Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ വർണാഭമായി

നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ വർണാഭമായി

ജോബി മാനുവൽ

ഡബ്ലിൻ: നീനാ കൈരളിയുടെ ഈ വർഷത്തേ ഓണാഘോഷങ്ങൾ നീനാ ജിഎഎ ക്ലബ്ബിൽ വച്ച് പ്രൗഡ ഗംഭീരമായി ആഘോഷിച്ചു. ശനിയാഴ്ച രാവിലെ 11 മണിക്ക് മഹാബലി തിരി തെളിച്ച് ആരംഭിച്ച ആഘോഷ പരിപാടികൾ വൈകുന്നേരം 7 മണി വരെ നീണ്ടു നിന്നു.
താലപ്പൊലിയേന്തിയ കുട്ടികൾ സംഗീതത്തിന്റെ അകമ്പടിയോടെ മഹാബലിയെ വരവേറ്റതും, തുടർന്ന് നടന്ന പുലികളിയും നയനാനന്തകരമായിരുന്നു.

കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികൾ, കലാകായിക മൽസരങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി. തുടർന്ന് പരമ്പരാഗത രീതിയിൽ ഒരുക്കിയ ഓണസദ്യ നാവിൽ രുചിയുടെ ഘോഷയാത്ര തീർത്തു.

നേരത്തേ നടത്തിയ ബാഡ്മിന്റൻ, വോളീബോൾ മൽസരങ്ങളുടെ വിജയികൾക്കുള്ള സമ്മാനങ്ങൾ മഹാബലി വിതരണം ചെയ്തു. തുടർന്ന് ശ്യാം ഇസാദ് നയിച്ച ഗാനമേളയോടേ ആഘോഷങ്ങൾക്ക് തിരശ്ശീല വീണു. സൈജു പെരേപ്പാടൻ, ജയ്‌സൻ ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP