപ്പാട്ട്, വഞ്ചിപ്പാട്ട്, ക്ലാസ്സിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസുകൾ, കവിതാ പാരായണം എന്നിവ മികച്ച നിലവാരം പുലർത്തി. കായിക മത്സരങ്ങളിൽ വിജയികളായവർക്ക് ജയൻ തോമസ്, ജോസഫ് കളപ്പുരയ്ക്കൽ, മാത്യൂസ് ചേലക്കൽ, നീന തമ്പി, മോളി റെജി, എൽസി രാജു എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഓൾ അയർലന്റ് വടംവലി മത്സരത്തിൽ വേൾഡ് മലയാളി കൗൺസിൽ ടീം ഒന്നാം സമ്മാനവും ലൂക്കൻ ക്ലബ്ബ് ടീം രണ്ടാം സമ്മാനവും നേടി. വനിതകളുടെ വടംവലി മത്സരത്തിൽ ലൂക്കൻ ക്ലബ്ബ് വിജയികളായി. യൂറേഷ്യയായിരുന്നു വടംവലിയുടെ സമ്മാനങ്ങൾ സ്‌പോൺസർ ചെയ്തത്. രാജി ഡൊമിനിക്ക് അവതാരികയായിരുന്നു.

സെക്രട്ടറി ബിജു മാടവന, വൈസ് പ്രസിഡന്റ് തമ്പി മത്തായി, ട്രഷറർ ജോസ് മത്തായി, എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ റെജി കുര്യൻ, റോയി പേരയിൽ, ബിജു വൈക്കം, തോമസ് കളത്തിപ്പറമ്പിൽ, മാത്യൂസ് ചേലക്കൽ, സണ്ണി ഇളംകുളത്ത്, സെബാസ്റ്റ്യൻ കുന്നുംപുറത്ത്, രാജു കുന്നക്കാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. മാവേലി മന്നനായി ജിപ്‌സൺ ജോസ് വേഷമിട്ടു. ബെന്നി സ്വരലയ ശബ്ദവും വെളിച്ചവും പകർന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP