Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിലേക്ക് വിജയിച്ച ബേബി പെരേപ്പാടന് മലയാളം സംഘടനയുടെ അനുമോദനം

സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിലേക്ക് വിജയിച്ച ബേബി പെരേപ്പാടന് മലയാളം സംഘടനയുടെ അനുമോദനം

സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച ബേബി പെരേപ്പാടനെ മലയാളം സംഘടന അനുമോദിച്ചു. താല പ്ലാസ ഹോട്ടലിൽ, പ്രസിഡന്റ് മനോജ് മെഴുവേലിയുടെ അധ്യക്ഷതയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മേയർ വിക്കി കാസർലി മുഖ്യാതിഥി ആയിരുന്നു.

ഇന്ത്യൻ എംബസ്സിയിലെ കോൺസുലർ സോംനാഥ് ചാറ്റർജി മുഖ്യ പ്രഭാഷണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ഡോ. ജസ്ബിർ സിങ് പുരി, സിറാജ് സെയ്ദി, ലോഗൻ രാജു, ജഗൻ മുതുമല, സെന്തിൽ രാമസ്വാമി, സജേഷ്, മനോജ് മാന്നാത്, എന്നിവർ സംസാരിച്ചു.
മലയാളം കമ്മിറ്റി അംഗം അജിത് കേശവൻ ബേബി പെരേപ്പാടന് പ്രത്യേകം രൂപകല്പന ചെയ്ത മെമന്റോ നൽകി ആദരിച്ചു.

സെക്രട്ടറി അനീഷ് കെ ജോയി സ്വാഗതവും ട്രഷറർ ജോജി എബ്രഹാം നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP