Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നീനാ കൈരളിയുടെ ഓണാഘോഷങ്ങൾക്ക് ക്വിസ് മത്സരത്തോടെ ഇന്ന് തുടക്കമാകും

നീനാ കൈരളിയുടെ ഓണാഘോഷങ്ങൾക്ക് ക്വിസ് മത്സരത്തോടെ ഇന്ന് തുടക്കമാകും

സ്വന്തം ലേഖകൻ

നീനാ : (കൗണ്ടി ടിപ്പററി ) സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും, ഐശ്വര്യത്തിന്റെയും പ്രതീകമായ ഓണം ഇത്തവണ വിപുലമായ പരിപാടികളോടെയാണ് നീനാ കൈരളി അണിയിച്ചൊരുക്കിയിരിക്കുന്നത്. 12ന് വൈകിട്ട് നീനാ, ബാലികോമൺ കമ്മ്യൂണിറ്റി ഹാളിൽവച്ച് നടക്കുന്ന ക്വിസ് മത്സരത്തോടെ ആഘോഷപരിപാടികൾക്ക് തുടക്കമാകും. നാല് ടീമുകളായി തിരിഞ്ഞ് അത്യന്തം വാശിയേറിയ മത്സരങ്ങൾക്കാണ് ഇത്തവണ നീന സാക്ഷ്യം വഹിക്കുന്നത്.

ഓണാഘോഷങ്ങൾക്ക് മുന്നോടിയായി ഓഗസ്റ്റ് 17 ന് നീനാ റഗ്‌ബി ഗ്രൗണ്ടിൽ വച്ച് 'Annual sports day & Family meet 2019'നടക്കും. അന്നേദിവസം വടംവലി, ക്രിക്കറ്റ്, ഫുട്‌ബോൾ, ചാക്കിലോട്ടം തുടങ്ങി അനേകം മത്സരങ്ങൾ അരങ്ങേറും.

തുടർന്ന് സെപ്റ്റംബർ 14 ന് നീനാ സ്‌കൗട്ട് ഹാളിൽ വച്ച് കേരളത്തനിമയാർന്ന രീതിയിലുള്ള ഓണാഘോഷങ്ങളും, കലാപരിപാടികളും,ഓണസദ്യയും നടക്കും.

നീനാ കൈരളിയുടെ 2018-'19 വർഷത്തെ കമ്മറ്റി അംഗങ്ങളായ ജോമി ജോസഫ്, ഷിന്റോ ജോസ്, രാജേഷ് അബ്രാഹം, നിഷ ജിൻസൺ, ജോസ്മി ജെനിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP