Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളം സംഘടനയുടെ അടുത്ത പ്രവർത്തനവർഷത്തെ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള പൊതുയോഗം മെയ് 26 നു താലയിൽ

മലയാളം സംഘടനയുടെ അടുത്ത പ്രവർത്തനവർഷത്തെ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള പൊതുയോഗം മെയ് 26 നു താലയിൽ

യർലണ്ടിൽ മലയാളികളുടെ ഇടയിൽ പ്രവർത്തിക്കുന്ന ധാരാളം സംഘടനകളുണ്ട് . ഇവയിൽ ഭൂരിഭാഗവും മതത്തിന്റെയോ, ജാതിയുടെയോ, രാഷ്ട്രീയത്തിന്റെയോ, പ്രദേശത്തിന്റെയോ അടിസ്ഥാനത്തിൽ രൂപം കൊണ്ടതും പ്രവർത്തിക്കുന്നതാണ്.എന്നാൽ ഒരു വിധത്തിലുള്ള സങ്കുചിത മനോഭാവങ്ങളില്ലാതെ അയർലണ്ടിൽ താമസിക്കുന്ന എല്ലാ മലയാളികളെയും ഒരുപോലെ സ്വാഗതം ചെയ്യു ന്ന സംഘടനയാണ് 'മലയാളം' .

കഴിഞ്ഞ 12 വർഷകാലത്തെ കലാ - സാംസ്‌കാരിക രംഗത്തെ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്ക് ശേഷം പതിമൂന്നാം വർഷത്തിലേക്കു പ്രവേശിക്കുന്ന 'മലയാളം' ഇതിനകംതന്നെ മലയാളികളുടെ മനസ്സുകളിൽ സ്ഥാനം നേടിയ പ്രസ്ഥാനമാണ് .'മലയാളം' സംഘടന വിവിധതരത്തിലുള്ള കലാപരമായ കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതോടോപ്പം തന്നെ വിദ്യാഭ്യാസ മേഖലയിലും ശ്രദ്ധ പതിപ്പിക്കുന്നുണ്ട് . കേരളത്തിന്റെ തനതായ സംസ്‌കാരം ഇവിടെ കാത്തു സൂക്ഷിക്കാൻ എന്നും ഈ സംഘടന ശ്രദ്ദിച്ചിട്ടുണ്ട് .

അടുത്ത പ്രവർത്തനവർഷത്തേക്കുള്ള കമ്മിറ്റിയെ തെരഞ്ഞെടുക്കാനുള്ള പൊതുയോഗം മെയ് 26 ആം തീയതി ഞായറാഴ്ച തലയിലെ മാർട്ടിൻ ഡി പോറസ് നാഷണൽ സ്‌കൂൾ ഹാളിൽ വച്ച് വൈകീട്ട് 5 മണിക്ക് ആരംഭിക്കും. 'മലയാള 'ത്തിന്റെ അഭ്യുദയകാംക്ഷികളെയും പ്രവാസി മലയാളികളുടെ ഇടയിൽ കലാ - സാംസ്‌കാരിക സാമൂഹ്യ മണ്ഡലങ്ങളിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരെയും ഈ പൊതുയോഗത്തിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നമ്പരുകളിൽ ബന്ധപെടുക.

എൽദോ 089 4126421
വിജയ് 087 7211654
ലോറെൻസ് 086 2339772

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP