Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡോ സാംകുട്ടി പട്ടംകരി ഡബ്ലിനിൽ എത്തി; 'മലയാളം' ഒരുക്കുന്ന നാടക ക്യാമ്പ് നാളെ താലയിൽ

ഡോ സാംകുട്ടി പട്ടംകരി ഡബ്ലിനിൽ എത്തി; 'മലയാളം' ഒരുക്കുന്ന നാടക ക്യാമ്പ് നാളെ താലയിൽ

സെബി സെബാസ്റ്റ്യൻ

ദേശീയതലത്തിൽ തന്നെ അറിയപ്പെടുന്ന പ്രശസ്തനായ നാടകകൃത്തും, സംവിധായകനും, ചിത്രകാരനുമായ ഡോ .സാംകുട്ടി പട്ടംകരി ഡബ്ലിനിൽ കഴിഞ്ഞ ദിവസം എത്തിച്ചേർന്നു .കലാ -സാം സ്‌കാരിക സംഘടനയായ 'മലയാളം 'ഏപ്രിൽ 13 നു താല സൈന്റോളോജി ഓഡിറ്റോറിയത്തിൽ വച്ച് അവതരിപ്പിക്കുന്ന നാടകം അണിയിച്ചൊരുക്കുന്നതിനു വേണ്ടിയാണ് രണ്ടുമാസത്തെ കാലയളവിലേക്കായി അദ്ദേഹം അയർലണ്ടിൽ എത്തിയിരിക്കുന്നത്. ഡബ്ലിൻ എയർപോർട്ടിൽ എത്തിയ അദ്ദേഹത്തെ മലയാളത്തിന്റെ ഭാരവാഹികളും, കമ്മിറ്റി അംഗങ്ങളും ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു.

തീയേറ്റർ ആർട്ടിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഡോ .സാംകുട്ടി പട്ടംകരി ഇന്ത്യയിലെതന്നെ പ്രഗത്ഭരായ തീയറ്റർ ആർട്ടിസ്റ്റുകളിൽ ഒരാളാണ് . സ്വദേശത്തും വിദേശത്തുമുള്ള നിരവധി പ്രശസ്തരോടൊപ്പം 350 ൽപരം അമച്വർ പ്രൊഫെഷണൽ നാടകങ്ങൾക്ക് അദ്ദേഹം രൂപം നൽകിയിട്ടുണ്ട് .ഇന്നത്തെ സമൂഹത്തിൽ നിലനിൽക്കുന്ന അരുതായ്മകളും അസമത്വങ്ങളും അനീതികളും തന്റെ നാടകത്തിലൂടെ വിമർശനവിധേയമാക്കാൻ ശ്രമിക്കുന്ന അദ്ദേഹം, നാടകം എന്ന കലാരൂപത്തെ സാമൂഹ്യ പരിഷ്‌കരണത്തിനുള്ള ഉപാധികൂടിയായി ആണ് കാണുന്നത് . ഇവിടെ താമസിച്ചു അയർലണ്ടിലെ മലയാളികളായ പ്രവാസികളുടെ സാമൂഹ്യ സാംസ്‌കാരിക പശ്ചാത്തലം മനസ്സിലാക്കി അതിനു അനുയോജ്യമായ രീതിയിൽ നാടകം രൂപ കല്പന ചെയ്യാനാണ് അദ്ദേഹം ശ്രമിക്കുന്നത് .അതുകൊണ്ടുതന്നെ തനതായ ഒരു കലാ സൃഷ്ടിയാണ് അയർലണ്ടിലെ കലാസ്‌നേഹികൾ ഉറ്റുനോക്കുന്നത് .

ഈ നാടകത്തിൽ അഭിനയിക്കാൻ താല്പര്യമുള്ള വർക്കായി നാളെ 24 ആം തീയതി ഞായറാഴ്ച താല സ്പൈസ് ബസാർ ഹാളിൽ രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണിവരെ നീളുന്ന ഒരു ഏക ദിന നാടക ക്യാമ്പ് നടത്തപെടുന്നുണ്ട് .അതിലേക്കു ക്ര്യത്യ സമയത്തു തന്നെ എത്തിച്ചേരണമെന്ന് 'മലയാളം' ഭാരവാഹികൾ അറിയിച്ചു . കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നമ്പറുകളിൽ ബന്ധപെടുക

ബേസിൽ സ്‌കറിയ 087 7436038
രാജൻ ദേവസ്യ 087 0573885
രാജേഷ് ഉണ്ണിത്താൻ 086 0866988
വിനോദ് കോശി 087 9519524

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP