Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളാഹൗസ് ഓൾ അയർലണ്ട് വടം വലി ചാമ്പ്യൻഷിപ്പ് മത്സരo ജൂൺ 15 ശനിയാഴ്ച കേരളാഹൗസ് കാർണിവൽ

കേരളാഹൗസ് ഓൾ അയർലണ്ട് വടം വലി ചാമ്പ്യൻഷിപ്പ് മത്സരo ജൂൺ 15 ശനിയാഴ്ച കേരളാഹൗസ് കാർണിവൽ

ഡബ്ലിൻ : കേരള ഹൗസ് കാർണിവലിന്റെ പ്രധാന ആകര്ഷണങ്ങളിൽ ഒന്നായ വടംവലി മത്സരത്തിനു ഇത്തവണ കടുപ്പമേറുമെന്ന കാര്യത്തിൽ സംശയം ഇല്ല 

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കഴിഞ്ഞ വര്ഷം അതികായകന്മാരുടെ പോരാട്ടത്തിനായിരുന്നു കാർണിവൽ സാക്ഷ്യം വഹിച്ചത്. വടംവലി കൂടുതൽ ജനകീയമായതും ഡബ്ലിനിൽ നിന്നും പുതിയ ടീമുകൾ പിറവിയെടുത്തതും കഴിഞ്ഞ കാർണിവൽ വടംവലി മത്സരത്തിന്റെ ശോഭ കൂട്ടി . മുൻകാലങ്ങളിൽ കോർക് ടീമുകൾക്ക് ഒത്ത എതിരാളികൾ ഇല്ലെന്ന വാദങ്ങൾക്ക് അവസാനമായി എന്ന തരത്തിലുള്ള പൊടി പാറും മത്സരങ്ങൾക്കാണ് കഴിഞ്ഞ കാർണിവൽ വേദിയായത്.

കഴിഞ്ഞ വർഷത്തെ പ്രമുഖ ടീമുകൾ എല്ലാം തന്നെ ഇത്തവണയും മത്സരത്തിനുണ്ടാകുമെന്ന് ഉറപ്പായ സ്ഥിതിക്ക് , ജൂൺ 15 നു കാര്ണിവലിനു കേളികൊട്ടുണരുമ്പോൾ വടംവലി പ്രേമികൾക്ക് ആവേശത്തിന്റെയും ആരവത്തിന്റെയും ഒരു പുതുപുത്തൻ അനുഭവം കിട്ടുമെന്ന കാര്യത്തിൽ സംശയം ഇല്ല. ഒന്നാം സ്ഥാനക്കാർക്ക് സെവൻ സീസ് നൽകുന്ന എവറോളിങ് ട്രോഫിയും കേരളാ ഹൗസും ഇൻഗ്രീഡിയൻസും സംയുക്തമായി നൽകുന്ന 301 യൂറോ ക്യാഷ് അവാർഡുമാണ് സമ്മാനം.രണ്ടാം സ്ഥാനക്കാർക്ക് ബോംബേ ബസാർ ബ്ലാഞ്ചെസ്ടൗൺ നകുന്ന 101 യൂറോ ക്യാഷ് അവാർഡും ലഭിക്കുന്നു.

കുടുതൽ വിവരങ്ങൾക്കും രജിസ്റ്ററേഷനും
ടിജോ : 0894386373
സിജോ : 0873197575
ബെന്നി : 0871121260

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP