Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അയർലണ്ടിൽ അബോർഷൻ നിയമവിധേയമാക്കണോ? 'മലയാളം' സംഘടിപ്പിക്കുന്ന സംവാദം 20 ന് ലൂക്കനിൽ

അയർലണ്ടിൽ അബോർഷൻ നിയമവിധേയമാക്കണോ? 'മലയാളം' സംഘടിപ്പിക്കുന്ന സംവാദം 20 ന് ലൂക്കനിൽ

സെബി സെബാസ്റ്റ്യൻ

യർലണ്ടിൽ ഒരർത്ഥത്തിൽ ഇപ്പോൾ ഉഷ്ണകാലമാണ്. സംവാദങ്ങളുടെയും ആശയ പ്രചാരണങ്ങളുടെയും കാലം..ഈ മാസം 25 വെള്ളിയാഴ്ചയാണ് അയർലണ്ടിൽ അബോർഷൻ വിഷയത്തിലുള്ള റഫറണ്ടം നടക്കുന്നത്.ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ഹിതമനുസരിച്ചു നിലവിലുള്ള നിയമം തുടരുകയോ, നിയമത്തിൽ മാറ്റം വരുത്തുകയോ ചെയ്യും.

കൃത്യം 3 വര്ഷം മുൻപ് 2015 മെയ് 22 നായിരുന്നു same sex marriage റഫറണ്ടം അയർലണ്ടിൽ നടന്നത്. അന്ന് 'മലയാളം 'സംഘടനാ ഒരുക്കിയ സംവാദത്തിന്റെ മാതൃകയിൽ തന്നെ വീണ്ടും ഒരിക്കൽ കൂടി യെസ് -നോ പക്ഷങ്ങൾക്കു തങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാനുള്ള വേദി ഒരുക്കുകയാണ് .

ഐറിഷ് മലയാളി സമൂഹത്തിനുള്ളിൽ ഇതിനകം തന്നെ ചൂടുപിടിച്ച ചർച്ചകളും പ്രചാരണങ്ങളും ആരം ഭിച്ചു കഴിഞ്ഞു .ഈ ചർച്ചകളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് 'മലയാളം' സംഘടന ഈ ഉദ്യമം ഏറ്റെടുക്കുന്നത്.ഈ മാസം 20 ആം തീയതി ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ലുക്കൻ fonthill റോഡിലുള്ള യൂറേഷ്യ ഹാളാണ് മൂർച്ചയേറിയ വാദ പ്രതിവാദങ്ങൾക്കു സാക്ഷ്യം വഹിക്കുന്നത് .പ്രൊ- ലൈ ഫിന്റെയും പ്രൊ- ചോയ്സി ന്റെയും ബാനറുകൾ ഇതിനകം തന്നെ വഴിവക്കുകളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു.

റഫറണ്ടത്തിന്റെ ഫലം എന്തുതന്നെയായാലും അയർലണ്ടിൽ താമസിക്കുന്ന ആയിരക്കണക്കിന് വരുന്ന മലയാളികളെ അത് നേരിട്ട് ബാധിക്കും എന്ന കാര്യത്തിൽ തർക്കമില്ല. ഓരോവ്യക്തിയുടെയും താത്പര്യമനുസരിച്ചു 'യെസ്' അഥവാ 'നോ' പക്ഷത്തോ, അതുമല്ലെങ്കിൽ സദസ്സിലോ ഇരിപ്പിടം ഉണ്ടായിരിക്കുന്നതാണ്. സദസിലുള്ളവർക്ക് ചോദ്യങ്ങൾ ചോദിക്കുവാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാനും അവസരമുണ്ടായിരിക്കും .

ഈ സംവാദത്തിൽ പങ്കെടുത്തു തങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവച്ചു സുപ്രധാനമായ ഈ റെഫറണ്ടത്തിന്റെ ഗതിനിർണയത്തിന്റെ ഭാഗഭാക്കാകുവാൻ എല്ലാവരെയും സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി 'മലയാളം' സംഘടന അറിയിക്കുന്നു .കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നമ്പറുകളിൽ ബന്ധപെടുക.

Eldho John: 089 4126421
Vijay S:087 721 1654
Rajesh Unnithan 086 086 6988

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP