Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എം ജെ എസ്സ് എസ്സ് എ അയർലന്റ് റീജിയൻ ബാലകലോത്സവം പ്രൗഡഗംഭീരമായി

എം ജെ എസ്സ് എസ്സ് എ അയർലന്റ് റീജിയൻ ബാലകലോത്സവം പ്രൗഡഗംഭീരമായി

ഡബ്ലിൻ: അയർലന്റിലെ യാക്കോബായ ഇടവക പള്ളികളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് എം ജെ എസ്സ് എസ്സ് എ അയർലന്റെ റീജിയൻ സംഘടിപ്പിച്ച മൂന്നാമത് ബാലകലോൽത്സവം കുട്ടികൾക്ക് ആവേശമായി. രാവിലെ 10 മണിക്ക് റവ. ഫാ.ജോബിമോൻ സ്‌കറിയ തിരി തെളിയിച്ച് കലോത്സവം ഉത്ഘാടനം ചെയ്തു.

വിവിധ കലാമേഖലകളിൽ കഴിവ് തെളിയിച്ച സഹോദര സഭകളിലെ വ്യക്തികളാണ് വിധികർത്താക്കളായി എത്തിയിരുന്നത്. 29 ഇനങ്ങളിലായി 150 ളം കുട്ടികൾ പങ്കെടുത്ത വാശിയേറിയ മത്സരങ്ങൾ ഓരോന്നും മികച്ച നിലവാരം പുലർത്തി. നാലു വേദികളിലായി സീനിയർ ഇൻഫന്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നി വിഭാഗങ്ങളിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൽ നേടിയ കുട്ടികൾക്ക് ഡയറക്ടർ ഫാ. ബിജു മത്തായി പാറെക്കാട്ടിൽ, ഡീക്കൺ ജോബിൽ യോയാക്കി, സിസ്റ്റർ ആഗ്‌നസ് എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റും ട്രോഫിയും നല്കി.

ഏറ്റവും കൂടുതൽ പോയിന്റോടെ ഡബ്ലിൻ സെന്റ് ഗീഗോറിയോസ് സൺഡേ സ്‌കൂൾ നോയൽ എവർറോളിങ്ങ് ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്കുള്ള ബസലേൽ എവർറോളിങ്ങ് ട്രോഫി വാട്ടർഫോർഡ് സെന്റ് മേരീസ് സൺഡേ സ്‌കൂളും, മൂന്നാം സ്ഥാനക്കാർക്കുള്ള സബ്‌റോ എവർറോളിങ്ങ് ട്രോഫി സ്വോഡ്‌സ് സെന്റ് ഇഗ്‌നേഷ്യസ് സൺഡേ സ്‌കൂളും നേടി. സൺഡേ സ്‌കൂൾ കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും ഹാളിൽ ഒരുക്കിയിരുന്നു. ഫാ. ബിജു മത്തായി പാറെക്കാട്ടിൽ, സെക്രട്ടറി ജൂബി ജോൺ തുമ്പയിൽ, ജോ. സെക്രട്ടറി തമ്പി തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. ഈ വർഷത്തെ ബാലകലോത്സവത്തിനു ആതിഥേയത്വം വഹിച്ചത് ദ്രോഹഡ സെന്റ് അത്താനാസിയോസ് സൺഡേ സ്‌കൂൾ ആയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP