Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നീനാ കൈരളി ഈസ്റ്റർ വിഷു ആഘോഷങ്ങൾ അവിസ്മരണീയമായി

നീനാ കൈരളി ഈസ്റ്റർ വിഷു ആഘോഷങ്ങൾ അവിസ്മരണീയമായി

ജോബി മാനുവൽ തടത്തിൽ

നീനാ :പ്രത്യാശയുടെയും ഐശ്വര്യത്തിന്റെയും സന്ദേശങ്ങൾ പകർന്നുതരുന്ന ആഘോഷങ്ങളായ ഈസ്റ്ററും, വിഷുവും സംയുക്തമായി മെയ് 11 ന് നീനാ കൈരളി ആഘോഷിച്ചു. നീനാ സ്‌കൗട്ട് ഹാളിൽ വച്ച് ഉച്ചകഴിഞ്ഞു 2 മണിക്ക് ആരംഭിച്ച ആഘോഷപരിപാടികൾ കുട്ടികളുടെയും മുതിർന്നവരുടെയും വ്യത്യസ്തതയാർന്ന നൃത്തരൂപങ്ങൾ , ഗാനാലാപനങ്ങൾ,ആസ്വാദ്യതയും സന്ദേശവും ചേർത്തൊരുക്കിയ സ്‌കിറ്റുകൾ,വേഷത്തിലും ഭാവത്തിലും വ്യത്യസ്തത നിറഞ്ഞുനിൽക്കുന്ന ഫാഷൻ ഷോ തുടങ്ങി നിരവധി പരിപാടികൾകൊണ്ട് സമ്പുഷ്ടമായി. തുടർന്ന് ഫാ.റെക്‌സൻ ചുള്ളിക്കൽ 'ലക്കി ഫാമിലി നറുക്കെടുപ്പ്' നടത്തുകയും ഈസ്റ്റർ, വിഷു സന്ദേശം നൽകുകയും ചെയ്തു.

കൂടാതെഅയർലണ്ടിലും, യു.കെ.യിലും ഏറെ പ്രശസ്തനും അവാർഡ് വിന്നിങ് മജീഷ്യനുമായ 'Steve Spade'ന്റെ മാജിക് ഷോ ഇത്തവണത്തെ ആഘോഷത്തിന്റെ മാറ്റ് കൂട്ടി.ആസ്വാദകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി അത്ഭുതത്തിന്റെ ലോകത്തേയ്ക്ക് എത്തിച്ച മാജിക് വിസ്മയം കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിച്ചു. കലാപരിപാടികൾക്കും, മാജിക്ഷോയ്ക്കും ശേഷം വിഭവസമൃദ്ധമായ ഡിന്നറോടെ ആഘോഷങ്ങൾക്ക് തിരശീല വീണു.
നീനാ കൈരളി 2018 /19 വർഷത്തെ ഭാരവാഹികളായ ജോമി ജോസഫ്, ഷിന്റോ ജോസ്,രാജേഷ് അബ്രഹാം,നിഷ ജിൻസൺ, ജോസ്മി ജെനിൽ എന്നിവർ ആഘോഷപരിപാകൾക്ക് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP