Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹാസ്യ രാജാക്കന്മാരായ ഉല്ലാസ് പന്തളവും ബിനു അടിമാലിയും ഒപ്പം രാജേഷ് ചേർത്തലയും അയർലണ്ടിലേക്ക്

ഹാസ്യ രാജാക്കന്മാരായ ഉല്ലാസ് പന്തളവും ബിനു അടിമാലിയും ഒപ്പം രാജേഷ് ചേർത്തലയും അയർലണ്ടിലേക്ക്

ഡബ്ലിൻ: കേരളത്തിലെ പ്രമുഖ ചാനലുകളിലൂടെ മലയാളികളുടെ മനം കവർന്ന പ്രമുഖ ഹാസ്യ കലാകാരന്മാരായ ഉല്ലാസ് പന്തളവും ബിനു അടിമാലിയും ഒരുമിക്കുന്ന മെഗാ ഷോ അയർലണ്ടിൽ എത്തുന്നു.

വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസിന്റെ പത്താമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 21 ന് താല സയന്റോളജി ഹാളിൽ അരങ്ങേറുന്ന മെഗാ ഷോയിലാണ് ഹാസ്യ രാജാക്കന്മാരായ ഉല്ലാസ് പന്തളവും ബിനു അടിമാലിയും ഒപ്പം പുല്ലാങ്കുഴ വിദ്വാൻ രാജേഷ് ചേർത്തലയും അടക്കം 12 ൽ പരം കലാകാരന്മാർ അരങ്ങേറുന്ന മെഗാ ഷോ 'പുല്ലാങ്കുഴൽ നാദമായ് ' അരങ്ങേറുന്നത്.

ലോകത്താകമാനമുള്ള മലയാളികൾ താമസിക്കുന്ന എല്ലാ രാജ്യങ്ങളിലും സാന്നിധ്യം അറിയിച്ച വേൾഡ് മലയാളി കൗൺസിൽ കഴിഞ്ഞ 10 വർഷക്കാലമായി അയർലണ്ട് മലയാളികൾക്കിടയിൽ വൈവിധ്യമാർന്ന കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളിലൂടെ മുന്നേറുകയാണ്.
സെപ്റ്റംബർ 21 ന് താലയിൽ നടക്കുന്ന മെഗാ ഇവന്റിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP