1 usd = 71.52 inr 1 gbp = 89.17 inr 1 eur = 79.16 inr 1 aed = 19.47 inr 1 sar = 19.06 inr 1 kwd = 235.39 inr

Sep / 2019
16
Monday

അയർലണ്ടിൽ നിന്നും സ്‌നേഹ സാന്ത്വനമായി ഷെയർ ആൻഡ് കെയർ

May 26, 2015 | 04:02 PM IST | Permalinkഅയർലണ്ടിൽ നിന്നും സ്‌നേഹ സാന്ത്വനമായി ഷെയർ ആൻഡ് കെയർ

ഗൃഹാതുരത്വത്തിന്റെ നനുത്ത ഓർമ്മകളെ നെഞ്ചിൽ പേറി നടക്കുന്ന പ്രവാസകാലം.
കാതങ്ങൾക്കപ്പുറം നെഞ്ചു പൊള്ളിക്കുന്ന തീഷ്ണജീവിതം തലച്ചുമടാക്കി പരക്കം പതയുമ്പോൾ ഉള്ളിൽ കുളിര് നൽകുന്നത് പിറന്ന മണ്ണിനെക്കുറിച്ചുള്ള ഓർമ്മകളാണ്
ഇടവപ്പാതിയും, തുലാവർഷവും, മകരമഞ്ഞും, കർക്കിടകരാവും,വേലിതലപ്പിലെ മുൾച്ചെടിയും അരയാൽകൊമ്പിൽ കൂവി തോൽപ്പിച്ച കിളിയൊച്ചയും ശ്വാസഗതിയെ ചേർത്തു നിർത്തി മലയാള നാട്ടിൽ നിന്നും ദിക്കുകൾക്കപ്പുറം മഞ്ഞു പെയ്യുന്നു അയർലണ്ടിന്റെ മലമടക്കുകളിലേയ്ക്ക് പറന്നിറങ്ങി.

അയർലണ്ടിലെ തിരക്കു പിടിച്ച ജീവിതത്തിന്റെ ചുഴിയിൽ കറങ്ങുമ്പോഴും പിറന്ന മണ്ണിൽ തങ്ങൾക്കൊപ്പം തോളുരുമ്മി നടന്ന സതീർത്ഥ്യരുടെ വേദന കണ്ടു.അവരുടെ വിതുമ്പൽ കേട്ടു. കൂടെ പിറന്നവരുടെ വഴികളിൽ തളിർമഴയായി പറന്നിറങ്ങാൻ നമ്മൾ വെമ്പൽകൊണ്ടു.അതൊരു കൂട്ടായ്മയായി.രത്‌ന ശൃംഗലപോലെ ഒന്നായി ഷെയർ ആൻഡ് കെയർ എന്ന സന്നദ്ധസംഘടനയായി രൂപപ്പെട്ടു.
അയർലണ്ടിലെ ലിംറിക്ക് കേന്ദ്രമാക്കി ലിംറിക്കിനു ചുറ്റുമുള്ള പ്രദേശങ്ങളായ എന്നിസ്,ലിംറിക്ക് സിറ്റി,കോർബല്ലി,കാസൽട്രോയ്,ന്യൂ പോർട്ട്,കോർണീഷ്,ഡ്യൂറോഡായിൽ,പാട്രിക്‌സ് വെൽ,ക്രും,അടയാർ,ന്യൂകാസിൽ വെസ്റ്റ് എന്നിവിടങ്ങളിലെ മലയാളികളുടെ കൂട്ടായ്മയായ ഇന്ത്യൻ അസ്സോസിയേഷന്റെ ജീവകാരുണ്യ വിഭാഗമായ ഷെയർ ആൻഡ് കെയർ ജനുവരി 28നാണ് രൂപം കൊണ്ടത്.

സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ഓർമ്മകൾ അനുസ്മരിപ്പിക്കുന്ന 2011ലെ കിസ്തുമസ് രാവിൽ ഇവിടുത്തെ കുരുന്നുകൾ കരോളിൽ സമാഹരിച്ച ഒരുപിടി യൂറോയിൽ നിന്നുമാണ് ഷെയർ ആൻഡ് കെയർ അതിന്റെ ജീവകാരുണ്യ പ്രവർത്തന മേഖലയിലേയ്ക്ക് കടക്കുന്നത്.ആ കുരുന്നു കൈകൾ പകർന്നു തന്നെ ദീപശിഖ ഏറ്റുവാങ്ങി,കടലലകൾ താണ്ടി അതിന്റെ പ്രഭ ചൊരിഞ്ഞുകൊണ്ടിരിക്കുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കഴിഞ്ഞ മൂന്നു വർഷക്കാലമായി സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ഷെയർ ആൻഡ് കെയറിന്റെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്.ലോകത്ത് ദുരിതം അനുഭവിക്കുന്ന അനേകലക്ഷം സഹജീവികളെ ദയാവായ്‌പോടെ കണ്ട് അവരുടെ കഷ്ടപ്പാടുകൾക്ക് ഒരുകൈ സഹായം നൽകുവാൻ മനസ്സു കാണിക്കുന്ന മലയാളി കൂട്ടായ്മയാണ് ഷെയർ ആൻഡ് കെയർ.

ഇന്ത്യയിലും,അയർലണ്ടിലും കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും (പ്രകൃതി ദുരന്തങ്ങളാലും മാരകരോഗങ്ങളാലും ദുരിതമനുഭവിക്കുന്ന ഒട്ടേറെപ്പേർക്ക് ഈ സംഘടന സഹായമെത്തിക്കുന്നുണ്ട്. എകദേശം 93കുടുംബങ്ങൾ ഇന്ന് ഷെയർ ആൻഡ് കെയറിൽ അംഗങ്ങളാണ്. ജാതിമതവ്യത്യാസമില്ലാതെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് അംഗങ്ങൾ നൽകുന്ന മാസവരുമാനമാണ് സംഘടനയുടെ പ്രധാന സാമ്പത്തിക സ്രോതസ്സ്. കളക്ഷനുവേണ്ടി ഓരോ വീടുകളിലും നിക്ഷേപപെട്ടി ഏല്പിച്ച് മടങ്ങുമ്പോൾ,വീട്ടുകാർ നൽകുന്ന നിക്ഷേപം എത്രയെന്നത് അവരുടെ മാത്രം സ്വകാര്യമായി മാറ്റുന്നു. ഇതുവഴി സംഭാവനയുടെ താരതമ്യ കണക്കുകൾ ഒഴിവാക്കുവാൻ സാധിക്കുന്നു.എന്ത് തന്നെയായാലും എല്ലാ കുടുംബങ്ങളും നിർലോഭം സഹായമെത്തിക്കുമെന്ന് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്.

കൽക്കട്ടയിൽ തീപിടുത്തത്തിൽ അനേകം രോഗികളെ രക്ഷിച്ചതിനുശേഷം മരണത്തിനു കീഴടങ്ങിയ രമ്യ,വിനീത എന്നീ നേഴ്‌സുമാർ വാർത്താ മാദ്ധ്യമങ്ങളിൽ ഏറെ വേദനയോടെ നിറഞ്ഞു നിന്നവരായിരുന്നു. അവരുടെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് അവരുടെ കുടുംബത്തിന് സഹായം നൽകിയും ഷെയർ ആൻഡ് കെയർ അതിന്റെ ആദ്യ ജീവകാരുണ്യ പ്രവർത്തനത്തിന് നാന്ദി കുറിച്ചു. ലോകത്തിന്റെ ഏതുകോണിൽ നിന്നായിരുന്നാലും ഏത് ജാതിയിൽപ്പെട്ട,ഏതുമതത്തിൽപ്പെട്ട മനുഷ്യരായിരുന്നാലും അവന്റെ വേദനയിൽ പങ്കുചേരാനും ആകും വിധം സഹായമെത്തിക്കാനും സംഘടന നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണ്.
ഷെയർ ആൻഡ് കെയറിന്റെ അംഗബലം ഇന്ന് അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കും വ്യാപിപ്പിച്ചിരിക്കുന്നു എന്നത് ഏറെ അഭിമാനകരമാണ്. അതിലൂടെ അയർലണ്ടിലെ ഒരു വലിയ മലയാളി സമൂഹം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ഒരു സാമൂഹിക കൂട്ടായ്മയ്ക്ക് അതുവഴി ഷെയർ ആൻഡ് കെയർ മുഖ്യ പങ്കു വഹിക്കുകയും ചെയ്യുന്നു.

'പിച്ചിടല്ലേ പറിച്ചിടല്ലേ
കൊച്ചു പൂവിനെ നോവിച്ചിടല്ലേ' എന്ന് സുഗതകുമാരിയോടൊപ്പം പ്രാർത്ഥിച്ചുപോകും തിരുവനന്തപുരം റീജിണൽ കാൻസർ സെന്ററിലെ കുട്ടികളുടെ വാർഡ് കാണുമ്പോൾ വേദന തിന്നു ജീവിക്കുന്നു,എപ്പോൾ വേണമെങ്കിലും ഇരുളിലാണ്ടു പോകാവുന്ന ആ നിഷ്‌കളങ്കബാല്യങ്ങളുടെ ജീവിതം പ്രകാശപൂരിതമാക്കണേ എന്ന പ്രാർത്ഥനയോടെ രണ്ട് ഗഡുക്കളായി ഒരു ലക്ഷം രൂപയും അയർലണ്ടിൽ നിന്നും ചികിൽസാർത്ഥം നാട്ടിൽ പോയ ഒരു കുട്ടിക്ക് ചികിൽസാസഹായമായി 1500 യൂറോയും കൊടുക്കുവാൻ കഴിഞ്ഞതിൽ ഷെയർ ആൻഡ് കെയറിലെ എല്ലാ അംഗങ്ങൾക്കും ചാരിതാർത്ഥ്യമുണ്ട്.

160000 പേർ മരണപ്പെടുകയും 1.5 മില്യൻ ആളുകൾ ഭവന രഹിതരാവുകയും ചെയ്ത ഹെയ്റ്റിയിലെ ഭൂകമ്പം..ഒരായുസ്സ് കൊണ്ട് സമ്പാദിച്ചതെല്ലാം ഉടയവരുമെല്ലാം ഒരൊറ്റ നിമിഷംകൊണ്ട് കൺമുന്നിൽ തകർന്ന് വീഴുന്നത് കണ്ട് നിസ്സഹായതയോടെ കരമുയർത്തി ദൈവത്തെ വിളിച്ച് കേഴുന്നവരെ സഹായിക്കാൻ ഷെയർ ആൻഡ് കെയറിനായി. 4750 യൂറോ അവർക്ക് വേണ്ടി കൊടുക്കാൻ ആയതിൽ ആൻഡ് കെയറിന് അങ്ങേയറ്റം കൃതാർത്ഥതയുണ്ട്. അതുപോലെ നേപ്പാൾ ദുരന്തത്തിൽ കണ്ണടച്ചു തുറക്കുന്ന നേരംകൊണ്ട് ഉറ്റവരും ഉടയവരും എല്ലാം നഷ്ടപ്പെട്ട അനാഥരായി തീർന്നുവർക്ക് അവരുടെ ഭാവി ജീവിതത്തിൽ നന്മയുടേയും
പ്രതീക്ഷയുടേയും ഇത്തിരി വെട്ടം നിറയ്ക്കുവാൻ ഷെയർ ആൻഡ് കെയർ സഹായധനമായി നൽകിയ 1300 യൂറോ ഒരു വലിയ തുകയല്ലെന്നറിയാമെങ്കിലുംഎല്ലാം നഷ്ടപ്പെട്ടവനുള്ള ഒരു ചെറു തലോടലായി ഞങ്ങൾ കരുതുന്നു.

ആവശ്യക്കാരനെ സഹായിക്കുന്നത് ദൈവത്തെ സഹായിക്കുന്നതിന് തുല്യമാണ്. പ്രകൃതി മനുഷ്യനുമേൽ സംഹാര താണ്ഡവമാടിയ പ്രകൃതി ദുരന്തങ്ങൾ. ഒരു നിമിഷം കൊണ്ട് എല്ലാം തകർന്നടിഞ്ഞ് ഇനി എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായരായി തീർന്ന ഫിലിപ്പൈൻസിലെ ഭൂകമ്പ ബാധിതർക്ക് ആശ്വാസം നൽകി അവരുടെ വിശപ്പടക്കാൻ ഞങ്ങളാൽ കഴിയുന്ന സഹായം, ആയിരം യൂറോയായി നൽകാൻ ഷെയർ ആൻഡ് കെയറിന് കഴിഞ്ഞുവെന്നത് ചാരിതാർത്ഥ്യത്തോടെ സ്മരിക്കുന്നു.

അയർലണ്ടിന്റെ വിവിധ പ്രദേശങ്ങളിൽ മരണപ്പെടുന്നവരുടെ കുടുംബത്തിന് ആയിരം യൂറോ വീതം അടിയന്തിര സഹായമായും,ഷെയർ ആൻഡ് കെയർ കമ്മ്യൂണിറ്റിയിൽ നിന്ന് വേർപെട്ട് പോയവരുടെ കുടുംബാംഗങ്ങൾക്ക് ആയിരത്തിയഞ്ഞൂറു യൂറോയും അടിയന്തിര സഹായം നൽകാൻ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.അംഗങ്ങളിൽ നിന്ന് സംഘടന ഇതുവരേയും 25629 യൂറോ സമാഹരിച്ചിട്ടുണ്ട്. ഇതിൽ 20158 യൂറോ ധനസഹായമായി ഇതിനോടകം നൽകി കഴിഞ്ഞു.

മാരക രോഗങ്ങൾക്ക് അടിമകളായി ഭീമമായ ചികിത്സാ ചെലവ് താങ്ങുവാനാകാതെ മരണത്തിന് കീഴടങ്ങുന്ന ജനത ഇന്നേറിക്കൊണ്ടിരിക്കുന്നു.ഇത്തരത്തിലുള്ള രോഗസ്ഥർക്ക് ഷെയർ ആൻഡ് കെയർ അവരുടെ ചികിൽസാ ചെലവിന്റെ ഒരു വിഹിതം നൽകുന്നു. കേരളത്തിൽ മാരകമായ രോഗം ബാധിച്ച രണ്ടുപേർക്ക് മാസത്തിലൊരിക്കൽ പതിനയ്യായിരം രൂപാ വീതം സഹായമെത്തിക്കാനും ഷെയർ ആൻഡ് കെയറിന് കഴിയുന്നു.

നാട്ടിൽ നിന്നും രണ്ട് അധികാരികളുടെ കത്തോടൊപ്പം സർട്ടിഫിക്കറ്റിന്റെ ചികിൽസാ സഹായത്തിനുള്ള അപേക്ഷയും കമ്മിറ്റി പരിഗണിച്ചാണ് സഹായം നൽകിരുന്നത്.ഇത്തരത്തിൽ 37 അപേക്ഷകളിൽ മേൽ ചികിൽസാസഹായം നൽകുവാൻ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ദുരന്തങ്ങളിൽ പെടുന്നവർക്ക് സാമ്പത്തിക സഹായം നൽകുന്നതിനോടൊപ്പം അവരുടെ പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം, മരുന്ന് എന്നിവ യഥാസമയം എത്തിച്ചുകൊടുക്കുന്നതിനും ഈ മഹത് സംഘടന സജീവമായി ഇടപെടുന്നു. ലോകത്ത് ദുരിതമനുഭവിക്കുന്ന ഓരോ മനുഷ്യജീവനും സ്വന്തം കൂടപ്പിറപ്പാണെന്ന് കണ്ട് അവർക്ക് ഇരു കരങ്ങളും നീട്ടി സഹായം എത്തിക്കുവാൻ മനസ്സുകാട്ടുകയും അതിനുവേണ്ടി മുന്നിട്ടിറങ്ങുകയും ചെയ്യുന്ന അംഗങ്ങളാണ് ഈ സംഘടനയെ ഇതുവരെ വളർത്തിയത്. സംഘടനയുടെ ശക്തിയും ഓജസ്സുമായി മാറിയിരിക്കുന്നത്. ഇവർ ഷെയർ ആൻഡ് കെയറിന്റെ അഭിമാനഭാജനങ്ങളാണ്.

വരും വർഷങ്ങളിൽ ജീവകാരുണ്യ പ്രവർത്തനത്തിന്റെ പുതിയ തലങ്ങളിലേയ്ക്ക് ഒരു കാൽവെയ്പ് നടത്തുകയാണ് ഷെയർ ആൻഡ് കെയർ.നിർദ്ധനകുടുംബത്തിലെ ഒരു കുട്ടിയുടെ വിദ്യാഭ്യാസ ചുമതല സംഘടന ഏറ്റെടുത്തു കൊണ്ട് അതുവഴി അവനിലൂടെ കുടുംബത്തിന് ഒരു വരുമാന മാർഗ്ഗമുണ്ടാക്കിയെടുക്കുക എന്നത് ലക്ഷ്യമിട്ട് Edu Care'എന്ന പദ്ധതിക്ക് സംഘടന രൂപം നൽകിയിരിക്കുന്നു. ഇതുവഴി നന്മയുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കുവാൻ സംഘടന ശ്രമിക്കുന്നു എന്നുള്ളതും ചാരിതാർത്ഥ്യമുള്ള കാര്യമാണ്.

10 യൂറോ വീതം പ്രതിമാസം തരുന്ന 15 അംഗങ്ങൾ അടങ്ങുന്ന ഓരോ ഗ്രൂപ്പുകളായി തിരിച്ച് മാസം 150 യൂറോ സമാഹരിക്കുകയും അങ്ങനെ ഒരു വർഷത്തെ സംഖ്യ ഒരുമിച്ചു കൂട്ടി പഠനസഹായം നടത്തുവാനുള്ള പദ്ധതിയാണ് ഋറൗ രമൃലലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.

ജന്മംകൊണ്ട് ഏതൊരാൾക്കും മനുഷ്യനാകാം.എന്നാൽ മനുഷ്യസ്‌നേഹിയാകാൻ കർമ്മംകൊണ്ടു മാത്രമേ കഴിയൂ. ഒന്നു നൂറാക്കുവാൻ മനുഷ്യൻ മത്സരിച്ചുകൊണ്ടിരിക്കുന്ന യാന്ത്രിക ലോകത്താണ് നാം ജീവിക്കുന്നത്. ദയ, കരുണ, സഹജീവി സ്‌നേഹം എന്നിവ വെറും വാക്കുകൾ മാത്രമായിക്കൊണ്ടിരിക്കുന്നു. നിന്നെപോലെ നിന്റെ അയൽക്കാരനെ സ്‌നേഹിക്കുവാനും, സക്കാത്ത് നൽകി ദൈവത്തിലേയ്ക്ക് അടുക്കുവാനും,വേദനിക്കുന്നവർക്കൊപ്പം ദൈവമുണ്ടെന്നും ലോകമതങ്ങൾ മനുഷ്യനെ പലകുറി പഠിപ്പിച്ചു.ആ മതങ്ങളെ നെഞ്ചിലേറ്റി മനുഷ്യൻ വെട്ടിപ്പിടിക്കാൻ പരക്കം പായുന്നു.

ജീവിതത്തിന്റെ ദുരിത കയത്തിൽ ആണ്ടു പോയവർ.. ഇവർക്ക് ഒന്നു കരം നീട്ടി ഒരു സഹായം നൽകുന്നവനാണ് മനുഷ്യ സ്‌നേഹി.. അവനാണ് യോഗി. അവരുടെ കൂട്ടായ്മയാണ് ഷെയർ ആൻഡ് കെയർ.

റിപ്പോർട്ട്: രാജു തുണ്ടത്തിൽ (ഷെയർ ആൻഡ് കെയർ കോ ഓർഡിനേറ്ററായി പ്രവർത്തിക്കുകയാണ് ലേഖകൻ )

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
കോടീശ്വരന്മാരായ ഫ്‌ളാറ്റ് ഉടമകൾക്ക് സർക്കാർ സഹായം നൽകിയാൽ തിരിച്ചടിയാകുമെന്ന് സിപിഎം വിലയിരുത്തൽ; മരടിൽ പരിഹാര ഫോർമുലയായി പാർട്ടി മുന്നോട്ടു വെക്കുന്നത് നിർമ്മാതാക്കൾ മറ്റ് പ്രൊജക്ടുകളിൽ പുതിയ ഫ്ളാറ്റ് നൽകണം എന്ന്; അനധികൃത നിർമ്മാണത്തിന് അനുമതി നൽകിയതും തീരദേശ നിയമലംഘനം ചൂണ്ടിക്കാട്ടിയതും ഇടതു ഭരണത്തിലെന്ന ബോധ്യം ഉള്ളതിനാൽ എങ്ങനെയും തടിയൂരാൻ സിപിഎം ശ്രമം; തുടക്കത്തിൽ തന്നെ കോടിയേരി കളത്തിലിറങ്ങിയത് മരട് വിഷയം മറ്റൊരു 'ശബരിമല' ആകാതിരിക്കാൻ
കുറ്റവാളികളെ ഞങ്ങൾക്ക് അറിയാം; സൗദി അറേബ്യ എന്ത് പറയുന്നു എന്നറിയാൻ ആയുധങ്ങൾ നിറച്ച് കാത്തിരിക്കുകയാണ്; സ്ഥിരീകരിച്ച് കഴിഞ്ഞാൽ പിന്നെ പ്രയോഗം; ഇറാന് യുദ്ധ മുന്നറിയിപ്പ് നൽകി ട്രംപ്; ഞങ്ങളും യുദ്ധത്തിന് ഒരുക്കമെന്ന് പ്രഖ്യാപിച്ച് ഇറാൻ; സൗദി എണ്ണപ്പാടത്തെ ഡ്രോൺ ആക്രമണം മൂലം എണ്ണവില കുതിച്ചുയരുന്നു; ഓയിൽ റിസർവ് പൂറത്തിറക്കി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അമേരിക്കയും
മരടിലെ നിർമ്മാതാക്കൾക്കെതിരെ സർക്കാർ ഒന്നും പറയാത്തതിന്റെ ഗുട്ടൻസ് പുറത്ത്! നിയമംലംഘിച്ച ഹോളി ഫെയ്ത്ത് ബിൽഡേഴ്‌സ് സർക്കാറിന് വേണ്ടി പണിയുന്നത് 296 ഫ്‌ളാറ്റുകൾ; ജനനി പദ്ധതിയിലെ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ കരാർ നൽകിയത് ചീഫ് സെക്രട്ടറി ടോം ജോസ് ഭവനം പദ്ധതിയുടെ ചുമതലക്കാരൻ ആയിരിക്കവേ; 2017ൽ തുടങ്ങിയ ഫ്‌ളാറ്റുകളുടെ നിർമ്മാണം ഇനിയും പൂർത്തിയായില്ല; നിർമ്മാതാക്കളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാമെന്ന് സുപ്രീംകോടതി ഉത്തരവിൽ ഉണ്ടായിട്ടും കണ്ടില്ലെന്ന് നടിക്കുന്നതും ഒത്തുകളി
തട്ടിപ്പുവീരനായ യുവാവ് വിവാഹം കഴിച്ചത് ഏഴ് യുവതികളെ; വിവാഹം കഴിക്കും എന്നുറപ്പ് നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്നത് ആറ് യുവതികളുമായി; ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള രാജേഷ് യുവതികളെ പറഞ്ഞു വിശ്വസിപ്പിച്ചത് പൊലീസിലെന്നും എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റെന്നും; ഉഡായിപ്പുവീരൻ പിടിയിലാകുന്നത് പതിനെട്ടുകാരിയുടെ മാതാപിതാക്കളുടെ പരാതിയിൽ
യതീഷ് ചന്ദ്രയെ പാഠം പഠിപ്പിക്കാൻ ഇറങ്ങിയ കേരളത്തിലെ ബിജെപിക്കാർക്ക് കനത്ത തിരിച്ചടി; യതീഷ് ചന്ദ്രക്കെതിരെ നടപടി വേണമെന്ന റിപ്പോർട്ട് തള്ളി ഉദ്യോഗസ്ഥന് ക്ലീൻചിറ്റ് നൽകി കേന്ദ്രസർക്കാർ; തന്നോട് മോശമായി പെരുമാറിയെന്ന പൊൻരാധാകൃഷ്ണന്റെ പരാതി മുഖവിലയ്ക്കെടുത്തില്ല; യതീഷ് ഇടപെട്ടത് മന്ത്രിയുടെ സുരക്ഷ കൂടി കണക്കിലെടുത്തെന്ന് വിലയിരുത്തൽ
സുഡാനി ഫ്രം നൈജീരിയയുടെ നേട്ടം നിക്ഷേപിച്ചത് ഫ്‌ളാറ്റിൽ; നിയമ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് കരുതി ഒരു വർഷം മുമ്പ് മാത്രം വാങ്ങിയ ഫ്‌ളാറ്റിൽ നടൻ പിടിച്ചത് പുലിവാല്; ചീഫ് സെക്രട്ടറിക്ക് ഗോബാക്ക് വിളിക്കാനെത്തിയ സൗബിൻ സാഹിറിന്റെ മുഖത്തുള്ളത് നിരാശ മാത്രം; കുടുങ്ങിയവരിൽ ആൻ ആഗസ്റ്റിനും മേജർ രവിയും അടക്കമുള്ള സിനിമാക്കാരും; 3200 സ്‌ക്വയർ ഫീറ്റിലെ ആൽഫാ സമുച്ചയത്തിൽ താമസിക്കുന്നവരെല്ലാം കോടീശ്വരന്മാർ: സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധിക്കാൻ വെള്ളിത്തിരയിലെ നക്ഷത്രങ്ങളും
കമ്പിളിക്കണ്ടം സതീശും കുടുംബവും പഴനിയിൽ പോയത് പത്ത് മാസമുള്ള കുട്ടിയുടെ മുടി എടുക്കാൻ; നേർച്ച കഴിഞ്ഞ് വരുമ്പോൾ വളവ് തിരിഞ്ഞപ്പോൾ അമ്മയുടെ കൈയിലിരുന്ന കുട്ടി റോഡിൽ വീണു; മയക്കത്തിൽ ഇരുന്ന അമ്മ കുട്ടിയെ നഷ്ടപ്പെട്ടത് അറിഞ്ഞത് വെള്ളത്തൂവലിൽ എത്തിയപ്പോൾ; വന്യമൃഗങ്ങളുള്ള കാടിനു നടുവിലെ റോഡിൽ നിന്ന് കുട്ടി ഇഴഞ്ഞെത്തിയത് വനപാലകരുടെ അടുത്ത്; ഇത് ഹോളിവുഡ് സിനിമ 'ബേബീസ് ഡേ ഔട്ടിനെ' ഓർമ്മിപ്പിക്കും രക്ഷപ്പെടൽ; രാജമലയിലെ അത്ഭുത കുട്ടിയുടെ കഥ
ആദ്യ പ്രണയമെത്തിച്ചത് വിവാഹത്തിൽ; നടുവണ്ണൂരുകാരിയുടെ രണ്ടാം പ്രണയം കൊണ്ടെത്തിച്ചത് ജയിലിലും! നീണ്ട അവധിയായതിനാൽ ബാലുശ്ശേരിക്കാരുടെ അടിപൊളി പാട്ടുകാരനും കാമുകിക്കും അഴിക്കുള്ളിൽ കഴിയേണ്ടി വരും; വിവാഹ വീട്ടിൽ പാട്ടുകാരനോട് തോന്നിയ പ്രണയം പടർന്ന് പന്തലിച്ചപ്പോൾ ഇതര മതസ്ഥരായ കമിതാക്കൾ ചെന്നു പെട്ടത് ഊരാക്കുടുക്കിൽ; നാൻ ഓട്ടോക്കാരനും തുംസെ മിൽനെ കി തമന്നാഹേയും പാടി ആരാധകരെ സൃഷ്ടിച്ച ഷമ്മാസ് കിനാലൂരും പ്രണയിനി ഷിബിനയും കഴിയുന്നത് രണ്ട് ജയിലുകളിൽ
വിദ്യയും യുകേഷും തമ്മിലുണ്ടായിരുന്നത് എത്ര ശ്രമിച്ചിട്ടും പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങൾ; ദാമ്പത്യ പ്രശ്‌നങ്ങളിൽ ആകെ തളർന്ന വിദ്യക്ക് തുണയായത് ബന്ധുക്കൾ നൽകിയ സ്‌നേഹം മാത്രം; രണ്ട് വർഷങ്ങൾക്ക് ശേഷം അടുത്തപ്പോൾ വീണ്ടും പ്രതീക്ഷകൾ; എല്ലാം പരിഹരിക്കാൻ ദുബായിലെത്തിയ യുകേഷ് ഭാര്യയെ അരുംകൊല ചെയ്ത വാർത്തയിൽ നടുങ്ങി ബന്ധുക്കൾ; ഉത്രാട ദിനത്തിൽ നിനച്ചിരിക്കാതെ വന്ന ദുരന്തത്തിൽ ഞെട്ടി കൊല്ലം തിരുമുല്ലാവാരം നിവാസികൾ
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
ഉത്രാടനാളിലെ കരുനാഗപ്പള്ളിയിലെ അരുംകൊലയ്ക്ക് പിന്നിൽ എസ്ഡിപിഐയുടെ കുടിപ്പകയോ? അയൽവാസിയുമായുള്ള തർക്കത്തിനിടെ ആസൂത്രിത കൊലപാതകത്തിലേക്ക് വഴിയൊരുക്കിയെന്ന് ആരോപണം; പടക്കം പൊട്ടിച്ചുണ്ടാക്കിയ പ്രകോപനവും കൂട്ടുപ്രതികളെ വിളിച്ചുവരുത്തിയുള്ള സംഘർഷ നാടകവും; പിടിച്ചുമാറ്റാനെത്തിയ സുജിത്തിനെ കൊന്നത് അഭിമന്യു മോഡലിൽ ചങ്കിൽ കത്തി കുത്തിയിറക്കി; ഒളിവിൽ പോയവർ എസ്.ഡി.പി.ഐയുടെ സജീവപ്രവർത്തകർ; സംഘർഷ സാധ്യതയിൽ കരുനാഗപ്പള്ളിയിൽ വൻ പൊലീസ് സന്നാഹം
നമ്മൾ പരിഹസിക്കുന്ന മോദി ആരും പ്രതീക്ഷിക്കാത്ത ജനവിജയം നേടിയത് വോട്ടെണ്ണൽ യന്ത്രം പിളർത്തിയും വർഗീയത മാത്രം പറഞ്ഞാണെന്നും വിശ്വസിക്കാൻ ആർക്കും അവകാശമുണ്ട്; തൂറാൻ ദേശീയപാതയുടെ വെളിമ്പുറം തേടിയ ദശലക്ഷം പേരുടെ ജാതകം മാറ്റിയ കഥ അവിടെപ്പോയാൽ അവർ പറയും; യുദ്ധത്തിൽ മുക്കാൽ ഭാഗവും വിജയിച്ച ഒരാളെ നേരിടേണ്ടത് മിമിക്സ് പരേഡ് നടത്തിയല്ല: കാക്ക തൂറിയ പോലുള്ള കേരളത്തിൽ നിന്ന് കാണുന്ന ദേശീയ രാഷ്ട്രീയ ദൃശ്യത്തെ പരിഹസിച്ച് ജാവേദ് പർവേശ്
എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങൾ ആർഎസ്എസിന്റെ സ്വകാര്യ സ്വത്തായത്? മനസ്സ് വേദനിക്കുകയാണ്.. എത്ര രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടങ്കിലും നാട്ടിൻ പുറങ്ങളെ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ, കരുതലിന്റെ ഒരു ബന്ധം ഇല്ലാണ്ടാകുന്നതിൽ.. ഓടിക്കളിച്ചു വളർന്ന ക്ഷേത്ര മുറ്റത്തിന്റെ ഉടമസ്ഥാവകാശം ആർ എസ് എസിന്റേതായി മാറിക്കൊണ്ടിരിക്കുന്നതിൽ.. സ്വന്തം നാട്ടിലും അന്യതാബോധം; ഓണ ദിവസം ഉണ്ടായ ദുരനുഭവത്തെ കുറിച്ച് ജ്യോതി വിജയകുമാർ
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ
കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയിൽ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാൻ നിങ്ങളെ വിലയിരുത്തിയിരുന്നു; പരസ്യപ്പെടുത്താൻ മേലാത്ത നിങ്ങൾ പറയുന്ന അനേക കാര്യം വെളിപ്പെടുത്തൂ... വെല്ലുവിളിക്കുന്നു; ചാനലിൽ വന്ന് അലക്കാൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ അധികാരികളുടെയും തന്റെയും കൈവശമുണ്ടെന്ന് വാദിച്ച ഫാ.ജോസഫ് പുത്തൻപുരയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര
ശതകോടീശ്വരൻ പോൾ മുത്തൂറ്റിനെ മതിലിൽ ചാരി നിർത്തി ആവർത്തിച്ച് കുത്തിയത് കാരി സതീഷ്; കാറിനുള്ളിൽ എല്ലാത്തിനും സാക്ഷിയായി തെന്നിന്ത്യൻ താര സുന്ദരിയും; ഒന്നും കണ്ടില്ലെന്ന് പറഞ്ഞ് മാപ്പ് സാക്ഷിയായി ഓംപ്രകാശും പുത്തൻപാലം രാജേഷും; വിവാദത്തിന് മേമ്പൊടിയായി എസ് മോഡൽ കത്തിയും പിണറായിയുടെ പ്രസ്താവനയും; കത്തി നിർബന്ധിച്ച് പണിയിച്ചതെന്ന മൊഴിക്ക് പിന്നാലെ വിൻസന്റ് എം പോളിന് കോടതി ശകാരവും കേസ് സിബിഐക്ക് കൈമാറലും; ഇനിയും ചുരുളഴിയാത്ത രഹസ്യങ്ങളുടെ കലവറയായി പാതിരാകൊലപാതകം