Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മലയാളം' ഒരുക്കുന്ന ഓൾ അയർലണ്ട് ക്വിസ് മത്സരം മാർച്ച് 18 ന് താലയിൽ

മലയാളം' ഒരുക്കുന്ന ഓൾ അയർലണ്ട് ക്വിസ് മത്സരം മാർച്ച് 18 ന് താലയിൽ

സെബി സെബാസ്റ്റ്യൻ

യർലണ്ടിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി കലാ -സാംസ്‌കാരിക സംഘടനയായ 'മലയാളം' സംഘടിപ്പിച്ചുവരുന്ന ക്വിസ് മത്സരം ഈ വർഷം മാർച്ച് 18 തിങ്കളാഴ്ച താല ഫിർഹൗസിലുള്ള സൈന്റോളജി കമ്യൂണിറ്റി സെന്റർ ഓഡിറ്റോറിയത്തിൽ വച്ചു നടത്തപെടുന്നു . സെന്റ് പാട്രിക്‌സ് ഡേയോടനുബന്ധിച്ചുള്ള പൊതു അവധി ദിനമാണ്ഈ വർഷത്തെ മത്സരം സംഘടിപ്പിച്ചിരിക്കുന്നത് .

പ്രൈമറി ( class 1 to class 6 ), സെക്കണ്ടറി ( 1st year to 6th year ) വിഭാഗങ്ങളായി തിരിച്ചായിരിക്കും മത്സരം. SCIENCE, POLITICS,HISTORY,TECHNOLOGY, MEDIA ,SPORTS, GENERAL KNOWLEDGE എന്നി വിഷയങ്ങളെ അധികരിച്ചുള്ള എഴുത്തു പരീക്ഷ കൂടാതെ ഓഡിയോ, വീഡിയോ റൗണ്ടുകളും ഉണ്ടായിരിക്കും. രണ്ടു പേർ വീതം അടങ്ങുന്ന ഓരോ ടീമായിരിക്കണം മത്സരിക്കേണ്ടത്.

ഒരു ടീമിനുള്ള രജിസ്‌ട്രേഷൻ ഫീസ് 20 യൂറോ ആയിരിക്കും . രാവിലെ 9 .30 മുതൽ 10 മണി വരെ രജിസ്‌ട്രേഷനുള്ള സമയമായിരിക്കും. കൃത്യം 10 മണിക്ക് മത്സരം ആരംഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി ലഘുഭക്ഷണം ഉണ്ടായിരിക്കുന്നതാണ്. സെമിഫൈനൽ ,ഫൈനൽ റൗണ്ടുകൾക്കുശേഷം വിജയികളാകുന്ന ടീമുകൾക്ക് ട്രോഫിയും ആകർഷകമായ സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുന്ന എല്ലാ വിദ്യർത്ഥികൾക്കും സെർട്ടിഫിക്കറ്റുകൾ നൽകുന്നതായിരിക്കും.

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കുട്ടികൾ മാർച്ച് 10 നു മുൻപായി പേരുകൾ മലയാളം സംഘടനയുടെ വെബ്‌സൈറ്റ് ആയ http://www.malayalam.ie ലെ registration link ഉപയോഗിച്ച് രജിസ്റ്റർ ചെയ്തിരിക്കണം . മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന ഏതെങ്കിലും നമ്പറുകളിൽ ബന്ധപ്പെടണമെന്നു 'മലയാളം' ഭാരവാഹികൾ അറിയിക്കുന്നു .

Rajesh Unnithan 086 0866988
Rajan Devassia 087 0573885
VInod Koshy 0879519524
VIjay Sivanand 087 7211654

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP