Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡബ്ല്യൂ.എം.സി ഗ്രന്ഥശാലയ്ക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യാം; കേരളാ ഹൗസ് കാർണിവലിൽ കൗണ്ടർ പ്രവർത്തിക്കും

ഡബ്ല്യൂ.എം.സി ഗ്രന്ഥശാലയ്ക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യാം; കേരളാ ഹൗസ് കാർണിവലിൽ കൗണ്ടർ പ്രവർത്തിക്കും

ഡബ്ലിൻ: ഈ ശനിയാഴ്ച , (16 ജൂൺ), ലൂക്കനിൽ നടക്കുന്ന കേരളാ ഹൗസ് കാർണിവലിൽ ഡബ്ല്യൂ.എം.സി ഗ്രന്ഥശാലയുടെ കൗണ്ടറും ഉണ്ടാവും. ഒരു വർഷം മുമ്പ് ആരംഭിച്ച ഡബ്ല്യൂ.എം.സി ഗ്രന്ഥശാല കഴിഞ്ഞ മെയ് മാസം മുതൽ മൊബൈൽ ലൈബ്രറിയായാണ് പ്രവർത്തിക്കുന്നത്.

ബ്യൂമോണ്ട്, സ്വോഡ്സ്, ഫിങ്ലസ്, ക്ലോണീ , ലൂക്കൻ എന്നിവിടങ്ങളിൽ വായനക്കാരെ കണ്ടെത്തി പുസ്തകങ്ങൾ എത്തിക്കാൻ ലൈബ്രേറിയൻ ശ്രീകുമാറിന്റെ നേതൃത്വത്തിൽ സാധിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി മുൻസിപ്പൽ ലൈബ്രെറിയൻ ആയിരുന്ന ശ്രീകുമാർ നാരായണൻ അയർലണ്ടിൽ എത്തിയപ്പോൾ മൊബൈൽ ലൈബ്രറിയുടെ പ്രവർത്തനത്തിനിനായി സന്നദ്ധനായത് കൂടുതൽ വായനക്കാരിലേക്ക് പുസ്തകങ്ങൾ എത്തിക്കാൻ സഹായിച്ചു..

തികച്ചും ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന സംരംഭമാണ് ഡബ്ല്യൂ.എം.സി ഗ്രന്ഥശാല. നിങ്ങളുടെ കയ്യിലുള്ള പഴയ പുസ്തകങ്ങൾ സംഭാവന നൽകാനും , നിങ്ങൾ വായിക്കാൻ ഇഷ്ട്ടപെടുന്ന പുസ്തകങ്ങൾ നിർദ്ദേശിക്കാനും, ഗ്രന്ഥശാലയുടെ പ്രചാരണത്തിനുമായി കേരളാ ഹൗസ് കാർണിവലിൽ ഒരു കൗണ്ടർ ഉണ്ടാവും.വായന ഇഷ്ട്ടപെടുന്നവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി സഹകരിക്കണമെന്ന് ലൈബ്രേറിയൻ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP