Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രളയ ദുരന്തം; ഡബ്ലിൻ സീറോ മലബാർ സഭ 4.179 മില്ലൃൻ രൂപ കൈമാറി

പ്രളയ ദുരന്തം; ഡബ്ലിൻ സീറോ മലബാർ സഭ 4.179 മില്ലൃൻ രൂപ കൈമാറി

ബിജു എൽ നടയ്ക്കൽ

ഡബ്ലിൻ : കേരളത്തിലെ പ്രളയം ദുരന്തം ബാധിച്ച മേഖലകളിൽ ഡബ്ലിൻ സീറോ മലബാർ സഭ 41,79,270 രൂപയുടെ സഹായം കൈമാറി. ഇടുക്കി, ചങ്ങനാശ്ശേരി, എറണാകുളം, ഇരിഞ്ഞാലക്കുട മേഖലകളിലെ 40 കുടുബങ്ങൾക്കാണ് 1 ലക്ഷം രൂപയുടെ സഹായഹസ്തം നൽകിയത്. അതാത് രൂപതകളിൽ സോഷ്യൽ സർവീസ് സൊസൈറ്റികൾ വഴിയാണ് ജാതി മത ഭേദമന്യേ അർഹതപ്പെട്ട കുടുംബങ്ങൾക്ക് സഹായമെത്തിച്ചത്. കൂടാതെ, 179,270 രൂപയുടെ നേരിട്ടുള്ള സഹായങ്ങളും.

വിവിധ മാസ്സ് സെന്ററുകളിലെ ഒരു ദിവസത്തെ ഞായറാഴ്‌ച്ച പിരിവ്, കേക്ക് സെയിൽ, ടിൻ കളക്ഷൻ, നാടകം, റെക്‌സ്ബാൻഡ് ഷോ, സ്‌നേഹപൊതി, ഐറിഷ് പള്ളികളിൽ ബക്കറ്റ് കളക്ഷൻ തുടങ്ങി വിവിധ പദ്ധതികളിലൂടെ സമാഹരിച്ച തുകയാണിത്. ഡബ്ലിൻ സീറോ മലബാർ സഭ ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതികളാണ് നടപ്പിൽ വരുത്തികൊണ്ടിരിക്കുന്നത്.

എല്ലാവരുടെയും കൂട്ടായ പരിശ്രമമാണ് ഈ പദ്ധതിയുടെ വിജയത്തിന്റെ പിന്നിലെന്നും, ഈ പദ്ധതിയുടെ വിജയത്തിനായി പ്രവർത്തിച്ച, സഹകരിച്ച ഏവരേയും നന്ദിയോടെ ഓർക്കുന്നതായും, ശേഖരിച്ച ഓരോ നാണയത്തുട്ടും പല കുടുംബങ്ങളുടെയും സ്വപ്നം പൂവണിയുവാൻ സഹായകരമാകട്ടെയെന്നു പ്രാർത്ഥിക്കുന്നതായും ഡബ്ലിൻ സീറോ മലബാർ സഭാ നേതൃത്വം അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP