Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡബ്ല്യൂ .എം.സി ക്രിസ്തുമസ് പുതുവത്സരാഘോഷം ഇന്ന്; ഇന്ത്യൻ അംബാസിഡർ മുഖ്യാതിഥി

ഡബ്ല്യൂ .എം.സി ക്രിസ്തുമസ് പുതുവത്സരാഘോഷം ഇന്ന്; ഇന്ത്യൻ അംബാസിഡർ മുഖ്യാതിഥി

ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിന്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഇന്ന് ഗ്രിഫിത്ത് അവന്യൂ സ്‌കൂൾ ഹാളിൽ നടത്തപ്പെടുന്നു (Scoil Mhuire Boys' National School, Griffith Avenue, Dublin 9). ആഘോഷങ്ങളിൽ അയർലണ്ടിലെ ഇന്ത്യൻ അംബാസിഡർ സന്ദീപ് കുമാർ മുഖ്യാതിഥി ആയിരിക്കും. ഡബ്ലിൻ വെസ്റ്റീൽ നിന്നുള്ള പാർലമെന്റ് അംഗം ജാക്ക് ചേംബേഴ്സും ചടങ്ങിൽ പങ്കെടുക്കും.

ഉച്ചയ്ക്ക് ശേഷം മൂന്നിന് ആരംഭിക്കുന്ന ടാലെന്റ്‌റ് ഷോയിൽ സംഘനൃത്തങ്ങൾ, ഹാസ്യ സ്‌കിറ്റുകൾ, കുട്ടികളുടെ ഗാനമേള, കരോൾ തുടങ്ങി വിവിധ കലാപരിപാടികൾ ഉൾപ്പെടുന്നു. ഡബ്ല്യൂ.എം.സി കലാതിലകം പുരസ്‌കാരങ്ങളും , 'നൃത്താഞ്ജലി & കലോത്സവം 2018' വിജയികൾക്കുള്ള പുരസ്‌കാരങ്ങളും, ഘോഷങ്ങളോടൊപ്പം നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. മൂന്നാമത് WMC Social Responsibility Award - അന്നേദിവസം 'Share & Care , Limercik' -നു ഇന്ത്യൻ അംബാസിഡർ പ്രത്യേക ചടങ്ങിൽ സമ്മാനിക്കും.

അയർലണ്ടിലെ എല്ലാ മലയാളികളെയും ഡബ്ലു.എം.സി യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. ഡബ്ലു.എം.സി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം റ്റിജോ മാത്യുവാണ് ക്രിസ്തുമസ് പുതുവത്സരാഘോഷത്തിന്റെ കോഡിനേറ്റർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP