Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളത്തിന് സഹായ ഹസ്തവുമായി പ്രവാസി മലയാളി വാട്ടർഫോർഡും

കേരളത്തിന് സഹായ ഹസ്തവുമായി പ്രവാസി മലയാളി വാട്ടർഫോർഡും

ഷാജി ജോൺ പന്തളം

പ്രവാസി മലയാളി വാട്ടർഫോർഡ് ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ കേരളത്തിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്തു റദ്ദാക്കിയതായി അറിയിക്കുന്നു.ദുരന്തമുഖത്തു കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ നമ്മുടെ ആഘോഷങ്ങൾ അർത്ഥ ശൂന്യമായിപ്പോകുന്നു എന്ന തിരിച്ചറിവിൽ നിന്നും കേരളത്തിലെ ജനങ്ങളോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണാഘോഷത്തിന്റെ തുക നൽകുവാൻ തീരുമാനമായി.

കേരളം കണ്ടതിൽ വച്ചേറ്റവും ഭയാനകമായ ദുരന്ത സമയത്തു , നമ്മുടെ സഹോദരങ്ങളോടൊപ്പം അവരുടെ കണ്ണുനീരൊപ്പാൻ,കൈത്താങ്ങായി തീരുവാൻ ഏവരും മുന്നിട്ടിറങ്ങണമെന്നു കമ്മറ്റി ആഹ്വാനം ചെയ്തു.നിങ്ങളുടെ സംഭാവന എത്ര ചെറുതാകട്ടെ, ഈ അവസരത്തിൽ നമ്മൾ പ്രവാസികൾക്ക് ഇവിടെ വിദൂരതയിൽ ഇരുന്നു ചെയ്യുവാൻ കഴിയുന്ന ഏക കാര്യം നമ്മുടെ പിറന്ന നാടിനെ സാമ്പത്തികമായി സഹായിക്കുക എന്നുള്ളതാണ്.

ആയതുകൊണ്ട് ' പ്രവാസി മലയാളി വാട്ടർഫോർഡ് ' നമ്മുടെ ഓണാഘോഷങ്ങൾ നിറുത്തി വച്ചുകൊണ്ട് ഇതിൽ നിന്നും സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കുവാൻതീരുമാനിച്ച വിവരം ഔദ്യോഗികമായി ഇവിടെ അറിയിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP